സെന്‍സെക്‌സ് 2021 സെപ്റ്റംബര്‍ 24-ന് 60,000 പോയിന്റ് എന്ന വൈകാരികമായ നില കടന്ന സാഹചര്യത്തില്‍ നിരവധി നിക്ഷേപ അവസരങ്ങളാണു നമുക്കു മുന്നിലുള്ളത്. സാധാരണ സൂചികകള്‍ വന്‍ കുതിപ്പു നടത്തുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണു ചെയ്യുക. അതിനു വിരുദ്ധമായി ജാഗ്രതയോടെ ചുവടു വെയ്ക്കുകയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെന്‍സെക്‌സ് 2021 സെപ്റ്റംബര്‍ 24-ന് 60,000 പോയിന്റ് എന്ന വൈകാരികമായ നില കടന്ന സാഹചര്യത്തില്‍ നിരവധി നിക്ഷേപ അവസരങ്ങളാണു നമുക്കു മുന്നിലുള്ളത്. സാധാരണ സൂചികകള്‍ വന്‍ കുതിപ്പു നടത്തുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണു ചെയ്യുക. അതിനു വിരുദ്ധമായി ജാഗ്രതയോടെ ചുവടു വെയ്ക്കുകയും വാങ്ങലുകള്‍ നീട്ടിവെക്കുകയുമാണ് ഇപ്പോള്‍ പല നിക്ഷേപകരും ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ 'കാപെക്‌സ് സൈക്കിള്‍ റിവൈവല്‍ തീം' എന്ന നിലയിലുള്ള ഒരു നിക്ഷേപ അവസരമാണു മുന്നോട്ടു വെക്കാനാവുന്നത്. 

എന്തുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം?

ADVERTISEMENT

കാപെക്‌സ് അനുബന്ധ കമ്പനികൾക്ക് മോശമായ ഘട്ടമായിരുന്നു കഴിഞ്ഞ ദശാബ്ദത്തില്‍. പക്ഷേ കോവിഡ് കാര്യങ്ങളെ മാറ്റി മറിക്കുകയായിരുന്നു.  ഉല്‍പന്ന വിലകള്‍ കുത്തനെ ഉയര്‍ന്നതും കയറ്റുമതി വര്‍ധനവും സര്‍ക്കാര്‍ പിഎല്‍ഐ പദ്ധതിയും പുതിയ സാങ്കേതികവിദ്യകളുടെ കടന്നു വരവും പുതുക്കി ഉപയോഗിക്കാവുന്ന ഊര്‍ജ മേഖലയിലെ താല്‍പര്യം വര്‍ധിച്ചതുമെല്ലാം നമ്മുടെ രാജ്യത്തെ കാപെക്‌സ് മേഖലയിലും വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കി. 

കാപെക്‌സ് ഉയര്‍ച്ചയുടെ നാളുകൾ

ADVERTISEMENT

നമ്മുടെ പ്രതിമാസ കയറ്റുമതി കഴിഞ്ഞ ആറു മാസമായി തുടര്‍ച്ചയായി 30 ബില്യണ്‍ ഡോളറിനു മുകളിലാണ്. ജൂലൈയില്‍  ഇത് 35 ബില്യണ്‍ ഡോളറെന്ന ഏറ്റവും ഉയര്‍ന്ന നിലയിലുമെത്തി. ഉല്‍പന്ന അധിഷ്ഠിത ഇന്‍സെന്റീവ് ആയ പിഎല്‍ഐയില്‍ വിവിധ മേഖലകളിലുള്ള കമ്പനികള്‍ താല്‍പര്യം കാണിച്ചു. വൈദ്യുതി വാഹനങ്ങള്‍ പോലുള്ള പുതിയ സാങ്കേതികവിദ്യകളില്‍ കമ്പനികള്‍ നിക്ഷേപിക്കാനും തുടങ്ങി. 

സൗരോര്‍ജം പോലുള്ളവയിലും നിരവധി കമ്പനികള്‍ വന്‍ നിക്ഷേപം നടത്തുന്നുണ്ട്.  ഇവയെല്ലാം കാപെക്സ് മേഖലയിലുള്ള വിവിധ കമ്പനികള്‍ക്കു നേരിട്ടും പരോക്ഷമായും നേട്ടമുണ്ടാക്കും.  കാപെക്‌സ് ഉയര്‍ച്ചയുടെ ഈ കാലഘട്ടം മൂലം നേട്ടമുണ്ടാകുന്ന കമ്പനികളില്‍ ചിലതാണ് എല്‍ ആന്റ് ടി, ഐസിഐസിഐ ബാങ്ക്,  എസ്ബിഐ തുടങ്ങിയവ.  ഉപകരണ നിര്‍മാതാക്കള്‍ പോലുള്ളവയ്ക്കു പുറമേയാണ് ഈ കമ്പനികളെ ചൂണ്ടിക്കാട്ടാനാവുന്നത്.

ADVERTISEMENT

ലേഖകൻ കാപ്സ്റ്റോക്സ് ആൻഡ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഇക്വിറ്റി റിസര്‍ച്ച് വിഭാഗം മാനേജരാണ്

English Summary : Capex is an ideal Sector for Investing in Shares

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക