അങേയറ്റം വിശ്വാസത്തോടെ , എല്ലാവരും നിക്ഷേപിക്കുവാൻ ഇഷ്ട്ടപെടുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസുകളുടേത് . ഉറപ്പായും പറഞ്ഞ തുക തിരിച്ചു തരുന്ന നിക്ഷേപ പദ്ധതികളായതിനാലാണ് എല്ലാവരും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ ഇഷ്ടപ്പെടുന്നത്. അടക്കുന്ന തുക ഇരട്ടിയായി തിരിച്ചുകിട്ടുന്ന പല കേന്ദ്ര സർക്കാർ പദ്ധതികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്ങേയറ്റം വിശ്വാസത്തോടെ എല്ലാവരും നിക്ഷേപിക്കുവാൻ  ഇഷ്ടപെടുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. ഉറപ്പായും പറഞ്ഞ തുക തിരിച്ചു തരുന്ന നിക്ഷേപ പദ്ധതികളായതിനാലാണ് എല്ലാവരും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ  ഇഷ്ടപ്പെടുന്നത്. കേന്ദ്ര സർക്കാർ നൽകുന്ന ഉറപ്പാണ് ഇതിനാധാരം. അടയ്ക്കുന്ന തുക ഇരട്ടിയായി തിരിച്ചുകിട്ടുന്ന പല കേന്ദ്ര സർക്കാർ പദ്ധതികളും മുൻപ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അത്തരം പദ്ധതികൾ അധികമില്ല. ഇപ്പോൾ ലഭ്യമായവയിലൊന്നാണ് കിസാൻ വികാസ് പത്ര. 10 വർഷവും 4 മാസവും കൊണ്ട് നിക്ഷേപിച്ച തുക ഇതിൽ ഇരട്ടി ആകും. നഷ്ടം വരുത്തുവാൻ ഇഷ്ടമില്ലാത്ത നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല പദ്ധതിയാണ്. 30 മാസങ്ങൾ കഴിഞ്ഞ ശേഷം മാത്രമേ ഇതിൽ നിക്ഷേപിച്ച തുക പിൻവലിക്കുവാൻ സാധിക്കുകയുള്ളൂ(ലോക്ക് ഇൻ പീരീഡ്). ഒറ്റയ്ക്കോ, ജോയിന്റ് ആയോ ഇതിൽ അക്കൗണ്ട് തുടങ്ങാം. പോസ്റ്റ് ഓഫീസിൽ ചെന്ന് കിസാൻ വികാസ് പത്രയുടെ ഫോം പൂരിപ്പിച്ചശേഷം, തിരിച്ചറിയൽ രേഖകൾ നൽകിയാൽ അക്കൗണ്ട് തുടങ്ങുവാൻ സാധിക്കും. ഒരു പോസ്റ്റ് ഓഫീസിൽ നിന്നു വേറൊരു പോസ്റ്റ് ഓഫീസിലേക്കോ, ഒരു വ്യക്തിയിൽ നിന്ന് വേറൊരു വ്യക്തിയിലേക്കോ കിസാൻ വികാസ് പത്ര മാറ്റുവാൻ സാധിക്കും.

English Summary : Double Your Investment through Kisan Vikas Patra