യൂറോപ്യൻ വിപണികൾക്ക് പിന്നാലെ ഇന്ന് ഏഷ്യൻ വിപണികളും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ബാങ്ക് ഫ് ജപ്പാന്റെ നയപ്രഖ്യാപനങ്ങൾ ഏഷ്യൻ വിപണിക്ക് വളരെ പ്രധാനമാണ്. എസ്ജിഎക്സ് നിഫ്റ്റി 18300 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. റിസൾട്ടുകളും, ബോണ്ട്

യൂറോപ്യൻ വിപണികൾക്ക് പിന്നാലെ ഇന്ന് ഏഷ്യൻ വിപണികളും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ബാങ്ക് ഫ് ജപ്പാന്റെ നയപ്രഖ്യാപനങ്ങൾ ഏഷ്യൻ വിപണിക്ക് വളരെ പ്രധാനമാണ്. എസ്ജിഎക്സ് നിഫ്റ്റി 18300 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. റിസൾട്ടുകളും, ബോണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്യൻ വിപണികൾക്ക് പിന്നാലെ ഇന്ന് ഏഷ്യൻ വിപണികളും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ബാങ്ക് ഫ് ജപ്പാന്റെ നയപ്രഖ്യാപനങ്ങൾ ഏഷ്യൻ വിപണിക്ക് വളരെ പ്രധാനമാണ്. എസ്ജിഎക്സ് നിഫ്റ്റി 18300 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. റിസൾട്ടുകളും, ബോണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്യൻ വിപണികൾക്ക് പിന്നാലെ ഇന്ന് ഏഷ്യൻ വിപണികളും നേട്ടത്തോടെ വ്യാപാരം ആരംഭിച്ചിരിക്കുന്നത് ഇന്ത്യൻ വിപണിക്കും അനുകൂലമാണ്. ബാങ്ക് ഓഫ് ജപ്പാന്റെ നയപ്രഖ്യാപനങ്ങൾ ഏഷ്യൻ വിപണിക്ക് പ്രധാനമാണ്. എസ്ജിഎക്സ് നിഫ്റ്റി 18300 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്.

അമേരിക്കൻ വിപണി അവധിയായിരുന്ന ഇന്നലെ യൂറോപ്യൻ വിപണികൾ ഏണിങ് പ്രതീക്ഷയിൽ മുന്നേറ്റം നടത്തി. ചൈനയുടെ  ജിഡിപി കണക്കുകളും, വ്യാവസായിക വളർച്ച കണക്കുകളും നേരിയ മുന്നേറ്റം കാണിച്ചെങ്കിലും റീറ്റെയ്ൽ വില്പന കണക്കുകളിലെ വീഴ്ച ഏഷ്യൻ വിപണികൾക്ക് തന്നെ നിരാശയായി. ചൈനയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്കിളവ് പ്രഖ്യാപിക്കുന്ന 2022ലെ ആദ്യ കേന്ദ്ര ബാങ്കായി മാറി. ജെപി മോർഗന്റെ റിസൾട്ട് നിരാശപ്പെടുത്തിയെങ്കിലും, ഗോൾഡ്മാൻ സാക്‌സ്, ബാങ്ക് ഓഫ് അമേരിക്ക, മോർഗൻ സ്റ്റാൻലി എന്നീ ബാങ്കുകളുടെയും നെറ്റ് ഫ്ലിക്സിന്റെയും ഈയാഴ്ചത്തെ റിസൾട്ടുകൾ അമേരിക്കൻ വിപണിക്ക് അതി പ്രധാനമാണ്. 

ADVERTISEMENT

ജനുവരി 25 -26 തീയതികളിൽ നടക്കാനിരിക്കുന്ന അമേരിക്കൻ ഫെഡ് മീറ്റിംഗിന് മുന്നോടിയായി വളരുന്ന അമേരിക്കൻ ബോണ്ട് യീൽഡും ഇന്ന് വിപണിക്ക് വളരെ പ്രധാനമാണ്.1.82 % കടന്ന അമേരിക്കൻ ബോണ്ട് യീൽഡ് ഇനിയും മുന്നേറ്റം കുറിക്കുന്നത് വിപണിയുടെ ഏണിങ് സ്വപ്നങ്ങൾക്ക് ക്ഷീണമാണ്. 

നിഫ്റ്റി 

ഏഷ്യൻ വിപണികൾക്കൊപ്പം ഇന്നലെ ഒരു പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി പിന്നീട് രാജ്യാന്തര ഘടകങ്ങളുടെയും റിലയന്‍സിന്റെയും പിന്തുണയിൽ കഴിഞ്ഞ മൂന്ന് മാസത്തെ ഉയർന്ന നിലയിലേക്ക് തിരികെ വന്നു. .ബാങ്കിങ്, ഐടി, ഫാർമ  സെക്ടറുകൾ നേട്ടം കൈവിട്ടെങ്കിലും മറ്റുള്ളവ ഇന്നലെ മുന്നേറി. 18308 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18250-18220 മേഖലയിലും, 18150 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു.18350,18400 പോയിന്റുകളിൽ നിഫ്റ്റി വില്പന സമ്മർദ്ധം നേരിട്ടേക്കാം. 

ബാങ്കിങ്, ഐടി സെക്ടറുകളും ഇന്ന് ഇൻഫ്രാ, സിമന്റ്, മെറ്റൽ, ടെക്സ്റ്റൈൽ, പവർ, ഇ വി, മാനുഫാക്ച്ചറിങ്, ബ്രോക്കിങ്  സെക്ടറുകൾക്കൊപ്പം  മുന്നേറ്റം പ്രതീക്ഷിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടിസിഎസ്, എച്ച്സിഎൽ ടെക്, വിപ്രോ, ഓഎൻജിസി, രാംകോ സിമന്റ്, എസിസി, അംബുജ സിമന്റ്, മതേഴ്സൺ സുമി, റൈൻ ഇൻഡസ്ട്രീസ്, കെപിഐടി ടെക്, സെൻസാർ ടെക്ക്, ബിഇഎൽ, ടാറ്റ പവർ, അമര രാജ, ബിപിസിഎൽ, ഏയ്ഞ്ചൽ വൺ, വികാസ് എക്കോ ടെക് മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ADVERTISEMENT

ബാങ്ക് നിഫ്റ്റി 

ഫലപ്രഖ്യാപനന്തര ലാഭമെടുക്കലിൽ വീണ എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം ഇന്നലെ 154 പോയിന്റുകൾ നഷ്ടത്തിൽ 38216 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. 38000 പോയിന്റിലും, 37800 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റിക്ക് 38550, 38800 പോയിന്റുകളിൽ വീണ്ടും വില്പന സമ്മർദ്ദം നേരിട്ടേക്കാം. 

ഇന്നത്തെ റിസൾട്ടുകൾ 

അൾട്രാ ടെക്, എച്എഫ്സിഎൽ, ഏയ്ഞ്ചൽ വൺ, തത്വ ചിന്തൻ ഫാർമ കെം, വികാസ് എക്കോ ടെക് മുതലായ കമ്പനികൾ ഇന്നലെ മികച്ച റിസൾട്ടുകൾ പുറത്ത് വിട്ടത് സിമന്റ്, കെമിക്കൽ, ബ്രോക്കിങ് സെക്ടറുകൾക്ക് അനുകൂലമാണ്. 

ADVERTISEMENT

ബജാജ് ഫിനാൻസ്, ടാറ്റ എൽ എക്സി, എൽടിടിഎസ്, അനുപ് എഞ്ചിനീയറിംഗ്, ഐസിഐസിഐ പ്രുഡൻഷ്യൽ, ഏകി എനർജി, ജസ്റ്റ് ഡയൽ, ട്രൈഡന്റ്, ടിവി 18 , ഡിസിഎം ശ്രീ റാം  രാമ കൃഷ്ണ ഫോർജിങ്‌സ്, ശ്രീ ഗണേഷ് ട്രേഡിങ്ങ്, ശക്തി പമ്പ്, സ്റ്റാർ ഹൗസിങ്, ന്യൂ ജെൻ സോഫ്റ്റ് ജ്യോതി സ്ട്രക്ച്ചർ, മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം നേടുന്നത് സ്വർണത്തിന് സ്വാഭാവിക മുന്നേറ്റം തടഞ്ഞേക്കാം. 1.82% കടന്ന യുഎസ് ബോണ്ട് യീൽഡും, ഡോളറും അടുത്ത ആഴ്ചയിലെ ഫെഡ് മീറ്റിന്റെ ആനുകൂല്യത്തിൽ മുന്നേറ്റം തുടർന്നേക്കാം.

ക്രൂഡ് ഓയിൽ 

മിഡിൽ ഈസ്റ്റ് ഡ്രോൺ യുദ്ധവും, ചൈനയുടെ ഇക്കണോമിക് വളർച്ചയും, ഒമിക്രോണിനപ്പുറം രാജ്യാന്തര എണ്ണ ഉപഭോഗ വർദ്ധനവും ക്രൂഡിന് മുന്നേറ്റം നൽകി. നാളെ അമേരിക്കൻ എണ്ണ ശേഖര കണക്കുകൾ പുറത്ത് വരുന്നത് ക്രൂഡിന് മുന്നേറ്റ പ്രതീക്ഷ നൽകുന്നു. ബ്രെന്റ് ക്രൂഡ് 80 ഡോളറിൽ റെസിസ്റ്റസ് പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക