ഇന്നലെ ഒരു മികച്ച തുടക്കത്തിന് ശേഷം നേട്ടം കൈവിട്ട അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും ഇന്ന് നഷ്ട തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 17900 പോയിന്റിനും താഴെയാണ് വ്യാപാരം തുടരുന്നത്. ബോണ്ട് യീൽഡ് & ഏണിങ്‌സ് അമേരിക്കൻ ബോണ്ട് യീൽഡ് 1 .90 % ൽ നിന്നും 5 ബേസിസ് പോയിന്റുകൾ

ഇന്നലെ ഒരു മികച്ച തുടക്കത്തിന് ശേഷം നേട്ടം കൈവിട്ട അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും ഇന്ന് നഷ്ട തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 17900 പോയിന്റിനും താഴെയാണ് വ്യാപാരം തുടരുന്നത്. ബോണ്ട് യീൽഡ് & ഏണിങ്‌സ് അമേരിക്കൻ ബോണ്ട് യീൽഡ് 1 .90 % ൽ നിന്നും 5 ബേസിസ് പോയിന്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ ഒരു മികച്ച തുടക്കത്തിന് ശേഷം നേട്ടം കൈവിട്ട അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും ഇന്ന് നഷ്ട തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 17900 പോയിന്റിനും താഴെയാണ് വ്യാപാരം തുടരുന്നത്. ബോണ്ട് യീൽഡ് & ഏണിങ്‌സ് അമേരിക്കൻ ബോണ്ട് യീൽഡ് 1 .90 % ൽ നിന്നും 5 ബേസിസ് പോയിന്റുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ മികച്ച തുടക്കത്തിന് ശേഷം നേട്ടം കൈവിട്ട അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും ഇന്ന് നഷ്ട തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 17900 പോയിന്റിനും താഴെയാണ് വ്യാപാരം തുടരുന്നത്. 

ബോണ്ട് & ഏണിങ്‌സ് 

ADVERTISEMENT

അമേരിക്കൻ ബോണ്ട് യീൽഡ് 1.90 % ൽ നിന്നും 5 ബേസിസ് പോയിന്റുകൾ തിരുത്തൽ നടന്നത് ഇന്നലെ അമേരിക്കൻ വിപണിക്ക് ഒരു മികച്ച തുടക്കം നൽകി മോർഗൻ സ്റ്റാൻലിയുടെയും ബാങ്ക് ഓഫ് അമേരിക്കയുടെയും മികച്ച അവസാന പാദ റിസൾട്ടുകളും വിപണിക്ക് പ്രതീക്ഷയായി. പക്ഷേ ടെക് ഓഹരികൾക്ക് പിടിച്ചു നിൽക്കാനാകാതെ പോയത് വീണ്ടും വിനയായി. ഫിനാൻഷ്യൽ, എനർജി, ഓട്ടോ, മെറ്റീരിയൽ, ഫാർമ സെക്ടറുകളെല്ലാം വീണു പോയി. മോശമല്ലാത്ത യൂറോപ്യൻ ഡേറ്റകൾ ഇന്നും യൂറോപ്യൻ വിപണികൾക്ക് അനുകൂല സാഹചര്യമൊരുക്കിയേക്കാം. 

ഇന്നത്തെ നെറ്റ്ഫ്ലിക്സിന്റെ റിസൾട്ടും, ആപ്പിളിന്റെ അടുത്ത ആഴ്ചയിലെ റിസൾട്ടിനെ കുറിച്ചുള്ള ഇൻവെസ്റ്റർ ബാറുകളുടെ അനുകൂല പ്രതീക്ഷകളും, ഇന്നത്തെ തൊഴിൽ വിവര കണക്കുകളും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

അമേരിക്കൻ ബോണ്ട് യീൽഡ് ഇന്നലെ ഇന്ത്യൻ വിപണിയെയും താഴെ നിർത്തിക്കളഞ്ഞു. രാജ്യാന്തര വിപണി സമ്മർദ്ദങ്ങൾക്കിടയിലും  ഒരു ഫ്ലാറ്റ് ഓപ്പണിങ് സ്വന്തമാക്കാനായെങ്കിലും വിദേശ അഭ്യന്തര ഫണ്ടുകളുടെ വില്പനയും ഐടി സെക്ടറിന്റെ രണ്ടു ശതമാനം വീഴ്ചയും ഇന്ത്യൻ വിപണിക്ക് ഇന്നലെ തിരിച്ചു വരവ് നിഷേധിച്ചു. ഒരു ശതമാനം നഷ്ടത്തിൽ 17938 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റിയുടെ ഇന്നത്തെ സപ്പോർട്ടുകൾ 17830 പോയിന്റിലും, 17730 പോയിന്റിലുമാണ്. 18100 പോയിന്റ് കടക്കാനായാൽ 18250 പോയിന്റിലാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസ്. 

ADVERTISEMENT

ബാങ്കിങ്, ഫിനാൻഷ്യൽ, ഐടി, റിയൽറ്റി, സിമന്റ്, എനർജി, പൊതുമേഖല, എഫ്എംസിജി, മാനുഫാക്ച്ചറിങ്  സെക്ടറുകൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. റിലയൻസ്, ടിസിഎസ്, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഓഎൻജിസി, വേദാന്ത, ഗെയിൽ, ട്രെന്റ്, എച്ച്എഎൽ, എംആർഎഫ്, ടെക് മഹിന്ദ്ര, ദിലീപ് ബിൽഡ് കോൺ, ശോഭ മുതലായ ഓഹരികളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

38041 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 37750, 37500 പോയിന്റുകളിൽ പിന്തുണനേടിയേക്കാം. 38350, 38650 പോയിനുകളിലാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

റിസൾട്ടുകൾ 

ADVERTISEMENT

ഹിന്ദ് യൂണി ലിവർ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിൻസേർവ്, ഹാവെൽസ്, സയിന്റ്റ്, ബയോകോൺ, പെഴ്സിസ്റ്റന്റ്, പിഎൻബി ഹൗസിങ്, ബജാജ് ഹോൾഡിങ്‌സ്, സെഞ്ച്വറി ടെക്സ്, കണ്ടെയ്നർ കോർപറേഷൻ, ലൈക ലാബ്സ്, ഡേറ്റ മാറ്റിക്സ്, ഹട്സൺ അഗ്രോ, സസ്കൻ, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാ, എംഫാസിസ്, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സൗത്ത് ഇന്ത്യൻ ബാങ്ക് മുതലായ കമ്പനിയ്ക്കലും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഒ 

ഇന്ത്യയിലെ രണ്ടാമത്തെ എടിഎം മാനേജിങ് കമ്പനിയും, ഏറ്റവും വലിയ പിഓഎസ് മെഷീൻ മാനേജിങ് കമ്പനിയുമായ എജിഎസ് ട്രാൻസാക്ട് ടെക്നോളജീസിന്റെ ഐപിഓ ഇന്നലെ ആരംഭിച്ചു. 10 രൂപ മുഖ വിലയുള്ള ഓഹരി ഒന്നിന് 166 -175 രൂപയാണ് ഐപിഓ വില.

ക്രൂഡ് ഓയിൽ 

അമേരിക്ക എണ്ണ ശേഖരത്തിൽ കഴിഞ്ഞ ആഴ്ച 1.4 ദശലക്ഷം ബാരൽ വർദ്ധനവുണ്ടായത് തുടർച്ചയായ പൊട്ടിത്തെറികളെ തുടർന്ന് മുന്നേറി നിന്ന  ക്രൂഡ് വിലയിൽ ഇടിവുണ്ടാക്കി.അമേരിക്കൻ ഗ്യാസോ ലൈൻ കണക്കുകൾ തുടർച്ചയായി ഉയരങ്ങളിൽ നിൽക്കുന്നതും ക്രൂഡ് ഓയിലിന് 80 ഡോളറിൽ പ്രതിബന്ധമായേക്കാം. 

സ്വർണം 

അമേരിക്കൻ ബോണ്ടിന്റെ ഇന്നലത്തെ തിരുത്തൽ രാജ്യാന്തര സ്വർണ വില 1840 ഡോളറിലേക്ക് ഉയർത്തി വിട്ടു. ബോണ്ട് യീൽഡിന്റെ അടുത്ത ചലനങ്ങൾ സ്വർണത്തിന് നിർണായകമാണ്. ബോണ്ട് യീൽഡ് വീണ്ടും ഇന്ന് തന്നെ 1.90 % കൈവരിച്ചത് സ്വർണത്തിൽ അടുത്ത ഒരു വാങ്ങൽ അവസരം വന്നേക്കാം. 1858 ഡോളറിലും സ്വർണം റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു.  

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക