ബ്ലൂംബെർഗ് ഈയിടെ പ്രസിദ്ധീകരിച്ച ശതകോടീശ്വര പട്ടികയിൽ ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ മുകേഷ് അംബാനി ആയിരുന്നില്ല, അത് ബിനാൻസ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് സ്ഥാപകൻ ചാങ്പെങ് ഷാവോ ആയിരുന്നു. ഇതിൻറെ പത്തിലൊന്നു സമ്പത്തുമായി കോയിൻബേസ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ ബ്രയാൻ ആംസ്ട്രോങ്ങും

ബ്ലൂംബെർഗ് ഈയിടെ പ്രസിദ്ധീകരിച്ച ശതകോടീശ്വര പട്ടികയിൽ ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ മുകേഷ് അംബാനി ആയിരുന്നില്ല, അത് ബിനാൻസ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് സ്ഥാപകൻ ചാങ്പെങ് ഷാവോ ആയിരുന്നു. ഇതിൻറെ പത്തിലൊന്നു സമ്പത്തുമായി കോയിൻബേസ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ ബ്രയാൻ ആംസ്ട്രോങ്ങും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലൂംബെർഗ് ഈയിടെ പ്രസിദ്ധീകരിച്ച ശതകോടീശ്വര പട്ടികയിൽ ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ മുകേഷ് അംബാനി ആയിരുന്നില്ല, അത് ബിനാൻസ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് സ്ഥാപകൻ ചാങ്പെങ് ഷാവോ ആയിരുന്നു. ഇതിൻറെ പത്തിലൊന്നു സമ്പത്തുമായി കോയിൻബേസ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ ബ്രയാൻ ആംസ്ട്രോങ്ങും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലൂംബെർഗ് ഈയിടെ പ്രസിദ്ധീകരിച്ച ശതകോടീശ്വര പട്ടികയിൽ ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ മുകേഷ് അംബാനി ആയിരുന്നില്ല, അത് ബിനാൻസ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് സ്ഥാപകൻ ചാങ്പെങ് ഷാവോ ആയിരുന്നു. ഇതിന്റെ പത്തിലൊന്നു സമ്പത്തുമായി കോയിൻബേസ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സ്ഥാപകൻ ബ്രയാൻ ആംസ്ട്രോങ്ങും പട്ടികയിൽ ഇടം നേടി  

ഓഹരി വിപണികൾക്ക് എങ്ങനെയാണോ സ്റ്റോക്ക് എക്സ്ചേഞ്ച് അതുപോലെയാണ് ക്രിപ്റ്റോകറൻസികൾക്ക് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച്. 250ഓളം ക്രിപ്റ്റോകറൻസികൾ ബിനാൻസ് പോലെയുള്ള ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിൽ വ്യാപാരം ചെയ്യപ്പെടുന്നു. ബിനാൻസിന് 90% ഓഹരികളും ചാങ്പെങ് ഷാവോയുടെ ഉടമസ്ഥതയിൽ ആണെന്ന അനുമാനത്തിലാണ് ഇദ്ദേഹത്തിന്റെ സമ്പത്ത് 96 ബില്യൺ ഡോളർ (ഏതാണ്ട് 7. 20 ലക്ഷം കോടി രൂപ)  ആയി കണക്കാക്കിയിരിക്കുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ കൈവശമുള്ള പലവിധ ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഇതിനുപുറമേയാണ്‌

ADVERTISEMENT

ബിനാൻസും കോയിൻബേസും

ആഗോളതലത്തിൽ ക്രിപ്റ്റോകറൻസി വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്നത് ബിനാൻസിൽ ആണ്. 2021ലെ ബിനാൻസിന്റെ വിറ്റുവരവ് 20 ബില്യൻ ഡോളറാണ് അഥവാ ഒന്നരലക്ഷം കോടി രൂപ. രണ്ടാംസ്ഥാനത്ത് നിൽക്കുന്ന കോയിൻബേസിന്റെ വിറ്റുവരവ് ഇതിന്റെ മൂന്നിലൊന്ന് മാത്രം. ബിനാൻസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല, എന്നാൽ കോയിൻബേസ് ലിസ്റ്റ് ചെയ്യപ്പെട്ട ഒരു കമ്പനിയാണ്. അതിനാൽ കോയിൻബേസിന്റെ എത്ര ഇരട്ടിയാണോ  ബിനാൻസിന്റെ വിറ്റുവരവ്, മൂല്യവും അത്രയും ഇരട്ടിയായിരിക്കും - ഇങ്ങനെയാണ് ബ്ലൂംബെർഗ് ബിനാൻസിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത്.

കറൻസിയും ക്രിപ്റ്റോ കറൻസിയും

മൂല്യത്തിനു സ്ഥിരതയുള്ളവയാണ് കറൻസികൾ. ഒരു രാജ്യം പുറത്തിറക്കുന്ന കറൻസിയുടെ മൂല്യസ്ഥിരത നിലനിർത്താൻ പലവിധ സംവിധാനങ്ങൾ അവിടുത്തെ സർക്കാരിനും കേന്ദ്രബാങ്കിനും ഉണ്ട്. പക്ഷേ ക്രിപ്റ്റോ കറൻസികളുടെ മൂല്യം ഓഹരികളുടെ വിലപോലെ മിനുട്ട്/മണിക്കൂർ കണക്കിന്  മാറിക്കൊണ്ടിരിക്കുന്നു. മാത്രമല്ല ആറായിരത്തിൽപരം ക്രിപ്റ്റോകറൻസികളാണ്  ഇപ്പോൾ നിലവിലുള്ളത്. ഇവയിൽ ഏതൊക്കെ നിലനിൽക്കും ഏതൊക്കെ നാമാവശേഷമാകും എന്നത് പ്രവചനാതീതമാണ്

ADVERTISEMENT

ഒരു കമ്പനിയുടെ ഓഹരി എന്നത് ആ കമ്പനിയുടെ ഉടമസ്ഥാവകാശത്തിന്റെ ഒരു അംശം ആണ്. അതായത് ആ കമ്പനിയുടെ ആസ്തി, ലാഭം എന്നിവയിൽ ഓഹരി ഉടമയ്ക്ക് അവകാശമുണ്ട്. ഇതിൽ നിന്നാണ് ഓഹരിയുടെ മൂല്യം വരുന്നത്. കടപ്പത്രം വഴി കടംകൊടുക്കുന്ന വായ്പദാതാവിന് വായ്പ എടുക്കുന്ന ആളുടെ വരുമാനം, ആസ്തി എന്നിവയിൽ അവകാശമുണ്ട്. ഇങ്ങനെയാണ് കടപ്പത്രങ്ങളുടെ മൂല്യം വരുന്നത്. 

ഉത്തരം കിട്ടാത്ത ചോദ്യം

പക്ഷേ ക്രിപ്റ്റോകറൻസികൾക്ക് ഇത്തരത്തിൽ ആരുടെയെങ്കിലും ആസ്തി, വരുമാനം, ലാഭം എന്നിവയിൽ യാതൊരു അവകാശവുമില്ല. മൂല്യത്തിലെ  ചാഞ്ചാട്ടം കാരണം കറൻസി ആയി ഉപയോഗിക്കാനുമാകില്ല. പിന്നെ എവിടുന്നാണ് ഇവയുടെ മൂല്യം വരുന്നത് എന്നത് ഉത്തരം കിട്ടാത്തൊരു  ചോദ്യമാണ്

മൂല്യമുണ്ടോ എന്നുപോലും സംശയമുള്ള ക്രിപ്റ്റോകറൻസികളുടെ വ്യാപാരം നടക്കുന്ന  എക്സ്ചേയ്ഞ്ചുകളുടെ മൂല്യമാണ് ബിനാൻസ്/കോയിൻബേസ് സ്ഥാപകരെ ശതകോടീശ്വരന്മാർ ആക്കിയത്. സാമ്പത്തിക ശാസ്ത്രജ്ഞർ ഇത്തരം പ്രതിഭാസങ്ങളെ വിശദീകരിക്കുന്നത് രസകരമായൊരു സിദ്ധാന്തത്തിലൂടെയാണ്       

ADVERTISEMENT

വലിയ വിഡ്ഢി ആര്?

വൻതോതിൽ ഊഹക്കച്ചവടം നടക്കുന്ന വിപണികളിലെ ഊഹക്കച്ചവടക്കാരെ വിശേഷിപ്പിക്കുന്ന സിദ്ധാന്തമാണ് വലിയ വിഡ്ഢി സിദ്ധാന്തം (greater fool theory). ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റാത്ത വൻവിലയിൽ താൻ വാങ്ങുന്ന ഓഹരികൾ/കടപ്പത്രങ്ങൾ/കറൻസികൾ തുടങ്ങിയവ തന്നെക്കാൾ വലിയൊരു വിഡ്ഢി അതിലും ഉയർന്ന വിലക്ക് വാങ്ങുമെന്ന പ്രതീക്ഷ -  ഇതാണ് വലിയ വിഡ്ഢി സിദ്ധാന്തം പറയുന്നത്. പക്ഷേ പലപ്പോഴും, താൻ കാത്തിരിക്കുന്ന തന്നെക്കാൾ വലിയ ആ വിഡ്ഢി മറ്റാരുമല്ല താൻതന്നെയാണ് എന്ന ബോധ്യം ഇത്തരക്കാർക്ക് വരുന്നത് ആ കാത്തിരിപ്പ് കുറച്ചു കാലം നീണ്ടു പോകുമ്പോഴാണ്. അപ്പോഴേക്കും തന്റെ കയ്യിലിരിക്കുന്ന ആ ഓഹരി/കടപ്പത്രം/കറൻസിയുടെ വില വൻതോതിൽ ഇടിഞ്ഞുകഴിഞ്ഞിരിക്കും. 

ഈ സിദ്ധാന്തത്തിന്റെ അവസാന ഉദാഹരണം വ്യാപകമായി വിപണിയിൽ കണ്ടത് 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്താണ്. ഇതിന്റെ അടുത്ത ഉദാഹരണം ആയിരിക്കുമോ ക്രിപ്റ്റോകറൻസികൾ? കാത്തിരുന്നു കാണാം.

English Summary : What is Greater Fool Theory in Crypto Currency