വെള്ളിയാഴ്ച വീണ അമേരിക്കൻ വിപണിക്ക് പിന്നാലെ നഷ്ടത്തിൽ ആരംഭിച്ച ഓസ്‌ട്രേലിയൻ, ജാപ്പനീസ് വിപണികൾ മോശം ഓസ്‌ട്രേലിയൻ-ജാപ്പനീസ് പിഎംഐ ഡേറ്റക്ക് പിന്നാലെ നഷ്ടം വർദ്ധിപ്പിച്ചു. അമേരിക്കൻ-ജർമൻ ഫ്യൂച്ചറുകൾ മുന്നേറ്റം കാണിക്കുന്നത് പ്രതീക്ഷയാണ്. ലോക വിപണിയിൽ ഇന്ന് പിഎംഐ ദിനം അമേരിക്കൻ വിപണിയുടെ

വെള്ളിയാഴ്ച വീണ അമേരിക്കൻ വിപണിക്ക് പിന്നാലെ നഷ്ടത്തിൽ ആരംഭിച്ച ഓസ്‌ട്രേലിയൻ, ജാപ്പനീസ് വിപണികൾ മോശം ഓസ്‌ട്രേലിയൻ-ജാപ്പനീസ് പിഎംഐ ഡേറ്റക്ക് പിന്നാലെ നഷ്ടം വർദ്ധിപ്പിച്ചു. അമേരിക്കൻ-ജർമൻ ഫ്യൂച്ചറുകൾ മുന്നേറ്റം കാണിക്കുന്നത് പ്രതീക്ഷയാണ്. ലോക വിപണിയിൽ ഇന്ന് പിഎംഐ ദിനം അമേരിക്കൻ വിപണിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിയാഴ്ച വീണ അമേരിക്കൻ വിപണിക്ക് പിന്നാലെ നഷ്ടത്തിൽ ആരംഭിച്ച ഓസ്‌ട്രേലിയൻ, ജാപ്പനീസ് വിപണികൾ മോശം ഓസ്‌ട്രേലിയൻ-ജാപ്പനീസ് പിഎംഐ ഡേറ്റക്ക് പിന്നാലെ നഷ്ടം വർദ്ധിപ്പിച്ചു. അമേരിക്കൻ-ജർമൻ ഫ്യൂച്ചറുകൾ മുന്നേറ്റം കാണിക്കുന്നത് പ്രതീക്ഷയാണ്. ലോക വിപണിയിൽ ഇന്ന് പിഎംഐ ദിനം അമേരിക്കൻ വിപണിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിയാഴ്ച വീണ അമേരിക്കൻ വിപണിക്ക് പിന്നാലെ നഷ്ടത്തിൽ ആരംഭിച്ച ഓസ്‌ട്രേലിയൻ, ജാപ്പനീസ് വിപണികൾ മോശം ഓസ്‌ട്രേലിയൻ-ജാപ്പനീസ് പിഎംഐ ഡേറ്റക്ക് പിന്നാലെ നഷ്ടം വർദ്ധിപ്പിച്ചു. അമേരിക്കൻ-ജർമൻ  ഫ്യൂച്ചറുകൾ മുന്നേറ്റം കാണിക്കുന്നത് പ്രതീക്ഷയാണ്. 

ലോക വിപണിയിൽ ഇന്ന് പിഎംഐ ദിനം 

ADVERTISEMENT

അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കുന്ന ആഴ്ചക്കാണ് ഇന്ന് ആരംഭമാകുന്നത്. അമേരിക്കയുടെ പുതിയ കാലത്തെ ഏറ്റവും വലിയ പണപ്പെരുപ്പത്തെ നേരിടാനായി 2018 ശേഷം ആദ്യമായി മാർച്ച് മുതൽ ഫെഡ് റിസേർവ് പലിശ ഉയർത്തൽ പ്രഖ്യാപിച്ചേക്കാമെന്നത് വിപണി ഉൾക്കൊണ്ട് കഴിഞ്ഞു.  നാളെ മൈക്രോസോഫ്‌റ്റും, ബുധനാഴ്ച ആപ്പിളും ടെസ്‌ലയും റിസൾറ്റുകൾ പ്രഖ്യാപിക്കാനിരിക്കുന്നതും വിപണിക്ക് ചാഞ്ചാട്ടം നൽകിയേക്കാം. ഐബിഎം, ഇന്റൽ, ബോയിങ്, ജിഇ, അമേരിക്കൻ എക്സ്പ്രസ്, മാസ്റ്റർ കാർഡ് മുതലായ അമേരിക്കൻ ഭീമന്മാരും ഈയാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നുണ്ട്. 

അമേരിക്കയുടെ വ്യാഴാഴ്ച പ്രഖ്യാപിക്കുന്ന ജിഡിപി കണക്കുകളും ലോക വിപണിക്ക് വളരെ പ്രധാനമാണ്. വെള്ളിയാഴ്ച ജർമനിയും , ഫ്രാൻസും, സ്പെയിനും ജിഡിപി കണക്കുകൾ പ്രഖ്യാപിക്കാനിരിക്കുന്നതും ശ്രദ്ധിക്കുക. ഓസ്‌ട്രേലിയയും, ജപ്പാനും ഇന്ന് പർച്ചേയ്‌സ് മാനേജേഴ്സ് ഇൻഡെക്സുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ജർമനിയും, ഫ്രാൻസും, ബ്രിട്ടനും, അമേരിക്കയും പിഎംഐ കണക്കുകൾ അവതരിപ്പിക്കാനിരിക്കുന്നത് ഇന്ന് വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

കഴിഞ്ഞ ആഴ്ച നാല് ദിവസവും ലോക വിപണിക്കൊപ്പം വീണ ഇന്ത്യൻ വിപണി സമ്മർദ്ദ മേഖലയിൽ തന്നെയാണെങ്കിലും ബജറ്റ് പ്രതീക്ഷയിലും, മികച്ച റിസൾട്ടുകളുടെ പിന്തുണയിലും തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. വിദേശ ഫണ്ടുകളുടെ വില്പന ഒരുക്കുന്ന വിപണി വീഴ്ച ദീർഘകാല നിക്ഷേപകർക്ക് അവസരമാണ്. കഴിഞ്ഞ വാരം വിദേശ ഫണ്ടുകളുടെ 12000 കോടി രൂപ വില്പനയുടെ കൂടി പിൻബലത്തിൽ 17617 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 17500 പോയിന്റിലും 17380 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 17750 പോയിന്റിലും 17880 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസ്. 

ADVERTISEMENT

പൊതു മേഖല, എഫ്എംസിജി, ഓട്ടോ, ഇൻഫ്രാ, ബാങ്കിങ്, ഫിനാൻഷ്യൽ, ടെക്‌സ്‌റ്റൈൽസ്, റിയൽറ്റി, സിമന്റ് സെക്ടറുകൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി, പവർ ഗ്രിഡ്, എൻടിപിസി, ഐസിഐസിഐ ബാങ്ക്, ഫെഡറൽ ബാങ്ക്, കൊടക് മഹിന്ദ്ര ബാങ്ക്, ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്ക്, എൽ&ടി, മുത്തൂറ്റ് ഫിനാൻസ്, ബിഇഎൽ, സെയിൽ, ഹിൻഡാൽകോ, വേദാന്ത, പോളി ക്യാബ്‌സ് മുതലായവ ശ്രദ്ധിക്കുക. 

ബാങ്ക് നിഫ്റ്റി 

വെള്ളിയാഴ്ച 276 പോയിന്റ് നഷ്ടത്തിൽ 37574 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 37300, 37000 പോയിന്റുകളിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 37800, 38080 പോയിന്റുകളിലാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

റിസൾട്ടുകൾ 

ADVERTISEMENT

റെക്കോർഡ് ലാഭകണക്കുകൾ പ്രഖ്യാപിച്ച റിലയൻസിനൊപ്പം, ഐസിഐസിഐ ബാങ്ക്, ബന്ധൻ ബാങ്ക്, സിഎസ്ബി മുതലായ കമ്പനികളും കഴിഞ്ഞ ദിവസങ്ങളിൽ  മികച്ച റിസൾട്ടുകൾ പുറത്ത് വിട്ടു. 

ഇന്നത്തെ റിസൾട്ടുകൾ 

ആക്സിസ് ബാങ്ക്, എസ്ബിഐ കാർഡ്,  എച്ച്ഡിഎഫ്സി എഎംസി, ദീപക് നൈട്രേറ്റ്, ഐഇഎക്സ്, ചെന്നൈ പെട്രോ, സുപ്രീം ഇൻഡസ്ട്രീസ്, സെൻസാർ ടെക്ക്, രാംകോ  സിമന്റ്, അപ്പോളോ പൈപ്സ്, സെറ, ബർഗർ കിങ്, ഗ്രീൻ പാനൽ, ആർഎംഎൽ, ഇന്ത്യ മാർട്ട്, ഓറിയന്റ് ഹോട്ടൽ, ശ്രീ റാം ട്രാൻസ്‌പോർട്ട് ഫൈനാൻസ്, സ്റ്റീൽ സ്ട്രിപ്പ് വീൽസ്, കിർലോസ്‌കർ ഫെറോസ്, ജയ് ഭാരത് മാരുതി മുതലായ കമ്പനികളുടെ ഫലം ഇന്നറിയാം. 

സ്വർണം 

ബോണ്ട് വരുമാന വീഴ്ച നൽകിയ മുന്നേറ്റം രാജ്യാന്തര സ്വർണ വില 1850 വരെയെത്തിച്ചു. ബോണ്ട് യീൽഡിന്റെ ചലനങ്ങൾ തന്നെയാവും അടുത്ത ആഴ്ചയിലും സ്വർണ വില നിശ്ചയിക്കുക. 1815 മേഖലയിൽ സ്വർണം പിന്തുണ പ്രതീക്ഷിക്കുന്നു. 

ക്രൂഡ് ഓയിൽ 

ഏഴു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ സ്വർണം അമേരിക്കൻ ക്രൂഡ് ശേഖരത്തിന്റെ മുൻ ആഴ്ച്ചയിലെ മുന്നേറ്റ  കണക്കിൽ തട്ടി വീണു. ക്രൂഡ് ഓയിൽ മേഖലകളിലെ യുദ്ധസമാന സാഹചര്യങ്ങളും, എണ്ണയുടെ ഉപഭോഗവർദ്ധന അനുമാനങ്ങളും ക്രൂഡിന് അനുകൂലമാണ്.  ഒപെകിന്റെ കുറയുന്ന ഉല്പാദന ശേഷിയുടെ കൂടി പിൻ ബലത്തിൽ 90 ഡോളർ കടന്നാൽ ബ്രെന്റ് ക്രൂഡിന്റെ അടുത്ത ലക്‌ഷ്യം 100 ഡോളറാണ്.  

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക