നാലാംപാദ റിസൽറ്റുകൾ വന്നുതുടങ്ങിയതോടെ ഐടി, ടെക്നോളജി സ്റ്റോക്കുകളിൽ കനത്ത വിൽപ്പന സമ്മർദ്ധമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സെൻസെക്സും നിഫ്റ്റിയും ഐടി, ബാങ്കിങ് ഇൻഡക്സുകൾ ദിനംപ്രതി ഇടിവാണ്. ഐടി സ്റ്റോക്കുകൾ 2020 ലെ നിലവാരത്തിലേക്കു പോകുമോ എന്ന ആശങ്കയിലാണ്. ഷോർട്ട് ടേം നിക്ഷേപകനാണെങ്കിൽ പ്രോഫിറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലാം പാദ കമ്പനി ഫലങ്ങൾ വന്നു തുടങ്ങിയതോടെ ഐടി, ടെക്നോളജി സ്റ്റോക്കുകളിൽ കനത്ത വിൽപ്പന സമ്മർദ്ധമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സെൻസെക്സ് – നിഫ്റ്റി ഐടി, ബാങ്കിങ് ഇൻഡക്സുകൾ ദിനംപ്രതി ഇടിവാണ്. 

ഐടി സ്റ്റോക്കുകൾ 2020 ലെ നിലവാരത്തിലേക്കു പോകുമോ എന്ന ആശങ്കയിലാണ്. ഹ്രസ്വകാല നിക്ഷേപകനാണെങ്കിൽ പ്രോഫിറ്റ് ബുക് ചെയ്യുന്നതിലും തെറ്റൊന്നും കാണുന്നില്ല. ദീർഘകാല നിക്ഷേപകർ ഈ ഇടിവ് ഒരു പ്രശ്നമായി കാണേണ്ടതില്ല. 

ADVERTISEMENT

പ്രധാന ഐടി സ്റ്റോക്കുകളായ ടിസിഎസ്, ഇൻഫോസിസ്, ടെക്മഹീന്ദ്ര, എച്ച്സിഎൽ ടെക്, വിപ്രോ, ബിർളാസോഫ്റ്റ്, എൽ ആൻഡ് ടി, ഇൻഫോടെക്, ടാറ്റാ എൽഎക്സി (Elexi), മൈൻഡ്ട്രീ എന്നിവയെല്ലാം ഇടിവിന്റെ പാതയിലാണ്. കോവിഡ് 19ന്റെ കാലത്ത് 500 ലെവലിൽ നിന്നിരുന്ന ടാറ്റ എൽഎക്സി 9,300 വരെ പോകുകയും ഇപ്പോൾ 7,300 ലെവലിലേക്ക് ഇടിയുകയും ചെയ്തു.

ഐ ടി കമ്പനികളുടെ സാമാന്യം ഭേദപ്പെട്ട നാലാം പാദഫലം വന്നിട്ടും വിപണിക്ക് അതൊന്നും സ്വീകാര്യമല്ലെന്നു തോന്നുന്നു. കോവിഡ് കാലത്ത് മറ്റെല്ലാ മേഖലകളിലും മാന്ദ്യം നേരിട്ടപ്പോഴും ഐടി ക്രമമായി വളർച്ച നേടുന്ന കാഴ്ചയാണു കണ്ടത്. 

ടിസിഎസിന്റെ (TCS) നാലാം പാദഫലം പുറത്തു വന്നപ്പോൾ അറ്റാദായം 7.3% ഉയർന്ന് 9,926 കോടിയിലെത്തി. റവന്യൂ 50,591 കോടി വരെയെത്തി. അതുപോലെ ഇൻഫോസിസിന്റെ നാലാം പാദഫലം വന്നപ്പോൾ റവന്യൂ വരുമാനം 32,276 കോടിയിലെത്തി. അറ്റാദായം 12% ഉയർന്ന് 5,688 ൽ എത്തി. 2021–’22 വർഷത്തേക്ക് ഇൻഫോസിസ് ബോർഡ് ഓഹരി ഒന്നിന് 16 രൂപ അന്തിമ ലാഭവിഹിതവും പ്രഖ്യാപിച്ചു. 

താരതമ്യേന മികച്ച റിസൽറ്റാണെങ്കിലും ഇൻഫോസിസിന്റെ ഓഹരിവില 1,900 ലെവലിൽനിന്ന് 1,500 ലെവലിലേക്കു താഴുകയാണു ചെയ്തത്. കഴിഞ്ഞയാഴ്ച ഒറ്റദിവസംതന്നെ 9 % വിലത്തകർച്ച നേരിട്ടു. 

ADVERTISEMENT

ഐടി ടെക്നോളജി ഓഹരികൾക്കു തുടർച്ചയായ വിലത്തകർച്ച നേരിടാനുള്ള കാരണങ്ങൾ പലതാണ്. 

∙ പ്രധാന ബ്രോക്കിങ് ഹൗസുകൾ മാർജിൻ കുറച്ചു. 

∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ വിൽപനക്കാരായി മാറിയതോടെ വിൽപ്പന സമ്മർദ്ധം കൂടി. 

∙ കഴിഞ്ഞ വാരം നിഫ്റ്റി 50, 3 % ഇടിഞ്ഞപ്പോൾ ഐടി ഇൻഡക്സ് 8 % ഇടിഞ്ഞു. ആ ഇടിവ് ഇപ്പോഴും തുടരുകയാണ്. 

ADVERTISEMENT

ആഗോള പലിശനിരക്ക് വർധനയും ഇൻഫ്ലേഷനും യുക്രെയ്ൻ യുദ്ധവും ക്രൂഡോയിൽ വിലക്കയറ്റവും വിപണിക്കു ഭീഷണി ഉയർത്തി. 

∙ ക്ലെയിന്റുകളിൽനിന്നുള്ള പേയ്മെന്റ് താമസം മറ്റൊരു പ്രശ്നമായി. 

വൻകിട ഐടി കമ്പനികളിൽനിന്നുള്ള ‘ടെക്കി’കളുടെ കൊഴിഞ്ഞുപോക്ക്, ആവർത്തനച്ചെലവ് വർധന, ശമ്പളവർധന ഇവയെല്ലാം റിസൽറ്റിൽ പ്രതിഫലിച്ചു. 2023 പകുതിവരെ വിപണിയിൽ ഇപ്പോഴത്തെപ്പോലുള്ള കയറ്റിറക്കങ്ങൾ പ്രകടമാകാനുള്ള സാധ്യത കാണുന്നുണ്ട്.

ലേഖകൻ ഓഹരി വിപണി നിക്ഷേപകനാണ്. അഭിപ്രായങ്ങൾ വ്യക്തിപരം  

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary: How Long IT Dip will Continue?