ലക്‌ഷ്യം തെറ്റിയ പണപ്പെരുപ്പ കണക്കുകൾ വീഴ്ത്തിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും നഷ്ടത്തിൽ തന്നെ വ്യാപാരം ആരംഭിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് മുന്നേറ്റം കാണിക്കുന്നത് വിപണിക്ക് പ്രതീക്ഷയാണ്. എസ്ജിഎക്സ് നിഫ്റ്റി 16000 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. താഴുന്ന അമേരിക്കൻ

ലക്‌ഷ്യം തെറ്റിയ പണപ്പെരുപ്പ കണക്കുകൾ വീഴ്ത്തിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും നഷ്ടത്തിൽ തന്നെ വ്യാപാരം ആരംഭിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് മുന്നേറ്റം കാണിക്കുന്നത് വിപണിക്ക് പ്രതീക്ഷയാണ്. എസ്ജിഎക്സ് നിഫ്റ്റി 16000 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. താഴുന്ന അമേരിക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്‌ഷ്യം തെറ്റിയ പണപ്പെരുപ്പ കണക്കുകൾ വീഴ്ത്തിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും നഷ്ടത്തിൽ തന്നെ വ്യാപാരം ആരംഭിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് മുന്നേറ്റം കാണിക്കുന്നത് വിപണിക്ക് പ്രതീക്ഷയാണ്. എസ്ജിഎക്സ് നിഫ്റ്റി 16000 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. താഴുന്ന അമേരിക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്‌ഷ്യം തെറ്റിയ പണപ്പെരുപ്പ കണക്കുകൾ വീഴ്ത്തിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും നഷ്ടത്തിൽ തന്നെ വ്യാപാരം ആരംഭിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് മുന്നേറ്റം കാണിക്കുന്നത് പ്രതീക്ഷയാണ്. എസ്ജിഎക്സ് നിഫ്റ്റി 16000 പോയിന്റിലാണ് വ്യാപാരം തുടരുന്നത്. 

താഴുന്ന അമേരിക്കൻ പണപ്പെരുപ്പം

ADVERTISEMENT

മാർച്ചിൽ 1.2% വളർന്ന് 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 8.5% ൽ എത്തിയ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം ഏപ്രിലിൽ 0.3% മാത്രം വളർന്ന് 8.3%ലേക്കിറങ്ങി. എങ്കിലും 8.1% എന്ന ഫെഡ് നിശ്ചയിച്ച ലക്‌ഷ്യം തെറ്റിയത് ഫെഡ് നിരക്ക് ജൂണിൽ 0.75% വർദ്ധിപ്പിച്ചേക്കാൻ  കാരണമാകുമെന്ന ഭയത്തിൽ ടെക്ക് സെക്ടർ ഇന്നലെ വീണ്ടും തകർന്നു. മോശം റിസൾട്ടിൽ 28% തകർന്ന കോയിൻ ബേസിനൊപ്പം ടെസ്‌ലയും ആപ്പിളും വീണത് ടെക്ക് തകർച്ചക്ക് ആക്കം കൂട്ടി. നാസ്ഡാക് ഇന്നലെ മൂന്ന് ശതമാനത്തിലധികം വീണപ്പോൾ എനർജി, ഫിനാൻഷ്യൽ സ്‌കാറുകളുടെ പിൻബലത്തിൽ ഡൗ ജോൺസ്‌ ഒരു ശതമാനത്തിൽ പിടിച്ചു നിന്നു. ചൈനീസ്, ജർമൻ പണപ്പെരുപ്പ കണക്കുകളും ഏപ്രിലിൽ വളർച്ച ശോഷണം കാണിച്ചത് ലോക വിപണിക്ക് തന്നെ അനുകൂലമാണ്.

നിഫ്റ്റി 

ഇന്നലെ രാജ്യാന്തര വിപണികൾക്കൊപ്പം നേട്ടത്തിൽ ആരംഭിച്ച ശേഷം ലാഭമെടുക്കലിൽ വീണ ഇന്ത്യൻ വിപണി അവസാന മണിക്കൂറുകളിൽ ഒരു തിരിച്ചു വരവിനും ശ്രമിച്ചു. ബാങ്കിങിനൊപ്പം, റിയൽറ്റി സെക്ടറും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെയും ഐടി  സെക്ടർ നിരാശപ്പെടുത്തി. വിദേശ ഫണ്ടുകൾ ക്രമമായ വില്പന തുടരുകയാണ്. ഇന്നലെ 16167 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 15800 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 16350 പോയിന്റിലും 16500 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

ബാങ്കിങ്, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, മെറ്റൽ, ഫാർമ സെക്ടറുകൾ ഇന്ന് വിപണിയെ വീഴ്ചയിൽ നിന്നും കരകയറ്റിയേക്കാം.  എച്ഡിഎഫ്സി , റിലയൻസ്, എച് ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ക്രോമ്പ്ടൺ ഗ്രീവ്സ്, മഹിന്ദ്ര, ഓഎൻജിസി, എസ്ആർഎഫ്, ജിഎൻഎഫ്സി, ടാറ്റ സ്റ്റീൽ, ടാറ്റ കെമിക്കൽ, ടാറ്റ കൺസ്യൂമർ, ഐജിഎൽ, ഗെയിൽ, ഹിൻഡാൽകോ, ടിവിഎസ് മോട്ടോർസ് മുതലായ ഓഹരികളും ഇന്ന് തിരുത്തലിൽ പരിഗണിക്കാം.

ADVERTISEMENT

ബാങ്ക് നിഫ്റ്റി 

ഇന്നലെ 34693 പോയിന്റിലേക്കുയർന്ന ബാങ്ക് നിഫ്റ്റി ഇന്ന് 34300 പോയിന്റിലും 33900 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു.34900 പോയിന്റും 35300 പോയിന്റും ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകളാണ്. 

ഇന്ത്യൻ പണപ്പെരുപ്പം 

അമേരിക്കൻ ചൈനീസ് പണപ്പെരുപ്പ കണക്കുകൾക്ക് പിന്നാലെ ഇന്ന് ഇന്ത്യൻ പണപ്പെരുപ്പ കണക്കുകളും പുറത്ത് വരുന്നു. ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പം ഏപ്രിലിൽ വളർച്ച തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വ്യവസായികോല്പാദന കണക്കുകളും, ധനക്കമ്മി കണക്കുകളും ഇന്ന് വിപണി അവസാനിച്ച ശേഷം പുറത്ത് വരുന്നു..

ADVERTISEMENT

എൽഐസി ഐപിഓ പണം 

ഓഹരി ലഭ്യമാകാത്ത എൽഐസി ഐപിഓ  അപേക്ഷകർക്ക് ഇന്ന് പണം തിരികെ ലഭിക്കുന്നതും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കാമെന്ന് കരുതുന്നു. 

റിസൾട്ടുകൾ 

എൽ&ടി, ടാറ്റ മോട്ടോഴ്‌സ്, സീമെൻസ്, ഹണിവെൽ ഓട്ടോമേഷൻ, ആദിത്യ ബിർള ക്യാപിറ്റൽ, ഉജ്ജീവൻ, ജെ&കെ ബാങ്ക്, ആർബിഎൽ ബാങ്ക്, ക്രെഡിറ്റ് ആക്സസ്, ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ്, ഐക്കര, അനുപം രാസായൻ, അപ്പോളോ ടയർ ഗ്രീവ്സ് കോട്ടൺ, ബ്രിഗേഡ്, ലുമാക്സ് ഓട്ടോ, സ്‌പെൻസേഴ്സ് റീറ്റെയ്ൽ, സൗത്ത് ഇന്ത്യൻ ബാങ്ക് മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറാതെ നിന്നത് ഇന്നലെ സ്വർണത്തിനും അനുകൂലമായി. ബോണ്ട് യീൽഡ് 3%ൽ താഴെ നിൽക്കുന്നത് സ്വർണത്തിന് മുന്നേറ്റം നൽകിയേക്കാം. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ എണ്ണ ശേഖരത്തിൽ കഴിഞ്ഞ ആഴ്ച അപ്രതീക്ഷിത മുന്നേറ്റം രേഖപ്പെടുത്തിയെങ്കിലും ലോക പണപ്പെരുപ്പകണക്കുകളിലെ വീഴ്ച ഇന്നലെ ക്രൂഡിന് തിരിച്ചു വരവ് നൽകി. 

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക