ആഗോളതലത്തിൽ ക്രിപ്റ്റോകറൻസികളിൽ ഉണ്ടായ വൻവീഴ്ചയും , രക്തച്ചൊരിച്ചിലിനും ഇതുവരെ ഒരു അറുതി വന്നിട്ടില്ല. 118 ഡോളർ വരെ മൂല്യമുണ്ടായിരുന്ന ടെറാ ലൂണ എന്ന ക്രിപ്റ്റോറൻസി, സെന്ററുകളുടെ മൂല്യത്തിലേക്കു മൂക്കുകുത്തി വീണതോടെ ക്രിപ്റ്റോ നിക്ഷേപകർ ഞെട്ടിത്തരിച്ചിരിക്കുകയാണ്. കയറിയ വേഗത്തിൽ തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതലത്തിൽ ക്രിപ്റ്റോകറൻസികളിൽ ഉണ്ടായ വൻവീഴ്ചയും, രക്തച്ചൊരിച്ചിലിനും ഇതുവരെ അറുതി വന്നിട്ടില്ല. 118 ഡോളർ വരെ മൂല്യമുണ്ടായിരുന്ന ടെറാ ലൂണ എന്ന ക്രിപ്റ്റോറൻസി സെന്റുകളുടെ മൂല്യത്തിലേക്കു മൂക്കുകുത്തി വീണതോടെ ക്രിപ്റ്റോ നിക്ഷേപകർ ഞെട്ടിത്തരിച്ചിരിക്കുകയാണ്.

വിൽപ്പന സമ്മർദ്ദം

ADVERTISEMENT

കയറിയ  വേഗത്തിൽ തന്നെ ക്രിപ്റ്റോകളുടെ പതനം വന്നത് വീണ്ടും വിൽപ്പന സമ്മർദ്ദം കൂട്ടുകയാണ്. ടെറാ ലുണയെ ഇന്ത്യൻ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളെല്ലാം ഡീലിസ്‌റ്റ്  ചെയ്തു. നിക്ഷേപിച്ച തുക മുഴുവൻ ഒഴുകിപോയത്‌ ഹൃദയം തകർന്ന്  കണ്ടു നിൽക്കാനേ നിക്ഷേപകർക്കായുള്ളൂ. അതുകൊണ്ടാണ് ടെറാ ലുണയുടെ നിക്ഷേപക ഫോറങ്ങളിലും വെബ്സൈറ്റുകളിലും ആത്മഹത്യാ പ്രതിരോധ നമ്പറുകൾ നൽകിയിരിക്കുന്നത്.

ഇനിയെന്ത്?

ADVERTISEMENT

സർക്കാരുകൾ ക്രിപ്റ്റോറൻസികൾക്കെതിരെ പല പ്രാവശ്യം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇവയുടെ പതനം ഇത്രവേഗമുണ്ടാകുമെന്നു നിക്ഷേപകരും കരുതിയില്ല.  ടെറാ ലൂണ ഉയർത്തെഴുന്നേറ്റു വരും എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ആദ്യത്തെ ക്രിപ്റ്റോകറൻസിയായ  ബിറ്റ് കോയിൻ 69000 ഡോളറിൽ നിന്നും 28000 ഡോളർ എന്ന നിലയിലേക്ക് തകർന്നടിഞ്ഞു. കോടികളുടെ നഷ്ടമാണ് ക്രിപ്റ്റോകളെ കണ്ണടച്ചു വിശ്വസിച്ച നിക്ഷേപകർക്ക് ഉണ്ടായിരിക്കുന്നത്. ക്രിപ്റ്റോ ലോകത്ത് ഇനിയെന്ത് എന്നതിന് ആരും ഒരു ഉത്തരം വ്യക്തതയോടെ നൽകുന്നില്ല.

English Summary : Blood Shedding in Cryptocurrencies

ADVERTISEMENT