സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിനെ തുടർന്ന് ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ രണ്ട് ഫണ്ട് മാനേജർമാരെ ചുമതലകളിൽനിന്നും മാറ്റി നിറുത്തിയിരിക്കുകയാണ്. എന്തൊക്കെയാണ് സംഭവിച്ചതെന്നുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോഴും പുറത്തു വന്നിട്ടില്ലെങ്കിലും, 'ഫ്രണ്ട് റണ്ണിങ്' എന്ന കാര്യമാണ് നടന്നിരിക്കുന്നത് എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിനെ തുടർന്ന് ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ രണ്ട് ഫണ്ട് മാനേജർമാരെ ചുമതലകളിൽനിന്നും മാറ്റി നിറുത്തിയിരിക്കുകയാണ്. എന്തൊക്കെയാണ് സംഭവിച്ചതെന്നുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോഴും പുറത്തു വന്നിട്ടില്ലെങ്കിലും, 'ഫ്രണ്ട് റണ്ണിങ്' എന്ന കാര്യമാണ് നടന്നിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ആക്സിസ് മ്യൂച്ചൽ ഫണ്ടിനായി  ഓഹരികൾ വാങ്ങുന്നതിനു മുൻപ് ഫണ്ട് മാനേജർമാർ വേറെ ചില സ്വകാര്യ അക്കൗണ്ടുകളിലൂടെ മുൻകൂട്ടി തങ്ങൾക്കു സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിൽ  ഓഹരികൾ വാങ്ങി വൻ ലാഭമുണ്ടാക്കുന്ന ഏർപ്പാടാണിത്.

ADVERTISEMENT

ആശങ്ക വേണ്ട

ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ നിക്ഷേപകർ അങ്കലാപ്പിലാണ്. പണം പിൻവലിക്കണോ അതോ നിക്ഷേപം തുടരണോ എന്ന സംശയം പലർക്കുമുണ്ട്. സെബി കാര്യങ്ങൾ ഏറ്റെടുത്തതിനാൽ നിക്ഷേപകർ പരിഭ്രമിക്കേണ്ട ആവശ്യമില്ല എന്ന ഉപദേശമാണ് ഈ രംഗത്തെ വിദഗ്ധർ നൽകുന്നത്. ക്ഷമയോടെ, നിക്ഷേപം തുടരാൻ കുഴപ്പമില്ല എന്ന വിശകലനങ്ങളുമുണ്ട്. നിക്ഷേപകർ പരിഭ്രമിക്കേണ്ട ആവശ്യമില്ല എന്നുള്ള സന്ദേശമുള്ള ഇ മെയിലുകളും  ആക്സിസ് മ്യൂച്ചൽ ഫണ്ട് നിക്ഷേപകർക്കയച്ചിട്ടുണ്ട്.

ADVERTISEMENT

പിൻവലിക്കാനും അവസരം

ADVERTISEMENT

ആക്സിസ് മ്യൂച്ചൽ ഫണ്ടുകളിൽ ആവശ്യത്തിന് പണമുണ്ടെന്നും പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ അതിനുള്ള അവസരമുണ്ടെന്നും ആക്സിസ് മ്യൂച്ചൽ ഫണ്ട് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. നല്ല ലാഭത്തിലായിരുന്ന ഫ്രാങ്ക്‌ളിൻ ടെംപിൾടണ്ണിന്റെ മ്യൂച്ചൽ ഫണ്ട് മുൻപ് നിർത്തലാക്കിയിരുന്നു. അന്നും സെബി ഇടപെട്ടു നിക്ഷേപകർക്ക് പണം തിരിച്ചു നൽകിയിരുന്നു. സെബി ഇടപെട്ടിട്ടുള്ളതിനാൽ നിക്ഷേപകർക്ക് ഒന്നും പേടിക്കേണ്ടതില്ല എന്ന സന്ദേശമാണ് അനലിസ്റ്റുകളും ആവർത്തിച്ചു പറയുന്നത്.

English Summary : Axis Mutual Fund Crisis: Investors are in Confusion