സാധാരണ രീതിയിൽ ഐ പി ഒകളിൽ വിദേശ നിക്ഷേപകർക്കും, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്കും കൂടുതൽ താല്പര്യം ഉണ്ടാകും. എന്നാൽ എൽ ഐ സി യുടെ ഐ പി ഒ, ഇന്ത്യൻ ഓഹരി വിപണി കുത്തനെ ഇടിയുന്ന സമയത്താണ് വന്നതെങ്കിലും ചെറുകിട നിക്ഷേപകർക്കും, എൽ ഐ സി പോളിസി ഉടമകൾക്കും കൂടുതൽ താല്പര്യമുണ്ടായി. ഐ പി ഒയിൽ മൂന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽ ഐ സി യുടെ ഐ പി ഒ ഇന്ത്യൻ ഓഹരി  വിപണി കുത്തനെ ഇടിയുന്ന സമയത്താണ് വന്നതെങ്കിലും ചെറുകിട നിക്ഷേപകർക്കും, എൽ ഐ സി പോളിസി ഉടമകൾക്കും കൂടുതൽ താല്പര്യമുണ്ടായി. ഐ പി ഒയിൽ  മൂന്ന് മടങ്ങോളം കൂടുതൽ അപേക്ഷകൾ വന്നു. നഷ്ട സാധ്യതകളൊന്നും നോക്കാതെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ ചെറുകിട നിക്ഷേപകർ എൽ ഐ സി ഐ പി ഒ യിൽ നിക്ഷേപിച്ചു. സാധാരണ രീതിയിൽ ഐ പി ഒകളിൽ വിദേശ നിക്ഷേപകർക്കും, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്കുമാണ് കൂടുതൽ താല്പര്യമെങ്കിൽ ഇവിടെ മറിച്ചായിരുന്നു സ്ഥിതി. ദീർഘ കാലത്തിൽ എൽ ഐ സി നേട്ടം തരുമെന്നുള്ള വിശ്വാസം ഉണ്ടെങ്കിലും ലിസ്റ്റ് ചെയ്ത ആദ്യ ദിവസം തന്നെയുള്ള തകർച്ച തിരിച്ചടിയായി. ഇപ്പോഴും മൂല്യത്തിൽ  ഇന്ത്യയിലെ അഞ്ചാമത്തെ വലിയ  കമ്പനിയാണെങ്കിലും ലിസ്റ്റ് ചെയ്ത ആദ്യ ദിനം തന്നെ നിക്ഷേപകർക്ക് ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് എൽ ഐ സി ഉണ്ടാക്കിയത്. നിഫ്റ്റി 438 ഉം, സെൻസെക്സ് 1400 പോയിന്റും ഉയർന്ന ദിനമായിട്ടും എൽ ഐ സി ക്കു പിടിച്ചുനിൽക്കാനായില്ല. 7.77 ശതമാനം ഇടിഞ്ഞു 875.25 രൂപയിലാണ് എൽ ഐ സി  വ്യാപാരം അവസാനിപ്പിച്ചത്. 

എൽ ഐ സി യുടെ ബിസിനസ് മോഡലിൽ കാര്യമായ മാറ്റം വരുത്തിയാൽ മാത്രമേ ഈ പാദത്തിൽ നല്ല ആദായം ഉണ്ടാക്കി ഓഹരി നിക്ഷേപകരെ സന്തോഷിപ്പിക്കാനാകൂ.

ADVERTISEMENT

∙പരമ്പരാഗതമായി ഏജന്റുമാർ വഴിയുള്ള ബിസിനസിൽ തന്നെയാണ് എൽ ഐ സി ഇപ്പോഴും ശ്രദ്ധ പതിപ്പിക്കുന്നത്. ഡിജിറ്റൽ ലോകത്തേക്കുള്ള ചുവടുവെപ്പുകൾ കാര്യക്ഷമമാക്കണം.

∙പല എൽ ഐ സി പോളിസികളുടെയും പ്രീമിയം മറ്റു ഇൻഷുറൻസ് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്നതാണ്. ഉപഭോക്താക്കൾ മറ്റു ഇൻഷുറൻസ് കമ്പനികളുടെ പോളിസികൾ എടുക്കാൻ ഇത് കാരണമാകും. എൽ ഐ സി യുടെ വിപണി വിഹിതം കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി കുറഞ്ഞു വരികയാണ്. ഇതും എൽ ഐ സി യുടെ ലാഭവിഹിതം ഭാവിയിൽ കുറയാൻ ഇടയാക്കും.

ADVERTISEMENT

∙യാഥാസ്ഥിതിക മനോഭാവം മാറ്റിയാൽ മാത്രമേ ഭാവിയിൽ  കമ്പനികൾ വളരുകയുള്ളൂ. കേന്ദ്ര സർക്കാർ എൽ ഐ സി യുടെ 3.5 ശതമാനം ഓഹരികളാണ് വിൽപ്പന നടത്തിയത്. ഭൂരിഭാഗം ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ കയ്യിൽ തന്നെയായതിനാൽ സർക്കാർ നയങ്ങൾക്കനുസരിച്ച് നഷ്ടസാധ്യതയുള്ള കമ്പനികളിലും തുടർന്നും എൽ ഐ സി ക്കു നിക്ഷേപിക്കേണ്ടതായി വരാം. ഇതും ലാഭ വിഹിതത്തെ ബാധിക്കാം.

English Summary: LIC Should Improve Its Performance