അമേരിക്കൻ വിപണി ഇന്നലെ നേടിയ കുതിപ്പിന് ശേഷം ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. യൂറോപ്യൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും ഇന്ന് സമ്മിശ്ര തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 15650 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. മാന്ദ്യഭയം വിട്ടുണർന്ന് അമേരിക്കൻ

അമേരിക്കൻ വിപണി ഇന്നലെ നേടിയ കുതിപ്പിന് ശേഷം ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. യൂറോപ്യൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും ഇന്ന് സമ്മിശ്ര തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 15650 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. മാന്ദ്യഭയം വിട്ടുണർന്ന് അമേരിക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വിപണി ഇന്നലെ നേടിയ കുതിപ്പിന് ശേഷം ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. യൂറോപ്യൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും ഇന്ന് സമ്മിശ്ര തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 15650 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. മാന്ദ്യഭയം വിട്ടുണർന്ന് അമേരിക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വിപണി ഇന്നലെ നേടിയ കുതിപ്പിന് ശേഷം ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. യൂറോപ്യൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും ഇന്ന് സമ്മിശ്ര തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 15650 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. 

മാന്ദ്യഭയം വിട്ടുണർന്ന് അമേരിക്കൻ വിപണി 

ADVERTISEMENT

ആഴ്ചകൾ നീണ്ട നഷ്ടദിനങ്ങൾക്ക് ശേഷം അമേരിക്കൻ നിക്ഷേപകർ മികച്ച വിലകളിൽ മികച്ച ഓഹരികൾ സ്വന്തമാക്കാനിറങ്ങിയത് മാന്ദ്യഭയത്തിനിടയിലും അമേരിക്കൻ വിപണിക്ക് ഇന്നലെ തിരിച്ചു വരവ് നൽകി. 10% നേട്ടത്തോടെ ടെസ്ല ടെക്ക് സെക്ടറിനെയും 6% നേട്ടത്തോടെ എക്സൺ മൊബീൽ എനർജി സെക്ടറിനെയും മുന്നിൽ നിന്നും നയിച്ചപ്പോൾ ഫിനാൻഷ്യൽ സെക്ടറിന്റെ കൂടി പിൻബലത്തിൽ ഇന്നലെ അമേരിക്കൻ വിപണി മികച്ച തിരിച്ചു വരവ് നടത്തി. ഡൗ ജോൺസ്‌ 2.15% നേട്ടത്തോടെ തിരികെ വന്നപ്പോൾ, എസ്&പിയും, നാസ്ഡാക്കും രണ്ടര ശതമാനം വീതം മുന്നേറ്റം നേടി. ഏഷ്യൻ, യൂറോപ്യൻ സൂചികകളും ഇന്നലെ മുന്നേറ്റം നേടി. 

അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്ന് അമേരിക്കൻ സെനറ്റ് ഇക്കണോമിക് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുന്നത് ലോക വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ പണപ്പെരുപ്പവും, ഫെഡിന്റെ നിരക്കുയർത്തലും, തുടർ നടപടികളുമെല്ലാം സെനറ്റർമാർക്ക് മുന്നിൽ ഫെഡ് ചെയർമാൻ വിശദീകരിക്കും. ഇംഗ്ലീഷ് ഇക്കണോമിക് ഡേറ്റകളും, മറ്റ് ഫെഡ് അംഗങ്ങളുടെയും ഇസിബി അംഗങ്ങളുടെയും പ്രതികരണങ്ങളും ഇന്ന് വിപണിക്ക് പ്രധാനമാണ്. 

നിഫ്റ്റി 

ഇന്ത്യൻ ഫണ്ടുകൾ വാങ്ങൽ നടത്തിയ ഇന്നലെ വിപണി പ്രതീക്ഷിച്ചിരുന്നത് പോലെ ഐടി, ബാങ്കിങ് സെക്ടറുകൾ ഇന്ത്യൻ വിപണിക്ക് തിരിച്ചു വരവ് നൽകി.  അമേരിക്കൻ ഫ്യൂച്ചറുകളും, ഏഷ്യൻ വിപണികളും മുന്നേറിയതും ഇന്ത്യൻ നിക്ഷേപകർക്ക് ആത്മ വിശ്വാസവും നൽകി. 15730 പോയിന്റിലെ കടമ്പ കടക്കാനാകാതെ 1.88% നേട്ടത്തോടെ  15638 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 15450 പോയിന്റിലും 15300 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 15800 പോയിന്റിലും 15900 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

ADVERTISEMENT

ഐ ടി, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ ഇന്നും ഇന്ത്യൻ വിപണിയെ മുന്നിൽ  നിന്നും നയിച്ചേക്കാം. റിലയൻസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ഓഎൻജിസി, ഐടിസി, എൻടിപിസി, പവർഗ്രിഡ്, ട്രെന്റ്, പേജ്, മാരികോ, ജിഎൻഎഫ്സി, ദീപക് നൈട്രേറ്റ്, ഗ്രീൻലാം മുതലായ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 33593 പോയിന്റ് വരെ മുന്നേറിയ ശേഷം 33191 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 32800 പോയിന്റിലും 32400 പോയിന്റിലും ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 33600 പോയിന്റിലും 34000 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ വില്പന സമ്മർദ്ദ മേഖലകൾ. 

ആദ്യ പാദ കമ്പനിഫലങ്ങൾ

ADVERTISEMENT

മുൻ നിര ഐടി, ബാങ്കിങ്, ഫിനാൻഷ്യൽ, എഫ്എംസിജി, ഫാർമ സെക്ടറുകളിൽ ഒന്നാം പാദഫലങ്ങളിൽ വിശ്വാസമർപ്പിച്ചു കൊണ്ടുള്ള നിക്ഷേപങ്ങൾ ആരംഭിച്ചു തുടങ്ങിയത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. വീണ് കിടക്കുന്ന റിയൽറ്റി, ഇൻഫ്രാ, മെറ്റൽ, സിമന്റ്, ടെക്സ്റ്റൈൽ  സെക്ടറുകളിലും വാങ്ങൽ കാണുന്നത് പ്രതീക്ഷയാണ്. 

ക്രൂഡ് ഓയിൽ 

ആവശ്യമുയർന്നത് ക്രൂഡ് ഓയിലിന് വീണ്ടും മുന്നേറ്റം നൽകി. ഇന്നത്തെ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖര കണക്കുകൾ ക്രൂഡ് ഓയിലിന് പ്രധാനമാണ്. യൂറോപ്യൻ യൂണിയൻ ഗ്യാസ് വില നിയന്ത്രണത്തിനായി ക്യാപ്പിങ് സിസ്റ്റം വിഭാവനം ചെയ്യുന്നത് ഗ്യാസ് വില നിയന്ത്രിച്ചേക്കാം. 

സ്വർണം 

ഓഹരി  വിപണിയിലേക്ക് പണമൊഴുകിയത് ഇന്നലെ സ്വർണത്തിന് വീഴ്ച നൽകി. 1800 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത പിന്തുണ മേഖല.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക