പോയ നാളുകളിലെ ഉയർച്ച കണ്ടു എടുത്തുചാടി ഓഹരിവിപണിയിൽ ഇറങ്ങിയ ചെറുകിട നിക്ഷേപകരുടെ കാര്യം ഇപ്പോൾ എങ്ങനെയായിട്ടുണ്ടാകും? ഇന്ത്യൻ ഓഹരി വിപണിയിൽ സുസ്ഥിരമായ ഒരു റാലി പ്രതീക്ഷിക്കാമോ? നാല് കാര്യങ്ങൾ ശരിയായാൽ മാത്രമേ ഓഹരി വിപണി കരകയറുകയുള്ളൂ അസംസ്കൃത എണ്ണ വില രാജ്യാന്തര വിപണിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോയ നാളുകളിലെ ഉയർച്ച കണ്ടു എടുത്തുചാടി ഓഹരിവിപണിയിൽ ഇറങ്ങിയ ചെറുകിട നിക്ഷേപകരുടെ കാര്യം ഇപ്പോൾ എങ്ങനെയായിട്ടുണ്ടാകും? ഇടിവ് തുടർക്കഥയായ ഇന്ത്യൻ  ഓഹരി വിപണിയിൽ  സുസ്ഥിരമായ ഒരു റാലി പ്രതീക്ഷിക്കാമോ? 

നാല് കാര്യങ്ങൾ ശരിയായാൽ മാത്രമേ ഓഹരി വിപണി കരകയറുകയുള്ളൂ

ADVERTISEMENT

അസംസ്കൃത എണ്ണ വില 

രാജ്യാന്തര വിപണിയിലെ സംഭവവികാസങ്ങൾക്കനുസരിച്ച് അസംസ്കൃത എണ്ണ വില കടുത്ത ചാഞ്ചാട്ടത്തിലാണിപ്പോൾ. റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയതിൽ പിന്നെ പിടിവിട്ടുയർന്ന എണ്ണ വില തണുത്തു തുടങ്ങിയാൽ ആഗോളതലത്തിൽ ഓഹരി വിപണികളും കയറി തുടങ്ങും. അസംസ്കുത എണ്ണവില കുറയുമ്പോൾ കമ്പനികളുടെ ഉൽപ്പാദന ചെലവ് കുറയുകയും, ലാഭം കൂടുകയും ചെയ്യുന്നതിലാണിത്. 

പണപ്പെരുപ്പം 

പണപ്പെരുപ്പം കൂടുന്നത് കമ്പനികൾക്ക് അനുകൂലമല്ല. അത് അവരുടെ ലാഭം കുറയ്ക്കുകയും, ഉൽപ്പാദന ചെലവ് കൂട്ടുകയും ചെയ്യും. പണപ്പെരുപ്പ നിരക്ക് കുറഞ്ഞാൽ ഓഹരി വിപണികൾ ഉയരും. 

ADVERTISEMENT

സമ്പദ് വ്യവസ്ഥയുടെ വളർച്ച 

ഈ പാദത്തിൽ വിചാരിച്ചത്ര വളർച്ച ഇന്ത്യക്കുണ്ടായില്ല. അടുത്ത പാദങ്ങളിലും, വളർച്ച നിരക്ക് കുറയുമെന്നാണ് അനുമാനം. സമ്പദ്  വ്യവസ്ഥ കൂടുതൽ വളർന്നാൽ അത് ഓഹരി വിപണിയിലും അനുകൂല തരംഗങ്ങൾ സൃഷ്ടിക്കും. 

വിദേശ നിക്ഷേപകരുടെ തിരിച്ചു വരവ് 

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത തരത്തിലുള്ള  വിൽപ്പനയാണ് വിദേശ സ്ഥാപക നിക്ഷേപകർ നാളുകളായി നടത്തി കൊണ്ടിരിക്കുന്നത്. ഇപ്പോഴും അതിന്  ഒരു കുറവും വന്നിട്ടില്ല. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ  ഓഹരി വിപണിയിലേക്ക് തിരിച്ചു വന്നാൽ മാത്രമേ വീണ്ടും ഓഹരി വിപണി പുതിയ  ഉയരങ്ങൾ താണ്ടുകയുള്ളൂ.

ADVERTISEMENT

ചുരുക്കി പറഞ്ഞാൽ, പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഈ നാല്കാര്യങ്ങളിലും പ്രത്യക്ഷമായ തരത്തിലുള്ള മാറ്റങ്ങൾ വന്നാലേ വീണ്ടും ഇന്ത്യൻ ഓഹരി വിപണി നഷ്ടപ്രതാപം വീണ്ടെടുക്കുകയുളളൂ. കാര്യങ്ങൾ പ്രതികൂലമാണെങ്കിൽ കൂടി ഇന്ത്യയോട് പല വിദേശ നിക്ഷേപകർക്കും കൂടുതൽ താല്പര്യമുണ്ട്. എല്ലാ കാര്യങ്ങളും ഒരുമിച്ചു ശരിയാകാൻ സമയമെടുക്കുമെങ്കിലും, വെല്ലുവിളികൾ ഉണ്ടെങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളരുമെന്നാണ് രാജ്യാന്തര സംഘടനകളുടെയും, റേറ്റിങ് ഏജൻസികളുടെയും കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ ഹ്രസ്വകാലത്തേക്ക് ഓഹരി വിപണിയിൽ പ്രശ്നങ്ങളുണ്ടായാലും, സിപ് രീതിയിൽ നിക്ഷേപം തുടർന്നാൽ ദീർഘ കാലയളവിൽ നല്ല ആദായം ലഭിക്കും.

English Summary : Share Market will Go Up Only After these Four Things Become Better