ആർബിഐയും യുഎസ് ഫെഡും ഉൾപ്പെടെ പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തിയതിനെ തുടർന്ന് ആഗോളവിപണികളിലുണ്ടായ തകർച്ചയ്ക്കു ശേഷം വിപണികളെല്ലാം തിരിച്ചുകയറുന്നതാണ് കഴിഞ്ഞയാഴ്ച കണ്ടത്. സ്ഥിതിഗതികൾ മെച്ചപ്പെട്ടതുകൊണ്ടല്ല ഇത്. ഏറെ വിറ്റു മടുത്തതിനു ശേഷമുള്ള ഒരു റിലീഫ് റാലിയായി

ആർബിഐയും യുഎസ് ഫെഡും ഉൾപ്പെടെ പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തിയതിനെ തുടർന്ന് ആഗോളവിപണികളിലുണ്ടായ തകർച്ചയ്ക്കു ശേഷം വിപണികളെല്ലാം തിരിച്ചുകയറുന്നതാണ് കഴിഞ്ഞയാഴ്ച കണ്ടത്. സ്ഥിതിഗതികൾ മെച്ചപ്പെട്ടതുകൊണ്ടല്ല ഇത്. ഏറെ വിറ്റു മടുത്തതിനു ശേഷമുള്ള ഒരു റിലീഫ് റാലിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർബിഐയും യുഎസ് ഫെഡും ഉൾപ്പെടെ പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തിയതിനെ തുടർന്ന് ആഗോളവിപണികളിലുണ്ടായ തകർച്ചയ്ക്കു ശേഷം വിപണികളെല്ലാം തിരിച്ചുകയറുന്നതാണ് കഴിഞ്ഞയാഴ്ച കണ്ടത്. സ്ഥിതിഗതികൾ മെച്ചപ്പെട്ടതുകൊണ്ടല്ല ഇത്. ഏറെ വിറ്റു മടുത്തതിനു ശേഷമുള്ള ഒരു റിലീഫ് റാലിയായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർബിഐയും യുഎസ് ഫെഡും ഉൾപ്പെടെ പല രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തിയതിനെ തുടർന്ന് ആഗോളവിപണികളിലുണ്ടായ തകർച്ചയ്ക്കു ശേഷം  വിപണികളെല്ലാം തിരിച്ചുകയറുന്നതാണ് കഴിഞ്ഞയാഴ്ച കണ്ടത്. സ്ഥിതിഗതികൾ മെച്ചപ്പെട്ടതുകൊണ്ടല്ല ഇത്. ഏറെ വിറ്റു മടുത്തതിനു ശേഷമുള്ള ഒരു റിലീഫ് റാലിയായി കരുതേണ്ടിവരും. മാത്രമല്ല, കാര്യങ്ങൾ നീങ്ങുന്നത് ഏറെക്കുറെ ആശങ്കപ്പെട്ടതുപോലെ തന്നെയാണെങ്കിലും ഓഹരിവിപണിയിൽ ഇതിന്റെ പ്രതിഫലനങ്ങൾ ആദ്യമേതന്നെ വന്നുകഴിഞ്ഞു എന്ന താൽക്കാലിക ആശ്വാസവും നിക്ഷേപകരിലുണ്ടായിരുന്നു. എങ്കിലും വിദേശനിക്ഷേപകർ (എഫ്ഐഐ) ഇന്ത്യൻ ഓഹരി വിപണിയിലുള്ള വിറ്റൊഴിക്കൽ തുടരുന്നത് ആശങ്കതന്നെയാണ്. കഴിഞ്ഞയാഴ്ച 11,000 കോടിയിലേറെ രൂപയാണ് അവർ പിൻവലിച്ചത്. ജൂണിലെ മൂന്നാം വാരത്തിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വിറ്റൊഴിഞ്ഞ ഓഹരികളെ അപേക്ഷിച്ച് ഇതു കുറവാണെങ്കിലും കഴിഞ്ഞയാഴ്ച എല്ലാ ദിവസവും വിദേശ നിക്ഷേപകർ വിൽപന തന്നെയാണ് നടത്തിയത്.

രൂപയുടെ മൂല്യവും പരിതാപകരമായ അവസ്ഥയിൽ

ADVERTISEMENT

എങ്കിലും, കഴിഞ്ഞയാഴ്ച സെൻസെക്സ് 2.66 ശതമാനവും നിഫ്റ്റി 2.58 ശതമാനവും നഷ്ടം നികത്തി. വെള്ളിയാഴ്ച ഇന്ത്യൻ വിപണികൾ വ്യാപാരം അവസാനിപ്പിച്ചതിനു ശേഷം ക്ലോസ് ചെയ്ത സിംഗപ്പൂർ നിഫ്റ്റിയും യുഎസ്, യൂറോപ്യൻ വിപണികളുമെല്ലാം മികച്ച നേട്ടം കൈവരിച്ചിരുന്നു. ഇത് ഈയാഴ്ചയുടെ തുടക്കത്തിനു നേരിയ പ്രതീക്ഷയേകുന്നുണ്ട്.

ആർബിഐ പണനയ സമിതി അംഗമായ ജയന്ത് വർമ ഞായറാഴ്ച നടത്തിയ പ്രസ്താവനകളും വിപണിക്ക് ശുഭസൂചകമാണ്.  കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽ നിന്ന് കഷ്ടിച്ചു കരകയറി വരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ ബലികഴിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ പണപ്പെരുപ്പം ഒറ്റയടിക്ക് നിയന്ത്രിക്കാനായി ആർബിഐ നടത്തില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. മാത്രമല്ല, യുക്രെയ്ൻ യുദ്ധം പോലുള്ള പ്രശ്നങ്ങളും വിലക്കയറ്റവും നീണ്ടുപോകാമെന്നു കണക്കാക്കിയാൽ പോലും നടപ്പുസാമ്പത്തിക വർഷവും അടുത്ത വർഷവും ഇന്ത്യ മോശമല്ലാത്ത വളർച്ച കൈവരിക്കുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ഓഹരി വിപണിയെ സംബന്ധിച്ച് നേരത്തേ അറിയാവുന്ന കാര്യങ്ങളിൽ ഈ ആഴ്ച വലിയ സംഭവങ്ങളും പ്രഖ്യാപനങ്ങളുമൊന്നും വരാനില്ല. രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയതിനു ശേഷം 5 വർഷം പൂർത്തിയാകുകയാണ്. ജിഎസ്ടി കൗൺസിൽ മീറ്റിങ് 28നും 29നുമായി നടക്കാനുമിരിക്കുന്നു. അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ എന്തെങ്കിലും ഉണ്ടാകുമോയെന്നാണ് നോക്കാനുള്ളത്.

പണപ്പെരുപ്പം നിയന്ത്രിക്കാനും സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്കു പോകാതെ നോക്കാനും കേന്ദ്രബാങ്കുകൾ പണനയത്തിൽ എങ്ങനെ, എത്രത്തോളം പിടിമുറുക്കും എന്നതു തന്നെയാണ് വരാനിരിക്കുന്ന നാളുകളും വിപണിയെ നിയന്ത്രിക്കുക. എണ്ണവില ഉൾപ്പെടെ ഉൽപന്ന വിലക്കയറ്റം തുടരുന്ന സ്ഥിതിക്ക്, രൂപയുടെ വിലയിടിവ് ആർബിഐ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും വിപണി ഉറ്റുനോക്കുന്നു. ഫ്യൂച്ചേഴ്സ്, ഓപ്ഷൻ കരാറുകളുടെ ജൂണിലെ കാലാവധി വ്യാഴാഴ്ച തീരുന്നതും ഈയാഴ്ച വിപണിയിലെ ചലനങ്ങളെ സ്വാധീനിക്കും.

ADVERTISEMENT

ക്രിപ്റ്റോകറൻസിയ്ക്ക് നികുതി ജൂലൈ ഒന്നു മുതല്‍

ക്രിപ്റ്റോ കറൻസികളുടെയും  വെർച്വൽ ഡിജിറ്റൽ അസറ്റുകളുടെയും (വിഡിഎ) ഇടപാടുകൾക്ക് സ്രോതസ്സിൽ നിന്നു നികുതി പിടിക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് ജൂലൈ ഒന്നു മുതലാണ്. മറ്റു പല കാരണങ്ങളാലും തകർന്നടിഞ്ഞ  ക്രിപ്റ്റോ കറൻസികളുടെ ഇന്ത്യയിലെ ഇടപാടുകളെ ഇതു കൂടുതൽ പ്രതിസന്ധിയിലാക്കും. ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്താനുള്ള ബജറ്റ് തീരുമാനം ഏപ്രിൽ 1 മുതൽ തന്നെ നടപ്പാക്കിയത് ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കു തിരിച്ചടിയായിരുന്നു. വ്യാപാരം ഗണ്യമായി കുറഞ്ഞുവെന്നു മാത്രമല്ല, ഒട്ടേറെ നിക്ഷേപകർ ജൂലൈ ഒന്നിനു മുൻപു തന്നെ ക്രിപ്റ്റോ കറൻസികൾ വിറ്റൊഴിയുന്നുമുണ്ട്. പല എക്സ്ചേഞ്ചുകളും ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും മറ്റു ചെലവു ചുരുക്കൽ നടപടികളിലേക്കും നീങ്ങിക്കഴിഞ്ഞു. പരമ്പരാഗത ഓഹരി വിപണിയെ നേരിട്ടു ബാധിക്കുന്ന കാര്യമല്ലെങ്കിലും നിക്ഷേപക ലോകം ഈ ചലനങ്ങളും വീക്ഷിക്കുന്നു.

സ്വാധീനിക്കാവുന്ന പ്രഖ്യാപനങ്ങൾ:

തിങ്കൾ 27–06

ADVERTISEMENT

ചൈനയിലെ വ്യവസായ മേഖലയുടെ ലാഭ വളർച്ച സംബന്ധിച്ച മേയിലെ കണക്ക് തിങ്കളാഴ്ച പുറത്തുവരും. മാർച്ചിൽ 12.2 ശതമാനം ലാഭ വളർച്ചയുണ്ടായെങ്കിലും ഏപ്രിലിൽ പുറത്തുവന്ന വാർഷിക കണക്കിൽ ത് 8.6 ശതമാനത്തിലേക്ക് ഇടിയുകയായിരുന്നു. 2020 ഏപ്രിലിനു ശേഷമുള്ള ആദ്യത്തെ ഇടിവാണിത്. കോവിഡ് കേസുകൾ വീണ്ടും കൂടിവരികയും ചൈനയിൽ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടിവരികയും ചെയ്ത സാഹചര്യത്തിൽ പുതിയ നഷ്ടക്കണക്കുകളുടെ തുടക്കമാണോ ഇത് എന്നാണ് വിപണിയുടെ ആശങ്ക. ഈ സാഹചര്യത്തിലാണ് മേയിലെ കണക്ക് പ്രഖ്യാപിക്കാനിരിക്കുന്നത്.

ചൊവ്വ (28–06)

ജിഎസ്ടി കൗൺസിൽ മീറ്റിങ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി ചണ്ഡിഗഡിൽ നടക്കും. രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള സ്വർണം ഒരു സംസ്ഥാനത്തുനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകുന്നതിന് ഇ വേ ബിൽ നിർബന്ധമാക്കുന്നതു പരിഗണിക്കും. രണ്ടു ദിവസത്തെ യോഗത്തിൽ മറ്റെന്തെങ്കിലും അപ്രതീക്ഷിത പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നു ശ്രദ്ധിക്കാം.

ബുധൻ (29–06)

യൂറോപ്പിലെ ഇക്കണോമിക് സെൻസിറ്റീവ് ഇൻഡിക്കേറ്റർ(ഇഎസ്ഐ) പ്രഖ്യാപിക്കും. യുക്രെയ്ൻ യുദ്ധവും പണപ്പെരുപ്പവുമൊന്നും ഇഎസ്ഐയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ മാസങ്ങളിലെ സൂചന.

വ്യാഴം (30–06)

രാജ്യത്തെ മേയിലെ ധനക്കമ്മി പ്രഖ്യാപനം. ഏപ്രിലിലെ ധനക്കമ്മിയിൽ ചെറിയ കുറവുണ്ടായെങ്കിലും ആശ്വസിക്കാറായിട്ടില്ല. പുതുതായി പ്രഖ്യാപിച്ച സബ്സിഡികൾ ധനക്കമ്മിയെ ബാധിച്ചേക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

വെള്ളി 01–07

വ്യാപാരക്കമ്മി പ്രഖ്യാപനം. മേയിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി 24.29 ബില്യൻ ഡോളർ എന്ന നിലയിലേക്കു കൂപ്പുകുത്തിയിരുന്നു. ഇറക്കുമതിക്കനുസരിച്ച് കയറ്റുമതി വർധിക്കാത്തതാണു കാരണം. ജൂണിലെ പ്രാഥമിക കണക്കുകൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും. വ്യാപാരക്കമ്മി കൂടിയാൽ രൂപയുടെ മൂല്യത്തെ വീണ്ടും ബാധിച്ചേക്കാം.

ക്രിപ്റ്റോ കറൻസിയുടെയും മറ്റു ഡിജിറ്റൽ ആസ്തികളുടെയും ഇടപാടുകൾക്ക് ടിഡിഎസ് നടപ്പാകുന്നു.

English Summary : What Will Happen in Global Share Market This Week