അമേരിക്കൻ വിപണി ഇന്നലെ വീണ്ടും ടെക്ക് റാലിയിൽ മുന്നേറ്റം ഉറപ്പിച്ചു. ഏഷ്യൻ വിപണികലെനേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എസ്ജിഎക്സ് നിഫ്റ്റി 16630 പോയിന്റിൽ വ്യാപാരം തുടരുന്നു. ടെസ്‌ലയുടെ ചുമലിലേറി അമേരിക്കൻ വിപണി ജപ്പാൻ വീണ്ടും

അമേരിക്കൻ വിപണി ഇന്നലെ വീണ്ടും ടെക്ക് റാലിയിൽ മുന്നേറ്റം ഉറപ്പിച്ചു. ഏഷ്യൻ വിപണികലെനേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എസ്ജിഎക്സ് നിഫ്റ്റി 16630 പോയിന്റിൽ വ്യാപാരം തുടരുന്നു. ടെസ്‌ലയുടെ ചുമലിലേറി അമേരിക്കൻ വിപണി ജപ്പാൻ വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വിപണി ഇന്നലെ വീണ്ടും ടെക്ക് റാലിയിൽ മുന്നേറ്റം ഉറപ്പിച്ചു. ഏഷ്യൻ വിപണികലെനേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എസ്ജിഎക്സ് നിഫ്റ്റി 16630 പോയിന്റിൽ വ്യാപാരം തുടരുന്നു. ടെസ്‌ലയുടെ ചുമലിലേറി അമേരിക്കൻ വിപണി ജപ്പാൻ വീണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വിപണി ഇന്നലെ വീണ്ടും ടെക്ക് റാലിയിൽ മുന്നേറ്റം ഉറപ്പിച്ചു. ഏഷ്യൻ വിപണി നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. എസ്ജിഎക്സ് നിഫ്റ്റി 16630 പോയിന്റിൽ വ്യാപാരം തുടരുന്നു. 

ടെസ്‌ലയുടെ ചുമലിലേറി അമേരിക്കൻ വിപണി 

ADVERTISEMENT

ജപ്പാൻ വീണ്ടും പലിശ നിരക്ക് പൂജ്യത്തിനും താഴെ തുടരാൻ തീരുമാനിച്ച ഇന്നലെ യൂറോപ്യൻ സെൻട്രൽ ബാങ്ക് ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായി പലിശ നിരക്ക് അര ശതമാനം ഉയർത്തിയതിന്റെ ആഘാതത്തിൽ നിന്നും ടെസ്‌ല അമേരിക്കൻ വിപണിയെ ഒറ്റക്ക് രക്ഷിച്ചു. ചൈനയിലെ ലോക്ക് ഡൗണിനിടയിലും വില്പന ലക്‌ഷ്യങ്ങൾ തെറ്റിയെങ്കിലും വരുമാന ലക്‌ഷ്യം നേടാനായത് 800 ഡോളർ കടന്ന ഓഹരിയിലെ നിക്ഷേപവിശ്വാസം തിരികെ കൊണ്ടു വന്നു. എന്നാൽ സ്നാപ്പ് ചാറ്റ് ഇത്തവണയും നിരാശപ്പെടുത്തിയത് ഇന്ന് അമേരിക്കൻ വിപണിയിൽ വില്പന സമ്മർദ്ദമുണ്ടാക്കിയേക്കും. കഴിഞ്ഞ ആഴ്ചയിൽ ജോബ്‌ലെസ്സ് ക്ലെയിമിനായി അപേക്ഷിച്ച അമേരിക്കക്കാരുടെ എണ്ണം വീണ്ടും 25000 കടന്നത് ഫെഡ് റിസേർവിന്റെ ലക്ഷ്യങ്ങൾക്ക് എതിരാണ്. 

ജപ്പാൻ, യൂറോ സോൺ, ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ, അമേരിക്ക എന്നീ മുൻ നിര എക്കണോമികളുടെ പിഎംഐ ഡേറ്റകൾ ഇന്ന് ലോക വിപണിക്ക് പ്രധാനമാണ്. അടുത്ത ആഴ്ചയിൽ അമേരിക്കയുടെ ‘’ബിഗ്’’ ടെക്ക് കമ്പനികളുടെ റിസൾട്ടുകളും, അമേരിക്കൻ ഫെഡിന്റെ നിരക്കുയർത്തലും വിപണിയുടെ ഗതി നിയന്ത്രിക്കും. 

നിഫ്റ്റി 

തുടർച്ചയായ നാലാം ദിനവും വിദേശ ഫണ്ടുകൾ വാങ്ങലുകാരായപ്പോൾ ഇന്ത്യൻ വിപണി ഇന്നലെയും അര ശതമാനം മുന്നേറി. ബജാജ് ഇരട്ടകളും, ഏഷ്യൻ പെയിന്റ്‌സും, എൽ&ടിയും, ഐടി, ബാങ്കിങ് സെക്ടറുകളും ഇന്നലെ ഇന്ത്യൻ സൂചികകൾക്ക് മികച്ച പിന്തുണ നൽകി. 16600 പോയിന്റിന് മുകളിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16500 പോയിന്റിലും 16400 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 16680 പോയിന്റിലും, 16750 പോയിന്റിലുമാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

ADVERTISEMENT

ഐടി, ബാങ്കിങ് , ഫിനാൻഷ്യൽ, ഓട്ടോ, ഇൻഫ്രാ, റിയൽറ്റി, സെക്ടറുകൾ ഇന്നും മുന്നേറ്റം പ്രതീക്ഷിക്കുന്നു. ക്രൂഡ് ഓയിൽ വില വീഴുന്നത് പെയിന്റ്, സിമന്റ്, എഫ്എംസിജി സെക്ടറുകൾക്കും അനുകൂലമാണ്. ടിസിഎസ്, മഹിന്ദ്ര, ശോഭ, എൽ&ടി, ടെക്ക് മഹിന്ദ്ര, എച്ച്ഡിഎഫ്സി  ബാങ്ക്, ആക്സിസ് ബാങ്ക്, പോളി ക്യാബ്‌സ്, പവർഗ്രിഡ്, ആരതി ഇൻഡസ്ട്രീസ്, ഡിക്‌സൺ,  ബയോകോൺ മുതലായ ഓഹരികൾ ഇന്ന് മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി

229 പോയിന്റ്  കയറി 36201 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 35900 പോയിന്റിലും 35600 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 36400 പോയിന്റിലും, 36600 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റസുകൾ. 

റിലയൻസ് റിസൾട്ട് ഇന്ന് 

ADVERTISEMENT

ഇന്ന് റിലയൻസിനൊപ്പം അൾട്രാ ടെക്ക്,ജെഎസ്ഡബ്ലിയു സ്റ്റീൽ, എച്ച്ഡിഎഫ്സി എഎംസി, കോഫോർജ്, ക്രോമ്പ്ടൺ ഗ്രീവ്സ്, അതുൽ, എച്എഫ്സിഎൽ, ഫിനോലക്സ്, മേഘമണി ഓർഗാനിക്സ് , ഭാരത് ഗിയേഴ്സ്, ഗോകുൽദാസ് എക്സ്പോര്ട്സ്, ബന്ധൻ ബാങ്ക്, ആന്ധ്ര സിമന്റ്, സുപ്രീം പെട്രോകെം മുതലായ കമ്പനികൾ ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് ഇന്നലെ മുതൽ റഷ്യൻ ഗ്യാസ് വീണ്ടും യൂറോപ്പിലേക്ക് എത്തിത്തുടങ്ങിയത് ക്രൂഡിനും ഗ്യാസിനും ഇന്നലെ തിരുത്തൽ നൽകി. ഇസിബിയുടെ നിരക്കുയർത്തലും, ഫെഡിന്റെ വരാനിരിക്കുന്ന നിരക്കുയർത്തലും ക്രൂഡിന്റെ മുന്നേറ്റം നിയന്ത്രിക്കും. 

സ്വർണം 

ഇന്നലെ വീണ്ടും 1700 ഡോളറിന്  മുകളിലേക്കു കുതിച്ചത് സ്വർണത്തിന് അനുകൂലമാണ്. അടുത്ത ആഴ്ചയിലെ ഫെഡ് നിരക്ക് വർദ്ധനവിന് മുന്നോടിയായി ബോണ്ട് യീൽഡ് മുന്നേറിയേക്കാവുന്നത് സ്വർണത്തിന് ഭീഷണിയാണ്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക