Niftyഅമേരിക്കൻ വിപണി വെള്ളിയാഴ്ച നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചതിന് പിന്നാലെ ഇന്ന് അമേരിക്കൻ-യൂറോപ്യൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16700 പോയിന്റിന് തൊട്ട് താഴെ വ്യാപാരം തുടരുന്നു. വിപണിക്കിതു വലിയ ആഴ്ച സ്നാപ്പ് ചാറ്റിന്റെയും,

Niftyഅമേരിക്കൻ വിപണി വെള്ളിയാഴ്ച നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചതിന് പിന്നാലെ ഇന്ന് അമേരിക്കൻ-യൂറോപ്യൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16700 പോയിന്റിന് തൊട്ട് താഴെ വ്യാപാരം തുടരുന്നു. വിപണിക്കിതു വലിയ ആഴ്ച സ്നാപ്പ് ചാറ്റിന്റെയും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Niftyഅമേരിക്കൻ വിപണി വെള്ളിയാഴ്ച നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചതിന് പിന്നാലെ ഇന്ന് അമേരിക്കൻ-യൂറോപ്യൻ ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16700 പോയിന്റിന് തൊട്ട് താഴെ വ്യാപാരം തുടരുന്നു. വിപണിക്കിതു വലിയ ആഴ്ച സ്നാപ്പ് ചാറ്റിന്റെയും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വിപണി വെള്ളിയാഴ്ച നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചതിന് പിന്നാലെ ഇന്ന് അമേരിക്കൻ-യൂറോപ്യൻ  ഫ്യൂച്ചറുകളും ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16700 പോയിന്റിന് തൊട്ട് താഴെ  വ്യാപാരം തുടരുന്നു.

സ്നാപ്പ് ചാറ്റിന്റെയും, ട്വിറ്ററിന്റെയും മോശം റിസൾട്ടുകൾ വെള്ളിയാഴ്ച അമേരിക്കൻ സമൂഹ മാധ്യമ ഓഹരികളെയും, ടെക് ഓഹരികളെയും വീഴ്ത്തിയത് അമേരിക്കൻ വിപണിയിലെ വാരാന്ത്യ വില്പനക്ക് ആക്കം കൂട്ടി. നാസ്ഡാക്ക് 1.87% നഷ്ടത്തിൽ വീണ്ടും 12000 പോയിന്റിൽ താഴെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ  എസ്&പിയും , ഡൗ ജോൺസും യഥാക്രമം 0.93 ശതമാനത്തിന്റെയും, 0.43  ശതമാനത്തിന്റെയും നഷ്ടം നേരിട്ടു. ടെസ്‌ല  പിടിച്ചു നിന്നത് വിപണിക്ക് ഇന്നും പ്രതീക്ഷയാണ്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ നിരക്കുയർത്തലും ഡോളർ യൂറോക്കെതിരെ വീണതും അമേരിക്കൻ വിപണിക്ക് ക്ഷീണമായി. 

ADVERTISEMENT

അമേരിക്കൻ ഫെഡിന്റെ ബുധനാഴ്ചത്തെ നിരക്കുയർത്തലും, അമേരിക്കൻ ബിഗ് ടെക്കുകൾ അടക്കമുള്ള വലിയ കമ്പനികളുടെ രണ്ടാം പാദ റിസൾട്ട് പ്രഖ്യാപനങ്ങളും ഈയാഴ്ച ലോക വിപണിയുടെ ഗതി നിർണയിക്കും. ചൊവ്വാഴ്ച ആൽഫബെറ്റ്, മൈക്രോസോഫ്ട്, കൊക്ക കോള, വിസ, ജിഎം എന്നിവയും ബുധനാഴ്ച ഫേസ്ബുക്ക്, ബോയിങ് വ്യാഴാഴ്ച ആപ്പിൾ, ആമസോൺ, ഇന്റൽ മുതലായ ടെക്ക് ഭീമന്മാരും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

നിഫ്റ്റി 

മികച്ച വിലകളിൽ വിദേശ ഫണ്ടുകൾ വീണ്ടും വില്പനക്കാരായ വെള്ളിയാഴ്ച ഇന്ത്യൻ വിപണി വീണ്ടും അര ശതമാനത്തിൽ കൂടുതൽ  നേട്ടമുറപ്പിച്ചു. ഐടി, ഫാർമ, എനർജി സെക്ടറുകൾ നഷ്ടത്തിൽ വ്യാപാരമവസാനിപ്പിച്ചപ്പോൾ ബാങ്കിങ് സെക്ടറിന്റെ ഒന്നര ശതമാനം മുന്നേറ്റമാണ് വിപണിക്ക് തുണയായത്. 

16752 പോയിന്റ് വരെ മുന്നേറിയ ശേഷം 16719 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16600 പോയിന്റിലും, 16530 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 16780 പോയിന്റിലും 16860 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. 

ADVERTISEMENT

ബാങ്കിങ്,ഫിനാൻഷ്യൽ സെക്ടറുകൾ ഇന്ന് ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിക്കും. സിമന്റ്, റിയൽറ്റി, ഓട്ടോ, എഫ്എംസിജി, പൊതു മേഖല സെക്ടറുകളും മുന്നേറ്റം പ്രതീക്ഷിക്കുന്നു. റിലയൻസ്, ഐസിഐസിഐ ബാങ്ക്, കോട്ടക് മഹിന്ദ്ര ബാങ്ക്, എസ്ബിഐ, ഗെയിൽ, ഡാൽമിയ ഭാരത്, ആക്സിസ് ബാങ്ക്, കാനറാ ബാങ്ക്, യെസ് ബാങ്ക്, ഏഷ്യൻ പെയ്ന്റ്സ്, എബിബി, എൽ&ടി, ചോളമണ്ഡലം ഫിനാൻസ്, ദീപക് നൈട്രേറ്റ്, എസ്ആർഎഫ്, ബോംബെ ഡൈയിങ് മുതലായ ഓഹരികളും ഇന്ന് മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

ഒന്നര ശതമാനം മുന്നേറി 36739 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 36400 പോയിന്റിലും, 36000 പോയിന്റിലും ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 36980 പോയിന്റിലും 37250 പോയിന്റിലും ബാങ്ക് നിഫ്റ്റി വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. 

റിലയൻസ്- ഐസിഐസിഐ ബാങ്ക്- ഇൻഫി 

ADVERTISEMENT

വിപണി പ്രതീക്ഷ തെറ്റിയെങ്കിലും റിലയന്‍സിന്റെ റെക്കോർഡ് വരുമാനവും,  ഐസിഐ സിഐ ബാങ്കിന്റെ 50%വും  കടന്ന ലാഭ വളർച്ചകളും ഇന്ന് വിപണിക്ക് അനുകൂലമായേക്കാം. 

ഇൻഫോസിസിന്റെ ലാഭ ലക്ഷ്യങ്ങൾ ഉയരുന്ന ശമ്പള ചെലവിൽ തട്ടി തകർന്നെങ്കിലും കമ്പനിയുടെ വരുമാനവും, ഓർഡർ ബുക്ക് വളർച്ച നേടിയതും, വരും പാദ പ്രതീക്ഷകൾ ശക്തമാണെന്നതും ഓഹരിക്ക് അനുകൂലമാണ്. 

ഇന്നത്തെ റിസൾട്ടുകൾ 

ആക്സിസ് ബാങ്ക്, കാനറാ ബാങ്ക്, ടാറ്റ സ്റ്റീൽ, ലോധ, സെഞ്ച്വറി ടെക്‌സ്‌റ്റൈൽസ്, സെൻട്രൽ ബാങ്ക്, ഐഇഎക്സ്, കെപിഐടി ടെക്ക്, തത്വചിന്തൻ, രത്തൻ ഇന്ത്യ, സ്റ്റെർലൈറ്റ് ടെക്ക് മുതലായ കമ്പനികൾ ഇന്ന് റിസൾട്ട് പ്രഖ്യാപിക്കുന്നു

ക്രൂഡ് ഓയിൽ 

കേന്ദ്ര ബാങ്ക് നയങ്ങളിലെ മാറ്റം ക്രൂഡ് ഓയിലിന് ഭീഷണിയാണ്. ഫെഡ് നിരക്ക് വർദ്ധനവ് ക്രൂഡ് ഓയിലിന് തിരുത്തൽ നൽകിയേക്കാം. ഓഗസ്റ്റ് മൂന്നിലെ ഒപെക് പ്ലസ് മീറ്റിങ് ക്രൂഡിന് അതി പ്രധാനമാണ്.  ബ്രെന്റ് ക്രൂഡ് ഫ്യൂച്ചർ 97 ഡോളറിലേക്ക് വീണു. 

സ്വർണം 

യൂറോപ്യൻ സെൻട്രൽ  ബാങ്കിന്റെ അര ശതമാനം നിരക്കുയർത്തൽ ഡോളറിനും, അമേരിക്കൻ ബോണ്ട് യീൽഡിനും വീഴ്ച നൽകിയത് സ്വർണത്തിന് 1700 ഡോളറിന് മുകളിൽ ക്ലോസിങ് നൽകി. ഫെഡ് നിരക്കുയർത്തൽ ബോണ്ട് യീൽഡിന് മുന്നേറ്റം നൽകിയേക്കാവുന്നത്  സ്വർണത്തിന് ഈയാഴ്ച ഭീഷണിയായേക്കാം. ഡോളർ വീണ്ടും തിരിച്ചു വരുന്നത് ശ്രദ്ധിക്കുക.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക