ഡീമാറ്റ് അക്കൗണ്ട് ഉടമകൾ തങ്ങളുടെ ലോഗിൻ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനെതിരെ സെറോദയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നിതിൻ കാമത്ത് മുന്നറിയിപ്പ് നൽകി. ട്രേഡിങ്ങ് അക്കൗണ്ട് സുരക്ഷിതമായി വെച്ചില്ലെങ്കിൽ സെറോദ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലുള്ള ഇടപാടുകാരുടെ ട്രേഡിങ് അക്കൗണ്ടിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡീമാറ്റ് അക്കൗണ്ട് ഉടമകൾ തങ്ങളുടെ ലോഗിൻ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനെതിരെ സെറോദയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നിതിൻ കാമത്തിന്റെ മുന്നറിയിപ്പ്. ട്രേഡിങ്ങ് അക്കൗണ്ട് സുരക്ഷിതമായി വെച്ചില്ലെങ്കിൽ സെറോദ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലുള്ള ഇടപാടുകാരുടെ ട്രേഡിങ് അക്കൗണ്ടിലെ വിവരങ്ങൾ ചോർന്നേക്കാമെന്ന് നിതിൻ പറയുന്നു. ട്രേഡിങ് അക്കൗണ്ട് വിവരങ്ങൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു അദ്ദേഹം ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

∙ നിക്ഷേപകർ വഞ്ചിക്കപ്പെടുന്നതിനുള്ള കാരണം അവരുടെ ലോഗിൻ വിശദാംശങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുമ്പോഴാണ്; ഇങ്ങനെ പങ്ക് വെക്കുമ്പോൾ പെന്നി ഓഹരികളുടെ സഹായത്തോടെ കൃത്രിമ നഷ്ടം ഉണ്ടാക്കാൻ തട്ടിപ്പുകാർക്ക് കഴിയും"

ADVERTISEMENT

∙ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് പോലെ ട്രേഡിങ്ങ് അക്കൗണ്ട് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണം. 

∙ഫിഷിങ് തട്ടിപ്പുകളിലൂടെയാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നത്.

ADVERTISEMENT

∙ഔദ്യോഗിക വെബ്‌സൈറ്റുകളിലും ആപ്പുകളിലും മാത്രമേ ലോഗിൻ വിശദാംശങ്ങൾ നൽകാവൂ

∙ നിക്ഷേപകരെ ആകർഷിക്കാൻ  ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന അപരിചിതരുമായി തങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ  വാട്ട്സാപ്പിലും ടെലിഗ്രാമിലും പങ്കിടരുത്"

ADVERTISEMENT

∙ഇത്തരത്തിൽ വിവരങ്ങൾ പങ്കിടുന്നവരുടെ ഇമെയിലും, ബാങ്കിങ്, ട്രേഡിങ്ങ് പാസ്സ്‌വേർഡുകളും തട്ടിപ്പുകാർ  ചോർത്തും

∙2 ഫാക്ടർ ഓതന്റിക്കേഷൻ പാസ്സ്‌വേർഡുകൾ സുരക്ഷക്കില്ലാത്തതും തട്ടിപ്പിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

English Summary: Demat Account Holders Should Beware about Trading Account Frauds