ലോകമെമ്പാടുമുള്ള ഓഹരി വിപണികൾക്ക് വൻ നേട്ടം സമ്മാനിച്ചാണ് ജൂലൈ വിടപറഞ്ഞത്. യുഎസിലെ നാസ്ഡാക് സൂചിക 2020 ഏപ്രിലിനു ശേഷമുള്ള ഏറ്റവും മികച്ച നേട്ടം(11.76%) കൈവരിച്ചപ്പോൾ എസ്ആൻഡ്പി 500 സൂചിക 2020 നവംബറിനു ശേഷമുള്ള ഏറ്റവും മികച്ച കുതിപ്പ് (9.1%) രേഖപ്പെടുത്തി. ഇന്ത്യയിലെ സൂചികകളും ഒട്ടും

ലോകമെമ്പാടുമുള്ള ഓഹരി വിപണികൾക്ക് വൻ നേട്ടം സമ്മാനിച്ചാണ് ജൂലൈ വിടപറഞ്ഞത്. യുഎസിലെ നാസ്ഡാക് സൂചിക 2020 ഏപ്രിലിനു ശേഷമുള്ള ഏറ്റവും മികച്ച നേട്ടം(11.76%) കൈവരിച്ചപ്പോൾ എസ്ആൻഡ്പി 500 സൂചിക 2020 നവംബറിനു ശേഷമുള്ള ഏറ്റവും മികച്ച കുതിപ്പ് (9.1%) രേഖപ്പെടുത്തി. ഇന്ത്യയിലെ സൂചികകളും ഒട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള ഓഹരി വിപണികൾക്ക് വൻ നേട്ടം സമ്മാനിച്ചാണ് ജൂലൈ വിടപറഞ്ഞത്. യുഎസിലെ നാസ്ഡാക് സൂചിക 2020 ഏപ്രിലിനു ശേഷമുള്ള ഏറ്റവും മികച്ച നേട്ടം(11.76%) കൈവരിച്ചപ്പോൾ എസ്ആൻഡ്പി 500 സൂചിക 2020 നവംബറിനു ശേഷമുള്ള ഏറ്റവും മികച്ച കുതിപ്പ് (9.1%) രേഖപ്പെടുത്തി. ഇന്ത്യയിലെ സൂചികകളും ഒട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടുമുള്ള ഓഹരി വിപണികൾക്ക് വൻ നേട്ടം സമ്മാനിച്ചാണ് ജൂലൈ വിടപറഞ്ഞത്. യുഎസിലെ നാസ്ഡാക് സൂചിക 2020 ഏപ്രിലിനു ശേഷമുള്ള ഏറ്റവും മികച്ച നേട്ടം(11.76%) കൈവരിച്ചപ്പോൾ എസ്ആൻഡ്പി 500 സൂചിക 2020 നവംബറിനു ശേഷമുള്ള ഏറ്റവും മികച്ച കുതിപ്പ് (9.1%) രേഖപ്പെടുത്തി. ഇന്ത്യയിലെ സൂചികകളും ഒട്ടും മോശമല്ല. സെൻസെക്സ് ജൂലൈയിൽ 4249.71 പോയിന്റ്(7.97%) നേട്ടം കൈവരിച്ചപ്പോൾ നിഫ്റ്റി 1288.4 പോയിന്റ് (8.11%) ഉയർന്നു. സെൻസെക്സിന് 2021 ഓഗസ്റ്റിനു ശേഷവും നിഫ്റ്റിക്ക് 2020 നവംബറിനു ശേഷവുമുള്ള ഏറ്റവും മികച്ച മാസമായിരുന്നു ജൂലൈ. ആഗോള വിപണികളിലെല്ലാം ഏറെക്കുറെ സമാനമായ നേട്ടം പ്രകടമായിരുന്നു.

ജൂണിൽ 4 ശതമാനത്തിലേറെ ഇടിഞ്ഞ സ്ഥാനത്താണ് ഓഹരിവിപണികളിൽ ജൂലൈയിലെ വെടിക്കെട്ട്. ഇത്രയും ആഘോഷിക്കാൻ മാത്രം ശുഭകരമായ അവസ്ഥയിലാണോ ആഗോളതലത്തിലെ സാമ്പത്തിക സ്ഥിതി എന്നു ചോദിച്ചാൽ ഒട്ടുമല്ലെന്ന് എല്ലാവർക്കുമറിയാം. അപ്പോൾ പിന്നെ കണ്ടതെന്താണ്? ബെയർ മാർക്കറ്റിൽ ഒട്ടേറെ വിറ്റുമടുക്കുമ്പോൾ കാണുന്ന റിലീഫ് റാലിയാണോ? അതോ, പ്രശ്നങ്ങളെല്ലാം എല്ലാവർക്കും വ്യക്തമാണെന്നും ആഗോളതലത്തിൽ ഇതിനെ നേരിടാൻ സ്വീകരിക്കുന്ന നടപടികളിൽ എല്ലാവരും ത‍ൃപ്തരാണെന്നുമാണോ? എങ്കിൽ ഇപ്പോഴത്തെ കുതിപ്പ് ഇനിയുള്ള നാളുകളിലും തുടരുമോ? ഓഹരിവിപണിയിൽ ഇടപെടുന്ന എല്ലാവരുടെയും മനസ്സിലുള്ള ചോദ്യങ്ങളാണിവ.

ADVERTISEMENT

ലോകമെമ്പാടുമുള്ള നിക്ഷേപവിദഗ്ധർ സ്ഥിതിഗതികളെ എങ്ങനെ കാണുന്നു, കഴിഞ്ഞയാഴ്ച വിപണികളിൽ എന്താണു സംഭവിച്ചത്, ഈയാഴ്ച എന്തൊക്കെ ശ്രദ്ധിക്കാനുണ്ട് എന്നീ കാര്യങ്ങൾ വിശദമായി പരിശോധിക്കാം.

പലിശ ഉയർത്തിയെങ്കിലും മയപ്പെട്ട് ഫെഡറൽ റിസർവ്

കഴിഞ്ഞയാഴ്ച ആഗോള വിപണികൾ ഉറ്റുനോക്കിയിരുന്ന ഏറ്റവും പ്രധാന സംഭവം യുഎസ് ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനമായിരുന്നു. പൊതുവെ പ്രതീക്ഷിക്കപ്പെട്ടതുപോലെ പലിശ നിരക്കിൽ 0.75% വർധന വരുത്തുകയും ചെയ്തു. ഒരു ശതമാനം വർധന വരുത്തിയേക്കുമോ എന്ന ഭയം ഒഴിവായി എന്നതു മാത്രമല്ല, ഇനിയങ്ങോട്ടുള്ള പലിശനിരക്കു പ്രഖ്യാപനങ്ങൾ അൽപം മയപ്പെടുത്തിയാകുമെന്നും സാമ്പത്തികവളർച്ചയെ ബലികഴിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാവില്ലെന്നുള്ള സൂചനകളും ഫെഡ് നൽകി. ഇത് അമേരിക്കൻ വിപണികളിലും പിന്നാലെ മറ്റു രാജ്യങ്ങളിലെ വിപണികളിലേക്കും ആശ്വാസം പകർന്നതാണ് കഴിഞ്ഞയാഴ്ചത്തെ കുതിപ്പിനു മുഖ്യ കാരണം. കൂടാതെ പ്രമുഖ കമ്പനികളിൽ പലതും മകിച്ച പ്രവർത്തനഫലങ്ങൾ പ്രഖ്യാപിച്ചതും വിപണികൾക്കു കരുത്തേകി.

യുഎസിലെ എസ്ആൻഡ്പി 500 സൂചികയിൽ ഏറ്റവും വെയ്റ്റേജുള്ള കമ്പനികളായ ടെസ്‌ല, ആപ്പിൾ, ആമസോൺ, എൻവിഡിയ തുടങ്ങിയവയുടെയെല്ലാം ഓഹരിവില ജൂലൈയിൽ 18 ശതമാനത്തിനു മേലെ നേട്ടം കൈവരിച്ചതാണ് സൂചികയെ കുത്തനെ ഉയർത്തിയത്. ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നീ വമ്പൻമാരുൾപ്പെടെ, 2022 തുടങ്ങിയശേഷം ഓഹരിവിലയിൽ കനത്ത ഇടിവു നേരിട്ട വലിയ കമ്പനികളെല്ലാം വിപണി പ്രതീക്ഷിച്ചതിലുമപ്പുറമുള്ള മികച്ച പ്രവർത്തനഫലങ്ങൾ പുറത്തുവിട്ടത് നിക്ഷേപകരിൽ പുതിയ പ്രതീക്ഷ പകരുകയായിരുന്നു. ഇന്ത്യയിലും കമ്പനികളുടെ മികച്ച പ്രവർത്തനഫലങ്ങൾ വിപണി ആഘോഷിച്ചു.

ADVERTISEMENT

ആർബിഐ യോഗം നിർണായകം

Pedestrians watch share prices on a digital broadcast as they stand outside the Bombay Stock Exchange (BSE) in Mumbai on September 24, 2021. (Photo by Punit PARANJPE / AFP)

രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ ആർബിഐ കൈക്കൊണ്ട നപടികൾ ഫലം കണ്ടുതുടങ്ങുന്നതായാണു സൂചന. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ 80 രൂപയ്ക്കു മുകളിലേക്ക് കൂപ്പുകുത്തിയിരുന്ന രൂപയുടെ മൂല്യം കഴിഞ്ഞ വെള്ളിയാഴ്ച 79.24ലേക്ക് നില മെച്ചപ്പെടുത്തി. പണപ്പെരുപ്പം ഇപ്പോഴും ആർബിഐയുടെ സഹനപരിധിയായ 6 ശതമാനത്തിനു മുകളിലാണെങ്കിലും തൽക്കാലം 7 ശതമാനത്തിനരികിൽ നിലനിർത്താനായാലും ആശ്വാസമാണ്. നടപ്പു സാമ്പത്തികവർഷം 5.7 ശതമാനത്തിൽ പണപ്പെരുപ്പം ഒതുക്കിനിർത്താമെന്ന കണക്കുകൂട്ടൽ ആർബിഐ 6.7 ശതമാനമാക്കി പരിഷ്കരിച്ചിട്ടുമുണ്ട്.

ഇത്തരം സാഹചര്യങ്ങൾക്കു നടുവിലാണ് ഈയാഴ്ച ആർബിഐ പണനയ കമ്മിറ്റി യോഗം ചേരുന്നത്. പലിശനിരക്ക് ഉയർത്തുമെന്നുറപ്പാണ്. 0.35% ഉയർത്തുമെന്നു കരുതുന്നവരും അരശതമാനം ഉയർത്തുമെന്നു വിലയിരുത്തുന്നവരുമുണ്ട്. നിരക്കു പ്രഖ്യാപനത്തോടൊപ്പം അവതരിപ്പിക്കുന്ന മുന്നോട്ടുള്ള കാഴ്ചപ്പാട് വളരെ പ്രധാനമാണ്. ബുധനാഴ്ച തുടങ്ങുന്ന യോഗം വെള്ളിയാഴ്ചയാണ് പ്രഖ്യാപനങ്ങൾ നടത്തുക എന്നതിനാൽ വരാനിരിക്കുന്ന സുപ്രധാന തീരുമാനം ആഴ്ച മുഴുവൻ വിപണിയെ അസ്വസ്ഥമാക്കാനും ഇടയുണ്ട്.

കോവിഡ് മൂലം രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ചിൽ രാജ്യത്തെ റിപ്പോ നിരക്ക് 5.15% ആയിരുന്നു. കഴിഞ്ഞ രണ്ടു തവണയായി ആർബിഐ 0.9% വർധന വരുത്തിയതോടെ റിപ്പോ നിരക്ക് 4.9 ശതമാനത്തിലെത്തിയിട്ടുണ്ട്. അതായത് കാൽ ശതമാനം വർധന വരുത്തിയാൽപോലും കോവിഡിനു തൊട്ടുമുൻപത്തെ നിലയിലെത്തുമെന്നർഥം.  

ADVERTISEMENT

5ജി സ്പെക്ട്രം ലേലം

കഴിഞ്ഞയാഴ്ച തുടങ്ങിയ 5ജി സ്പെക്ട്രം ലേലനടപടികൾ തിങ്കളാഴ്ചകൂടി ഉണ്ട്. സർക്കാർ പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ടെലികോം കമ്പനികളിൽനിന്ന് ഉണ്ടായത്. ഞായറാഴ്ചവരെ നടന്ന ലേലത്തിൽതന്നെ 1.5 ലക്ഷം കോടി രൂപയുടെ ബിഡുകൾ സമർപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇതു സർക്കാരിനും സമ്പദ്‌വ്യവസ്ഥയ്ക്കും ശുഭവാർത്തയാണ്.

വിദേശ നിക്ഷേപകർ വാങ്ങൽ തുടരുമോ

ഇന്ത്യൻ ഓഹരിവിപണിയിൽ 2022ലെ ആദ്യപാതിയിൽ എല്ലാ മാസവും വിദേശ നിക്ഷേപകർ 40,000 കോടി രൂപയ്ക്കു മുകളിലാണ് വിറ്റൊഴിയൽ നടത്തിയത്. അത് ഏറ്റവും രൂക്ഷമായ ജൂണിൽ ആകെ വിൽപന 58,112 കോടി രൂപയുടേതായിരുന്നു. അതേ സ്ഥാനത്ത് ജൂലൈ ഒടുവിൽ അവർ വാങ്ങൽ തുടങ്ങിയതോടെ മാസത്തെ ആകെ വിൽപന 6,576 കോടിയായി ചുരുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച 1,046 കോടി രൂപയുടെ ഓഹരികൾ വാങ്ങി. രൂപ കൂടുതൽ കരുത്താർജിക്കുകയും വിദേശ നിക്ഷേപം തിരിച്ചുവരികയും ചെയ്താൽ ഇന്ത്യൻ വിപണിയിലെ നേട്ടങ്ങൾക്ക് തുടർച്ച ലഭിക്കാം.

പ്രവർത്തനഫലവുമായി കൂടുതൽ കമ്പനികൾ

ഐടിസി, നെറോലാക് പെയ്ന്റ്സ്, മാക്സ് ഫിനാൻഷ്യൽ, ബജാജ് കൺസ്യൂമർ, യുപിഎൽ, സൊമാറ്റോ, അദാനി ഗ്രീൻ, ഗോദ്റേജ് പ്രോപ്പർട്ടീസ്, വോൾട്ടാസ്, ഇൻഡസ് ടവേഴ്സ്, ബാങ്ക് ഓഫ് ഇന്ത്യ, ജിയോജിത്, തെർമാക്സ്, ലൂപിൻ, ഗോദ്റേജ് കൺസ്യൂമർ, അദാനി പവർ, അദാനി എന്റർപ്രസസ്, ഡാബർ, ഗെയ്ൽ, ബെർജർ പെയ്ന്റ്സ്, ബ്രിട്ടാനിയ, എൽഐസി ഹൗസിങ് ഫിനാൻസ്, മണപ്പുറം, ടൈറ്റൻ, എംആൻഡ്എം, പെട്രോനെറ്റ്, മാരികോ തുടങ്ങി ഒട്ടേറെ കമ്പനികൾ ഒന്നാം പാദ പ്രവർത്തനഫലം ഈയാഴ്ച പ്രഖ്യാപിക്കും.

ടെക്നിക്കൽ നിലവാരങ്ങൾ

നിഫ്റ്റി 16,800 നിലവാരം ശക്തമായി ഭേദിക്കുകയും 17,000ത്തിനു മുകളിൽ വ്യാപാരം നിലനിർത്തുകയും ചെയ്താൽ 17,500 ലെവലിലേക്കു പോകാമെന്നായിരുന്ന കഴിഞ്ഞയാഴ്ച ടെക്നിക്കൽ അനലിസ്റ്റുകളുടെ വിലയിരുത്തൽ. നിലവിൽ 17,158 നിലവാരത്തിൽ എത്തിനിൽക്കുന്ന നിഫ്റ്റി 17,000ത്തിനു ചുവടേക്കു പോകുന്നില്ലെങ്കിൽ 17,500നു മുകളിലേക്കു കയറാനുള്ള സാധ്യതയാണ് ഒടുവിൽ പറയപ്പെടുന്നത്. അതേസമയം, 16,400 ലെവലിൽനിന്ന് 17,100നു മുകളിലേക്ക് വളരെ പെട്ടെന്നുള്ള കയറ്റമായിരുന്നതിനാൽ ലാഭമെടുപ്പിനുള്ള സാധ്യതയും 17,000–17,100 നിലവാരത്തിൽ ഒന്നോ രണ്ടോ ട്രേഡിങ് ദിനങ്ങൾ തുടരാനുള്ള സാധ്യതയും പറയുന്നുണ്ട്. 17,000 നിലയിലുള്ള സപ്പോർട്ട് നഷ്ടപ്പെട്ടാൽ ശക്തമായ സപ്പോർട്ട് 16,800ൽ ലഭിക്കാം. ഇതും ഭേദിക്കപ്പെട്ടാൽ കൂടുതൽ താഴ്ചയിലേക്കു പതിക്കുകയാകും ഫലമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കമ്പനികളുടെ പ്രവർത്തനഫലങ്ങളോടുള്ള വ്യക്തിഗതമായ പ്രതികരണങ്ങൾ ഈയാഴ്ചയും ഉണ്ടാവും.

ഈയാഴ്ച സ്വാധീനിക്കാവുന്ന പ്രഖ്യാപനങ്ങൾ:

തിങ്കൾ (01-08)

∙ എസ്ആൻഡ്പി ഗ്ലോബൽ ഇന്ത്യ, ഉൽപാദനമേഖലയുടെ ജൂലൈയിലെ പർച്ചേസ് മാനേജേഴ്സ് ഇൻഡെക്സ് (പിഎംഐ) ഡേറ്റ പ്രഖ്യാപിക്കും. മേയിൽ 54.6 ആയിരുന്ന പിഎംഐ ജൂണിൽ 53.9ലേക്ക് ഇടിഞ്ഞിരുന്നു. ഇതാവട്ടെ 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും മോശം വളർച്ചാനിരക്കാണ്. ഉൽപാദന മേഖലയിൽ രാജ്യത്തെ അഞ്ഞൂറോളം കമ്പനികളുടെ പ്രവർത്തനങ്ങൾ സർവേ നടത്തിയാണ് സൂചിക പ്രഖ്യാപിക്കുന്നത്.

∙ പ്രവർത്തന ഫലങ്ങൾ:

ഐടിസി, നെറോലാക് പെയ്ന്റ്സ്, മാക്സ് ഫിനാൻഷ്യൽ, രാംകോ സിമന്റ്, സംഗം ഇന്ത്യ, ആൽക്കൈൽ അമൈൻ, അരവിന്ദ്, ബജാജ് കൺസ്യൂമർ, കാർബോറൻഡം, കാസ്ട്രോൾ, എസ്കോർട്സ്, എവറെഡി, ഗുഡ്ഇയർ, സ്നോമാൻ ലോജിസ്റ്റിക്സ്, തൈറോ കെയർ, യുപിഎൽ, സൊമാറ്റോ

ചൊവ്വ (02-08)

∙ ജൂലൈയിലെ ഇന്ത്യയുടെ ബാലൻസ് ഓഫ് ട്രേഡ് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ലഭ്യമാകും. ജൂണിൽ രാജ്യത്തെ ഇറക്കുമതി 6,631 കോടി ഡോളർ എന്ന സർവകാല റെക്കോർഡ് നിലവാരത്തിലായിരുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 57.55 ശതമാനം കൂടുതലാണ്. കയറ്റുമതിയിൽ വർധനയില്ലാതിരിക്കുകയും ഇറക്കുമതിച്ചെലവ് കുതിച്ചുകയറുകയും ചെയ്തതുമൂലം ജൂണിൽ വ്യാപാരക്കമ്മി 2,613 കോടി ഡോളറായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ജൂലൈയിലെ വ്യാപാരക്കമ്മി കണക്കുകൾ വിപണി സൂക്ഷ്മമായി വീക്ഷിക്കും.

 ∙ പ്രവർത്തന ഫലങ്ങൾ:

അദാനി ഗ്രീൻ, ഗോദ്റേജ് പ്രോപ്പർട്ടീസ്, വോൾട്ടാസ്, ഇൻഡസ് ടവേഴ്സ്, ഗ്രാവിറ്റ, ഗുജറാത്ത് പോളി, അയോൺ എക്സ്ചേഞ്ച്, ബാങ്ക് ഓഫ് ഇന്ത്യ, ജിയോജിത്, ബോഷ്, ബ്രിഗേഡ്, ദീപക് നൈട്രൈറ്റ്, ധനുക, ഫെയ്സ്3 ഓട്ടോ, ഗേറ്റ്‌വേ ഡിസ്ട്രിപാർക്സ്, ഗതി, ജിഐസി ഹൗസിങ്, ജെകെ ഇൻഫ്ര, ജെഎം ഫിനാൻഷ്യൽ, ജൂബിലന്റ് ഫാർമ, മാൻ അലൂമിനിയം, സരിഗമ, സീമെൻസ്, സവിത ഓയിൽ, ട്രാൻസ്പോർട്ട് കോർപറേഷൻ, തെർമാക്സ്, വാൽചന്ദ്നഗർ ഇൻഡസ്ട്രീസ്, സീ ലേൺ.

ബുധൻ (03-08)

∙ ആർബിഐ പണനയക്കമ്മിറ്റിയുടെ 3 ദിവസത്തെ യോഗത്തിനു തുടക്കം.

∙ രാജ്യത്തെ സേവനമേഖലയുടെ പിഎംഐ ഡേറ്റാ പ്രഖ്യാപനം. മാനുഫാക്ചറിങ് മേഖലയുടേതിൽനിന്നു വ്യത്യസ്തമായി സേവനമേഖലയുടെ പിഎംഐ വളർച്ചയുടെ പാതയിലാണ്. കുറെ മാസങ്ങളായി തുടർച്ചയായി വളർച്ച നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യ നിക്കി സർവീസസ് പിഎംഐ മേയിലെ 58.9 ൽനിന്ന് 59.2 ആയി ജൂണിൽ ഉയർന്നിരുന്നു. ഇത് കഴിഞ്ഞ 11 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വളർ‌ച്ചയാണ്. ജൂലൈയിലെ കണക്കാണ് ബുധനാഴ്ച പുറത്തുവരുന്നത്.

∙ പ്രവർത്തന ഫലങ്ങൾ:

അബാൻ ഓഫ്ഷോർ, ലൂപിൻ, ഗോദ്റേജ് കൺസ്യൂമർ, ആദിത്യ ബിർല ക്യാപിറ്റിൽ, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ, ബിഎഎസ്എഫ്, ആനന്ദ്‌രാജ്, ബിർല സോഫ്റ്റ്, ചമ്പൽ ഫെർട്ടിലൈസേഴ്സ്, ഐഡിയ, ഇൻഡിഗോ, ഐനോക്സ് ലീഷർ, ജിൻഡാൽ ഫോട്ടോ, കെഇസി, മാസ് ഫിനാൻഷ്യൽ, പിഐ ഇൻഡസ്ട്രീസ്, റെഡിങ്ടൻ, ത്രിവേണി എൻജിനീയറിങ്, യുഎഫ്ഒ, സുവാരി അഗ്രോ

വ്യാഴം (04-08)

∙ യുകെയിലെ കേന്ദ്ര ബാങ്ക് പണനയം പ്രഖ്യാപിക്കും. ജൂണിലെ യോഗം ഉൾപ്പെടെ തുടർച്ചയായി അഞ്ചു തവണ യുകെയിൽ പലിശ നിരക്ക് ഉയർത്തിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തെ കാൽ ശതമാനം വർധനയോടെ അടിസ്ഥാന നിരക്ക് 1.25 ശതമാനമാണ്. ഇത് 13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശനിരക്കാണ്. യുകെയിലെ ജിഡിപി വളർച്ചയിൽ കനത്ത ഇടിവു നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പണനയം പ്രഖ്യാപിക്കാനിരിക്കുന്നത്. അര ശതമാനം പലിശ ഉയർത്തിയേക്കുമെന്ന് ചില അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്. അതു സംഭവിച്ചാൽ 27 വർഷത്തിനിടയിലെ ഏറ്റവും വലിയ നിരക്കുവർധനയാകും.

∙ യുഎസിൽ ജൂലൈ 30ന് അവസാനിച്ച വാരത്തിലെ തൊഴിലില്ലായ്മ കണക്കുകൾ പുറത്തുവിടും.

∙ പ്രവർത്തന ഫലങ്ങൾ:

അദാനി എന്റർപ്രസസ്, ഡാബർ, ഗെയ്ൽ, ബെർജർ പെയ്ന്റ്സ്, ബ്രിട്ടാനിയ, അൻസാൽ ഹൗസിങ്, അലംബിക് ഫാർമ, ആപ്ടെക്, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, ബൽറാംപുർ ചീനി, ബെയർ ക്രോപ്, ബിഇഎംഎൽ,  ഭെൽ, ബ്ലൂ സ്റ്റാർ, സെറ, കൊച്ചിൻ മിനറൽ, കണ്ടെയ്നർ കോർപറേഷൻ, ഡാൽമിയ ഭാരത്, ഏഡൽവൈസ്, ഗബ്രിയേൽ ഇന്ത്യ, ജിഎസ്പിഎൽ, ഗുജറാത്ത് ആൽക്കലി, എച്ച്സിസി, ഹിൻഡ്പെട്രോ, എച്ച്ഒസിഎൽ, ഐഎഫ്ബി അഗ്രോ, ഇൻഫിബീം, കൽപതരു പവർ, കല്യാൺ ജ്വല്ലേഴ്സ്, എൽഐസി ഹൗസിങ് ഫിനാൻസ്, മണപ്പുറം, മാൻ ഇൻഫ്ര, മാക്സ് ഇന്ത്യ, എൻഡിടിവി, പ്രാജ് ഇൻഡസ്ട്രീസ്, ആർഇസി, തോമസ് കുക്ക്, ടൈമെക്സ്, ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസസ്,

വെള്ളി (05-08)

∙ ആർബിഐ രാജ്യത്തെ പുതിയ പണനയം പ്രഖ്യാപിക്കും. രണ്ടു തവണയായി 0.9% പലിശ ഉയർത്തിക്കഴിഞ്ഞു. ഇത്തവണയും പലിശ ഉയർത്തുമെന്ന് ഏതാണ്ടുറപ്പാണ്. അത് 0.35% ആകാമെന്നും 0.5% ആകാമെന്നും അഭിപ്രായങ്ങളുണ്ട്. പലിശനിരക്ക് എത്ര ഉയർത്തുന്നു എന്നതു മാത്രമല്ല സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആർബിഐയുടെ മുന്നോട്ടുള്ള കാഴ്ചപ്പാടും പ്രധാനമാണ്.

∙ പ്രവർത്തനഫലങ്ങൾ:

ടൈറ്റൻ, എംആൻഡ്എം, പെട്രോനെറ്റ്, ആദിത്യ ബിർല ഫാഷൻ, ആൽക്കലി മെറ്റൽസ്, ആൽകെം ലാബ്, ബാൽമർ ലോറി, എൻജിനീയഴ്സ് ഇന്ത്യ, ഫോർട്ടിസ് ഹെൽത്ത്‌കെയർ, ജിഎഫ്എൽ, ഗ്രാഫൈറ്റ് ഇന്ത്യ, ഗ്രീൻപ്ലൈ, എച്ച്ടി മീഡിയ, ഐആർബി ഇൻഫ്ര, ജിൻഡാൽ സോ, മിൻഡ കോർപ്, മദർസൺ സുമി, മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ്, എൻഎംഡിസി, പേയ്ടിഎം, ഫൈസർ, റെയ്മണ്ട്, സവേര, സുദർശൻ കെമിക്കൽ, യുകോ ബാങ്ക്, വെങ്കീസ്, സെൻസാർ ടെക്,

ശനി (06-08)

പ്രവർത്തനഫലങ്ങൾ: മാരികോ

 ലേഖകന്റെ ഇ മെയ്ൽ sunilkumark@mm.co.in

 

English Summary : How The Global Share Market will Move This Week