അമേരിക്കൻ വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തതിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് ഒരു ഫ്ലാറ്റ് തുടക്കം നേടി. ഐൻ വിപണികളും സമ്മിശ്ര തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 17370 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഫെഡ് പേടി വീണ്ടും അമേരിക്കൻ പ്രധിനിധി സഭ സ്പീക്കർ നാൻസി പെലോസി ചൈനയുടെ

അമേരിക്കൻ വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തതിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് ഒരു ഫ്ലാറ്റ് തുടക്കം നേടി. ഐൻ വിപണികളും സമ്മിശ്ര തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 17370 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഫെഡ് പേടി വീണ്ടും അമേരിക്കൻ പ്രധിനിധി സഭ സ്പീക്കർ നാൻസി പെലോസി ചൈനയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തതിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് ഒരു ഫ്ലാറ്റ് തുടക്കം നേടി. ഐൻ വിപണികളും സമ്മിശ്ര തുടക്കമാണ് നേടിയത്. എസ്ജിഎക്സ് നിഫ്റ്റി 17370 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. ഫെഡ് പേടി വീണ്ടും അമേരിക്കൻ പ്രധിനിധി സഭ സ്പീക്കർ നാൻസി പെലോസി ചൈനയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വിപണി  നഷ്ടത്തിൽ ക്ലോസ് ചെയ്തതിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് ഒരു ഫ്ലാറ്റ് തുടക്കം നേടി. എസ്ജിഎക്സ് നിഫ്റ്റി 17370 പോയിന്റിന് മുകളിലാണ് വ്യാപാരം  തുടരുന്നത്.

ഫെഡ് പേടി വീണ്ടും 

ADVERTISEMENT

അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി ചൈനയുടെ വിലക്ക് ലംഘിച്ച് തായ്‌വാനിലിറങ്ങിയത് ഇരു രാഷ്ട്രങ്ങളും  തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്നതും, അമേരിക്കൻ ഫെഡ് അംഗങ്ങൾ ഫെഡ് നിരക്ക് അടുത്ത വര്ഷം കുറക്കുന്നത് സംബന്ധിച്ച് നടത്തിയ വിപരീത നിലപാടുകളും ഇന്നലെ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചു. നാളെ ഓഹരി വിഭജനം പരിഗണിക്കുന്ന ടെസ്‌ലയുടെ മുന്നേറ്റം ഇന്നലെയും അമേരിക്കൻ വിപണിക്ക് അനുകൂലമായെങ്കിലും ഫെഡ് നിയന്ത്രണങ്ങൾ തുടരുമെന്ന ധാരണ അമേരിക്കൻ ബോണ്ട് യീൽഡിന് മുന്നേറ്റം നൽകിയതും നാസ്ഡാകിന് ക്ഷീണമായി. ക്യാറ്റർ പില്ലറിന്റെ മോശം റിസൾട്ടും ഇന്നലെ അമേരിക്കൻ വിപണിയിൽ നിരാശ പടർത്തിയെങ്കിലും പേപാലിന്റെ മികച്ച റിസൾട്ട് ഇന്ന് അനുകൂലമായേക്കാം. ഇന്ന് മോഡേണ, റീജനറോൺ, സിവിഎസ് ഹെൽത്ത് മുതലായ അമേരിക്കൻ ഫാർമ കമ്പനികളുടെ റിസൾട്ടുകൾ പുറത്ത് വരുന്നു. 

ഇന്നത്തെ ഒപെക് പ്ലസ് മീറ്റിങ്ങ് തീരുമാനങ്ങൾ ഇന്ന് ലോക വിപണിക്ക് വളരെ പ്രധാനമാണ്. ജർമൻ, അമേരിക്കൻ & യൂറോ സോൺ പിഎംഐ കണക്കുകളും, യൂറോ സോൺ റീറ്റെയ്ൽ വില്പന കണക്കുകളും ഇന്ന് വിപണിയെ സ്വാധീനിച്ചേക്കും. 

നിഫ്റ്റി 

വിദേശ ഫണ്ടുകൾക്കൊപ്പം ആഭ്യന്തര ഫണ്ടുകളും വാങ്ങലുകാരായ ഇന്നലെയും ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ വിപണി നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ അഞ്ചു ദിവസങ്ങൾക്കൊണ്ട് 1000 പോയിന്റിന് മുകളിൽ മുന്നേറിയ നിഫ്റ്റി ഇന്നലത്തെ ഉയർന്ന നിരക്കായ 17390 മറികടന്നാൽ 17430 പോയിന്റിലും 17500 പോയിന്റിലും നിഫ്റ്റി വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു. 17700 പോയിന്റിൽ വലിയ വില്പന സമ്മർദ്ദമാണ് നിഫ്റ്റിയെ കാത്തിരിക്കുന്നത്. 17200 പോയിന്റിലും 17070 പോയിന്റിലും നിഫ്റ്റി പിന്തുണ നേടിയേക്കാം. 

ADVERTISEMENT

ഐടിക്കൊപ്പം റിയൽറ്റി, ഇൻഫ്രാ, മെറ്റൽ സെക്ടറുകൾ ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖലാ ബാങ്കുകൾ ഇന്നും മുന്നേറ്റം നേടിയേക്കാം. ഐടി, ഇൻഫ്രാ, റിയൽറ്റി, ക്യാപിറ്റൽ ഗുഡ്സ്, ടെക്സ്റ്റൈൽ, എഫ്എംസിജി  സെക്ടറുകൾ ഇന്ന് വാങ്ങൽ പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 120 പോയിന്റ് മുന്നേറി 38000 പോയിന്റ് കടന്ന് കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന ക്ലോസിങ് സ്വന്തമാക്കിയ ബാങ്ക് നിഫ്റ്റി ഇന്നും മുന്നേറ്റം പ്രതീക്ഷിക്കുന്നു. എങ്കിലും ആർബിഐ നിരക്കുയർത്തിയേക്കുമെന്ന ആശങ്ക ബാങ്കിങ് സെക്ടറിന് സമ്മർദ്ദം നൽകിയേക്കാം. 

ഇന്ന്  37700 പോയിന്റിലും 37400 പോയിന്റിലും ബാങ്ക് നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. 36300 പോയിന്റിലും 38500 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസുകൾ. 

ADVERTISEMENT

റിസൾട്ടുകൾ 

ടാറ്റാ കോഫി, അദാനി ട്രാൻസ്മിഷൻ, അദാനി പവർ, ലുപിൻ, ഗുജറാത്ത് ഗ്യാസ്, ബിർള സോഫ്റ്റ്, ഇൻഡിഗോ, ഗോദ്‌റെജ്‌ കൺസ്യൂമർ, വൊഡാഫോൺ ഐഡിയ, ചാമ്പൽ ഫെർട്ടിലൈസർ, എഫ്എസ്എൽ, കെഇസി, ഐനോക്സ് ലെഷർ, പരസ്, ദേവയാനി, സ്പെഷ്യാലിറ്റി റെസ്റ്റോറന്റ് മുതലായ കമ്പനികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഒപെക് പ്ലസ് മീറ്റിങ്‌ 

ഇന്ന് നടക്കുന്ന ഒപെക് പ്ലസ് മീറ്റിങ്ങിൽ ക്രൂഡ് ഓയിൽ ഉല്പാദന വർദ്ധനവ് വിപണി പ്രത്യാശിക്കുന്നു. സൗദി അറേബ്യയുടെ നിലപാടുകൾക്കനുസരിച്ചായിരിക്കും ഒപെകിന്റെ ഇന്നത്തെ തീരുമാനങ്ങൾ. 

വീഴ്ച പ്രതീക്ഷിച്ച അമേരിക്കൻ എണ്ണ ശേഖരത്തിലുണ്ടായ അപ്രതീക്ഷിത വർദ്ധനവ് അമേരിക്കൻ ക്രൂഡിനെ 94 ഡോളറിലേക്കെത്തിച്ചു. 

സ്വർണം

അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകൾ അമേരിക്കൻ ബോണ്ട് യീൽഡിന് വീണ്ടും 2.7%ത്തിന് മുകളിലേക്ക് തിരിച്ചു വരവ് നൽകിയത് സ്വർണത്തിന് ക്ഷീണമാണ്. സ്വർണം 1740 ഡോളറിൽ പിന്തുണ പ്രതീക്ഷിക്കുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക