പ്രമുഖ മ്യൂച്വൽ ഫണ്ട് കമ്പനിയായ എൽഐസി മ്യൂച്വൽ ഫണ്ടിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ടി. എസ്. രാമകൃഷ്ണൻ മ്യൂച്വൽ ഫണ്ടിന്റെ സാധ്യതകളെക്കുറിച്ചു സംസാരിക്കുന്നു. "ബാങ്ക് നിക്ഷേപത്തെക്കാൾ 5–6% അധികം പ്രതീക്ഷിക്കാം ഇക്വിറ്റി ഫണ്ടിൽ. പക്ഷേ, ഇത് എപ്പോഴും കിട്ടില്ല. ഓഹരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"ബാങ്ക് നിക്ഷേപത്തെക്കാൾ 5–6% അധികം പ്രതീക്ഷിക്കാം നേട്ടം ഇക്വിറ്റി ഫണ്ടിൽ. പക്ഷേ, ഇത് എപ്പോഴും കിട്ടില്ല. ഓഹരി വിപണിയുടെ ചാഞ്ചാട്ടം അനുസരിച്ച് ചിലപ്പോൾ കൂടാം, കുറയാം. എങ്കിലും വർഷത്തിൽ ശരാശരി 11–12% ആദായം ഇക്വിറ്റി ഫണ്ടുകൾ തരുന്നുണ്ടെന്നാണ് കണക്ക്. ഈ അധികം കിട്ടുന്ന 5–6% ഓഹരിയിൽ നിങ്ങൾ എടുക്കുന്ന റിസ്കിനുള്ള പ്രതിഫലമാണ്." പ്രമുഖ മ്യൂച്വൽ ഫണ്ട് കമ്പനിയായ എൽഐസി മ്യൂച്വൽ ഫണ്ടിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ടി.എസ്. രാമകൃഷ്ണൻ പറയുന്നു. 

വിലക്കയറ്റവും നിക്ഷേപ പലിശയും അടക്കമുള്ള നിലവിലെ സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം എങ്ങനെ സാധാരണക്കാരന് പ്രധാനമാകുന്നു എന്നതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT

സാധാരണക്കാർക്ക് മികച്ചത് മ്യൂച്വൽ ഫണ്ട് 

ബാങ്ക് നിക്ഷേപം സ്ഥിരതയുള്ള ആദായം തരുന്നുണ്ട്. പക്ഷേ, അഞ്ചോ ആറോ ശതമാനമാണ് കിട്ടുക. ഇന്നത്തെ സാഹചര്യത്തിൽ അതുമാത്രം മതിയോ? ഇപ്പോൾ ബാങ്കിൽ ഒരു ലക്ഷം രൂപ ഇട്ടാൽ ഒരു വർഷത്തിനുശേഷം 1,06,000 രൂപ കിട്ടും. പക്ഷേ, പണപ്പെരുപ്പം 6 ശതമാനത്തിലും കൂടുതലായതിനാൽ ഈ വർഷം ഒരു ലക്ഷം രൂപയ്ക്കു കിട്ടുന്ന സാധനങ്ങൾ അടുത്ത വർഷം 1,06,000 രൂപയ്ക്കും കിട്ടില്ല. ഫലത്തിൽ നിക്ഷേപം കൊണ്ടു നേട്ടമല്ല. മറിച്ച്, നിങ്ങളുടെ പണത്തിന്റെ മൂല്യം മുൻവർഷത്തെക്കാൾ കുറയുകയാണു ചെയ്യുക.

ADVERTISEMENT

ബാങ്കിൽ മാത്രം നിക്ഷേപിച്ചാൽ

പണപ്പെരുപ്പത്തെ മറികടക്കാൻ ആർബിഐ റിപ്പോ നിരക്ക് കഴിഞ്ഞ മൂന്നുനാലു മാസത്തിനുള്ളിൽ 140–150 ബേസിസ് പോയിന്റ് വർധിപ്പിച്ചു. വായ്പാ പലിശ അത്രത്തോളം തന്നെ കൂടി. പക്ഷേ, നിക്ഷേപത്തിനു ബാങ്ക് തരുന്ന പലിശ 0.5–0.6 ശതമാനമേ കൂടിയുള്ളൂ. അതായത്, പണപ്പെരുപ്പം 1.5% കൂടിയാൽ നിക്ഷേപ പലിശ 0.6 ശതമാനമേ കൂടുന്നുള്ളൂ. അത്യാവശ്യത്തിനുള്ള പണം സുരക്ഷിതമായി ബാങ്കിൽ നിക്ഷേപിക്കാം. പക്ഷേ, ഒരു വിഹിതമെങ്കിലും ഓഹരിയിൽ നിക്ഷേപിച്ചേ പറ്റൂ. ഇല്ലെങ്കിൽ പണപ്പെരുപ്പം നിങ്ങളുടെ പണത്തിന്റെ മൂല്യം കുറച്ചുകൊണ്ടിരിക്കും. പക്ഷേ, ഓഹരിയിൽ നിക്ഷേപിച്ച് നേട്ടമെടുക്കാൻ വലിയതോതിൽ റിസർച് ചെയ്യണം. അതിന് അറിവും വൈദഗ്ധ്യവും അതിലുപരി സമയവും വേണം. ഭൂരിപക്ഷം പേർക്കും ഇതൊന്നും ഉണ്ടാകില്ല. അത്തരക്കാർക്ക് ഓഹരിയുടെ നേട്ടമെടുക്കാനായി മ്യൂച്വൽ ഫണ്ടിലെ ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കാം. ഇവിടെ നിങ്ങളുടെ പണം വിദഗ്ധനായ ഫണ്ട് മാനേജരാണ് കൈകാര്യം ചെയ്യുന്നത്. അയാളുടെ ജോലി തന്നെ വിപണിയെ കുറിച്ച് പഠിച്ചു നേട്ടമുണ്ടാക്കുക എന്നതാണ്. ആ നേട്ടം നിങ്ങൾക്കും കിട്ടും. 

ADVERTISEMENT

English Summary : How to Make more Return from Mutual Fund