30 വർഷം നീളുന്ന പരിചയ സമ്പത്തിന്റെ പിൻ ബലത്തിൽ നിക്ഷേപക ഉപദേശ സേവനങ്ങളുമായി ഡിബിഎഫ്എസ്. കൊച്ചിയിൽ സംഘടിപ്പിച്ച 30ാം വാർഷികത്തിലാണ് കമ്പനി പുതിയ ചുവടു വയ്പ് പ്രഖ്യാപിക്കുന്നതും തുടക്കം കുറിക്കുന്നതും. ഡിബിഎഫ്എസിന്റെ മുഖ്യ ഓഹരി ഉടമകളായ ദോഹ ബാങ്ക് ആക്ടിങ് സിഇഒ ഗുഡ്നി സ്ടീഹോൾട് പദ്ധതി ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

30 വർഷം നീളുന്ന പരിചയ സമ്പത്തിന്റെ പിൻബലത്തിൽ നിക്ഷേപക ഉപദേശ സേവനങ്ങളുമായി ഡിബിഎഫ്എസ്. കൊച്ചിയിൽ സംഘടിപ്പിച്ച 30ാം വാർഷികത്തിലാണ് കമ്പനി പുതിയ ചുവടു വയ്പ് പ്രഖ്യാപിക്കുന്നതും തുടക്കം കുറിക്കുന്നതും. ഡിബിഎഫ്എസിന്റെ മുഖ്യ ഓഹരി ഉടമകളായ ദോഹ ബാങ്ക് ആക്ടിങ് സിഇഒ ഗുഡ്നി സ്ടീഹോൾട് പദ്ധതി ഉദ്ഘാടനം ചെയ്തു. ബാങ്ക് ചീഫ് ഇന്റർനാഷണൽ ബാങ്കിങ് ഓഫിസറും നോമിനി ഡയറക്ടറുമായ സമീർ മോഹൻ ഗുപ്ത പുതിയ സേവനം ഇടപാടുകാർക്കായി സമർപ്പിച്ചു.  

പുതിയ ചുവടുവയ്പ്

ADVERTISEMENT

ഇന്ത്യയിൽ ദോഹ ബാങ്കിന്റെ ബാങ്കിങ്, സേവനങ്ങളും ബാങ്കിങ് ഇതര സേവനങ്ങളും സജീവമാണ്. വെൽത്ത് മാനേജ്മെന്റിലും നിർണായക ദൗത്യം നിർവഹിക്കുന്നുണ്ട്. ഖത്തറിലും മറ്റു ജിസിസി രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാർ ഇടപാടുകൾക്കു തിരഞ്ഞെടുത്തിട്ടുള്ള ബാങ്ക് ദോഹ ബാങ്കാണ് എന്നതു ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുമായി സുദൃഡ ബന്ധമാണ് ഉള്ളതെന്നു ദോഹ ബാങ്ക് ആക്ടിങ് സിഇഒ ഗുഡ്നി പറയുന്നു. 

ഡിബിഎഫ്എസിന്റെ നിക്ഷേപ ഉപദേശ സേവനം പുതിയ ചുവടു വയ്പാണെന്നും നിക്ഷേപക താൽപര്യമുള്ളവർക്കു കൃത്യമായ മാർഗദർശിയാകാൻ സാധിക്കുമെന്ന ഉറപ്പുണ്ടെന്നും മാനേജിങ് ഡയറക്ടർ പ്രിൻസ് ജോർജ് പറ‍ഞ്ഞു. സെബി നൽകുന്ന റജിസ്റ്റേർഡ് നിക്ഷേപ ഉപദേശക ലൈസൻസ് ഉള്ളവർ മാത്രമായിരിക്കും നിക്ഷേപകർക്കു നിർദേശങ്ങൾ നൽകുക. നിക്ഷേപ വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും ഒരുപോലെ സഹായകരമാകും വിധം രൂപകല്‍പ്പന ചെയ്തിട്ടുള്ള സേവനങ്ങളാണ് ബാങ്കിന്റേതെന്നും അദ്ദേഹം പറഞ്ഞു.  

ADVERTISEMENT

ബാങ്കിങിതര സാമ്പത്തിക സേവനങ്ങള്‍

കേരളത്തില്‍ നിന്നുള്ള ആദ്യ കേര്‍പ്പറേറ്റ് സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായി 1992-ലാണ് ഡിബിഎഫ്എസ് പ്രവർത്തനം ആരംഭിക്കുന്നത്. സ്റ്റോക്ക് ബ്രോക്കിങ്  ഉള്‍പ്പെടുന്ന വെല്‍ത്ത് മാനേജ്മെന്‍റ് സേവനങ്ങൾക്കു പുറമേ ബാങ്കിങിതര സാമ്പത്തിക സേവനങ്ങളും നല്‍കുന്നുണ്ട്. സ്വര്‍ണ്ണവായ്പ, ഓഹരി വായ്പ തുടങ്ങിയ സേവനങ്ങള്‍ കേരളം, തമിഴ്നാട,് കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും യു.എ.ഇ, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും നൽകുന്നു. സ്വര്‍ണ്ണവായ്പയുടെ പ്രചരണത്തിനായി നടത്തിയ 'ഗോള്‍ഡന്‍ ടിക്കറ്റ്' ക്യാമ്പയിനില്‍ വിജയികളായവര്‍ക്ക് ചലച്ചിത്ര താരങ്ങളായ അന്ന ബെന്‍, സിജോയ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൂടുതല്‍ ആകര്‍ഷകമായ സമ്മാനങ്ങളുമായി പുതിയ എഡിഷന്‍ "ഗോള്‍ഡന്‍ ടിക്കറ്റ് 2.0" വിന് ചടങ്ങില്‍ തുടക്കം കുറിച്ചു.

ADVERTISEMENT

English Summary : DBFS Clebrated 30 years of Stock Broking Journey