ഓഹരിവിപണിയിലുള്ളവരെ സംബന്ധിച്ചിടത്തോളം ഈയിടെയായി ഗൂഗ്ള്‍‌ തുറന്നാല്‍ ദീപാവലി പിക്ക്സ് എന്ന പേരില്‍ ഒരേ ബഹളമാണ്. ആഭരണശാലകള്‍ക്ക് അക്ഷയതൃതീയ പോലെയാണ് വിപണിയിലുള്ളവർക്ക് മുഹൂർത്ത വ്യാപാരം. ഇത്തവണത്തെ മുഹൂർത്ത വ്യാപാരം (സംവത് 2079) തിങ്കളാഴ്ച വൈകിട്ട് 6.15 മുതല്‍ 7.15 വരെയാണ്. മുഹൂർത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരിവിപണിയിലുള്ളവരെ സംബന്ധിച്ചിടത്തോളം ഈയിടെയായി ഗൂഗ്ള്‍‌ തുറന്നാല്‍ ദീപാവലി പിക്സ് എന്ന പേരില്‍ ഒരേ ബഹളമാണ്. ആഭരണശാലകള്‍ക്ക് അക്ഷയതൃതീയ പോലെയാണ് വിപണിയിലുള്ളവർക്ക് മുഹൂർത്ത വ്യാപാരം. ഇത്തവണത്തെ മുഹൂർത്ത വ്യാപാരം (സംവത് 2079) തിങ്കളാഴ്ച വൈകിട്ട് 6.15 മുതല്‍ 7.15 വരെയാണ്. മുഹൂർത്ത വ്യാപാരത്തിന് ഇടപാട് നടത്തിയാല്‍ അത് വലിയൊരു ഐശ്വര്യത്തിന് നിദാനമാകുമെന്നാണ് വിശ്വാസം. 

വിശ്വാസം എന്തുമാവട്ടെ, ദീപാവലി പിക്്സ് എല്ലാം ഒരു സാധാരണ നിക്ഷേപകന് വാങ്ങാനാവില്ല. അത്രയ്ക്കുണ്ട് അവയുടെ ബാഹുല്യം. ചില ചില്ലറ ജോലി നിക്ഷേപകനും നടത്തിയാല്‍ ഇവയില്‍ നിന്നു നിങ്ങളുടെ ദീപാവലി പിക്കുകള്‍ എളുപ്പത്തില്‍ കണ്ടത്താനാകും. 

ADVERTISEMENT

ആദ്യത്തെ ദീപാവലി പിക് ഏതാകണം?

നിവർത്തിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തീരെ പരിചയമില്ലാത്ത മേഖലകളിലെ കമ്പനികള്‍ ഒഴിവാക്കുക. ആ കമ്പനികള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, നിങ്ങള്‍ കഴിക്കുന്ന ആഹാരം എന്താണെന്ന് നിങ്ങള്‍ അറിയണമല്ലോ, അത്ര മാത്രം. അല്ലെങ്കില്‍ അത് മനസിലാക്കാന്‍ ശ്രമിക്കുക, പിടികിട്ടുന്നില്ലെങ്കില്‍ വിട്ടേക്കുക. ഇന്ത്യന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത് നന്നായി ഇടപാടുകള്‍ നടക്കുന്ന 5000 ത്തിലേറെ കമ്പനികളുണ്ടല്ലോ നമുക്ക് വാങ്ങാന്‍. 

ADVERTISEMENT

നിങ്ങള്‍ ജനിച്ച് ജീവിച്ച് ജീവിതാന്ത്യം വരെ ഉപയോഗിക്കുന്ന സേവനം നിരന്തരം ഏതെങ്കിലും കമ്പനി തരുന്നുണ്ടോയെന്ന് ഓർത്ത് നോക്കുക. ആ കമ്പനി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്, എന്നാല്‍ നിങ്ങള്‍ അത് വാങ്ങിയിട്ടുമില്ലെങ്കില്‍ അതല്ലേ നിങ്ങളുടെ ആദ്യത്തെ ദീപാവലി പിക്കാവേണ്ടത്. രാവില ദന്തശുദ്ധിക്കായുള്ള കോള്‍ഗേറ്റ്, അടുക്കളയിലെ കുക്കറായി അവതരിക്കുന്ന ഹോക്കിന്‍സ്, പ്രസ്റ്റീജ്, ചായ ഇടാനുള്ള ചായപ്പൊടി തരുന്ന ടാറ്റ കണ്‍സ്യൂമർ സർവീസസ്, സർഫും ക്ളോസ് അപ്പും തരുന്ന ഹിന്ദുസ്ഥാന്‍ യൂണിലിവർ, ബാങ്കിങ് സേവനം തരുന്ന എസ്.ബി.ഐ അല്ലെങ്കില്‍ എച്ച്.ഡി.എഫ്.സി ബാങ്ക്, ഏഷ്യന്‍ പെയ്ന്‍റ്സ്, നെസ് ലെ തുടങ്ങി മരുന്നുകള്‍ വരെ തരുന്ന എത്രയോ കമ്പനികള്‍. ഇവയിലേതാണ് നിങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നത്. ആ കമ്പനിയുടെ സേവനം ഉപയോഗിക്കുന്ന നിങ്ങള്‍ ആദ്യം വാങ്ങേണ്ടത് ആ കമ്പനിയുടെ ഓഹരി തന്നെയാണ്. 

ഒഴിവാക്കേണ്ടതാരെ?

ADVERTISEMENT

കടമെടുത്ത് കൂട്ടിയിരിക്കുന്ന കമ്പനി, പേരുദോഷം കേള്‍പ്പിച്ച മാനേജ്മെന്‍റ് ഇവയൊക്കെ ഇനിയങ്ങോട്ട് ഒഴിവാക്കുന്നതായിരിക്കും നല്ലത്. സാധാരണഗതിയില്‍ ഈ ടൈപ്പ് ഓഹരികളില്‍ ലോട്ടറിയടിക്കാനുള്ള സാധ്യത ഉണ്ടാകാറുണ്ട്. പക്ഷേ, അതിനി യൂത്തന്മാർക്ക് വിട്ടുകൊടുക്കാം. വർഷങ്ങളായി വിപണിയിലിറങ്ങി നഷ്ടങ്ങള്‍ ഏറെ കണ്ട നിക്ഷേപകർ ഈ ലോട്ടറി എടുക്കാതിരിക്കുന്നതാണ് നല്ലത്. അവർ കോംപൌണ്ട് ചെയ്യുന്ന, സ്ഥിരമായി മികച്ച പ്രവർത്തനഫലങ്ങള്‍ പുറപ്പെടുവിക്കുന്ന, തരക്കേടില്ലാത്ത ഡിവിഡന്‍റുകള്‍ തരുന്ന കമ്പനികളില്‍ ഉറച്ചു നില്‍ക്കുന്നതായിരിക്കും അഭികാമ്യം.

English Summary : Which Stocks should Pick in This Diwali Muhurat Trading