പഴയ കണക്കുപുസ്തകം അടച്ചുവച്ച് പ്രതീക്ഷയോടെ പുതിയത് തുറക്കുന്നതാണ് സംവത് സമാരംഭത്തിന്റെ സങ്കല്‍പം. സംവത് 2077 ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് കനത്ത നേട്ടം സമ്മാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞുപോയത് നേരിയ നഷ്ടത്തിന്റെ വര്‍ഷമാണ്. സംവത് 2077...Indian Stock Market, Sensex, Nifty, Manorama News Premium

പഴയ കണക്കുപുസ്തകം അടച്ചുവച്ച് പ്രതീക്ഷയോടെ പുതിയത് തുറക്കുന്നതാണ് സംവത് സമാരംഭത്തിന്റെ സങ്കല്‍പം. സംവത് 2077 ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് കനത്ത നേട്ടം സമ്മാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞുപോയത് നേരിയ നഷ്ടത്തിന്റെ വര്‍ഷമാണ്. സംവത് 2077...Indian Stock Market, Sensex, Nifty, Manorama News Premium

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയ കണക്കുപുസ്തകം അടച്ചുവച്ച് പ്രതീക്ഷയോടെ പുതിയത് തുറക്കുന്നതാണ് സംവത് സമാരംഭത്തിന്റെ സങ്കല്‍പം. സംവത് 2077 ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് കനത്ത നേട്ടം സമ്മാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞുപോയത് നേരിയ നഷ്ടത്തിന്റെ വര്‍ഷമാണ്. സംവത് 2077...Indian Stock Market, Sensex, Nifty, Manorama News Premium

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയ കണക്കുപുസ്തകം അടച്ചുവച്ച് പ്രതീക്ഷയോടെ പുതിയത് തുറക്കുന്നതാണ് സംവത് സമാരംഭത്തിന്റെ സങ്കല്‍പം. സംവത് 2077 ഇന്ത്യന്‍ ഓഹരി വിപണികള്‍ക്ക് കനത്ത നേട്ടം സമ്മാനിച്ചിരുന്നുവെങ്കിലും കഴിഞ്ഞുപോയത് നേരിയ നഷ്ടത്തിന്റെ വര്‍ഷമാണ്. സംവത് 2077 അവസാനിക്കുമ്പോള്‍ നിഫ്റ്റി 17,829.20 പോയിന്റിലും സെന്‍സെക്സ് 59,711.92 പോയിന്റിലുമായിരുന്നു. സംവത് 2078ന്റെ പുസ്തകം അടച്ചുവയ്ക്കുമ്പോള്‍ നിഫ്റ്റിയില്‍ 252.9 പോയിന്റും സെന്‍സെക്സില്‍ 374.77 പോയിന്റും നഷ്ടം. 7 വര്‍ഷത്തിനിടെ ആദ്യമാണ് സംവത് നഷ്ടത്തില്‍ അവസാനിക്കുന്നത്. എന്നാല്‍ ‍ഓഹരി വിപണിക്കപ്പുറം, പ്രതിസന്ധികളിലും പിടിച്ചുനിന്ന സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ ഇന്ത്യ ആഗോള ശ്രദ്ധയിലേക്കു വന്ന വര്‍ഷംകൂടിയാണ് കഴിഞ്ഞു പോകുന്നത്. വരാനിരിക്കുന്ന നാളുകളെക്കുറിച്ചുള്ള പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണിവിടെ.

∙ ഒഴുക്കിനെതിരെ നീന്തുമ്പോള്‍

ADVERTISEMENT

പ്രതിസന്ധികളെല്ലാം അവസാനിച്ചു എന്ന മട്ടിലാണ്, കുറച്ചു ദിവസങ്ങളിലായി യുഎസ് ഓഹരിവിപണിയും ഇന്ത്യൻ വിപണിയും കുതിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യൻ വിപണികളുടെ നേട്ടം ചെറുതെങ്കിലും ആഴ്ചയിലെ മൊത്തം കണക്കെടുത്താൽ സെൻസെക്സ്1387.18 പോയിന്റും (2.39%) നിഫ്റ്റി 390.6 പോയിന്റും (2.27%) നേട്ടമുണ്ടാക്കി. രാത്രി വൈകി വ്യാപാരം അവസാനിപ്പിച്ച സിംഗപ്പുർ നിഫ്റ്റിയും (+244.50 പോയിന്റ്) യുഎസിലെ ഡൗജോൺസ് (+748.97), നാസ്ഡാക്(+244.87), എസ്ആൻഡ്പി(+86.97) സൂചികകളും മികച്ച നേട്ടമാണുണ്ടാക്കിയത്. മുഹൂർത്ത വ്യാപാരത്തിന് ഇത് ആവേശമാകാമെങ്കിലും ആഗോള സാമ്പത്തിക പ്രതിസന്ധിയെന്ന ഒഴുക്കിനെതിരെയുള്ള നീന്തൽ എത്രനാൾ എന്ന ആശങ്ക ശക്തമാണ്. ഹ്രസ്വകാല നിക്ഷേപകര്‍ കൂടുതല്‍ കരുതലെടുക്കുന്നതാവും ഉചിതം.

ദീപാവലി ദിവസം പതിവുസമയത്തെ വിപണി അവധിക്കു പുറമേ ബുധനാഴ്ച ദീപാവലി ബലിപ്രതിപദയുടെ അവധിയുമുണ്ട്. ജൂണിലെ ഫ്യൂച്ചർ, ഓപ്ഷൻ കരാറുകൾ വ്യാഴാഴ്ച അവസാനിക്കാനുമിരിക്കുന്നതിനാൽ വിപണിയിൽ ചാഞ്ചാട്ടങ്ങൾ പ്രകടമായേക്കാം. യൂറോപ്യൻ കേന്ദ്രബാങ്കിന്റെ പലിശനിര‍ക്കു പ്രഖ്യാപനമുൾപ്പെടെ ഈയാഴ്ച വരാനിരിക്കുന്നു.

∙ ബ്രിട്ടന്‍ ഇന്ത്യക്കാരന്‍ ഭരിക്കുമോ

യുകെയിലെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകം ഉറ്റുനോക്കുമ്പോള്‍ ഇന്ത്യന്‍ മനസ്സുകള്‍ അവിടെയൊരു ദീപാവലി പൂക്കുമോ എന്നാണ് നോക്കുന്നത്. ഇന്ത്യയെ ദീര്‍ഘകാലം അടക്കി ഭരിച്ച ബ്രിട്ടനെ റിഷി സുനക് എന്ന ഇന്ത്യന്‍ വംശജന്‍ ഭരിക്കുമോ എന്നാണ് അറിയാനുള്ളത്. തന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ ആഗോളതലത്തിലും സ്വന്തം പാര്‍ട്ടിയില്‍നിന്നും വിമര്‍ശനശമേല്‍ക്കേണ്ടിവന്നതിനെ തുടര്‍ന്ന് രാജിവയ്ക്കേണ്ടിവന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ലിസ് ട്രസിനു പകരം ആര് എന്നത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ മാസം 28നകം തീരുമാനിക്കും. പുതിയ നേതാവായി വരാനൊരുങ്ങിനിന്ന മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പിന്‍വാങ്ങിയതോടെ മുന്‍ ധനമന്ത്രി റിഷി സുനകും ഹൗസ് ഓഫ് കോമണ്‍സ് ലീഡര്‍ ബെന്നി ഡോര്‍മോണ്ടുമാണ് രംഗത്തുള്ളത്. റിഷി സുനകിനു കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. 2 പേരെയും പാര്‍ട്ടി തിരഞ്ഞെടുക്കുകയാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ വോട്ടെടുപ്പു വരും. അതിന്റെ ഫലമാണ് 28നു വരിക. എന്നാല്‍, ഒരാളെ മാത്രമായി തിരഞ്ഞെടുക്കുകയാണെങ്കില്‍ ആ തീരുമാനം ദീപാവലി ദിനത്തില്‍ തന്നെയാകാം.

ADVERTISEMENT

അതിസമ്പന്നര്‍ക്കുള്ള 45% നികുതി സ്ലാബ് എടുത്തുകളയുകയും അതിനു പണം കണ്ടെത്താന്‍ കടമെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തതാണ് ലിസ് ട്രസിന്റെ മിനി ബജറ്റില്‍ ഏറ്റവും വിമര്‍ശനമേറ്റുവാങ്ങിയ കാര്യം. രാജ്യാന്തര നാണ്യനിധിയും ലോകബാങ്കും ഇതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയതിനു പിന്നാലെ സ്വന്തം പാര്‍ട്ടിയും ലിസ് ട്രസിനെ കൈയൊഴിയുകയായിരുന്നു. രാജ്യത്ത് ഇതു ജീവിതച്ചെലവു കൂടുന്നതിനു വഴിവയ്ക്കുമെന്നും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തി. ലിസിന്റെ തീരുമാനത്തെ തുടര്‍ന്ന് ബ്രിട്ടിഷ് പൗണ്ടിന്റെ മൂല്യം റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഇടിയുകയും ഓഹരിവിപണികള്‍ തകരുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള കേന്ദ്രബാങ്കിന്റെ പദ്ധതി പ്രഖ്യാപനത്തോടെയാണ് പൗണ്ട് കരകയറിയത്. ഇതേ തുടര്‍ന്ന് രാജിവച്ച ധനമന്തിക്കു പകരം വന്ന ജെറമി ഹണ്ട് മിനി ബജറ്റിലെ തീരുമാനങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുകയം ചെയ്തു. നികുതി വരുമാനം കൂട്ടുകയും ചെലവു കുറയ്ക്കുകയുമാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. 

യുകെയിലെ പണപ്പെരുപ്പം സെപ്റ്റംബറില്‍ വീണ്ടും 9.9 ശതമാനത്തില്‍നിന്ന് 10.1 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. 40 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. ജുലൈയില്‍ ഇതേ നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നെങ്കിലും ഓഗസ്റ്റില്‍ 9.9 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത പണപ്പെരുപ്പ ലക്ഷ്യം 2 ശതമാനത്തില്‍ നില്‍ക്കുമ്പോഴാണ് ഈ അവസ്ഥ. ഇതോടെ അടുത്ത പലിശ നിര‍ക്കു വര്‍ധനയും കടുത്തകാകാനുള്ള സാധ്യത കൂടി.

ഇതിനിടെ, ജപ്പാനിലെ പണപ്പെരുപ്പം 8 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 3 ശതമാനത്തിലെത്തി. ശ്രീലങ്കയില്‍ ഏറ്റവും ഒടുവിലെ കണക്കു പ്രകാരം 74.7 ശതമാനമാണ് പണപ്പെരുപ്പം. ഇന്ത്യയിലെ പണപ്പെരുപ്പം സെപ്റ്റംബറോടെ ഏറ്റവും ഉയരത്തിലെത്തിയെന്നും ഇനി താഴേക്കു വരുമെന്നുമാണ് ആര്‍ബിഐ വിലയിരുത്തല്‍. എന്നാല്‍ ഇതു വളരെ പതുക്കെയാകുമെന്നും ആര്‍ബിഐ കണക്കുകൂട്ടുന്നു

ഋഷി സുനക്

∙ ആശങ്ക തീരാതെ ആഗോള സാഹചര്യങ്ങള്‍

ADVERTISEMENT

കോവിഡ് പ്രതിസന്ധികളില്‍നിന്ന് പതുക്കെ കരകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെ വന്ന റഷ്യ– യുക്രെയന്‍ യുദ്ധമാണ് ലോകത്തെ ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിയിട്ടത്. ലോകം മുഴുവനുമുള്ള ഇന്ധന, ഭക്ഷ്യ വിതരണ ശൃംഖലകള്‍ യുദ്ധം താറുമാറാക്കിയതോടെ ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്നത് യൂറോപ്പ് തന്നെയാണ്. വിലക്കയറ്റം കൂടുകയും ലോകം മുഴുവന്‍ പണപ്പെരുപ്പ ഭീഷണിയിലകപ്പെടുകയും ചെയ്തു. പണപ്പെരുപ്പം നേരിടാനായി എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകള്‍ തുടര്‍ച്ചയായി പലിശനിരക്കുയര്‍ത്തിയതോടെ ജനജിവിതം കടുത്ത പ്രതിസന്ധിയിലാണ്. യുദ്ധം എപ്പോള്‍ തീരുമെന്ന കാര്യത്തില്‍ ഇപ്പോഴും സൂചനയൊന്നമില്ല. ഇനിയും വഷളാകുമോ എന്നും പറയാനാവില്ല. മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചു വരെ റഷ്യയുള്‍പ്പെടെ സംസാരിച്ചുതുടങ്ങിയിരിക്കുന്നു. 

നിലവില്‍ എത്തിനില്‍ക്കുന്ന അവസ്ഥയില്‍നിന്നുപോലും യൂറോപ്പ് എപ്പോള്‍ കരകയറുമെന്ന് പ്രവചിക്കാനാവില്ല. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ പ്രതിസന്ധികളുടേതാകാനുള്ള സാധ്യത മുന്നില്‍ കാണേണ്ടിയിരിക്കുന്നു. ആഭ്യന്തര ഉപഭോഗത്തിന്റെ കരുത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യയ്ക്ക് ഇപ്പോഴത്തെ പ്രതിസന്ധികളില്‍നിന്ന് ഏറെക്കുറെ രക്ഷപ്പെട്ടുനില്‍ക്കാന്‍ കഴിഞ്ഞുവെങ്കിലും യുഎസും ബ്രിട്ടനും യൂറോസോണ്‍ മൊത്തത്തിലും മാന്ദ്യത്തിലേക്കു പോകുന്ന സാഹചര്യം വന്നാല്‍ ഇന്ത്യയെ അതൊന്നും ബാധിക്കില്ലെന്നു കരുതുന്നത് ഏറ്റവും വലിയ മണ്ടത്തരമാകും.

∙ കരുത്തോടെ ഷി

ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞതോടെ ഷി ചിന്‍പിങ് കുടുതല്‍ കരുത്തനായിരിക്കുകയാണ്. രാജ്യത്തെ  സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഷീയുടെ നയങ്ങള്‍ എന്തൊക്കെയാകുമെന്നും ലോകം കാത്തിരിക്കുന്നു. കോവിഡിനെതിരെ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങളെ രാജ്യത്ത് ജനങ്ങള്‍ രൂക്ഷമായി എതിര്‍ക്കുന്നുണ്ടെങ്കിലും അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്നു ഷീ പ്രഖ്യാപിച്ചുകഴിഞ്ഞു. തായ്‌വാന്‍ പ്രശ്നത്തില്‍ യുഎസിന്റെ ഇടപെടലിനെതിരെയും അദ്ദേഹം നിലപാട് കടുപ്പിക്കുകയാണ് ചെ്യ്തിരിക്കുന്നത്. ഇതെല്ലാം വരുംനാളുകളില്‍ രാജ്യാന്തരതലത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യത തുറന്നിടുന്നുണ്ട്. 

കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കാനിരുന്ന ചൈനയുടെ ജിഡിപി വളര്‍ച്ചനിരക്ക് ഉള്‍പ്പെടെയുള്ള സാമ്പത്തികവിവരങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിനിടെ പുറത്തുവിടുന്നത് നീട്ടിവച്ചിരിക്കുകയാണ്.  ഇത് എന്നു പ്രസിദ്ധീകരിക്കുമെന്നു വ്യക്തമാക്കിയിട്ടുമില്ല.

ഷി ചിൻപിങ്.

∙ പ്രതീക്ഷ നൽകി ക്രൂഡ് ഓയിൽ വില

ക്രൂഡ് ഓയില്‍ വില വീണ്ടും 90 നിലവാരത്തിലേക്ക് വന്നതു പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഇത് ഏതു നിമിഷവും തിരിച്ചുകയറാം. ഡോളര്‍ ഇന്‍ഡെക്സ് റെക്കോര്‍ഡ് നിലവാരത്തില്‍നിന്നു താഴേക്കിറങ്ങിയെങ്കിലും യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4 ശതമാനത്തിനു മുകളില്‍ തുടരുന്നത് ഓഹരിവിപണിക്കു ശുഭകരമല്ല. ഡോളര്‍ ഇന്‍ഡെക്സ്, ക്രൂഡ് ഓയില്‍ വില, ബോണ്ട് യീല്‍ഡ് എന്നിവ തുടര്‍ന്നുള്ള നാളുകളിലും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടിവരും.

∙ രൂപയും വിദേശ നാണ്യശേഖരവും

കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യന്‍ ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ ആദ്യമായി 83 നിലവാരത്തിനു മുകളിലേക്ക് ഇടിയുന്നത്. ആ ദിവസം ആര്‍ബിഐ കാര്യമായ ഇടപെടല്‍ നടത്തിയില്ലെന്നാണു സൂചന. 83.02ല്‍ രൂപ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു എന്നാല്‍ വ്യാഴാഴ്ച 83.29 വരെ ഇടിഞ്ഞ രൂപയുടെ മൂല്യം ആര്‍ബിഐയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് 82.76ലേക്കു തിരികെ വന്നു. ആര്‍ബിഐ 100 കോടി ഡോളര്‍ വിദേശനാണ്യ വിപണിയില്‍ വിറ്റഴിച്ചതായാണ് കരുതുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ 64,500 കോടി ഡോളർ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്ന വിദേശനാണ്യ ശേഖരം, രൂപയുടെ മൂല്യം സംരക്ഷിച്ചുനിർത്താനായി ആർബിഐ നടത്തിയ ഡോളർ വിറ്റഴിക്കൽ മൂലം 2 മാസത്തിലേറെയായി പടിപടിയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 14ന് അവസാനിച്ച വാരത്തില്‍ ഇത് 450 കോടി ഡോളര്‍ ഇടിഞ്ഞ് 52,837 കോടി ഡോളറിലെത്തി. 2020 ജൂലൈയ്ക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.

∙ ബാങ്ക് വായ്പ കൂടുന്നു, നിക്ഷേപം തളരുന്നു

ആര്‍ബിഐ പുറത്തുവിട്ട കണക്കു പ്രകാരം ഒക്ടോബര്‍ 7ന് അവസാനിച്ച വാരത്തില്‍ ബാങ്കുകളുടെ വായ്പ വിതരണം 17.94% വര്‍ധിച്ച് 128.6 ലക്ഷം കോടി രൂപയായി. 2012നു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്.  അതേ സമയം, നിക്ഷേപ വര്‍ധന 9.62% മാത്രമാണ്. ഇതേ രീതി തുടര്‍ന്നാല്‍ ബാങ്കിങ് മേഖല പ്രതിസന്ധിയിലേക്കു നീങ്ങിയേക്കും.  പണപ്പെരുപ്പം നിയന്ത്രിക്കാനായി പലിശ നിരക്കുകളില്‍ കനത്ത വര്‍ധന വരുത്തുന്നതിനാല്‍ ഡെറ്റ് ഫണ്ടുകള്‍ ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാള്‍ ലാഭകരമാണ് എന്നതും ബാങ്ക് നിക്ഷേപത്തെ ബാധിച്ചേക്കും.

നരേന്ദ്ര മോദി

∙ വിറ്റും തിരിച്ചുവാങ്ങിയും വിദേശ നിക്ഷേപകർ

ഇന്ത്യൻ വിപണി മികച്ച നേട്ടമുണ്ടാക്കിയതുൾപ്പെടെയുള്ള കുറച്ചു ദിവസങ്ങളിലായി വിറ്റൊഴിയിൽ നടത്തിയ വിദേശ നിക്ഷേപകർ(എഫ്ഐഐ) കഴിഞ്ഞയാഴ്ചയിലെ ആദ്യ മൂന്നു ദിനവും വിൽപന തുടർന്നങ്കിലും ആകെ കണക്കിൽ 1324.34 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയായിരുന്നു. 

∙ സംവത് 2079ന്റെ പ്രതീക്ഷകള്‍

കഴിഞ്ഞ സംവത് വര്‍ഷം ഇന്ത്യന്‍ വിപണികള്‍ ഏഴു വര്‍ഷത്തിനിടെ ആദ്യമായി നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഇതില്‍ മുഖ്യപ്രതി 17 ശതമാനത്തോളം ഇടിവു രേഖപ്പെടുത്തിയ ഐടി സൂചികയാണ്. റിയല്‍റ്റി ഓഹരികള്‍ 22% ഇടിഞ്ഞപ്പോള്‍ മെറ്റല്‍ സൂചിക 10% നഷ്ടം രേഖപ്പെടുത്തി. മറ്റു മിക്ക മേഖലകളും മികച്ച നേട്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അഡാനി പവര്‍, അഡാനി ടോട്ടല്‍ ഗ്യാസ്, അഡാനി എന്റര്‍പ്രൈസസ്, ഭാരത് ഡൈനാമിക്സ്, മസഗാവ് ഡോക് ഷിപ് ബില്‍ഡേഴ്സ് തുടങ്ങി കമ്പനികളുടെ ഓഹരിവില ഇരട്ടിയിലേറയായി വര്‍ധിച്ചു. ഐടിസി 55%, എംആന്‍ഡ്എം 48% നേട്ടമുണ്ടാക്കി.

വിദേശ നിക്ഷേപകര്‍ കനത്ത വില്‍പനയിലേക്കു നീങ്ങിയപ്പോള്‍ ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങളാണ് തുണയായത്. 2022ല്‍ ഇതുവരെ അവര്‍ വാങ്ങിക്കൂട്ടിയത് 2.62 ലക്ഷം കോടി രൂപയുടെ ഓഹരികളാണ്.

∙ പ്രവർത്തനഫലങ്ങളുടെ കരുത്തില്‍ മുന്നേറ്റം

യുഎസിലെ ഏറ്റവും വലിയ 4 കമ്പനികളുൾപ്പെടെ 150ൽ ഏറെ കമ്പനികളുടെ ജൂലൈ – സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ഈയാഴ്ച വരാനിരിക്കുന്നു. മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് എന്നിവ ചൊവ്വാഴ്ചയും ആമസോൺ, ആപ്പിൾ എന്നിവ വ്യാഴാഴ്ചയും ഫലം പ്രഖ്യാപിക്കും. ഇവയുടെ പ്രകടനം യുഎസ് വിപണിയിൽ കാര്യമായ ചലനമുണ്ടാക്കുമെന്നതിനാൽ ഇന്ത്യയുൾപ്പെടെ ആഗോള വിപണികളിലും ഇതിന്റെ പ്രതിഫലനമുണ്ടാകാം. മുൻപത്തെ ആഴ്ചകളിൽ പുറത്തുവന്ന ഗോൾഡ്മാൻ സാക്സ്, ബാങ്ക് ഓഫ് അമേരിക്ക, നെറ്റ്ഫ്ലിക്സ്, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയുടെ ഫലങ്ങൾ പ്രതീക്ഷ നൽകുന്നതായിരുന്നു.

ഇന്ത്യയിൽ കഴിഞ്ഞയാഴ്ച പുറത്തുവന്ന ഫലങ്ങളിൽ ഒട്ടേറെ കമ്പനികൾ, പ്രത്യേകിച്ചും ബാങ്കുകൾ, മികച്ച പ്രവർത്തനം കാഴ്ചവച്ചത് ഓഹരിവിപണിയുടെ കുതിപ്പിനു കാരണമായിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, കൊടക് ബാങ്ക് തുടങ്ങിയവയുടെ ഫലം വന്നത് ശനിയാഴ്ചയായതിനാല്‍ വിപണിയുടെ പ്രതികരണം മുഹൂര്‍ത്തവ്യാപാരത്തില്‍ പ്രതിഫലിക്കും. ഈയാഴ്ച വരാനിരിക്കുന്ന ഫലങ്ങളില്‍ മാരുതി, ടാറ്റാ പവര്‍, വേദാന്ത, ഡോ.റെഡ്ഡീസ്, ടാറ്റാ കെമിക്കല്‍സ്, എസ്ബിഐ കാര്‍ഡ്, ബന്ധന്‍ ബാങ്ക് എന്നിവയുള്‍പ്പെടും.

പുറത്തുവന്നു കഴിഞ്ഞ ഫലങ്ങളില്‍ ബാങ്കുകളില്‍ ഭൂരിഭാഗവും മികച്ച ലാഭം നേടിയെന്നു മാത്രമല്ല, നിഷ്ക്രിയ ആസ്തികളില്‍ പ്രകടമായ കുറവും വന്നിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കിങ് മേഖല മുന്നേറ്റത്തിന്റെ പാതയിലാണെന്നതിന്റെ കൃത്യമായ സൂചനകള്‍ ലഭിച്ചതിനാലാവാം നേട്ടത്തില്‍ നിഫ്റ്റി ബാങ്ക് സൂചിക നിഫ്റ്റിയെകയും സെന്‍സെക്സിനെയും കടത്തിവെട്ടിയത്. 

കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ ആക്സിസ് ബാങ്ക് 29%, ഐസിഐസിഐ ബാങ്ക് 37%, കൊടക് ബാങ്ക് 27%, ഇന്‍ഡസിന്‍ഡ് ബാങ്ക് 57%  വളര്‍ച്ച നേടിയപ്പോള്‍  ആര്‍ബിഎല്‍ ബാങ്കിന്റെ ലാഭം ലോ ബേസ് ഇഫക്ട് കൂടി ഉള്ളതുകൊണ്ട് ആറര ഇരട്ടിയായി വര്‍ധിച്ചു. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്(23%), കാനറാ ബാങ്ക് (89%), യൂനിയന്‍ ബാങ്ക്(21.07%), സെന്‍ട്രല്‍ ബാങ്ക് (27.2%), ഐഡിബിഐ(46%), ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്(266%), കരൂര്‍ വൈശ്യ ബാങ്ക് (52%) എന്നിവയും മികച്ച ലാഭവളര്‍ച്ച നേടി. എസ്ബിഐ ലൈഫിന്റെ ലാഭം 53% വര്‍ധിച്ചപ്പോള്‍ എച്ച്ഡിഎഫ്സി ലൈഫിന് 19% ലാഭം കൂടി. എക്കാലത്തെയും ഏറ്റവും മികച്ച പാദഫലം പുറത്തുവിട്ട ബജാജ് ഫിനാന്‍സിന് 88% ലാഭവര്‍ച്ചയുണ്ട്.

പ്രതീകാത്മക ചിത്രം.

ഉല്‍പാദനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനമൂലം സിമന്റ് കമ്പനികള്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. അള്‍ട്രാടെക് സിമന്റിന്റെ അറ്റാദായം 52.3% കുറഞ്ഞ് 755.7 കോടി രൂപയായപ്പോള്‍ അഡാനി ഏറ്റെടുത്ത അംബുജ സിമന്റിന്റെ ലാഭം കഴിഞ്ഞ വര്‍ഷം 891 കോടി രൂപയുണ്ടായിരുന്നത് 94% ഇടിഞ്ഞ് 51.3 കോടി രൂപയായി.സ്റ്റീലിന്റെ വിലയിലെ ഇടിവുമൂലം ജെഎസ് ഡബ്ല്യൂ സ്റ്റീലിന്റെ വരുമാനത്തില്‍ കനത്ത ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 7,170 കോടി രൂപ ലാഭമുണ്ടായിരുന്നത് ഈ വര്‍ഷം 848 കോടി രൂപ നഷ്ടത്തിലേക്കു പോയി. ഈ വര്‍ഷം ഒന്നാം പാദത്തില്‍ 838 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു.

റിലയന്‍സ് റീട്ടെയ്ല്‍(36%), ജിയോ(26.9%) വിഭാഗങ്ങളില്‍ മികച്ച വളര്‍ച്ച നേടിയിട്ടും ഓയില്‍ മുതല്‍ കെമിക്കല്‍സ് വരെയുള്ള ബിസിനസിലെ തളര്‍ച്ച മൂലം രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സിന്റെ ആകെ ലാഭത്തില്‍ വര്‍ധനയുണ്ടായില്ല. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 13,656 കോടി രൂപ ലാഭമുണ്ടായിരുന്നത് ഈ വര്‍ഷം 13,656 കോടി രൂപയായി കുറയുകയായിരുന്നു.ഹിന്ദുസ്ഥാന്‍ യൂണിലീവര്‍(22.2%), ഐടിസി(24%) എന്നിവ മികച്ച ലാഭവളര്‍ച്ചയുണ്ടാക്കി. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പനായ ഡിഎല്‍എഫിന്റെ ലാഭം 26% വര്‍ധിച്ച് 477 കോടി രൂപയായി.

∙ ടെക്നിക്കൽ നിലവാരങ്ങൾ

മൂന്നാഴ്ചയോളം 16,800– 17,350 നിലവാരത്തില്‍ കിടന്നു കറങ്ങിയ നിഫ്റ്റി കഴിഞ്ഞയാഴ്ച 17500 നിലവാരത്തിനു മുകളില്‍ ശക്തമായി നിലയുറപ്പിച്ചിരിക്കുകയാണ്. എസ്ജിഎക്സ് നിഫ്റ്റി വെള്ളിയാഴ്ച ക്ലോസ് ചെയ്തത് നിഫ്റ്റിയുടെ നിലവിലുള്ള പൊസിഷനില്‍നിന്നും 239 പോയിന്റ് മുകളിലാണ്. തിങ്കളാഴ്ച നേട്ടം തുടരുകയും ചെയ്യുന്നു

ഈയാഴ്ച 17400–17450 നിലവാരത്തില്‍ നിഫ്റ്റിക്ക് ശക്തമായ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. 17400നു താഴേക്കു വീഴുന്നില്ലെങ്കില്‍ 17,800, 17950 നിലവാരത്തിലേക്ക് നിഫ്റ്റി കയറാനുള്ള സാധ്യത ടെക്നിക്കല്‍ അനലിസ്റ്റുകള്‍ കാണുന്നു.  വിപണിയിലെ ചാഞ്ചാട്ടങ്ങളുടെ സൂചകമായ ഇന്ത്യ വിക്സ്(വൊളറ്റൈലിറ്റി ഇന്‍ഡക്സ്) 17.4 നിലവാരത്തില്‍ നില്‍ക്കുന്നതും പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ത്യ വിക്സ് 20നു ചുവടെയാകുന്നത് ചാഞ്ചാട്ടം കുറയുന്നതിന്റെ സൂചനയായതിനാല്‍ ബുള്ളുകള്‍ക്ക് അനുകൂലമാണ്

അതേസമയം, 17,600 നിലവാരം സെപ്റ്റംബറിലെ താഴ്ന്ന നിലയില്‍നിന്നുള്ള 61.8% ഫിബൊനാക്സി റീട്രേസ്മെന്റ് നിലവാരം കൂടിയായതിനാല്‍ ഇവിടെ കടുത്ത വില്‍പന സമ്മര്‍ദം നേരിടേണ്ടിവന്നേക്കാം. കഴിഞ്ഞയാഴ്ചയിലെ ഉയര്‍ന്ന നില 17,670 ആയിരുന്നുവെന്നും ഓര്‍ക്കണം. ഇത് ശക്തമായ വോള്യത്തോടുകൂടി ഭേദിക്കപ്പെട്ടാല്‍ മുന്നേറ്റം ഉറപ്പിക്കാം. ബാങ്ക് നിഫ്റ്റി, ഐടി, ഫാര്‍മ സൂചികകള്‍ കരുത്തു പ്രകടിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 

ഒക്ടോബറിലെ ഫ്യൂച്ചേഴ്സ്, ഓപ്ഷന്‍ കരാറുകള്‍ അവസാനിക്കുന്നതും ഈയാഴ്ചില്‍ ആകെ മൂന്നു ദിനങ്ങള്‍ മാത്രമേ പതിവു വ്യാപാരമുള്ളൂ എന്നതിനാലും വന്‍ പോസിഷനുകള്‍ സൃഷ്ടിക്കുന്നതില്‍ കരുതല്‍ വേണം. 17,400–17,300 നിലവാരം സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ നിഫ്റ്റി വീണ്ടും 17,200, 17,050 നിലവാരത്തിലേക്ക് തിരികെയിറങ്ങാം. അടുത്തയാഴ്ച യുഎസ് ഫെഡിന്റെ യോഗം ഉള്‍പ്പെടെ വരാനിരിക്കുന്നതിനാല്‍ ട്രേഡര്‍മാരും ഹ്രസ്വകാല നിക്ഷേപകരും പൊസിഷനുകള്‍ നിലനിര്‍ത്തുന്നുവെങ്കില്‍ ആവശ്യമായ ഹെഡ്ജിങ് കൂടി ഉറപ്പുവരുത്തുന്നതു നന്നാവും.

സ്വാധീനിക്കാവുന്ന പ്രഖ്യാപനങ്ങൾ തിങ്കൾ (24.10):

∙ ചൈനയിൽ സെപ്റ്റംബറിലെ ട്രേഡ് ബാലൻസ് കണക്കുകൾ പുറത്തുവിടും. ചൈനയിൽ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതിയായതിനാൽ വ്യാപാരക്കമ്മി പതിവില്ല. എങ്കിലും ഓഗസ്റ്റിൽ വ്യാപാര ബാക്കി മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 7,939 കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. കോവിഡിനെതിരെ കർശനമായ നിയന്ത്രണങ്ങൾ തുടരുന്നതുമൂലം വ്യാവസായികോൽപാദനം കുറവായതാണ് കാരണം.

∙ യുഎസിലെ മാനുഫാക്ചറിങ് മേഖലയുടെ പിഎംഐ ഡേറ്റ (പർച്ചേസ് മാനേജേഴ്സ് ഇൻഡക്സ്) സംബന്ധിച്ച പ്രാഥമിക കണക്കുകൾ ലഭ്യമാകും. ഓഗസ്റ്റിൽ 51.5 പോയിന്റായിരുന്നത് സെപ്റ്റംബറിൽ‌ 52 ആയി ഉയർന്നിരുന്നു. തുടർച്ചയായി മൂന്നു മാസം തളർച്ച രേഖപ്പെടുത്തിയ സേവനമേഖലയുടെ ഒക്ടോബറിലെ പിഎംഐ ഡേറ്റയും ലഭ്യമാകും.

English Summary: Recession in US and Britain; Indian Stock Market Continues Gain