യുഎസിൽ ഒക്ടോബറിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴേക്കു വന്നതിന്റെ ആഘോഷമാണ് കഴിഞ്ഞയാഴ്ച ലോകമാകെ ഓഹരിവിപണികളിൽ കണ്ടത്. ഇതേ താളത്തിൽ ഈയാഴ്ച ഇന്ത്യയിലെ ഉപഭോക്തൃവില (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും താഴേക്കിറങ്ങുമെന്ന പ്രതീക്ഷ ശക്തമാണ്. മൊത്തവില (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒന്നര വര്‍ഷത്തിനിടെ ആദ്യമായി രണ്ടക്കത്തിനു ചുവടേക്കു വന്നിരിക്കുകയാണ്. യുഎസിലെ പണപ്പെരുപ്പം കുറഞ്ഞതും ആഗോളവിപണികളിലുണ്ടായ മുന്നേറ്റവും പ്രധാന കാരണമാണെങ്കിലും കഴിഞ്ഞ വാരം ഇന്ത്യന്‍ ഓഹരിവിപണിയെ പിടിച്ചുയര്‍ത്തിയത് എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ചേര്‍ന്നാണ്. എന്നാല്‍, ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയരത്തിലെത്തി നിൽക്കുന്ന ഇന്ത്യൻ വിപണിക്ക് ഇനിയും ശക്തമായ മുന്നേറ്റത്തിനുള്ള ഊർജം ബാക്കിയുണ്ടോ? ആഗോളമാന്ദ്യവും നീണ്ടുപോകുന്ന യുദ്ധം സൃഷ്ടിക്കുന്ന ആശങ്കയുമെല്ലാം അവഗണിച്ച് എത്ര നാൾ വിപണിക്കു കുതിക്കാനാകും? ഈയാഴ്ചയിലെ സാധ്യതകൾ വിലയിരുത്തുകയാണിവിടെ...

യുഎസിൽ ഒക്ടോബറിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴേക്കു വന്നതിന്റെ ആഘോഷമാണ് കഴിഞ്ഞയാഴ്ച ലോകമാകെ ഓഹരിവിപണികളിൽ കണ്ടത്. ഇതേ താളത്തിൽ ഈയാഴ്ച ഇന്ത്യയിലെ ഉപഭോക്തൃവില (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും താഴേക്കിറങ്ങുമെന്ന പ്രതീക്ഷ ശക്തമാണ്. മൊത്തവില (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒന്നര വര്‍ഷത്തിനിടെ ആദ്യമായി രണ്ടക്കത്തിനു ചുവടേക്കു വന്നിരിക്കുകയാണ്. യുഎസിലെ പണപ്പെരുപ്പം കുറഞ്ഞതും ആഗോളവിപണികളിലുണ്ടായ മുന്നേറ്റവും പ്രധാന കാരണമാണെങ്കിലും കഴിഞ്ഞ വാരം ഇന്ത്യന്‍ ഓഹരിവിപണിയെ പിടിച്ചുയര്‍ത്തിയത് എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ചേര്‍ന്നാണ്. എന്നാല്‍, ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയരത്തിലെത്തി നിൽക്കുന്ന ഇന്ത്യൻ വിപണിക്ക് ഇനിയും ശക്തമായ മുന്നേറ്റത്തിനുള്ള ഊർജം ബാക്കിയുണ്ടോ? ആഗോളമാന്ദ്യവും നീണ്ടുപോകുന്ന യുദ്ധം സൃഷ്ടിക്കുന്ന ആശങ്കയുമെല്ലാം അവഗണിച്ച് എത്ര നാൾ വിപണിക്കു കുതിക്കാനാകും? ഈയാഴ്ചയിലെ സാധ്യതകൾ വിലയിരുത്തുകയാണിവിടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ ഒക്ടോബറിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴേക്കു വന്നതിന്റെ ആഘോഷമാണ് കഴിഞ്ഞയാഴ്ച ലോകമാകെ ഓഹരിവിപണികളിൽ കണ്ടത്. ഇതേ താളത്തിൽ ഈയാഴ്ച ഇന്ത്യയിലെ ഉപഭോക്തൃവില (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും താഴേക്കിറങ്ങുമെന്ന പ്രതീക്ഷ ശക്തമാണ്. മൊത്തവില (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒന്നര വര്‍ഷത്തിനിടെ ആദ്യമായി രണ്ടക്കത്തിനു ചുവടേക്കു വന്നിരിക്കുകയാണ്. യുഎസിലെ പണപ്പെരുപ്പം കുറഞ്ഞതും ആഗോളവിപണികളിലുണ്ടായ മുന്നേറ്റവും പ്രധാന കാരണമാണെങ്കിലും കഴിഞ്ഞ വാരം ഇന്ത്യന്‍ ഓഹരിവിപണിയെ പിടിച്ചുയര്‍ത്തിയത് എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ചേര്‍ന്നാണ്. എന്നാല്‍, ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയരത്തിലെത്തി നിൽക്കുന്ന ഇന്ത്യൻ വിപണിക്ക് ഇനിയും ശക്തമായ മുന്നേറ്റത്തിനുള്ള ഊർജം ബാക്കിയുണ്ടോ? ആഗോളമാന്ദ്യവും നീണ്ടുപോകുന്ന യുദ്ധം സൃഷ്ടിക്കുന്ന ആശങ്കയുമെല്ലാം അവഗണിച്ച് എത്ര നാൾ വിപണിക്കു കുതിക്കാനാകും? ഈയാഴ്ചയിലെ സാധ്യതകൾ വിലയിരുത്തുകയാണിവിടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിൽ ഒക്ടോബറിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴേക്കു വന്നതിന്റെ ആഘോഷമാണ് കഴിഞ്ഞയാഴ്ച ലോകമാകെ ഓഹരിവിപണികളിൽ കണ്ടത്. ഇതേ താളത്തിൽ ഈയാഴ്ച ഇന്ത്യയിലെ ഉപഭോക്തൃവില (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പവും താഴേക്കിറങ്ങുമെന്ന പ്രതീക്ഷ ശക്തമാണ്. മൊത്തവില (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒന്നര വര്‍ഷത്തിനിടെ ആദ്യമായി രണ്ടക്കത്തിനു ചുവടേക്കു വന്നിരിക്കുകയാണ്. യുഎസിലെ പണപ്പെരുപ്പം കുറഞ്ഞതും ആഗോളവിപണികളിലുണ്ടായ മുന്നേറ്റവും പ്രധാന കാരണമാണെങ്കിലും കഴിഞ്ഞ വാരം ഇന്ത്യന്‍ ഓഹരിവിപണിയെ പിടിച്ചുയര്‍ത്തിയത് എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ചേര്‍ന്നാണ്. എന്നാല്‍, ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയരത്തിലെത്തി നിൽക്കുന്ന ഇന്ത്യൻ വിപണിക്ക് ഇനിയും ശക്തമായ മുന്നേറ്റത്തിനുള്ള ഊർജം ബാക്കിയുണ്ടോ? ആഗോളമാന്ദ്യവും നീണ്ടുപോകുന്ന യുദ്ധം സൃഷ്ടിക്കുന്ന ആശങ്കയുമെല്ലാം അവഗണിച്ച് എത്ര നാൾ വിപണിക്കു കുതിക്കാനാകും? ഈയാഴ്ചയിലെ സാധ്യതകൾ വിലയിരുത്തുകയാണിവിടെ.

∙ അതിരുവിട്ട ആഘോഷം വേണ്ടെന്ന് യുഎസ് ഫെഡ്

ADVERTISEMENT

പണപ്പെരുപ്പനിരക്കു പ്രഖ്യാപനം എന്നത് കാലാകാലങ്ങളായി മാസംതോറും ഒരു ചടങ്ങുപോലെ നടക്കുന്നതാണ്. എന്നാൽ ആ കണക്കുകളിലേക്കും അതു സംബന്ധിച്ച ചർച്ചകളിലേക്കും നിക്ഷേപകര്‍ ഇത്രയേറെ ശ്രദ്ധ തിരിച്ച കാലം വേറെയുണ്ടാകില്ല. യുഎസിലും ബ്രിട്ടനിലും യൂറോ മേഖലയിലുമെല്ലാം നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയരത്തിലെത്തിയ പണപ്പെരുപ്പം ഇന്ത്യയിലും യുഎസിലും ഇടയ്ക്കു ചെറുതായി ഇറങ്ങിത്തുടങ്ങിയിരുന്നെങ്കിലും യുഎസില്‍ കഴിഞ്ഞയാഴ്ച കണ്ടതുപോലുള്ള തിരിച്ചിറക്കം സമീപകാലത്ത് ആദ്യമാണ്. 8.2 ശതമാനമായിരുന്ന യുഎസിലെ പണപ്പെരുപ്പം 8 ശതമാനത്തിലേക്കു വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടിയിരിക്കുമ്പോഴാണ് അത് 7.7 ശതമാനത്തിലേക്കു താഴ്ന്നത്. യുഎസിലെ മാത്രമല്ല ആഗോള ഓഹരിവിപണികളെല്ലാം ഇത് ആഘോഷമാക്കുകയും ചെയ്തു.

2 വര്‍ഷത്തിനിടയില്‍ ഒരു ദിനത്തിലുണ്ടായ ഏറ്റവും വലിയ നേട്ടമാണ് കഴിഞ്ഞ വ്യാഴാഴ്ച യുഎസ് വിപണികളിലുണ്ടായത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലുള്‍പ്പെടെ ആഗോള വിപണികളെല്ലാം വന്‍ നേട്ടമുണ്ടാക്കി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ വന്‍ വര്‍ധന നടത്തുന്നതില്‍നിന്നു പിന്‍വാങ്ങുമെന്ന പ്രതീക്ഷയാണ് വിപണികളില്‍ കുതിപ്പിനു കാരണമായത്. എന്നാല്‍, അതിരുവിട്ട ആഘോഷം വേണ്ടെന്നാണ് ഫെഡറല്‍ റിസര്‍വ് ഗവര്‍ണറായ ക്രിസ്റ്റഫര്‍ വോലര്‍ പറഞ്ഞത് യുഎസിലെ പണപ്പെരുപ്പം ഇപ്പോഴും പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിലും എത്രയോ മുകളിലാണെന്നും പലിശനിരക്കുയര്‍ത്തുന്നത് നിര്‍ത്താറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും മൂന്നു തവണ തുടര്‍ച്ചയായി മുക്കാല്‍ ശതമാനം വീതം പലിശ ഉയര്‍ത്തിയ ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ വര്‍ധന അര ശതമാനത്തിലൊതുക്കിയേക്കാമെന്നും സൂചിപ്പിച്ചു.

മാസങ്ങള്‍ക്കു മുന്‍പും ഇതേപോലെ ഒരു മാസം പണപ്പെരുപ്പം കുറഞ്ഞപ്പോഴേക്കും അത് ആഘോഷിച്ച ഓഹരിവിപണികള്‍ക്ക് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീട് ജാക്സന്‍ ഹോള്‍ ഇക്കണോമിക് സിംപോസിയത്തില്‍ ഇക്കാര്യം കൂടുതല്‍ കര്‍ക്കശമായി വ്യക്തമാക്കിയതോടെ ഓഹരിവിപണികള്‍ ദിവസങ്ങളോളം തുടര്‍ച്ചയായി നഷ്ടത്തിലേക്കു പോകുകയും ചെയ്തതാണ്. മാസങ്ങൾക്കു മുൻപ് 8 ശതമാനത്തിനരികിലേക്കു കയറിയിരുന്ന ഇന്ത്യയിലെ പണപ്പെരുപ്പം പിന്നീട് പടിപടിയായി കുറഞ്ഞ് 7.01 വരെ എത്തിയിരുന്നെങ്കിലും സെപ്റ്റംബറിൽ തിരികെ 7.41ലേക്ക് കയറുകയായിരുന്നു. എന്നാൽ ഒക്ടോബറിലെ കണക്കുകൾ തിങ്കളാഴ്ച വൈകിട്ട് പുറത്തുവരുമ്പോൾ 7 ശതമാനത്തിനു താഴേക്കു വന്ന് ആശ്വാസം പകരുമെന്നാണ് പൊതുവ പ്രതീക്ഷിക്കുന്നത്. ആർബിഐ ഗവർണർ ശക്തികാന്ത ദാസ് തന്നെ കഴിഞ്ഞ ദിവസം ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

7 ശതമാനത്തിൽനിന്ന് കാര്യമായി താഴേക്കു വരികയാണെങ്കിൽ അതു വിപണിക്ക് പുതിയ ആഘോഷത്തിനുള്ള വകയാകും. ഡിസംബർ ആദ്യവാരം ആർബിഐയുടെ പണനയ സമിതി (എംപിസി) യോഗം ചേരുമ്പോൾ പലിശനിരക്കു വർധന തുടർന്നേക്കാമെങ്കിലും വർധനയുടെ തോത് അൽപം മയപ്പെട്ടേക്കാം. പണപ്പെരുപ്പനിരക്ക് കുറഞ്ഞാലും തൽക്കാലം അത് ആർബിഐയുടെ പരമാവധി സഹനപരിധിയായ 6 ശതമാനത്തിനു താഴേക്ക് ഉടനെ വരില്ലെന്നുറപ്പാണ്. യുഎസിലും പിന്നാലെ ബ്രിട്ടനിലും കഴിഞ്ഞതവണ പലിശ നിര‍ക്ക് 0.75 ശതമാനം വർധന വരുത്തിയതോടെ ഇന്ത്യയിൽ അടുത്ത മാസവും ചുരുങ്ങിയത് അര ശതമാനം വർധന ഏതാണ്ട് ഉറപ്പായിരുന്നു. പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകൾ ലഭിച്ചാൽ ഇത് 0.25–0.35 ശതമാനത്തിൽ ഒതുങ്ങിയേക്കാം. മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറില 10.7 ശതമാനത്തില്‍നിന്ന് 8.39ലേക്ക് ഇറങ്ങിയത് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. 18 മാസത്തിനിടെ ആദ്യമായാണ് പണപ്പെരുപ്പം 10 ശതമാനത്തിനു താഴേക്ക് വരുന്നത്.

ADVERTISEMENT

∙ ഇന്ത്യന്‍ വിപണിയെ ഉയര്‍ത്തിയത് എച്ച്ഡിഎഫ്സി

യുഎസിലെ പണപ്പെരുപ്പം കുറഞ്ഞതും ആഗോളവിപണികളിലുണ്ടായ മുന്നേറ്റവും പ്രധാന കാരണമാണെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരിവിപണിയെ പിടിച്ചുയര്‍ത്തിയത് എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ചേര്‍ന്നാണ്. സെന്‍സെക്സ് 1181 പോയിന്റും നിഫ്റ്റി 321 പോയിന്റും നേട്ടമുണ്ടാക്കിയപ്പോള്‍ ഇതിന്റെ പകുതിയിലേറെയും 5 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയ ഈ 2 കമ്പനികളുടെ വകയാണ്. ബാങ്ക് നിഫ്റ്റിയാവട്ടെ എച്ച്ഡിഎഫ്സി ഓഹരികളിലെ നേട്ടം മാറ്റിനിര്‍ത്തിയാല്‍ നഷ്ടത്തിലാകുന്ന അവസ്ഥയിലാണ്.

എച്ച്ഡിഎഫ്സി ഓഹരികളുടെ വില കുതിച്ചുയരാന്‍ പ്രത്യേക കാരണം വേറെയുണ്ട്. ആഗോള സൂചികയായ എംഎസ്‌സിഐ സ്റ്റാന്‍ഡേഡ് ഇന്‍ഡെക്സില്‍ എച്ച്ഡിഎഫ്സിക്കു പകരം ലയനത്തിനു ശേഷമുള്ള എച്ച്ഡിഎഫ്സി ബാങ്കിന് ഇടം കിട്ടുമെന്നും ഇത് സൂചികയില്‍ എച്ച്ഡിഎഫിസിയുടെ വെയ്റ്റേജ് നിലവിലുള്ള 5.78 ശതമാനത്തില്‍നിന്ന് 12–13 ശതമാനമായി ഉയരുമെന്നുമുള്ള വാര്‍ത്തയായിരുന്നു ഇത്. എംഎസ്‌സിഐ സൂചികയില്‍ ലയനശേഷമുള്ള കമ്പനികളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ചട്ടങ്ങളില്‍ വരുത്തിയ മാറ്റമാണ് എച്ച്ഡിഎഫ്സിക്കു തുണയായത്. കൂടുതല്‍ വെയ്റ്റേജോടെ സൂചികയില്‍ ഇടംപിടിക്കുന്നത് എച്ച്ഡിഎഫ്സി ഓഹരിയിലേക്ക് 100 കോടി ഡോളറോളം അധിക വിദേശ നിക്ഷേപം വരാന്‍ വഴിതുറക്കുമെന്നതാണ് നേട്ടം.

∙ ചൈന തുറന്നിട്ടാല്‍ എണ്ണവില കൂടും

ADVERTISEMENT

ചൈനയിലെ സീറോ കോവിഡ് പോളിസിയില്‍ ഇളവു വരുത്തിയേക്കുമെന്ന സൂചനയെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഹാങ്സെങ് സൂചിക 8 ശതമാനത്തോളം ഉയര്‍ന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്‌വ്യവസ്ഥയായ ചൈന കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റി തുറന്നിടുന്നത് ആഗോളതലത്തില്‍ ഉണര്‍വുണ്ടാക്കും. ഡിമാന്‍ഡില്‍ വന്‍വര്‍ധന വരുമെന്നതിനാല്‍ ഇത് ക്രൂഡ്ഓയില്‍ വില കൂടുന്നതിനും കാരണമാകും. ഇന്ത്യന്‍ വിപണിയിലുള്‍പ്പെടെ മെറ്റല്‍ സൂചികകളുടെ മുന്നേറ്റത്തിനും ഇതു വഴിവയ്ക്കും. സീറോ കോവിഡ് നയത്തില്‍ ഇളവു വന്നേക്കാമെങ്കിലും പൂര്‍ണമായി തുറന്നിടാവുന്ന രീതിയില്‍ ചൈന കോവിഡ് മുക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

∙ കരുത്തുകാട്ടി രൂപ, ഡോളർ ഇൻഡെക്സ് താഴേക്ക്

യുഎസില്‍ ഒക്ടോബറിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലേറെ കുറഞ്ഞതോടെ വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമുണ്ടാക്കി. 81.81ല്‍നിന്ന് ഒരു രൂപ കുറഞ്ഞ് 80.81ല്‍ എത്തി. 115 നിലവാരത്തിനടുത്തുവരെ ഉയര്‍ന്നിരുന്ന യുഎസ് ഡോള്‍ ഇന്‍ഡെക്സ് 106 നിലവാരത്തിനടുത്തെത്തി. ലോകത്തിലെ പ്രമുഖ കറന്‍സികളുമായി യുഎസ് ഡോളറിന്റെ മൂല്യം കണക്കാക്കുന്ന ഡോളര്‍ ഇന്‍ഡെക്സ് 106നു താഴേക്കു വന്നാല്‍ രൂപയ്ക്ക് ശുഭകരമാണ്.

∙ നാട്ടിലെ കണക്കുകളിലെ സൂചനകള്‍

∙ ആദായനികുതി വരവിലെ വർധനമൂലം കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷ നികുതി വരുമാനം 31% വർധിച്ച് 10.4 ലക്ഷം കോടി രൂപയായി. ആദായനികുതി റീഫണ്ടുകൾ കഴിച്ചാൽ അത് 8.71 ലക്ഷം കോടി രൂപയാണ്. ഇത് ബജറ്റിൽ ഒരു വർഷത്തേക്കു കണക്കാക്കിയിരുന്ന നികുതിവരവിന്റെ 61.3% വരും. വര്‍ഷത്തിന്റെ അവസാനപാദങ്ങളിലാണ് കൂടുതല്‍ നികുതിവരവുണ്ടാകുക എന്നതിനാല്‍ ഇത്തവണ ബജറ്റില്‍ പ്രതീക്ഷിച്ചതിലേറെ പ്രത്യക്ഷനികുതി വരുമാനമുണ്ടാകാന്‍ സാധ്യതയുണ്ട്. ജിഎസ്ടി വരവും നിലവില്‍ പ്രതീക്ഷിച്ചതിലും കൂടുതലാണ്.

∙ ഇന്ത്യയുടെ വ്യാവസായികോൽപാദന സൂചിക (ഐഐപി) സെപ്റ്റംബറിൽ 3.1% വളർച്ച രേഖപ്പെടുത്തി. ഇതു മൂന്നു മാസത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചാനിരക്കാണ്. മൈനിങ്, വൈദ്യുതി മേഖലകളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അതേസമയം മാനുഫാക്ചറിങ് മേഖല ഇപ്പോഴും തളർച്ച നേരിടുന്നുണ്ട്.

∙ കഴിഞ്ഞയാഴ്ച വിദേശ നിക്ഷേപകര്‍ (എഫ്ഐഐ) ഇന്ത്യന്‍ ഓഹരിവിപണിയില്‍ 6329.63 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

∙ റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനം 7.7 ശതമാനത്തില്‍നിന്ന് 7 ആയി വെട്ടിക്കുറച്ചു.

∙ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം നവംബര്‍ 4ന് അവസാനിച്ച വാരത്തില്‍ 110 കോടി ഡോളർ ഇടിഞ്ഞ് 52,999 കോടി ഡോളറായി. തൊട്ടു മുൻപത്തെ ആഴ്ച 660 കോടി ഡോളറിന്റെ വർധനയാണുണ്ടായിരുന്നത്. ആർബിഐയുടെ സ്വർണശേഖരത്തിലുണ്ടായ ഇടിവാണ് വിദേശനാണ്യശേഖരം കുറയാനിടയാക്കിയത്. റഷ്യ– യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിനു മുൻപ് വിദേശനാണ്യ ശേഖരം 63,153 കോടി ഡോളറായിരുന്നു.

∙ ഈയാഴ്ചത്തെ ഐപിഒകള്‍

∙ കീ സ്റ്റോൺ റിയൽറ്റേഴ്സ് ഐപിഒയ്ക്ക് തിങ്കളാഴ്ച മുതല്‍ ബുധനാഴ് വരെ അപേക്ഷിക്കാം. 514–541 രൂപയാണ് വിലപരിധി

ഐനോക്സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ഐപിഓയുടെ സബ്സ്ക്രിപ്ഷന്‍ ചൊവ്വാഴ്ച അവസാനിക്കും. 61–65 രൂപയാണ് വിലപരിധി.

കെയ്ന്‍സ് ടെക്നോളജിയുടെ ഐപിഒ സബ്സ്ക്രിപ്ഷന്‍ തിങ്കളാഴ്ച അവസാനിക്കും. 559–587 രൂപയാണ് വിലപരിധി.

∙ പ്രവർത്തനഫലങ്ങൾ

ഇന്ത്യയിൽ കമ്പനികളുടെ രണ്ടാംപാദ പ്രവർത്തനഫലങ്ങളുടെ പ്രഖ്യാപനം ഈയാഴ്ചയോടെ ഏതാണ്ട് അവസാനിക്കുകയാണ്. കഴിഞ്ഞയാഴ്ച പുറത്തുവന്ന ഫലങ്ങളിൽ എംആൻഡ്എം 46% ലാഭവളർച്ചയോടെ മുന്നിട്ടുനിൽക്കുന്നു. എൽഐസിയുടെ രണ്ടാം പാദഫലം 11 ഇരട്ടിയോളം വർധിച്ച് 15,952.49 കോടി രൂപയായെങ്കിലും ഇത് അക്കൗണ്ടിങ് രീതിയിൽ വരുത്തിയ മാറ്റംകൊണ്ടുകൂടിയാണ്. നേരത്തേ കണക്കാക്കാതിരുന്ന നോൺ പാർട്ടിസിപ്പേറ്ററി അക്കൗണ്ടിലെ ലാഭംകൂടി ഓഹരിയുടമകളുടെ ലാഭത്തിലേക്കു ചേർക്കണമെന്ന ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശം ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചേർന്ന് അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1433.71 കോടി രൂപയായിരുന്നു ലാഭം. ഈ വർഷത്തെ ലാഭത്തിലെ 14,271.80 കോടി രൂപ കഴിഞ്ഞ മൂന്നു പാദങ്ങളിലെ നോൺപാർട്ടിസിപ്പേറ്ററി അക്കൗണ്ടിലെ ലാഭം ഒന്നിച്ച് രണ്ടാംപാദത്തിലേക്ക് ചേർത്തതാണ്. ഇതു മാറ്റിനിര്‍ത്തിയാലും രണ്ടാംപാദഫലം ഏറെ മികച്ചതുതന്നെ. കഴിഞ്ഞ പാദത്തിലെ ലാഭം 682.9 കോടിയായിരുന്നു. 1.32 ലക്ഷം കോടി രൂപയാണ് എൽഐസി രണ്ടാം പാദത്തിലെ പ്രീമിയം ഇനത്തിലെ വരുമാനം. ഇതു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27% കൂടുതലാണ്. ബിസിനസ് കൂടുതല്‍ മെച്ചപ്പെടുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം.

അദാനി പവർ കഴിഞ്ഞ വർഷം രണ്ടാംപാദത്തിൽ 231 കോടി രൂപ നഷ്ടം രേഖപ്പടുത്തിയിരുന്നത് ഈ വർഷം 696 കോടി രൂപ ലാഭമായി മാറി. എന്നാൽ കഴിഞ്ഞ പാദത്തിലെ 4780 കോടിരൂപയുടെ ലാഭവുമായി തട്ടിച്ചുനോക്കുമ്പോൾ 85.4% ഇടിവാണ് നേരിട്ടത്.

അശോക് ലെയ്‌ലാൻഡ് കഴിഞ്ഞ വർഷം രണ്ടാംപാദത്തിൽ 83 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്നത് ഈ വർഷം 199 കോടി രൂപ ലാഭമായി. സൊമാറ്റോ കഴിഞ്ഞ വർഷത്തെ 434.9 കോടി രൂപ നഷ്ടം ഈ വർഷം രണ്ടാം പാദത്തിൽ 250.8 കോടി രൂപയാക്കി ചുരുക്കി.

കഴിഞ്ഞയാഴ്ച ലിസ്റ്റ് ചെയ്ത ഡിസിഎക്സ് സിസ്റ്റംസ് ഓഹരി ആദ്യദിനം 48% നേട്ടമുണ്ടാക്കി. ഗോദ്റേജ് പ്രോപ്പർട്ടീസിന്റെ ലാഭത്തിൽ 54% വർധനയുണ്ട്.

ഈയാഴ്ച വരാനിരിക്കുന്ന ഫലങ്ങളിൽ ഭാരത് ഫോർജ്, ബയോകോൺ, ഒഎൻജിസി, ഗ്രാസിം ഇൻഡസ്ട്രീസ്, അപ്പോളോ ടയേഴ്സ്, ഐആർസിടിസി, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, ഗോദ്റെജ് ഇൻഡസ്ട്രീസ്, ഇന്ത്യാ ബുൾസ് ഹൗസിങ് ഫിനാൻസ്, ജ്യോതി ലാബ്സ്, ശോഭ തുടങ്ങിയ കമ്പനികൾ ഉൾപ്പെടും.

∙ ടെക്നിക്കൽ നിലവാരങ്ങൾ

ഒരു വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് ഉയരത്തിനരികില്‍ എത്തിനില്‍ക്കുന്ന വിപണിയില്‍‍ വലിയ തിരുത്തലുകളുടെ സൂചനയൊന്നും പ്രകടമല്ലെങ്കിലും നിക്ഷേപകര്‍ കരുതലെടുക്കുന്നതു നന്നാകും. നിഫ്റ്റി 18400, 18590 നിലവാരത്തില്‍ കടുത്ത സമ്മര്‍ദം നേരിട്ടേക്കാം. അതേസമയം 18000 നിലവാരം ശക്തമായ പിന്തുണമേഖലയായി കണക്കാക്കാം. പുതിയ ഉയരങ്ങള്‍ തേടിയുള്ള കുതിപ്പിനു പിന്നാലെ പോകുന്നത് ചെറിയ പൊസിഷനുകള്‍ മാത്രം സൃഷ്ടിച്ചാകുന്നതു നന്നാകും.

42000 നിലവാരത്തിനു മുകളില്‍ നിലയുറപ്പിക്കാനായാല്‍ ബാങ്ക് നിഫ്റ്റിയില്‍ പുതിയ ഉയരങ്ങള്‍ പ്രതീക്ഷിക്കാം. ബാങ്ക് നിഫ്റ്റി കരുത്തു കാണിച്ചാല്‍ നിഫ്റ്റിക്കും നേട്ടമാകും. ഏറെ ഇടിവുപറ്റിയിരുന്ന മെറ്റല്‍, ഐടി സൂചികകള്‍ കരുത്തു കാണിച്ചുതുടങ്ങിയതും വിപണിക്കു പ്രതീക്ഷ നല്‍കുന്നുണ്ട്.

ലേഖകന്റെ ഇ–മെയിൽ: sunilkumark@mm.co.in

English Summary: What will Happen in Global Share Market this Week