അമേരിക്കൻ വിപണി ഇന്നലെയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നേട്ടത്തിൽ വ്യാപാരം തുടരുന്നു. ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 17420 പോയിന്റിൽ വ്യാപാരം തുടരുന്നു. മികച്ച റീറ്റെയ്ൽ വില്പന ഇന്നലെ പുറത്ത് വന്ന ഒക്ടോബറിലെ റീറ്റെയ്ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കൻ വിപണി ഇന്നലെയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ നേരിയ നേട്ടത്തിൽ വ്യാപാരം തുടരുന്നു. ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 17420 പോയിന്റിൽ വ്യാപാരം തുടരുന്നു. 

മികച്ച റീറ്റെയ്ൽ വില്പന 

ADVERTISEMENT

ഇന്നലെ പുറത്ത് വന്ന ഒക്ടോബറിലെ റീറ്റെയ്ൽ വില്പന കണക്കുകൾ വിപണി പ്രതീക്ഷിച്ചതിലും മികച്ചതായിരുന്നെങ്കിലും ടാർഗറ്റ് കോർപറേഷൻ ക്രിസ്മസ് സീസണിലെ വില്പന മോശമായിരിക്കുമെന്ന് പ്രവചിച്ചത് റീറ്റെയ്ൽ സെക്ടറിനും, 2023 ചിപ്പ് ഓഹരികൾക്ക് അനുകൂലമായിരിക്കില്ലെന്ന മൈക്രോണിന്റെ കാഴ്ചപ്പാട് സെമികണ്ടക്ടർ-ടെക്ക് സെക്ടറിനും വീഴ്ച നൽകി. ഇത് അമേരിക്കൻ വിപണിക്കും തിരുത്തൽ നൽകി. സെപ്റ്റംബറിൽ 8.59%  വാർഷിക വളർച്ച കുറിച്ച അമേരിക്കൻ റീറ്റെയ്ൽ വില്പന കഴിഞ്ഞ മാസം 1.3% വളർന്ന് 8.37% മാത്രം മുന്നേറിയപ്പോൾ അമേരിക്കൻ വ്യവസായികോല്പാദനം 0.1% വീണതും വിപണിക്ക് ക്ഷീണമായി. ബ്രിട്ടീഷ് പണപ്പെരുപ്പം ഒക്ടോബറിൽ വീണ്ടും 11.1% വളർച്ച കുറിച്ചു. 

യൂറോ സോൺ പണപ്പെരുപ്പവും, അമേരിക്കൻ ഫെഡ് അംഗങ്ങളുടെ  പ്രസംഗങ്ങളും, അമേരിക്കൻ ജോബ് ഡേറ്റയും ഇന്ന് വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ ബോണ്ട് യീൽഡ് വീഴ്ച തുടരുന്നതും വിപണിക്ക് പ്രതീക്ഷയാണ്. 

നിഫ്റ്റി 

ഒരു ഫ്ലാറ്റ് ഓപ്പണിങ്ങിന് ശേഷം തകർച്ചയോടെ തുടങ്ങിയെങ്കിലും ആഭ്യന്തര ഫണ്ടുകളുടെ കൂടി പിന്തുണയിൽ ഇന്നലെ ഇന്ത്യൻ വിപണി നഷ്ടമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. ബാങ്കിങ്, ഐടി സെക്ടറുകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചെങ്കിലും മറ്റെല്ലാ സെക്ടറുകളും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സിന്റെയും, ബജാജ് ഫിൻ ഇരട്ടകളുടെയും, അദാനി ഓഹരികളുടെയും വീഴ്ച വിപണിക്ക് നിർണായകമായി.

ADVERTISEMENT

ഇന്നലെ 18409 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 18330 പോയിന്റിലും 18250 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 18500 പോയിന്റിലാണ് നിഫ്റ്റിയുടെ ഇന്നത്തെ റെസിസ്റ്റൻസ്. 

ബാങ്ക് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ 

ഇന്നലെ 162 പോയിന്റുകൾ മുന്നേറി വീണ്ടും റെക്കോർഡ് തിരുത്തി 42535 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 42360 പോയിന്റിലും, 42160 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 42680 പോയിന്റിലും 42800 പോയിന്റിലും ബാങ്ക് നിഫ്റ്റി റെസിസ്റ്റൻസ് നേരിട്ടേക്കാം. 

ക്രൂഡ് ഓയിൽ 

ADVERTISEMENT

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വീഴ്ചയും, സംഘർഷ സാധ്യതകളും തള്ളിക്കളഞ്ഞ എണ്ണ വിപണി ചൈനീസ് ഡേറ്റകൾക്കും, ഡിമാൻഡ് വീഴ്ചക്കും പ്രാധാന്യം നൽകിയത് ക്രൂഡ് ഓയിലിനും മുന്നേറ്റം നിഷേധിച്ചു.  ഒപെക് വീണ്ടും വിപണിയിൽ ഇടപെടും എന്ന ഒപെക് സെക്രട്ടറി ജനറലിന്റെ ഇന്നലത്തെ പ്രസ്താവന ക്രൂഡ് ഓയിലിന് അനുകൂലമായേക്കാം. 

സ്വർണം   

ബോണ്ട് യീൽഡ് വീഴ്ച തുടരുന്നത് സ്വർണത്തിന് അനുകൂലമായേക്കാം. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.71%ൽ തുടരുന്നു. 1800 ഡോളറിലാണ് സ്വർണത്തിന്റെ പ്രതിരോധം

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.