മ്യൂച്വൽ ഫണ്ട് എസ്ഐപി മേഴ്സിഡസ് ബെൻസിന്റെ വിൽപ്പന കുറയ്ക്കുന്നു. ബെൻസിന്റെ പുതിയ സിഇഒയായി അധികാരമേൽക്കുന്ന സന്തോഷ് അയ്യരുടെ ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മേഴ്സിഡസ് ബെൻസ് എന്ന ഓട്ടോമൊബൈൽ എഞ്ചിനീയറിങ് രാജാക്കന്മാര്‍ക്ക് "വെറും നൂറു രൂപക്കുപോലും ഒരാൾക്ക് കൈവശമാക്കുവാൻ കഴിയുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂച്വൽ ഫണ്ട് എസ്ഐപി മേഴ്സിഡസ് ബെൻസിന്റെ വിൽപ്പന കുറയ്ക്കുന്നു... ബെൻസിന്റെ പുതിയ സിഇഒയായി അധികാരമേൽക്കുന്ന സന്തോഷ് അയ്യരുടെ ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  

മേഴ്സിഡസ്  ബെൻസ് എന്ന ഓട്ടോമൊബൈൽ എഞ്ചിനീയറിങ് രാജാക്കന്മാര്‍ക്ക് വെറും നൂറു രൂപക്കു പോലും ഒരാൾക്ക് കൈവശമാക്കുവാൻ കഴിയുന്ന മ്യൂച്വൽ ഫണ്ട് എസ്ഐപി വെല്ലുവിളിയാണ് എന്നത് ആരേയും ചിന്തിപ്പിക്കുന്ന വസ്തുതയാണ്. ഘട്ടംഘട്ടമായി നിക്ഷേപിക്കുക എന്ന മ്യൂച്ചൽഫണ്ട് എസ്ഐപിയുടെ മാന്ത്രികതയാണിത് വ്യക്തമാക്കുന്നത്. 

ADVERTISEMENT

കോവിഡ് വരുത്തിയ മാറ്റം

കോവിഡ് വന്നതോടെ  സാമ്പത്തിക മേഖലയിൽ ഉണ്ടായ മാറ്റം  പലരിലും ഭീതി പരത്തി. നാളയെപ്പറ്റി ഒരിക്കൽപോലും ചിന്തിച്ചിട്ടില്ലാത്തവർ വരുമാനം ഇല്ലാത്ത അവസ്ഥ വന്നാൽ എന്ത് ചെയ്യും എന്ന് ചിന്തിച്ചു തുടങ്ങി. വലിയ തോതിൽ പണം ചെലവാക്കിയിരുന്ന പലരും പത്തി മടക്കി. കയ്യിൽ നാല് കാശെടുക്കുവാൻ ഇല്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിച്ചു തുടങ്ങി. 

ഓഹരി വിപണി ബന്ധിത വ്യാപാരങ്ങളും ക്രിപ്റ്റോ കറൻസി ട്രേഡിങ്ങ്, ഫോറെക്സ് തുടങ്ങിയ പെട്ടന്ന് പണം ഉണ്ടാക്കാവുന്ന മേഖലകളും ആയിരുന്നു ആളുകൾക്ക് കൂടുതൽ പ്രിയം. എങ്കിലും മൂച്വൽ ഫണ്ടെന്ന "വല പൊട്ടാതെ തന്നെ മീനെ പിടിക്കാൻ" പറ്റുന്ന നിക്ഷേപരീതിയും ആളുകൾ സ്വീകരിച്ചു. പെട്ടെന്ന് പണം ഉണ്ടാക്കാനുള്ള ശ്രമത്തിൽ നഷ്ടം വരുത്തിയവരും, റിസ്ക് എടുത്തവരും എടുക്കാത്തവരും എല്ലാം കൂടി മ്യൂച്ചൽഫണ്ട് എസ്ഐപി യിലേക്ക് തിരിഞ്ഞു. 

എസ്ഐപിയിലൂടെ ധാരാളം പണം

ADVERTISEMENT

കഴിഞ്ഞ രണ്ടു വർഷമായി എസ്ഐപിയിലൂടെ ധാരാളം പണം ഓഹരി വിപണിയിലേക്ക് വരുന്നുണ്ട്.   എന്നാൽ ബെൻസിന്റെ കഴിഞ്ഞ ചില വർഷങ്ങളിലെ വിൽപ്പന കണക്ക് കാണുക.  

2020ൽ ലോക്‌ഡോൺ നിയന്ത്രണങ്ങളുണ്ടായിട്ടും 7893 ബെൻസ് യൂണിറ്റുകൾ വിറ്റു എന്നത് പ്രീമിയം കാർ കമ്പനിയെ സംബന്ധിച്ചിടത്തോളം മോശമായ നമ്പർ അല്ല. ആശങ്കകൾ നിലനിന്ന 2021 ലും വളർച്ച ഉണ്ടായി.

2022 ലെ സെപ്റ്റംബർ വരെയുള്ള കണക്കുകൾ 2021 വിൽപ്പനയെ മറികടന്ന് പുതിയ തലത്തിലേക്ക് കടക്കുന്നു. 2019ൽ വിറ്റഴിച്ച 13786 യൂണിറ്റുകളെക്കാൾ കൂടുതൽ  2022ൽ ഉണ്ടാകും. സന്തോഷ് അയ്യര്‍ പറയുന്നത് 15000 യൂണിറ്റിലേറെ ഈ വർഷം വിൽക്കും എന്നും പ്രീമിയം വിപണിയുടെ 50% ബെൻസ് കയ്യടക്കും എന്നുമാണ്. 

എസ്ഐപിയും ഇടത്തരക്കാരും

ADVERTISEMENT

മാരുതിയോ ഹ്യുണ്ടായിയോ വാങ്ങുവാൻ പ്ലാൻ ചെയ്തിരുന്ന പലരും അത് മാറ്റിവച്ച് എസ്ഐപിയിൽ നിക്ഷേപിച്ച് ഫിനാൻഷ്യൽ അടിത്തറ ഉറപ്പിച്ച ശേഷം ഒരു കാർ വാങ്ങാം എന്ന തീരുമാനത്തിലേക്ക് എത്തി എന്ന് പറഞ്ഞാൽ അത് അർത്ഥവത്താണ്. 

എസ്ഐപിയുടെ സ്വാധീനം കൂടുതലായും ഉണ്ടായിട്ടുള്ളത് ഇടത്തരക്കാരിലാണ്. അതുകൊണ്ട് ജനുവരി ഒന്നിന്  സ്ഥാനമേകുന്ന സന്തോഷ് അയ്യർക്ക് എസ് ഐപിയുടെ സാധ്യതകൾ മികച്ച ബിസിനസ് നേടാനുള്ള ശുഭസൂചനയാണ്. കഴിഞ്ഞ രണ്ടു വർഷമായി ആത്മാർത്ഥമായി മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കുന്ന പല സാധാരണക്കാരും അവരുടെ നിക്ഷേപത്തിലെ വളർച്ച കാരണം വരും വർഷങ്ങളിൽ വായ്പയുടെ ഭാരമില്ലാതെതന്നെ ഒരു ബെൻസ് കാർ വാങ്ങാൻ തക്ക സാമ്പത്തിക പ്രാപ്‌തിയിലേക്കു നീങ്ങുകയാണ്. അതൊടെ ബെൻസിന്റെ ഇന്ത്യയിലെ വിൽപ്പന വർദ്ധിക്കും. 

English Summary : Middle Class Can Buy Their Benz Through SIP Investment