‘മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ ‍ ജ്ഞാനപ്പാനയിൽ പൂന്താനം എഴുതിയ വരികൾ ഇന്നും പ്രസക്തമാകുകയാണോ? ലോകത്തെ പല കോടീശ്വരന്മാരുടെയും സമ്പത്തിന്റെ കണക്കു നോക്കുമ്പോഴാണ് പൂന്താനത്തിന്റെ വാക്കുകൾ കിറുകൃത്യമാകുന്നത്. അടുത്തിടെ ലോക കോടീശ്വരൻ ഇലോൺ മസ്ക് ഗിന്നസ് ബുക്കിൽ ഒരു റെക്കോർഡ് കൂടി ഇട്ടു. വ്യക്തിഗത സമ്പത്തിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടതിനുള്ള ഗിന്നസ് റെക്കോർഡ് ആണ് ഇലോൺ മസ്ക് ദിവസങ്ങൾക്കു മുൻപ് തകർത്തത്. 2021 നവംബറിൽ മസ്കിന്റെ സ്വത്ത് 320 ബില്യൻ ഡോളറായിരുന്നു. (ഏകദേശം 25 ലക്ഷം കോടി രൂപ). ഏതാനും ദിവസങ്ങൾക്കു മുൻപ് അത് 138 ബില്യൻ ഡോളറായി ഇടിഞ്ഞു. അതായത് 182 ബില്യൻ ഡോളറിന്റെ (ഏകദേശം 14 ലക്ഷം കോടി രൂപ) നഷ്ടം. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ മസ്കിന്റെ ഇപ്പോഴത്തെ സമ്പത്ത് ഏകദേശം 11 ലക്ഷം കോടി രൂപയാണ്. അതായത് സമ്പത്ത് പകുതിയിലും താഴെയെത്തിയിരിക്കുന്നു. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ എന്നു പറഞ്ഞതു പോലെയായി മസ്കിന്റെ കാര്യം. ഇതു മസ്കിന്റെ മാത്രം കാര്യമല്ല. പല കോടീശ്വരന്മാരുടെയും അവസ്ഥ ഇങ്ങനെത്തന്നെയാണ്. പക്ഷേ പണം വേറെയും ഉള്ളതിനാൽ തോളിൽ മാറാപ്പു കയറുന്നില്ലെന്നു മാത്രം. ഇതോടെ ഒരു ചോദ്യം ഉയരുന്നു. തൊട്ടാൽ പൊട്ടുന്ന കുമിളയാണോ ശതകോടീശ്വരന്മാരുടെ സമ്പത്ത്? എന്തു കൊണ്ടാണ് സമ്പത്ത് ഒറ്റയടിക്ക് ഉയരുന്നത്? അതുപോലെത്തന്നെ ഇടിയുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ ‍

ജ്ഞാനപ്പാനയിൽ പൂന്താനം എഴുതിയ വരികൾ ഇന്നും പ്രസക്തമാകുകയാണോ? ലോകത്തെ പല കോടീശ്വരന്മാരുടെയും സമ്പത്തിന്റെ കണക്കു നോക്കുമ്പോഴാണ് പൂന്താനത്തിന്റെ വാക്കുകൾ കിറുകൃത്യമാകുന്നത്. അടുത്തിടെ ലോക കോടീശ്വരൻ ഇലോൺ മസ്ക് ഗിന്നസ് ബുക്കിൽ ഒരു റെക്കോർഡ് കൂടി ഇട്ടു. വ്യക്തിഗത സമ്പത്തിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടതിനുള്ള ഗിന്നസ് റെക്കോർഡ് ആണ് ഇലോൺ മസ്ക് ദിവസങ്ങൾക്കു മുൻപ് തകർത്തത്. 2021 നവംബറിൽ മസ്കിന്റെ സ്വത്ത് 320 ബില്യൻ ഡോളറായിരുന്നു. (ഏകദേശം 25 ലക്ഷം കോടി രൂപ). ഏതാനും ദിവസങ്ങൾക്കു മുൻപ് അത് 138 ബില്യൻ ഡോളറായി ഇടിഞ്ഞു. അതായത് 182 ബില്യൻ ഡോളറിന്റെ (ഏകദേശം 14 ലക്ഷം കോടി രൂപ) നഷ്ടം. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ മസ്കിന്റെ ഇപ്പോഴത്തെ സമ്പത്ത് ഏകദേശം 11 ലക്ഷം കോടി രൂപയാണ്. അതായത് സമ്പത്ത് പകുതിയിലും താഴെയെത്തിയിരിക്കുന്നു. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ എന്നു പറഞ്ഞതു പോലെയായി മസ്കിന്റെ കാര്യം. ഇതു മസ്കിന്റെ മാത്രം കാര്യമല്ല. പല കോടീശ്വരന്മാരുടെയും അവസ്ഥ ഇങ്ങനെത്തന്നെയാണ്. പക്ഷേ പണം വേറെയും ഉള്ളതിനാൽ തോളിൽ മാറാപ്പു കയറുന്നില്ലെന്നു മാത്രം. ഇതോടെ ഒരു ചോദ്യം ഉയരുന്നു. തൊട്ടാൽ പൊട്ടുന്ന കുമിളയാണോ ശതകോടീശ്വരന്മാരുടെ സമ്പത്ത്? എന്തു കൊണ്ടാണ് സമ്പത്ത് ഒറ്റയടിക്ക് ഉയരുന്നത്? അതുപോലെത്തന്നെ ഇടിയുന്നത്? 

ADVERTISEMENT

∙ 13 മാസം, മസ്കിന്റെ കോടികൾ എങ്ങോട്ടു പോയി?

Anil Ambani. Photo: AFP/File

ഇലോൺ മസ്കിന് എന്തു പറ്റിയെന്നു നോക്കാം. മസ്കിന്റെ കണക്ക് ഇങ്ങനെയാണ്. 2021 നവംബറിലെ സമ്പത്ത് 25.60  ലക്ഷം കോടി രൂപ; നഷ്ടപ്പെട്ടത് 14.60 ലക്ഷം കോടി രൂപ. ഇതിൽ 1.60  ലക്ഷം കോടി രൂപ (മൊത്തം സമ്പത്തിന്റെ 11%) ട്വിറ്റർ വാങ്ങാൻ വേണ്ടി വിറ്റഴിച്ച ടെസ്‌ല ഓഹരികളുടെ വിലയാണ്. 13 മാസം കൊണ്ട് എവിടെപ്പോയി ബാക്കിയുള്ള 13 ലക്ഷം കോടി? ആസ്തിയിൽനിന്നുള്ള ബാധ്യത കുറച്ചാൽ കിട്ടുന്നതാണ് സമ്പത്ത്. സ്വന്തം കയ്യിലുള്ള 25 ലക്ഷവും 50 ലക്ഷത്തിന്റെ ബാങ്ക് വായ്പയും ചേർത്ത് 75 ലക്ഷം രൂപയുടെ ഒരു വീട്  വാങ്ങിക്കുമ്പോൾ  വീട്ടുടമസ്ഥന്റെ സമ്പത്ത് 25 ലക്ഷമാണ്. പിന്നീട് വീടിന്റെ വില ഉയർന്ന് ഒരു കോടിയും ബാങ്ക് വായ്പ തിരിച്ചടവിന് ശേഷം 50 ലക്ഷവുമാകുമ്പോൾ സമ്പത്ത് 50 ലക്ഷം ആകുന്നു. എങ്കിൽ ബാധ്യതകൾക്കു ശേഷം മസ്കിന്റെ ഏത് ആസ്തിയുടെ മൂല്യമാണ് 11 ലക്ഷം കോടി രൂപ? ഇതിൽ ഭൂരിഭാഗവും അദ്ദേഹം സിഇഒ ആയ ടെസ്‌ല, സ്പെയ്സ് എക്സ്  എന്നീ കമ്പനികളിൽ അദ്ദേഹത്തിനുള്ള ഓഹരിയുടെ മൂല്യമാണ്. ബാങ്ക് ബാലൻസ്, വീടുകൾ, വാഹനങ്ങൾ, മറ്റ് വ്യക്തിഗത ആസ്തികൾ എന്നിവയുടെ മൂല്യം ഏതാണ്ട് 55,000 കോടി രൂപയായാണ് ബ്ലൂംബെർഗ് കണക്കാക്കുന്നത്. അതായത് മൊത്തം സമ്പത്തിന്റെ 5%. 

ADVERTISEMENT

∙ അനിൽ അംബാനിയുടെ വഴിയേ മസ്കിന്റെ സാമ്രാജ്യവും തകരുമോ?

പ്രതീകാത്മക ചിത്രം. Image. Shutterstock

2008ൽ ലോക സമ്പന്നരിൽ ആറാമനായിരുന്ന അനിൽ അംബാനി 13 വർഷംകൊണ്ട് സമ്പത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട് ശതകോടീശ്വര പട്ടികയിൽ നിന്നുതന്നെ പുറത്തായ കഥ പ്രശസ്തമാണ്. പല കാരണങ്ങളാലുണ്ടായ ബിസിനസ് തകർച്ചയാണ് അനിൽ അംബാനിയെ ശതകോടീശ്വരനല്ലാതാക്കിയത്.  ഇതുപോലൊരു ബിസിനസ് തകർച്ചയാണോ ഇലോൺ മസ്ക് നേരിടുന്നത്? 2019 ജൂണിലായിരുന്നു വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്‌ല അവസാനമായി നഷ്ടം നേരിട്ടത്. 2019 സെപ്റ്റംബർ വരെയുള്ള അടുത്ത മൂന്നു മാസം നേടിയ 14 കോടി ഡോളർ ലാഭം (1120 കോടി രൂപ) 2022 സെപ്റ്റംബർ ആയപ്പോഴേക്ക് 22.5 മടങ്ങ് വർധിച്ച് 329 കോടി ഡോളറായി (26,320 കോടി രൂപ). അഥവാ ഇതേ തോതിൽ ഒരു വർഷം കൊണ്ട് ടെസ്‌ലയുടെ ലാഭം 1,05,280 കോടി രൂപയാകും. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭം 39,084 കോടി രൂപയാണ്, 2022 ജൂണിൽ അവസാനിച്ച 12 മാസത്തിൽ ഗൗതം അദാനി കമ്പനികളുടെ ലാഭം 17,676 കോടി രൂപയും. ഇങ്ങനെ ലഭിക്കുന്ന ലാഭം യഥാർഥമാണ്-  വിറ്റുവരവിൽനിന്നും ചെലവുകൾ എല്ലാം കുറച്ച്  ബാക്കി വരുന്നതാണ് ലാഭം. ഇത്രയും പണം ആ കമ്പനിയുടെ പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടിൽ വരുന്നു. ഈ ലാഭത്തിന്റെ അവകാശികൾ ഓഹരി ഉടമകളാണ്. 

ADVERTISEMENT

Photo: T. Schneider/Shutterstock

∙ നിർണായകം ഓഹരി മൂല്യം; പിന്നെന്താണ് ടെസ്‌ലയ്ക്ക് കുഴപ്പം?

ഓഹരിയുടെ വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള സമ്പത്ത് ഊതി വീർപ്പിച്ചതാണ്, അത്രയും അതിഭീമമായ സമ്പത്ത് ഈ ശതകോടീശ്വരൻമാർക്കില്ല

ടെസ്‌ല ഓഹരി മൂല്യം റെക്കോർഡിലെത്തിയത് 2021 നവംബറിലാണ്. അപ്പോഴത്തെ ലാഭം 161 കോടി ഡോളർ ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ ലാഭം ഇരട്ടിയായി; ഓഹരി മൂല്യം പകുതിയിൽ താഴെയും! അഥവാ ഒരു കമ്പനിയുടെ ഓഹരിയുടെ മൂല്യവും ആ കമ്പനിയുടെ  പ്രവർത്തന മികവും ലാഭവും തമ്മിൽ പലപ്പോഴും (എല്ലായ്‌പ്പോഴുമല്ല) ഒരു ബന്ധവുമുണ്ടായിരിക്കില്ല. എങ്കിൽ ആരാണ് ഒരു കമ്പനിയുടെ ഓഹരി മൂല്യം നിശ്ചയിക്കുന്നത്? ഓഹരി വിപണിയിലെ വിലയിൽനിന്നാണ് കമ്പനിയുടെ മൂല്യം കണക്കാക്കുന്നത്. 

100 രൂപ വിപണി വിലയും ഒരു കോടി ഓഹരികളുമുള്ള ഒരു കമ്പനിയുടെ വിപണി മൂല്യം 100 കോടി രൂപയാണ്-  ഓഹരികളുടെ എണ്ണത്തെ വിലകൊണ്ട് ഗുണിച്ചാൽ കിട്ടുന്നതാണ് വിപണി മൂല്യം. എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണ് ഓഹരി വില. എങ്കിൽ ഏതു വില അടിസ്ഥാനപ്പെടുത്തിയാണ് മൂല്യം കണക്കാക്കുന്നത്? ഫോബ്സ് മാസികയുടെ തൽസമയ ശതകോടീശ്വര പട്ടിക ഓരോ അഞ്ചു മിനിറ്റിലും  പുതുക്കപ്പെടുന്നു-  ഏറ്റവും അവസാനം നടന്ന ഓഹരി വിൽപനയുടെ വില അടിസ്ഥാനപ്പെടുത്തിയാണത്. ഒരേയൊരു ഓഹരി മാത്രമാണ് ആ അഞ്ചു മിനിറ്റിന്റെ അവസാന നിമിഷത്തിൽ കൈമാറ്റം ചെയ്തതെങ്കിൽ ആ ഒരു ഓഹരിയുടെ വിലയായിരിക്കും മൂല്യനിർണയത്തിന് അടിസ്ഥാനം. ഈ ഓഹരി വാങ്ങിയത് ടോട്ടൽ ഫോർ യുവിലും സേഫ് ആൻഡ് സ്ട്രോങ്ങിലും നിക്ഷേപം നടത്തിയ ഒരാളായിരുന്നെങ്കിലോ? അദ്ദേഹമാണ് ഈ കമ്പനിയുടെ മൂല്യവും മുഖ്യ ഓഹരി ഉടമയുടെ സമ്പത്തും നിശ്ചയിക്കുന്നത്!  

∙ അദാനിയുടെ സ്വത്ത് കൂടിയത് 1612 കോടി രൂപ 

അദാനി ഗ്രൂപ്പിന്റെ വളർച്ച ലോകം മുഴുവൻ ചർച്ചയിലാണ്. എല്ലാവരും ഉറ്റുനോക്കുന്നതും അദാനിയുടെ യാത്ര തന്നെ. അദാനി ഗ്രൂപ്പിലെ ഏറ്റവും ഉയർന്ന വിപണി മൂല്യം അദാനി എന്റർപ്രൈസസ് എന്ന കമ്പനിക്കാണ്. ഇതെഴുതുമ്പോഴത്തെ ഓഹരി വില 3636 രൂപ. 114 കോടി ഓഹരികളാണ് ഈ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. അപ്പോൾ വിപണി മൂല്യം 4.14 ലക്ഷം  കോടി (3636 X 114 കോടി). ഓഹരി വില ഒരു രൂപ കൂടുതലായിരുന്നെങ്കിൽ? വിപണി മൂല്യം 114 കോടി രൂപ കൂടുമായിരുന്നു. കഴിഞ്ഞ ഒരു വർഷം പ്രതിദിനം 1612 കോടി രൂപ തോതിൽ ഗൗതം അദാനിയുടെ സമ്പത്ത് വർധിച്ചുവെന്ന് 2022 സെപ്റ്റംബർ 22ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തതും ഇതേ രീതിയിലാണ്. യഥാർഥത്തിൽ ഇതുപോലെ ലാഭവും നഷ്ടവും ഉണ്ടാകുന്നുണ്ടോ? ഇവിടെയാണ് കിട്ടിയ വിലയും ലാഭവും (Realised Price and Profit) കിട്ടിയേക്കാവുന്ന വിലയും ലാഭവും (Unrealised Price and Profit) തമ്മിലുള്ള വ്യത്യാസം പ്രസക്തമാകുന്നത്. 

ഇക്കഴിഞ്ഞ ജനുവരി 10ന് അദാനി എന്റർപ്രൈസസിന്റെ 8.5 ലക്ഷം ഓഹരികളുടെ വിൽപനയാണ് നടന്നത്; 3672 രൂപ ശരാശരി വിലയിൽ- അഥവാ മൊത്തം ഓഹരിയുടെ ഒരു ശതമാനത്തിന്റെ പതിമൂന്നിലൊന്ന് ഓഹരികൾ മാത്രമാണ് ജനുവരി 10ന് കൈമാറ്റം ചെയ്യപ്പെട്ടത്. ഇത്രയും ഓഹരി വിറ്റവരുടെ മാത്രമാണ് കിട്ടിയ ലാഭവും നഷ്ടവും കണക്കാക്കാൻ സാധിക്കുന്നത്. വിൽപ്പന നടക്കാത്ത 99.92% ഓഹരികളുടെ മൂല്യവും ഇതേ വില വച്ചാണ് കണക്കാക്കുന്നത്. അദാനി എന്റർപ്രൈസസിന്റെ 64% ഓഹരികളാണ് ഗൗതം അദാനിയുടെ കയ്യിലുള്ളത്- 72.96  കോടി  ഓഹരികൾ. ഇത്രയും കോടി ഓഹരികൾ ഗൗതം അദാനി വിപണിയിലൂടെ വിൽക്കാൻ ശ്രമിച്ചാൽ 3672 രൂപ വീതം വില ലഭിക്കുമോ? 

ഇതിന്റെ പത്തിലൊന്ന് ഓഹരികൾ മറ്റേതെങ്കിലും നിക്ഷേപകൻ വിറ്റാൽ പോലും ഇതിലും കുറഞ്ഞ വിലയേ ലഭിക്കൂ-  കാരണം ലഭ്യത വൻതോതിൽ വർധിക്കുമ്പോൾ ഏതൊരു ഉൽപന്നത്തിന്റെതും പോലെ ഓഹരി വിലയും ഗണ്യമായി കുറയും. മാത്രമല്ല മറ്റു നിക്ഷേപകർ വിൽക്കുന്നതുപോലെയല്ല ഇതിന്റെ സ്ഥാപകനായ ഗൗതം അദാനി ഓഹരി വിൽപന നടത്തുന്നത്-  ഒരു കമ്പനിയെ കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നത് അതിൽ ഭൂരിപക്ഷം ഓഹരിയുള്ള സ്ഥാപകന് തന്നെയാണ്. ആ സ്ഥാപകൻ തന്നെ വൻതോതിൽ ഓഹരി വിൽക്കുന്നുവെന്നറിഞ്ഞാൽ മറ്റു നിക്ഷേപകർ ആശങ്കപ്പെടും- സ്ഥാപകൻ ഇത്രയും ഓഹരി വിൽക്കണമെങ്കിൽ മറ്റുള്ളവർ അറിയാത്ത കാര്യമായ എന്തോ പ്രതിസന്ധി ഈ കമ്പനി നേരിടുന്നുണ്ടായിരിക്കാം.  ഇങ്ങനെ ചിന്തിക്കുന്ന മറ്റു നിക്ഷേപകർ കൂടി വിൽപന തുടങ്ങുമ്പോൾ ഓഹരി വില വീണ്ടും ഇടിയുന്നു. 

∙ സ്വത്ത് കണക്കിൽ മാത്രം, കോടീശ്വരന്മാരുടേത് ഞാണിന്മേൽ കളി 

ചുരുക്കിപ്പറഞ്ഞാൽ അതിസമ്പന്നരുടെ സമ്പത്തിന്റെ ഭൂരിഭാഗവും ഇതുപോലുള്ള കടലാസ് പുലി മാത്രമാണ്. അങ്ങനെയെങ്കിൽ  സാധാരണക്കാരും അതിസമ്പന്നരും തമ്മിലുള്ള സാമ്പത്തിക അസമത്വമോ? തീർച്ചയായും വൻതോതിലുള്ള സാമ്പത്തിക അസമത്വം നിലനിൽക്കുന്നു. പക്ഷേ ഓഹരിയുടെ വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള സമ്പത്ത് ഊതി വീർപ്പിച്ചതാണ്; അത്രയും അതിഭീമമായ സമ്പത്ത് ഈ ശതകോടീശ്വരൻമാർക്കില്ല. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇപ്പോൾ ജയിലിൽ കഴിയുന്ന, പാപ്പരായ മുൻ ക്രിപ്റ്റോ ശതകോടീശ്വരൻ സാം ബാങ്ക്മാൻ ഫ്രീഡ്-  മാസങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ സമ്പത്ത് 2.12  ലക്ഷം കോടി രൂപയായിരുന്നു. ബിസിനസ് തകർച്ചയ്ക്കു പുറമെ തട്ടിപ്പും നടത്തിയതുകൊണ്ട് സാമിന്റെ വ്യക്തിഗത ആസ്തികളും അദ്ദേഹത്തിന് നഷ്ടപ്പെടും– അഥവാ ഇത് വായിക്കുന്ന പലരുടെയും സമ്പത്ത് ഇപ്പോഴത്തെ സാമിന്റെ സമ്പത്തിനേക്കാൾ കൂടുതലായിരിക്കും! സമ്പത്തിന്റെ വർധനവിൽ ഇന്നലത്തെ ഇലോൺ മസ്ക് ആണ് ഇന്നത്തെ ഗൗതം അദാനി. എങ്കിൽ ഇന്നത്തെ ഇലോൺ മസ്ക് ആകുമോ നാളത്തെ ഗൗതം അദാനി? അത് കാത്തിരുന്നുതന്നെ കാണണം.

English Summary: Elon Musk's Largest Loss of Personal Fortune- Billionaires Wealth Loss Explained