മറ്റ് രാജ്യങ്ങളിലെ വന്‍കിട ഓഹരി വിപണികളെയപേക്ഷിച്ച് 2022ല്‍ ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ വിപണികള്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ നെഗറ്റീവ് ഫലങ്ങളുണ്ടാക്കിയപ്പോള്‍ നിഫ്റ്റി 4.3 ശതമാനം നേട്ടവുമായി ഉയര്‍ന്നു നിന്നു. 2023ല്‍ വിപണികളുടെ

മറ്റ് രാജ്യങ്ങളിലെ വന്‍കിട ഓഹരി വിപണികളെയപേക്ഷിച്ച് 2022ല്‍ ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ വിപണികള്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ നെഗറ്റീവ് ഫലങ്ങളുണ്ടാക്കിയപ്പോള്‍ നിഫ്റ്റി 4.3 ശതമാനം നേട്ടവുമായി ഉയര്‍ന്നു നിന്നു. 2023ല്‍ വിപണികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റ് രാജ്യങ്ങളിലെ വന്‍കിട ഓഹരി വിപണികളെയപേക്ഷിച്ച് 2022ല്‍ ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ വിപണികള്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ നെഗറ്റീവ് ഫലങ്ങളുണ്ടാക്കിയപ്പോള്‍ നിഫ്റ്റി 4.3 ശതമാനം നേട്ടവുമായി ഉയര്‍ന്നു നിന്നു. 2023ല്‍ വിപണികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റ് രാജ്യങ്ങളിലെ വന്‍കിട ഓഹരി വിപണികളെയപേക്ഷിച്ച് 2022ല്‍ ഇന്ത്യന്‍ ഓഹരി വിപണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. യുഎസ്, യൂറോപ്പ്, ചൈന എന്നിവിടങ്ങളിലെ വിപണികള്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ നെഗറ്റീവ് ഫലങ്ങളുണ്ടാക്കിയപ്പോള്‍ നിഫ്റ്റി 4.3 ശതമാനം നേട്ടവുമായി ഉയര്‍ന്നു നിന്നു. 2023ല്‍ വിപണികളുടെ പ്രകടനം എങ്ങനെയിരിക്കും?

വലിയ വിപണി വ്യതിയാനങ്ങള്‍ 2023ലും 

ADVERTISEMENT

2020 ഏപ്രില്‍ മുതല്‍ 2021 ഒക്ടോബര്‍ വരെ നീണ്ടു നിന്ന ഏകപക്ഷീയമായ കുതിപ്പില്‍  നിഫ്റ്റി 7511 ല്‍ നിന്ന്  18604 വരെ ഉയരുകയുണ്ടായി. അതിനു ശേഷം വിപണിയില്‍ വലിയ വ്യതിയാനങ്ങളാണ് സംഭവിച്ചത്. രണ്ടു മുതല്‍ മൂന്നു ശതമാനം വരെ ഉയര്‍ച്ച താഴ്ചകള്‍ ദിനംപ്രതി ഉണ്ടാകുന്നു. അനിശ്ചിതത്വം ഉയര്‍ന്ന തോതില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം വലിയ വ്യതിയാനങ്ങള്‍ സംഭവിക്കുക. യുക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച  ക്രൂഡോയില്‍ – പ്രകൃതി വാതക – ഭക്ഷ്യ വസ്തു വിലവര്‍ധനവ്,  ചൈനയുടെ കര്‍ശനമായ കോവിഡ് നയം മൂലമുണ്ടായ  വിതരണ തടസങ്ങള്‍ എന്നിവയെല്ലാം വിലക്കയറ്റം വര്‍ധിപ്പിക്കുകയും കേന്ദ്ര ബാങ്കുകളെ പണനയം കര്‍ശനമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഈ സംഭവ വികാസങ്ങളെത്തുടര്‍ന്നുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ 2023ന്റെ ആദ്യമാസങ്ങളിലെങ്കിലും വിപണിയിലെ അസ്ഥിരത തുടരാനാണ് സാധ്യത.

മാന്ദ്യ സൂചനകള്‍ ഹ്രസ്വകാലത്തേക്ക് പ്രതികൂലമാവും

2023ലെ ആഗോള സാമ്പത്തിക വളര്‍ച്ച 2022ലേതിനേക്കാള്‍ വളരെ കുറവായിരിക്കും. ആഗോള വളര്‍ച്ചയുടെ മൂന്നു ചാലക ശക്തികളായ യുഎസ്, യൂറോ മേഖല, ചൈന എന്നിവിടങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാവേഗം കുറയുകയാണ്. യൂറോ മേഖല മാന്ദ്യത്തിന്റെ വക്കിലാണ്; 2023ല്‍ താല്‍ക്കാലികമായെങ്കിലും യുഎസ് മാന്ദ്യത്തിലേക്കു വീഴാനിടയുണ്ട്; ചൈനയുടെ വളര്‍ച്ചയാകട്ടെ 4 ശതമാനത്തില്‍ താഴെയായി  ഇടിയാനാണിട. വേഗം കുറയുന്ന ആഗോള സാമ്പത്തിക സ്ഥിതി ആഗോള വ്യാപാരത്തേയും ബാധിക്കും. ഇന്ത്യയുടെ കയറ്റുമതിയേയും അതിന്റെ ഫലമായി രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനേയും ഇതു ബാധിക്കും. 2023 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കായ 7 ശതമാനം എന്നത് 2024 സാമ്പത്തിക വര്‍ഷമാകുമ്പോള്‍ 6 ശതമാനമായി കുറയാനിടയുണ്ട്. ഈ മാന്ദ്യ സൂചനകള്‍ ഓഹരികള്‍ക്ക് ശുഭകരമല്ല. എന്നാല്‍ ഈ സാഹചര്യം വിപണി ഭാഗികമായെങ്കിലും മുന്‍കൂട്ടി കണ്ടിട്ടുണ്ട്.  വികസിത രാജ്യങ്ങളിലെ ഓഹരി സൂചികകളെല്ലാം തന്നെ അവയുടെ മൂര്‍ധന്യത്തില്‍ നിന്ന് 15 മുതല്‍ 20 ശതമാനം വരെ താഴെയാണിപ്പോള്‍. സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടാകാനിടയുള്ള ഇടിവ് വിപണി മുന്‍കൂട്ടി കണ്ട് പ്രതികരിച്ചതാണ് ഇത്.  അതുകൊണ്ട്  മാന്ദ്യം അതിന്റെ പാരമ്യത്തിലാകുന്നതിനു മുമ്പു തന്നെ വിപണിയില്‍ ഉയര്‍ച്ചയുണ്ടാകും.  

യുഎസിലെ പണപ്പെരുപ്പവും പലിശയും 2023ല്‍ നിര്‍ണായകം

ADVERTISEMENT

2023ല്‍ ആഗോള ഓഹരി വിപണിയെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഏക ഘടകം യുഎസിലെ പണപ്പെരുപ്പത്തിലും പലിശ നിരക്കുകളിലും ഉണ്ടാകുന്ന മാറ്റങ്ങളായിരിക്കും. 40 വര്‍ഷത്തെ ഏറ്റവും കൂടിയ നിലയിലെത്തിയ യുഎസിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് അവരുടെ കേന്ദ്ര ബാങ്കായ ഫെഡ് കര്‍ശന പണനയമാണ് സ്വീകരിച്ചത്. വിലക്കയറ്റം താഴോട്ടു വരുന്നതിന്റെ വ്യക്തമായ സൂചനകള്‍ ഉണ്ടായിട്ടുുണ്ട്.  ഈ പ്രവണത നിലനില്‍ക്കുകയാണെങ്കില്‍ 2023ന്റെ തുടക്കത്തില്‍ ഫെഡ് പണനയത്തില്‍ ചെറിയ വര്‍ധനവു മാത്രം വരുത്തുകയും വര്‍ഷാവസാനത്തോടെ പലിശ നിരക്കുകള്‍ കുറയ്ക്കുകയും  ചെയ്‌തേക്കാം. ഇത്തരത്തിലുള്ള  നീക്കത്തിന്റെ സൂചനകള്‍ വിപണി നല്‍കുമ്പോള്‍ ഓഹരി വിപണിയില്‍ കുതിപ്പിനു സാധ്യതയുണ്ട്്.  

2023 ല്‍ മിതമായ നേട്ടം മാത്രം പ്രതീക്ഷിക്കുക

ആഗോള പരിസ്ഥിതി വെല്ലുവിളി നിറഞ്ഞതാകയാല്‍ 2023ല്‍ ഓഹരികളില്‍ നിന്നുള്ള നേട്ടം മിതമായിരിക്കാനാണ് സാധ്യത. ജിഡിപി വളര്‍ച്ച കുറയുക എന്നാല്‍ കോര്‍പറേറ്റ് നേട്ടം കുറയുക എന്നു തന്നെയാണര്‍ത്ഥം. ആഗോള സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ചാ വേഗം കുറയുന്നത് വിപണികളേയും ബാധിക്കും. 2023ന്റെ രണ്ടാം പകുതിയില്‍ പുതിയ കണക്കുകള്‍ വരുന്നതോടെ സ്ഥിതിഗതികള്‍ മാറാനിടയുണ്ട്.  

നിക്ഷേപം വ്യത്യസ്ത ആസ്തികളിലാവണം

ADVERTISEMENT

വര്‍ധിക്കുന്ന പലിശ നിരക്കുകളുടേയും ബോണ്ട് യീല്‍ഡിന്റേയും കാലത്താണ് നമ്മള്‍.  സ്ഥിരവരുമാന നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായിത്തീരുന്നു. അതിനാല്‍ സ്ഥിര വരുമാനത്തിനായുള്ള നിക്ഷേപങ്ങള്‍ കൂടുതല്‍ ബുദ്ധിപരമായിരിക്കും. കടപ്പത്ര മ്യൂച്വല്‍ഫണ്ട്  നിക്ഷേപങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാണ്, കാരണം അവയില്‍ വിലക്കയറ്റം കഴിഞ്ഞുള്ള നേട്ടത്തിനു മാത്രമേ നികുതി നല്‍കേണ്ടതുള്ളു. നികുതി കഴിച്ചുള്ള വരുമാനം ബാങ്ക് ഡെപ്പോസിറ്റുകളിലേതിനേക്കാള്‍ കൂടുതലായിരിക്കും.  

സ്വര്‍ണത്തില്‍ നടത്തുന്ന നിക്ഷേപത്തിന് 2023ല്‍ മികച്ച പ്രതിഫലം ലഭിക്കാനിടയുണ്ട്. ഡോളറുമായി ബന്ധപ്പെട്ടാണ് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്. ഫെഡ് തുടര്‍ച്ചയായി നടത്തിയ പലിശ നിരക്കു വര്‍ധന യുഎസിലേക്ക് മൂലധനത്തിന്റെ ഒഴുക്കുണ്ടാക്കുകയും സ്വര്‍ണത്തെ ഇടിച്ചു താഴ്ത്തി ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഡോളര്‍ കുതിപ്പ് താഴോട്ടുവരാന്‍ തുടങ്ങിയിരിക്കുന്നു. 2023ല്‍ ഡോളറിന്റെ താഴ്ച കൂടുകയും സ്വര്‍ണം ശക്തിയാര്‍ജ്ജിക്കുകയും ചെയ്യാനാണിട. അതിനാല്‍ 2023ല്‍  ആസ്തി വൈവിധ്യത്തോടെയുള്ള നിക്ഷേപ തന്ത്രത്തില്‍  സ്വര്‍ണം അവിഭാജ്യ ഘടകമാവണം.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ആണ് ലേഖകൻ

English Summary : What Should be the Ideal Investment in 2023