ഇക്കഴിഞ്ഞ വാരം എച്ച് ഡി എഫ് ഇരട്ടകൾ കനത്ത തിരിച്ചടിയാണ് നിക്ഷേപകർക്ക് നൽകിയത്. ഇന്ന് (മെയ് 11ന്) അര ശതമാനത്തിൻറെ മുന്നേറ്റം വിപണിയില്‍ പ്രകടമാണ്. എന്നാൽ സ്റ്റോക്കുകൾ ഷോട്ട്ടേമിലേക്ക് ഫ്ലാറ്റായി തന്നെ തുടരാനുള്ള സാധ്യതയാണ് വിദഗ്‍ധർ കാണുന്നത്. മെയ് 5ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഏകദേശം 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണിയിൽ എന്തു സംഭവിച്ചാലും കുലുങ്ങില്ലെന്ന് നിക്ഷേപകർ കരുതുന്ന ചില ഓഹരികളുണ്ട്. അക്കൂട്ടത്തിലെ മുമ്പനാണ് എച്ച്ഡി എഫ്സിയും എച്ഡിഎഫ്സി ബാങ്കും ചേർന്ന എച്ച്ഡിഎഫ്സി ഇരട്ടകൾ. എന്നാൽ ആ ധാരണയ്ക്ക് കോട്ടം വരുത്തി ഇക്കഴിഞ്ഞ വാരം എച്ച് ഡി എഫ് ഇരട്ടകൾ കനത്ത തിരിച്ചടിയാണ് നിക്ഷേപകർക്ക് നൽകിയത്. എന്നാൽ ഇത് താത്‍ക്കാലികമാണെന്നും ഓഹരികൾ ഹ്രസ്വകാലത്തേയ്ക്ക് ഫ്ലാറ്റായി തുടര്‍ന്നാലും തിരിച്ചുവരുമെന്ന് വിദഗ്‍ധർ. ഇന്ന് അര ശതമാനത്തിന്റെ മുന്നേറ്റം വിപണിയിലുള്ളത് ഇത് വ്യക്തമാക്കുന്നു.

എന്താണ് സംഭവിച്ചത്?

ADVERTISEMENT

മെയ് 5ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഏകദേശം 5 ശതമാനം നഷ്ടമാണ് എച്ച് ഡി എഫി സിയും എച്ച് ഡി എഫ് സി ബാങ്കും നേരിട്ടത്. പ്രധാനമായും രണ്ടു കാരണങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. 2000 കോടിയുടെ ഓഹരികളാണ് വിപണിയിൽ നിക്ഷേപകർ വിറ്റഴിച്ചത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗ്ലോബൽ ഇൻഡക്സ് സേവനദാതാക്കളായ എം എസ്‌ സി ഐ കഴിഞ്ഞയാഴ്ചയാണ് എച്ച് ഡി എഫി സിയും എച്ച് ഡി എഫ് സി ബാങ്കും തമ്മിലുള്ള ലയനം നടന്നാൽ  ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്‌സുകളുടെ ലാർജ് ക്യാപ് വിഭാഗത്തിൽ 6.5% വെയ്‌റ്റേജിൽ ചേർക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ എച്ച് ഡി എഫി സിയുടെ നിലവിലുള്ള 6.74 ശതമാനത്തിനേക്കാളും കുറവാണീ പുതിയ കണക്കുകൾ. എച്ച് ഡി എഫ് സി ബാങ്ക് നിലവിൽ ഈ ഇൻഡക്സിന്റെ ഭാഗമല്ലെങ്കിലും ലയനത്തിനു ശേഷം ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റേറ്റിങ്ങാണ് വിപണിയിൽ പ്രതിഫലിച്ചത്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപത്തിനായി പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണിത്.

വിപണി മൂല്യം

ADVERTISEMENT

മെയ് 5ന് എച്ച് ഡി എഫി സിയുടെ വിപണി മൂല്യം 4.95 ലക്ഷം കോടിയും എച്ച് ഡി എഫ് സി ബാങ്കിന്റെത് 9.07 ലക്ഷം കോടിയുമാണ്. മികച്ച നാലാം പാദഫലം പ്രതീക്ഷ നൽകുന്നുണ്ട്. 

2023 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ഹൗസിങ് ഫിനാൻസ് ഭീമനായ എച്ച്‌ ഡി എഫ്‌ സിയുടെ അറ്റാദായം മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 3,700.32 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 20% വർധിച്ച് 4,425.50 കോടി രൂപയിലെത്തി. മെയ് 11ന് മാർക്കറ്റിൽ 52 ആഴ്ച്ചയിലെ ഉയർന്ന നിലവാരത്തിനോടടുത്താണ് വ്യാപാരം നടക്കുന്നത്. കമ്പനിക്ക് നിലവിലുള്ള കടങ്ങളാണ് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. വിവിധ ബ്രോക്കറേജുകൾ ദീർഘകാല നിക്ഷേപത്തിനായി സ്റ്റോക്കുകൾ റെക്കമെൻറ് ചെയ്യുന്നുണ്ട്. 

ADVERTISEMENT

English Summary : Latest Update on HDFC Twins