ആഴ്ചയുടെ ആദ്യ ദിനം രാജ്യാന്തര വിപണിയുടെ ഒഴുക്കിനും, മോശം അഭ്യന്തര രാഷ്രീയ ഘടകങ്ങൾക്കുമെതിരായി മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി ഇന്ന് തുടർച്ചയായ രണ്ടാം ദിനവും നഷ്ടം കുറിച്ചു. ഏഷ്യൻ വിപണികളിലെ തിരുത്തലും, യൂറോപ്യൻ വിപണികളുടെ മോശം തുടക്കവും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. ഐടി, മെറ്റൽ സെക്ടർ 1% വീതവും,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഴ്ചയുടെ ആദ്യ ദിനം രാജ്യാന്തര വിപണിയുടെ ഒഴുക്കിനും, മോശം അഭ്യന്തര രാഷ്രീയ ഘടകങ്ങൾക്കുമെതിരായി മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി ഇന്ന് തുടർച്ചയായ രണ്ടാം ദിനവും നഷ്ടം കുറിച്ചു. ഏഷ്യൻ വിപണികളിലെ തിരുത്തലും, യൂറോപ്യൻ വിപണികളുടെ മോശം തുടക്കവും ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. 

ഐടി, മെറ്റൽ  സെക്ടർ 1% വീതവും, ബാങ്കിങ്, ഫാർമ, എനർജി, റിയൽറ്റി  സെക്ടറുകളും, റിലയൻസും  0.5% വീതവും തിരുത്തൽ നേരിട്ടത് ഇന്ത്യൻ വിപണിയുടെ ഗതി നിർണയിച്ചു. നിഫ്റ്റി നെക്സ്റ്റ് 50 സൂചിക അര ശതമാനം വീണപ്പോൾ നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചിക  അര ശതമാനം മുന്നേറ്റം കുറിച്ചതും ശ്രദ്ധേയമാണ്. എഫ്എംസിജി, ഓട്ടോ സെക്ടറുകളും ഇന്ന് നഷ്ടം ഒഴിവാക്കി. 

ADVERTISEMENT

നിഫ്റ്റി 

18300 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 18100 പോയിന്റിലെ പിന്തുണ നഷ്ടമാകാതെ തിരികെ കയറി 18181 പോയിന്റിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 18100 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 18000 പോയിന്റിലും 17800 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന പിന്തുണകൾ. 18300 പോയിന്റിലും, 18380 പോയിന്റിലുമാണ് നിഫ്റ്റിയുടെ തൊട്ടടുത്ത റെസിസ്റ്റൻസുകൾ. 

ബാങ്ക് നിഫ്റ്റി 

ഇന്ന് 44000 പിന്നിടാനാകാതെ വീണ ബാങ്ക് നിഫ്റ്റി 43440 പോയിന്റിൽ പിന്തുണ നേടിയ ശേഷം 43698 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. 43440 പോയിന്റിലും, 43130 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ അടുത്ത പിന്തുണകൾ. 43900 പോയിന്റിലും 44080 പോയിന്റിലും ബാങ്ക് നിഫ്റ്റി വില്പന സമ്മർദ്ദവും നേരിട്ടേക്കാം. എസ്ബിഐയുടെ നാളത്തെ നാലാം പാദഫല പ്രഖ്യാപനമായിരിക്കും ബാങ്ക് നിഫ്റ്റിയെ നാളെ നയിക്കുക. 

ADVERTISEMENT

നാളത്തെ റിസൾട്ടുകൾ

എസ്ബിഐക്കൊപ്പം ഐടിസി, ഗെയിൽ, കണ്ടെയ്നർ കോർപറേഷൻ, ജിഎൻഎഫ്സി, ഗ്ലാൻഡ്, ജിആർ ഇൻഫ്രാ, ലിഖിത, പിഎസ്പി പ്രോജെക്ട്സ്, ഉജ്ജീവൻ, ബാറ്റ, ഇൻഡിഗോ, ജെറ്റ് എയർവെയ്‌സ്, ടാറ്റ എൽഎക്സി, സൈഡസ് ലൈഫ്, യുനോ മൈൻഡാ, ട്രൈഡന്റ്, ശ്രേയസ് ഷിപ്പിങ്, കിംസ്, സുമിറ്റോമോ കെമിക്കൽ, പിഐ ഇൻഡസ്ട്രീസ്, ക്ലീൻ സയൻസ്, ഓറിയന്റ് പേപ്പർ, രാംകോ സിമന്റ്സ്, റെഫെക്സ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

വീഴ്ചയിലെ വാങ്ങലുകൾ 

അമേരിക്കൻ ഫണ്ടുകൾ മുൻ നിര ഓഹരികളിൽ ലാഭമെടുക്കലുകൾ നടത്തുന്നതും, മികച്ച ഫലപ്രഖ്യാപനങ്ങൾ നടത്തിയ മികച്ച ഓഹരികളിലേക്ക് മാറുന്നതും നിക്ഷേപകർക്ക് അവസരമാണ്. റിസൾട്ടുകളുടെയും, സാധ്യതകളുടെയും അടിസ്ഥാനത്തിലായിരിക്കണം തിരുത്തലിലെ വാങ്ങലുകൾ. 

ADVERTISEMENT

അമേരിക്കൻ ഡെറ്റ് സീലിങ് 

അമേരിക്കൻ കടമെടുപ്പ് പരിധി-നാടകങ്ങൾ ഇന്ത്യൻ വിപണിയിലും വാങ്ങൽ അവസരങ്ങൾ സൃഷ്ടിച്ചേക്കാം. ഇന്നലത്തെ ഒരു മണിക്കൂർ യോഗത്തിന് ശേഷം തുടർ ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റിന്റെ പരിപാടികളിൽ മാറ്റം വരുത്തികഴിഞ്ഞത് വിപണിക്ക് പ്രതീക്ഷയാണ്. 

അമേരിക്കയുടെ കടമെടുപ്പ് പരിധി 31 ട്രില്യൺ ഡോളറിനപ്പുറത്തേക്ക് നീട്ടാൻ പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി അനുവദിക്കാതെ വന്നാൽ ഓഹരി വിപണിയും തകർച്ച നേരിട്ടേക്കാം.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക