അമേരിക്കയുടെ കടമെടുപ്പ് പരിധി ഒഴിവാക്കുന്നതിനായി ഭരണപക്ഷവും, പ്രതിപക്ഷവും തമ്മിൽ മാസങ്ങളായി തുടർന്ന് വന്ന നിരന്തരചർച്ചകൾ ജൂണിലെ തിരിച്ചടവുകൾ മുടങ്ങുന്നതിന് മുൻപ് ശനിയാഴ്ച താത്കാലിക കരാറിലേക്ക് എത്തിയത് അമേരിക്കക്കൊപ്പം ലോക വിപണിക്കും ആശ്വാസമാണ് .ഉഭയകക്ഷി കരാർ പ്രകാരം അമേരിക്കയുടെ 31.4 ബില്യൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയുടെ കടമെടുപ്പ് പരിധി ഒഴിവാക്കുന്നതിനായി ഭരണപക്ഷവും, പ്രതിപക്ഷവും തമ്മിൽ മാസങ്ങളായി തുടർന്ന് വന്ന നിരന്തരചർച്ചകൾ ജൂണിലെ തിരിച്ചടവുകൾ മുടങ്ങുന്നതിന് മുൻപ് ശനിയാഴ്ച താത്കാലിക കരാറിലേയ്ക്ക് എത്തിയത് അമേരിക്കയ്ക്കൊപ്പം ലോകവിപണിക്കും  ആശ്വാസമാണ്. ഉഭയകക്ഷി കരാർ പ്രകാരം അമേരിക്കയുടെ 31.4 ബില്യൺ ഡോളറിന്റെ കടമെടുപ്പ് പരിധി 2025 ജനുവരി വരെ സസ്‌പെൻഡ് ചെയ്യുമെങ്കിലും 2024, 2025 ബജറ്റുകൾക്ക് ഇരുപക്ഷവും ചേർന്ന് പരിധി നിശ്ചയിച്ചേക്കാം. 

ഇരുപക്ഷവും തമ്മിലുള്ള ധാരണകൾ പ്രകാരം ഇന്ന് എഴുതി തയ്യാറാക്കുന്ന ബിൽ ബുധനാഴ്ചയാകും അമേരിക്കൻ സെനറ്റിലും, ഹൗസിലും അവതരിപ്പിക്കുക. സെനറ്റിൽ ബൈഡന്റെ ഡെമോക്രറ്റുകൾ 51-49 എന്ന നിലയിൽ നേരിയ  ഭൂരിപക്ഷം കൈയ്യാളുമ്പോൾ, ഹൗസിൽ പ്രതിപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഡെമോക്രാറ്റുകളുടെ 213ന് എതിരെ 222 സീറ്റിന്റെ ഭൂരിപക്ഷമുള്ളതാണ് നിർണായക തീരുമാനങ്ങൾക്ക് ബൈഡന് പ്രതിപക്ഷ പിന്തുണ ആവശ്യമായി വരുന്നത്. 

ADVERTISEMENT

ആശങ്കകൾ അവസാനിക്കുന്നില്ല

അമേരിക്കൻ സർക്കാരിന്റെ കടമെടുപ്പ് പരിധി ഒഴിവാക്കുന്നത് ജോ ബൈഡന് അടുത്ത തെരഞ്ഞെടുപ്പിലും അനുകൂലമാകുമെന്ന കാരണത്താൽ റിപ്പബ്ലിക്കൻ അംഗങ്ങളെക്കൊണ്ട് ബില്ലിനകൂലമായി വോട്ട് ചെയ്യിക്കുക എന്നതാണ്  റിപ്പബ്ലിക്കൻ ഹൗസ് സ്‌പീക്കർ കെവിൻ മകാർത്തിയുടെ അടുത്ത കടമ്പ. 

ADVERTISEMENT

ഡെമോക്രാറ്റുകൾക്കിടയിലെ കടുപ്പക്കാരും അമേരിക്കൻ സർക്കാരിന്റെ കടമെടുപ്പ് പരിധി ഒഴിവാക്കുന്നതിനെതിരെ നിലപാടെടുത്തേക്കാനുള്ള ജനാധിപത്യ സാധ്യതയും ഭീഷണിയാണ്. ഈ ബിൽ പാസായി വരുന്നത് വരെ വിപണിയിലെ ആശങ്കകൾ തുടർന്നേക്കാം. തിങ്കളാഴ്ച അമേരിക്കയിൽ മെമ്മോറിയൽ ഡേ അവധിയാണ്.

English Summary: American Debt Ceiling Problem Solved Temporarily