നിങ്ങളുടെ നിക്ഷേപങ്ങള്‍ എത്രത്തോളം പരിസ്ഥിതി സൗഹൃദമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. നിക്ഷേപങ്ങള്‍ എങ്ങനെ പരിസ്ഥിതി സൗഹൃദമാകുമെന്ന മറുചോദ്യമായിരിക്കും മനസില്‍ വരുക. പരിസ്ഥിതി സംരംക്ഷണത്തിന് സഹായിക്കുന്ന അല്ലെങ്കില്‍ പരിസ്ഥിതിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത കമ്പനികളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ നിക്ഷേപങ്ങള്‍ എത്രത്തോളം പരിസ്ഥിതി സൗഹൃദമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. നിക്ഷേപങ്ങള്‍ എങ്ങനെ പരിസ്ഥിതി സൗഹൃദമാകുമെന്ന മറുചോദ്യമായിരിക്കും മനസില്‍ വരുക. പരിസ്ഥിതി സംരംക്ഷണത്തിന് സഹായിക്കുന്ന അല്ലെങ്കില്‍ പരിസ്ഥിതിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത കമ്പനികളിലെ നിക്ഷേപങ്ങളാണിവിടെ അര്‍ത്ഥമാക്കുന്നത്. ഹരിത ഊര്‍ജ്ജവുമായി ബന്ധപ്പെട്ടവയും ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനികളും ഇതിന് ഉദാഹരണമാണ്. പരിസ്ഥിതി സൗഹൃദമായി രണ്ട് രീതിയില്‍ നിങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താം.

ഇഎസ്ജി മ്യൂച്വല്‍ ഫണ്ടുകള്‍ (ESG Mutual Funds)

ADVERTISEMENT

കമ്പനികള്‍ മൂലമുണ്ടാകുന്ന പാരിസ്ഥിതിക-സാമൂഹ്യ ആഘാതങ്ങളും ഭരണ നിര്‍വഹണവും പരിഗണിച്ച് നിക്ഷേപം നടത്തുന്നവയാണ് ഇസ്ജി മ്യൂച്വല്‍ ഫണ്ടുകള്‍. Environment,Social, Governance എന്നിങ്ങനെയാണ് ഇഎസ്ജിയുടെ പൂര്‍ണ രൂപം. ഇസ്ജി ഫണ്ടുകളുടെ ആകെ നിക്ഷേപത്തിന്റെ 65 ശതമാനം എങ്കിലും ബിആര്‍എസ് റിപ്പോര്‍ട്ട് (Business Responsibility and Sustainability Report) കൃത്യമായി പിന്തുടരുന്ന കമ്പനികളില്‍ ആയിരിക്കണമെന്നാണ് നിബന്ധന. 

ഇന്ത്യയില്‍ ഇഎസ്ജി ഫണ്ടുകള്‍ പ്രാരംഭ ദശയിലാണെന്ന് പറയാം. നിലവില്‍ ഈ വിഭാഗത്തില്‍ രാജ്യത്ത് 12 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണ് ഉള്ളത്. അതില്‍ ഭൂരിഭാഗവും 2021-22 കാലയളവില്‍ നിലവില്‍ വന്നവയാണ്. 2023 മാര്‍ച്ചിലെ കണക്കുകള്‍ അനുസരിച്ച് ഈ ഫണ്ടുകളെല്ലാം ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന ആസ്തി (AUM) 10,427 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ എയുഎം 12,447 കോടി ആയിരുന്നു. പാരിസ്ഥിതിക സാമൂഹ്യ ആഘാതങ്ങള്‍ വലിയ ചര്‍ച്ചയാകുന്ന കാലത്ത് ഇഎസ്ജി ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഭാവിയില്‍ ഉയരുമെന്നാണ് വിലയിരുത്തല്‍. പ്രമുഖ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ ഇഎസ്ജി സ്‌കീമുകളും അവ നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടവും താഴെ നല്‍കിയിരിക്കുന്നു. 

ADVERTISEMENT

ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാം

രാജ്യത്തെ ഇലക്ട്രിക് വാഹന (ഇവി) വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ ഇന്ത്യയിലെ ഇലക്ട്രിക് കാറുകള്‍ ആകെ വില്‍പ്പനയുടെ 30 ശതമാനം എത്തിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇരുചക്ര വാഹനങ്ങളുടെയും കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെയും വില്‍പ്പനയില്‍ ഈ ലക്ഷ്യം യാഥാക്രമം 80 ശതമാനവും 70 ശതമാനവും ആണ്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ സാധ്യതയുള്ള ഇവി, ബാറ്ററി നിര്‍മാണം, ഹരിത ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാവുന്നതാണ്.  

ADVERTISEMENT

ഇവി മേഖലയിലെ പ്രധാനപ്പെട്ട ഓഹരികള്‍- ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോഴ്‌സ്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, അശോക് ലെയ്‌ലന്‍ഡ്. ഒലെക്ട്ര ഗ്രീന്‍ടെക്ക്. 

പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍- ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച് (IEX), ടാറ്റ പവര്‍, അദാനി ഗ്രീന്‍, ബൊറോസില്‍ റീനീവബിള്‍സ്, ഇനോക്‌സ് വിന്‍ഡ് എനര്‍ജി ലിമിറ്റഡ്.

ഇതൊരു ഓഹരി/ മ്യൂച്വല്‍ ഫണ്ട് മാർഗനിര്‍ദ്ദേശമല്ല. ഓഹരി നിക്ഷേപം ലാഭനഷ്ടങ്ങള്‍ക്കു വിധേയമാണ്. നിക്ഷേപതീരുമാനം എടുക്കും മുന്‍പ് അംഗീകൃത വിദഗ്ധരുമായി കൂടിയാലോചിക്കുക