ഇന്നും രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഐടി സെക്ടറിലെ വില്പനയുടെ ആഘാതത്തിൽ വില്പന സമ്മർദ്ദത്തിൽ വീണെങ്കിലും അവസാന മണിക്കൂറുകളിൽ തിരിച്ചു വരവ് നടത്തി നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ചു. റിലയന്സിന്റെയും, എച്ച്ഡിഎഫ്സി ബാങ്കിന്റെയും, കൊടക് മഹിന്ദ്ര ബാങ്കിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നും രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഐടി സെക്ടറിലെ വില്പനയുടെ ആഘാതത്തിൽ വില്പന സമ്മർദ്ദത്തിൽ വീണെങ്കിലും അവസാന മണിക്കൂറുകളിൽ തിരിച്ചു വരവ് നടത്തി.  റിലയന്സിന്റെയും, എച്ച്ഡിഎഫ്സി ബാങ്കിന്റെയും, കൊടക് മഹിന്ദ്ര ബാങ്കിന്റെയും മുന്നേറ്റമാണ് അവസാന മണിക്കൂറുകളിൽ നിഫ്റ്റിക്ക് അനുകൂലമായത്. 

ജാപ്പനീസ് വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ മോശം ഡേറ്റകളുടെ സ്വാധീനത്തിൽ യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. അമേരിക്കൻ സൂചികകൾ ഇന്നലെ നഷ്ടം കുറിച്ച ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്നും നേരിയ നഷ്ടത്തിലാണ് തുടരുന്നത്. 

ADVERTISEMENT

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

നിഫ്റ്റി 18530 പോയിന്റ്റ് വരെ വീണ ശേഷം 18599 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. നാളെയും 8540 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റി 18660 പോയിന്റിലും 18730 പോയിന്റിലും വില്പന സമ്മർദ്ദx പ്രതീക്ഷിക്കുന്നു. 

കോട്ടക്ക് ബാങ്കിന്റെയും, ആക്സിസ് ബാങ്കിന്റെയും 1.8% വീതമുള്ള മുന്നേറ്റം  ബാങ്ക് നിഫ്റ്റിയുടെ നഷ്ടം ഒഴിവാക്കി. 44000 പോയിന്റിൽ പിന്തുണ ഉറപ്പിച്ച ശേഷം 44240 പോയിന്റിലെ കടമ്പ കടക്കാനാകാതെ ബാങ്ക് നിഫ്റ്റി 44164 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആർബിഐ നയപ്രഖ്യാപന ശേഷം ബാങ്ക് നിഫ്റ്റി മുന്നേറ്റം തുടർന്നേക്കാം. 

ഇന്ന് രണ്ട് ശതമാനത്തോളം വീണ ഇന്ത്യൻ ഐടി സെക്ടറിൽ അമേരിക്കൻ ഫെഡ് തീരുമാനം വരുന്നത് വരെ വില്പന സമ്മർദ്ദം പ്രതീക്ഷിക്കാം. ജൂലൈ രണ്ടാമത്തെ ആഴ്ചയിൽ ആരംഭിക്കുന്ന ആദ്യ പാദ ഫലപ്രഖ്യാപനത്തിന് മുന്നോടിയായുള്ള വാങ്ങൽ അവസരമായി ഐടി സെക്ടറിലെ തിരുത്തലിനെ കണക്കാക്കാവുന്നതാണ്. 

ADVERTISEMENT

ആർബിഐ യോഗം 

ഇന്നാരംഭിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോഗം അടിസ്ഥാന ബാങ്കിങ് നിരക്കുകൾ വർദ്ധിപ്പിച്ചേക്കില്ല എന്ന സൂചനകൾ ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽ എസ്റ്റേറ്റ് സെക്ടറുകൾക്ക് അനുകൂലമാണ്. റിയൽറ്റി, ഓട്ടോ സെക്ടറുകൾ ഇന്ന് 1%ൽ കൂടുതൽ മുന്നേറ്റം നേടി. വ്യാഴാഴ്ചയാണ് ആർബിഐയുടെ പുതിയ നയങ്ങൾ പ്രഖ്യാപിക്കുക. 

ഫെഡ് ഫിയർ 

അമേരിക്കൻ ഫെഡ് യോഗം അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെ ‘’ബ്ലാക്ക്‌ഔട്ട്’’ ധാരണ പ്രകാരം ഫെഡ് നയപ്രഖ്യാപനം വരെ ഫെഡ് അംഗങ്ങൾക്ക് പൊതു വേദികളിൽ അഭിപ്രായപ്രകടനങ്ങൾ നടത്താനാകില്ല. ഫെഡ് നിരക്ക് വർധന നടത്തുമോ ഇല്ലയോ എന്ന ഊഹാപോഹങ്ങളായിരിക്കും ജൂൺ 14 വരെ അമേരിക്കൻ വിപണിയെ നയിക്കുക. എൻവിഡിയയുടെയും, ടെസ്‌ലയുടെയും, ആപ്പിളിന്റെയും നേതൃത്വത്തിൽ ബിഗ് ടെക്കുകളുടെ മാത്രം മുന്നേറ്റമാണ് കഴിഞ്ഞ ആഴ്ചയിലെ അമേരിക്കൻ റാലിക്ക് കരണമെന്നതും നിക്ഷേപകരെ ജാഗരൂകരാക്കും. 

ADVERTISEMENT

വ്യാഴാഴ്‌ച വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും, അടുത്ത ചൊവ്വാഴ്ച വരുന്ന അമേരിക്കൻ പണപ്പെരുപ്പ കണക്കുകളും തൊട്ടടുത്ത ദിവസത്തെ ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കും.

ബോണ്ട് യീൽഡ് 

അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 3.7 ശതമാനത്തിന് സമീപം അടിസ്ഥാനമിട്ട ശേഷം ആഴ്ചാവസാനത്തോടെ മുന്നേറ്റം കുറിച്ചേക്കാനുള്ള സാധ്യതയും അമേരിക്കൻ വിപണിയിൽ വില്പന സമ്മർദ്ദത്തിന് കാരണമായേക്കാം. എങ്കിലും മികച്ച ‘’വിപണി സാധ്യതകൾ’’ നിലനിൽക്കുന്നത് ഫെഡ് പ്രഖ്യാപനത്തിന് ശേഷം വിപണിയിൽ മികച്ച തിരിച്ചു വരവിനും കാരണമായേക്കാം. 

ക്രൂഡ് ഓയിൽ 

സൗദി അറേബിയയുടെ വിലവർദ്ധന പദ്ധതികൾക്ക് തത്കാലം ഒപെക് പ്ലസിന്റെ പിന്തുണയില്ലെന്നത് ക്രൂഡിന് ഇന്ന് വീണ്ടും തിരുത്തൽ നൽകി. ഫെഡ് നിരക്കുയർത്തൽ ഭയവും, മോശം യൂറോപ്യൻ ഡേറ്റകളും ക്രൂഡ് ഓയിലിനും ക്ഷീണമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 75 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക