തട്ടിപ്പുകാർ ഇപ്പോൾ സിബിഐയിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥരായി ചമഞ്ഞുകള്ളക്കേസുകളിൽ ആളുകളെ കുടുക്കുന്നുണ്ടെന്ന് സീറോദയുടെ നിധിൻ കമത്ത് മുന്നറിയിപ്പ് നൽകുന്നു. “FedEx, Blue Dart,തുടങ്ങിയ കൊറിയർ കമ്പനികളുടെ പേരിൽ മയക്കുമരുന്ന് കണ്ടെത്തിയതിനാൽ ഒരു പാഴ്‌സൽ പോലീസ് കണ്ടുകെട്ടിയതായി ഫെഡ്‌എക്‌സിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തട്ടിപ്പുകാർ ഇപ്പോൾ സിബിഐയിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥര്‍ ചമഞ്ഞു കള്ളക്കേസുകളിൽ ആളുകളെ കുടുക്കുന്നുണ്ടെന്ന് സീറോദയുടെ നിധിൻ കമത്ത് മുന്നറിയിപ്പ് നൽകുന്നു. 

“FedEx, Blue Dart,തുടങ്ങിയ  കൊറിയർ കമ്പനികളുടെ പേരിൽ മയക്കുമരുന്ന് കണ്ടെത്തിയതിനാൽ ഒരു പാഴ്‌സൽ പോലീസ് കണ്ടുകെട്ടിയതായി ഫെഡ്‌എക്‌സിൽ നിന്നെന്ന് അവകാശപ്പെടുന്ന വ്യക്തിയിൽ നിന്ന് ഒരു സഹപ്രവർത്തകന് കോൾ വന്നു,” കാമത്ത് ഒരു ട്വീറ്റിൽ പറഞ്ഞു. തന്റെ സഹപ്രവർത്തകന് പോലീസിൽ നിന്നാണെന്ന് അവകാശപ്പെടുന്ന വ്യക്തിയിൽ നിന്ന് വീഡിയോ കോളും ലഭിച്ചതായി അദ്ദേഹം പറഞ്ഞു. പാക്കേജ് റിലീസ് ചെയ്യാൻ പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാർ പങ്കിട്ടു.

ADVERTISEMENT

“വ്യാജ പോലീസിന് ആ വ്യക്തിയുടെ  ആധാർ നമ്പർ ഉണ്ടായിരുന്നതിനാൽ, ഇത് വിശ്വസിക്കുകയും പരിഭ്രാന്തനാകുകയും ഉടൻ പണം കൈമാറുകയും ചെയ്തു, ”കാമത്ത് ട്വീറ്റിലൂടെ അറിയിച്ചു. മിക്ക തട്ടിപ്പുകാരും പെട്ടെന്ന് പരിഭ്രാന്തരാകുന്ന വ്യക്തികളെയാണ്  ഇരയാക്കുന്നത്. ഇത്തരം കോളുകൾ വന്നാൽ പ്രതികരിക്കുന്നതിന് മുമ്പ് ചിന്തിച്ച ശേഷം മാത്രം തീരുമാനങ്ങൾ എടുക്കാൻ കാമത്ത് പറയുന്നു. വേഗത കുറയ്ക്കുകയാണ് പ്രധാനം, അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ട്വിറ്റർ ഉപയോക്താക്കൾ അദ്ദേഹം ട്വിറ്ററിൽ പങ്കു വെച്ചതോടെ സമാനമായ തട്ടിപ്പുകളുടെ അനുഭവങ്ങളും പങ്കു വെച്ചിട്ടുണ്ട്.  ഇത്തരം തട്ടിപ്പ് കോൾ ലഭിച്ച ഒരാൾ തട്ടിപ്പക്കാരനോട് നിയമ നടപടികൾ സ്വീകരിക്കും എന്നു പറഞ്ഞതോടെ കോൾ കട്ട് ചെയ്തു. ഓരോ ദിവസവും ഡിജിറ്റൽ ലോകത്ത് വ്യക്തികളുടെ ഐഡന്റിറ്റിയും, മറ്റും ചോർത്തി നടത്തുന്ന തട്ടിപ്പുകളുടെ എണ്ണം പെരുകുകയാണ്. അപരിചിതരുടെ കോളുകൾ സ്വീകരിക്കാതിരിക്കുകയാണ് തട്ടിപ്പുകൾ ഒരു പരിധി വരെ കുറക്കാൻ നല്ലൊരു മാർഗം. 

Engish Summary : Financial Fraud in New Form