ഡിഫൻസ് കമ്പനികളുടെ ഓഹരികൾക്ക് ഈയിടെയായി നല്ല ഡിമാൻഡാണ്. ആക്രമിച്ച് കയറുകയാണെന്ന് ആലങ്കാരികമായി പറയാം. നേരിട്ടും അല്ലാതെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികളുണ്ട്. അവയിൽ മുൻനിര കമ്പനികളിലെല്ലാം മുന്നേറ്റം പ്രകടവുമാണ്. ആർമി, നേവി, എയർഫോഴ്സ് എന്നീ സെക്ടറുകളിലായി എൻജിനീയറിങ്, നിർമാണം,

ഡിഫൻസ് കമ്പനികളുടെ ഓഹരികൾക്ക് ഈയിടെയായി നല്ല ഡിമാൻഡാണ്. ആക്രമിച്ച് കയറുകയാണെന്ന് ആലങ്കാരികമായി പറയാം. നേരിട്ടും അല്ലാതെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികളുണ്ട്. അവയിൽ മുൻനിര കമ്പനികളിലെല്ലാം മുന്നേറ്റം പ്രകടവുമാണ്. ആർമി, നേവി, എയർഫോഴ്സ് എന്നീ സെക്ടറുകളിലായി എൻജിനീയറിങ്, നിർമാണം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഫൻസ് കമ്പനികളുടെ ഓഹരികൾക്ക് ഈയിടെയായി നല്ല ഡിമാൻഡാണ്. ആക്രമിച്ച് കയറുകയാണെന്ന് ആലങ്കാരികമായി പറയാം. നേരിട്ടും അല്ലാതെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികളുണ്ട്. അവയിൽ മുൻനിര കമ്പനികളിലെല്ലാം മുന്നേറ്റം പ്രകടവുമാണ്. ആർമി, നേവി, എയർഫോഴ്സ് എന്നീ സെക്ടറുകളിലായി എൻജിനീയറിങ്, നിർമാണം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഫൻസ് കമ്പനികളുടെ ഓഹരികൾക്ക് ഈയിടെയായി നല്ല ഡിമാൻഡാണ്. ആക്രമിച്ച് കയറുകയാണെന്ന് ആലങ്കാരികമായി പറയാം. നേരിട്ടും അല്ലാതെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികളുണ്ട്. അവയിൽ മുൻനിര കമ്പനികളിലെല്ലാം മുന്നേറ്റം പ്രകടവുമാണ്. ആർമി, നേവി, എയർഫോഴ്സ് എന്നീ സെക്ടറുകളിലായി എൻജിനീയറിങ്, നിർമാണം, മെയ്ന്റനൻസ് തുടങ്ങിയവയിലായി അനേകം കമ്പനികളാണു പ്രവർത്തിക്കുന്നത്. എന്നാൽ, പ്രധാനപ്പെട്ട കമ്പനികൾ മാത്രമേ സാധാരണഗതിയിൽ ട്രാക്ക് ചെയ്യപ്പെടാറുള്ളൂ. അത്തരത്തിൽ അധികം ട്രാക്ക് ചെയ്യപ്പെടാത്ത കമ്പനികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

ഇന്ത്യയുടെ ഡിഫൻസ് രംഗത്തെ ഉൽപാദനം ഒരു ട്രില്യൺ രൂപ (ഒരു ലക്ഷം കോടി രൂപ) എന്ന നാഴികക്കല്ല് മറികടന്നത് ഈയിടെയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 12% ശതമാനമാണ് വളർച്ച. രണ്ടു രീതിയിൽ വേണം ഇതിനെ വിലയിരുത്താൻ. ഒന്ന് നമ്മുടെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട്, രണ്ട് കയറ്റുമതി (16,000 കോടി രൂപയാണ് കയറ്റുമതി വരുമാനം). മുൻകാലങ്ങളിൽ ഡിഫൻസ് ടെക്നോളജിക്കായി പുറത്തുനിന്നുള്ള ഇറക്കുമതിയെ വലിയ രീതിയിൽ നമ്മൾ ആശ്രയിച്ചിരുന്നു.

ADVERTISEMENT

ഇപ്പോൾ മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് എന്നിവയിൽ ഉൾപ്പെടുത്തി ഇവിടെത്തന്നെ ടെക്നോളജി വികസിപ്പിക്കുന്ന ശൈലിക്ക് മുൻതൂക്കം വന്നിരിക്കുകയാണ്. എന്നാൽ, ഇക്കാര്യത്തിൽ വിദേശരാജ്യങ്ങളെ തീർത്തും ഒഴിവാക്കാനുമാവില്ല. ചൈനീസ് ഉൽപന്നങ്ങൾ ഒഴിവാക്കപ്പെടുന്ന മുറയ്ക്ക് അവിടെയും ഇന്ത്യൻ കമ്പനികളുടെ സാധ്യത കൂടും. സമീപകാല കണക്കനുസരിച്ച് പ്രതിരോധമേഖലയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന അഞ്ചു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ മേഖല മുന്നോട്ടു വയ്ക്കുന്നത് വളരെ ഉയർന്ന ലാഭക്ഷമതയാണ്.

1. പരസ് ഡിഫൻസ് ആൻഡ് സ്പെയ്സ് ടെക്നോളജീസ്

മേക്ക് ഇൻ ഇന്ത്യയിൽ ഉൾപ്പെടുന്ന ഡിഫൻസ് ഇലക്ട്രോണിക്സ് കമ്പനിയാണ്. റോക്കറ്റ്, മിസൈൽ പ്രോഗ്രാം, നേവൽ സിസ്റ്റം, ആർമേഡ് വെഹിക്കിൾ, ഡ്രോൺ ഇവയിലൊക്കെ പ്രവർത്തനമുണ്ട്. ഇസ്രയേൽ കമ്പനിയായ കോൺട്രോപ് പ്രിസിഷ്യൻ ടെക്നോളജീസുമായി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടതോടെ ഈയിടെ ശ്രദ്ധാകേന്ദ്രമായി. 

2. ആക്സിസ്കേഡ്സ് ടെക് 

ADVERTISEMENT

അടിസ്ഥാനപരമായി എൻജിനീയറിങ് കമ്പനിയാണ്. പക്ഷേ, എയ്റോസ്പെയ്സ് മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനം ശ്രദ്ധാകേന്ദ്രമാക്കി. ഈയിടെ ഓട്ടമോട്ടീവ് മേഖലയിലുള്ള ആഡ് സൊല്യൂഷൻസ് എന്ന ജർമന്‍ കമ്പനിയെ ഏറ്റെടുത്തിരുന്നു. 

3. സോളർ ഇൻഡസ്ട്രീസ് 

ഇൻഡസ്ട്രിയൽ എക്സ്പ്ലോസീവ്സ് നിർമാണത്തിലെ മുൻനിര കമ്പനി. നാഗ്പുരാണ് ആസ്ഥാനം. ഈ മേഖലയിൽ വലിയ അനുഭവസമ്പത്തുള്ള സത്യനാരായൺ നന്ദലാൽ നുവാലാണ് പ്രമോട്ടർ. അഞ്ചു രാജ്യങ്ങളിൽ നിര്‍മാണ കേന്ദ്രങ്ങൾ ഉണ്ട്. 65 രാജ്യങ്ങളിൽ സാന്നിധ്യം. 

4. എംടാർ ടെക് 

ADVERTISEMENT

ന്യൂക്ലിയർ ടെക്നോളജി, ക്ലീൻ എനർജി, എയ്റോസ്പെയ്സ് മേഖലയിലാണ് പ്രവർത്തനം. അമേരിക്കയിലെ ബ്ലൂം എനർജി, എംടാറിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഐഎസ്ആർഒ, ഡിആർഡിഒ എന്നിവരും എംടാറുമായി സഹകരിക്കുന്നു. ഈയിടെ അഹമ്മദാബാദിലെ പ്ലൂട്ടസ് വെൽത്ത് മാനേജ്മെന്റ് ഈ കമ്പനിയുടെ ഓഹരികൾ വാങ്ങിയിരുന്നു. 

5. ഡേറ്റാ പാറ്റേൺസ് 

ശ്രീനിവാസഗോപാലൻ രംഗരാജൻ സിഎംഡിയായുള്ള കമ്പനിയുടെ ആസ്ഥാനം ചെന്നൈയാണ്. ഡിഫൻസ്, എയ്റോസ്പെയ്സ് മേഖലയ്ക്കുള്ള ഇലക്ട്രോണിക് സൊല്യൂഷൻസ് നൽകുന്ന കമ്പനിയാണിത്. പുതുനിര ഉൽപന്നങ്ങളോടെ ഡിഫൻസിലെ അനുബന്ധ സെക്ടറുകളിലേക്കും കടക്കുമെന്ന് മാനേജ്മെന്റ് സമീപകാലത്ത് പറഞ്ഞിരുന്നു. 

6.ഭാരത് ഡയനാമിക്സ് 

ഡിആർഡിഒയുമായും ഇന്ത്യൻ എയർ ഫോഴ്സുമായുള്ള സഹകരണം പൊതുമേഖലാസ്ഥാപനമായ ഭാരത് ഡയനാമിക്സിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. 2,600 കോടിയുടെ ഓർഡർ ബുക്ക് നിലവിലുണ്ട്. അണ്ടർവാട്ടർ വെപ്പൺ മേഖലയിൽ അവതരിപ്പിച്ചിരിക്കുന്ന ടോർപ്പിഡോകളുടെ വിൽപനവഴി വരുമാനം വീണ്ടും വർധിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

7. സെൻ ടെക് 

ഡിഫൻസ് ട്രെയിനിങ്, സിമുലേഷൻ സിസ്റ്റം എന്നീ മേഖലകളിൾ പ്രവർത്തിക്കുന്ന തെലങ്കാന ആസ്ഥാനമായുള്ള കമ്പനി. കട്ടിങ് എഡ്ജ് ടെക്നോളജിയിൽ തങ്ങൾക്ക് ഇനിയും ഓർഡറുകൾ വരുമെന്ന ശുഭാപ്തിവിശ്വാസമാണ് സിഎംഡി ആയ അശോക് അട്‌ലൂരിക്കുള്ളത്. ഡ്രോൺ നിർമാണത്തിലും മുന്‍നിരക്കാരാണ്. 

ജൂൺ 20ലെ ഓഹരി വിലയെ അടിസ്ഥാനമാക്കിയാണ് മനോരമ സമ്പാദ്യത്തിൽ ഈ ലേഖനം പ്രസിദ്ധീകരിച്ചത്. അന്നത്തെ വിലയും ജൂലൈ 28ലെ വിലയുമായുള്ള താരതമ്യമാണ് പട്ടിക.

ശ്രദ്ധിക്കേണ്ട മറ്റു കമ്പനികൾ 

1 .കേയ്ൻസ് ടെക്നോളജി– ഉയർന്ന മാർജിനുള്ളതിനാൽ ഡിഫൻസ് മേഖലയിലേക്കു തിരിയുന്ന കമ്പനി.

2. അവലോൺ ടെക്- എയ്റോസ്പേസ് മേഖലയിലെ ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് കമ്പനി 

3. ഐഡിയ ഫോര്‍ജ് (1,140.65 രൂപ)– കഴിഞ്ഞ ജൂലൈയിൽ ലിസ്റ്റ് ചെയ്ത ഡ്രോൺ കമ്പനി. രാജ്യത്തെ ഏറ്റവും വലിയ ഡ്രോൺ നിർമാതാക്കളാണിവർ. പ്രതിരോധ ആവശ്യങ്ങൾ, തീരദേശ സംരക്ഷണം, അതിർത്തി നിരീക്ഷണം ഉൾപ്പെടെയുള്ളവയ്ക്ക് ആണ് ഐഡിയഫോർജ് ഡ്രോണുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. 

4.ഡ്രോണാചാര്യ (146.10 രൂപ)- പ്രമുഖ നിക്ഷേപകനായ ശങ്കർ ശർമയ്ക്ക് ഓഹരിപങ്കാളിത്തമുള്ള ഡ്രോണാചാര്യ ഏരിയൽ ഇന്നവേഷന്‍സ് (Droneacharya) എന്ന ഡ്രോണ്‍ കമ്പനി ബിഎസ്ഇയുടെ എസ്എംഇ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഹരി വില– 

വിപണിയിലെ കുന്തമുനകൾ

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് (എച്ച്എഎൽ), കൊച്ചിന്‍ ഷിപ്പ്‌യാർഡ്, ഭാരത് ഇലക്ട്രോണിക്സ്, മാസഗൊൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, ഭാരത് എർത്ത് മൂവേഴ്സ്, ഭാരത് ഫോർജ് തുടങ്ങിയവയാണ് ഇന്ത്യൻ പ്രതിരോധത്തിലെ കുന്തമുനകൾ. ഇതിൽ പ്രധാനി എച്ച്എഎൽ തന്നെയാണ്. 11 റിസർച് ഡവലപ്മെന്റ് സെന്ററുകളും 21 മാനുഫാക്ചറിങ് ഡിവിഷനുകളുമുള്ള കമ്പനി ഹെലികോപ്റ്റർ മുതൽ ഫൈറ്റർ ജെറ്റ് വരെ നിർമിക്കുന്നു. അനന്തസാധ്യതകളുള്ള കമ്പനി, ഗവണ്‍മെന്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ളത് എന്നിവയെല്ലാം എച്ച്എഎല്ലിന്റെ മാറ്റു കൂട്ടുന്നു. (വില 3,929.30 രൂപ)

(പഠനാവശ്യം മാത്രം മുൻനിർത്തിയുള്ള ലേഖനമാണിത്. ഇതിൽ പരാമർശിച്ചിരിക്കുന്ന ഓഹരികളിൽ നിക്ഷേപിക്കണമെന്നുള്ളവർ സെബി രജിസ്ട്രേഡ് ബ്രോക്കിങ് സ്ഥാപനങ്ങളെയും റിസർച്ച് അനലിസ്റ്റുകളെ സമീപിക്കുക. ഷെയർ വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡിന്റെ ഡയറക്ടറായ ലേഖകന് ഈ ഓഹരികളിലൊന്നും നിക്ഷേപമില്ല)

English Summary:Defence Sector Stocks in India