സ്മോൾ ക്യാപ് മ്യൂച്വൽ ഫണ്ട് വിഭാഗം ഈ വർഷം ഇതുവരെ ശരാശരി 24.95% വരുമാനം നൽകിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ ഏകദേശം 26.53% വരെ പല സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളും ആദായം നൽകിയിരുന്നു . എന്നാൽ ഇപ്പോൾ മ്യൂച്വൽ ഫണ്ട് മാനേജർമാരും ഉപദേഷ്ടാക്കളും ചെറിയ കാലയളവിനുള്ളിൽ സൂചികകൾ വളരെ ഉയർന്നതു കാരണം സ്മോൾ ക്യാപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂച്വൽ ഫണ്ടിലെ സ്മോൾ ക്യാപ് വിഭാഗം ഈ വർഷം ഇതുവരെ ശരാശരി 24.95% വരുമാനം നൽകിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ  ഏകദേശം 26.53% വരെ പല സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളും ആദായം നൽകിയിരുന്നു.  എന്നാൽ ഇപ്പോൾ  മ്യൂച്വൽ ഫണ്ട് മാനേജർമാരും ഉപദേഷ്ടാക്കളും ചെറിയ കാലയളവിനുള്ളിൽ സൂചികകൾ വളരെ ഉയർന്നതു കാരണം സ്മോൾ ക്യാപ് വിഭാഗത്തിൽ വിലയിടിയുമായിരിക്കുമെന്ന് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇന്നലെ സ്‌മോൾ ക്യാപ് , മിഡ്  ക്യാപ് വിഭാഗത്തിലെ ഓഹരികൾ പലതും വില്പന സമ്മർദ്ദം നേരിട്ടതിനാൽ സ്മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകൾ കനത്ത നഷ്ടം രേഖപ്പെടുത്തി. 3 ശതമാനത്തിനു മുകളിലാണ് പല ഫണ്ടുകളും ഒരു ദിവസത്തിൽ  കുറഞ്ഞിരിക്കുന്നത്.

കൈകാര്യം ചെയ്യുന്ന ആസ്തികളെ അടിസ്ഥാനമാക്കിയുള്ള വിഭാഗത്തിലെ ഏറ്റവും ചെറിയ പദ്ധതിയായ എൽഐസിയുടെ  എംഎഫ് സ്മോൾ ക്യാപ് ഫണ്ടിന് 2.64% നഷ്ടമായി. 170.59 കോടി രൂപയുടെ ആസ്തിയാണ് പദ്ധതി കൈകാര്യം ചെയ്യുന്നത്. ആസ്തികളെ അടിസ്ഥാനമാക്കിയുള്ള വിഭാഗത്തിലെ ഏറ്റവും വലിയ പദ്ധതിയായ നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ടിന് 3.51% നഷ്ടമായി. ക്വാണ്ട് , ഡി എസ് പി, മഹിന്ദ്ര, എച് എസ് ബി സി, ഐ ടി ഐ, ബന്ധൻ, ഫ്രാങ്ക്‌ളിൻ തുടങ്ങിയ സ്‌മോൾ ക്യാപ്  മ്യൂച്ചൽ ഫണ്ടുകളിലും ഇടിവുണ്ടായി. സ്മോൾ ക്യാപ് സ്കീമുകൾ വളരെ ചെറിയ കമ്പനികളിലോ അവയുടെ  ഓഹരികളിലോ ആണ്  നിക്ഷേപിക്കുന്നത്‌. സ്മോൾ ക്യാപ് ഓഹരികളിലെ നിക്ഷേപം അപകടസാധ്യതയുള്ളതായതിനാലാണ് അവയും റിസ്ക് ഗണത്തിൽ പെടുന്നത്. ഈ വിഭാഗം ഹ്രസ്വകാലത്തേക്ക് അങ്ങേയറ്റം അസ്ഥിരമായിരിക്കും, എന്നാൽ ദീർഘകാലത്തേക്ക് വളരെ ഉയർന്ന റിട്ടേൺ നൽകാനുള്ള കഴിവുണ്ട്. അതുകൊണ്ട് നിക്ഷേപകർ ഭയപ്പെടേണ്ടതില്ലയെന്ന് ഈ രംഗത്തെ ഫണ്ട് മാനേജർമാർ പറയുന്നുണ്ട്. 

ADVERTISEMENT

English Summary : Small Cap Mutual Funds Going Down

Disclaimer : മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക