ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനത്തിനുള്ള മല്‍സരം ആപ്പിളും മൈക്രോസോഫ്റ്റും തമ്മില്‍ മുറുകുന്നു. ചരിത്രത്തില്‍ ആദ്യമായി മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 3 ട്രില്യണ്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ പിന്നിട്ടു. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി മൈക്രോസോഫ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനത്തിനായി ആപ്പിളും മൈക്രോസോഫ്റ്റും തമ്മില്‍ മല്‍സരം മുറുകുന്നു. ചരിത്രത്തില്‍ ആദ്യമായി മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം 3 ലക്ഷം കോടി ഡോളര്‍ എന്ന മാന്ത്രികസംഖ്യ പിന്നിട്ടു. ഇതോടെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി മൈക്രോസോഫ്റ്റ്.
 
ആപ്പിളാണ് നിലവില്‍ ഏറ്റവും മൂല്യമുള്ള കമ്പനി. ജനുവരി ആദ്യം ഒന്നാം സ്ഥാനം ആപ്പിളില്‍ നിന്നു മൈക്രോസോഫ്റ്റ് നേടിയിരുന്നു. 2.89 ലക്ഷം കോടി ഡോളര്‍ മൂല്യത്തോടെയാണ് മൈക്രോസോഫ്റ്റ് ഒന്നാമത് എത്തിയത്. പിന്നീടാണ് ആപ്പിള്‍ അത് വീണ്ടും തിരിച്ചുപിടിച്ചത്. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് ഓഹരികള്‍ 405.63 ഡോളര്‍ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു.
 
ADVERTISEMENT

ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയാണ് മൈക്രോസോഫ്റ്റിനെ ഇപ്പോള്‍ നയിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ കുതിപ്പില്‍ നിര്‍ണായകമായത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അതിവേഗം സ്വാംശീകരിക്കാന്‍ നടത്തിയ ശ്രമങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു. ചാറ്റ്ജിപിടിയിലൂടെ ലോകശ്രദ്ധ നേടിയ എഐ സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ എഐയില്‍ മൈക്രോസോഫ്റ്റ് 10 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്.
 
കഴിഞ്ഞ വര്‍ഷം 54 ശതമാനം വര്‍ധനവാണ് മൈക്രോസോഫ്റ്റിന്റെ ഓഹരിവിലയിലുണ്ടായത്. എന്നാല്‍ ആപ്പിളിന് ഈ വര്‍ഷം അത്ര നല്ല തുടക്കമല്ല. ആപ്പിള്‍ വാച്ച് വില്‍പ്പനയ്ക്ക് യുഎസില്‍ നേരിട്ട തടസം വലിയ ഇടിവാണ് കമ്പനിയുടെ മൂല്യത്തിലുണ്ടാക്കിയത്.

English Summary:

Microsoft's Market Cap is 3 Trillion Now