ഇന്ന് രാജ്യാന്തര വിപണിക്കൊപ്പം നേട്ടത്തോടെ തുടങ്ങിയെങ്കിലും അതീവവില്പനസമ്മർദ്ദത്തിൽ വീഴ്ച തുടർന്ന ഇന്ത്യൻ വിപണി വീണ്ടും നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ഇന്ന് 22432 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21905 പോയിന്റ് വരെ വീണ ശേഷം ഒന്നര ശതമാനം നഷ്ടത്തിൽ 21997 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. ഇന്ന് 906

ഇന്ന് രാജ്യാന്തര വിപണിക്കൊപ്പം നേട്ടത്തോടെ തുടങ്ങിയെങ്കിലും അതീവവില്പനസമ്മർദ്ദത്തിൽ വീഴ്ച തുടർന്ന ഇന്ത്യൻ വിപണി വീണ്ടും നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ഇന്ന് 22432 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21905 പോയിന്റ് വരെ വീണ ശേഷം ഒന്നര ശതമാനം നഷ്ടത്തിൽ 21997 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. ഇന്ന് 906

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് രാജ്യാന്തര വിപണിക്കൊപ്പം നേട്ടത്തോടെ തുടങ്ങിയെങ്കിലും അതീവവില്പനസമ്മർദ്ദത്തിൽ വീഴ്ച തുടർന്ന ഇന്ത്യൻ വിപണി വീണ്ടും നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ഇന്ന് 22432 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21905 പോയിന്റ് വരെ വീണ ശേഷം ഒന്നര ശതമാനം നഷ്ടത്തിൽ 21997 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. ഇന്ന് 906

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് രാജ്യാന്തര വിപണിയ്ക്കൊപ്പം നേട്ടത്തോടെ തുടങ്ങിയെങ്കിലും അതീവവില്പനസമ്മർദ്ദത്തിൽ വീഴ്ച തുടർന്ന ഇന്ത്യൻ വിപണി നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ഇന്ന് 22432 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21905 പോയിന്റ് വരെ വീണ ശേഷം ഒന്നര ശതമാനം നഷ്ടത്തിൽ 21997 പോയിന്റിലാണ് ഇന്നവസാനിച്ചത്. ഇന്ന് 906 പോയിന്റുകൾ നഷ്‌ടമായ സെൻസെക്സ് 72761 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. 

ഇന്ന് ഐടിസിയുടെ പിന്തുണയിൽ മുന്നേറിയ എഫ്എംസിജിയൊഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ മേഖലകളും നഷ്ടം കുറിച്ചു. മെറ്റൽ,എനർജി, റിയൽറ്റി സെക്ടറുകൾ 5%ൽ കൂടുതൽ നഷ്ടം കുറിച്ചപ്പോൾ പൊതുമേഖല ഓഹരികളും ഇന്ന് ഭീമമായ നഷ്ടം കുറിച്ചു. 

ADVERTISEMENT

ഇലക്റ്ററൽ ബോണ്ട് കണക്കുകൾ 

ഇലക്റ്ററൽ ബോണ്ട് കണക്കുകൾ എസ്ബിഐ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിക്കഴിഞ്ഞത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് ഇന്ത്യൻ രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഇലക്റ്ററൽ ബോണ്ട് കണക്കുകളും, തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും തമ്മിലുള്ള വ്യവഹാരങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തിനൊപ്പം ഇന്ത്യൻ വിപണിയേയും വരും ദിവസങ്ങളില്‍ സ്വാധീനിക്കും. 

തല്ലിത്തകർത്ത് സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ 

ഫെബ്രുവരി എട്ടിന് റെക്കോർഡ് ഉയരമായ 16691 പോയിന്റ് കുറിച്ച നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക ഇന്ന് 5.4% തകർന്ന് 2024ലെ ഏറ്റവും മോശം നിലയായ 14285 പോയിന്റിലാണ് ക്ളോസ് ചെയ്തത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 4.6%വും, നിഫ്റ്റി നെക്സ്റ്റ്-5.04% നഷ്ടവും ഇന്ന് കുറിച്ചു. നിഫ്റ്റി-500 സൂചികയുടെ ഇന്നത്തെ നഷ്ടം 2.7 ശതമാനമാണ്. 

ADVERTISEMENT

സെബി ചെയർപേഴ്സന്റെ വിവാദപരാമർശങ്ങൾക്ക് ശേഷം തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും 2% വീതം വീണ സ്‌മോൾ ക്യാപ് സെക്ടർ ഈയാഴ്ചത്തെ മൂന്ന് സെക്ഷനുകളിൽ മാത്രം 8%ൽ കൂടുതൽ വീണത് ഇന്ത്യൻ റീറ്റെയ്ൽ നിക്ഷേപകർക്ക് ഭീമമായ നഷ്ടം വരുത്തി. അതി ദീർഘകാല നിക്ഷേപത്തിന് മികച്ച ഓഹരികൾ പരിഗണിക്കുന്നവർക്ക് ഈ തിരുത്തൽ അവസരമാണ്. 

ഇന്ത്യൻ സിപിഐ & ഐഐപി 

ഇന്നലെ വന്ന ഇന്ത്യയുടെ ഫെബ്രുവരിയിലെ പണപ്പെരുപ്പവും, ജനുവരിയിലെ വ്യാവസായിക കണക്കുകളും വിപണിഅനുമാനലക്ഷ്യം തെറ്റിയെങ്കിലും വിപണിക്ക് ഭീഷണിയായിരുന്നില്ല.  ജനുവരിയിൽ 5.02% മാത്രം വളർച്ച കുറിക്കുമെന്ന് പ്രതീക്ഷിച്ച സിപിഐ 5.09% വളർച്ചയാണ് കുറിച്ചത്. നാളെയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റകണക്കുകളും, ഭക്ഷ്യ വിലക്കയറ്റകണക്കും പുറത്ത് വരുന്നത്.    

അമേരിക്കൻ പണപ്പെരുപ്പവും കുറയുന്നില്ല 

ADVERTISEMENT

അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം വിപണി അനുമാനത്തിനൊപ്പം ക്രമപ്പെടാതിരുന്നിട്ടും ഒറാക്കിളിന്റെ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ എഐ ഓഹരികൾ നടത്തിയ കുതിപ്പ് ഇന്നലെ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകി. എസ്&പി-500 ഒരു ശതമാനം മുന്നേറ്റത്തോടെ വീണ്ടും റെക്കോർഡ് തിരുത്തിയപ്പോൾ നാസ്ഡാക് 1.54% മുന്നേറ്റം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകൾ ഫ്ലാറ്റ് നിരക്കിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. ഏഷ്യൻ സൂചികകൾ ഇന്ന് മിക്സഡ് ക്ളോസിങ് നടത്തിയപ്പോൾ യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

നാളെ വരുന്ന അമേരിക്കൻ റീറ്റെയ്ൽ വില്പനകണക്കുകളും, പിപിഐ കണക്കുകളും, ജോബ് ഡേറ്റയും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അടുത്ത ആഴ്ചയാണ് അമേരിക്കൻ ഫെഡ് റിസർവ് പുതിയ നിരക്കുകളും നയങ്ങളും പ്രഖ്യാപിക്കുക.

ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ കഴിഞ്ഞ ആഴ്ചയിൽ വലിയ വളർച്ച ഇണ്ടായിട്ടില്ല എന്ന സൂചനയും, ഭാവിയിപ്പോൾ എണ്ണയുടെ ആവശ്യം വർദ്ധിക്കുമെന്ന ഒപെകിന്റെ റിപ്പോർട്ടും ഇന്ന് ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 83 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം നേടുന്നത് സ്വർണത്തിന് ഇന്ന് തിരുത്തൽ നൽകി. രാജ്യാന്തര സ്വർണവില 2164 ഡോളറിലാണ് തുടരുന്നത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് ഇന്ന് 4.16%ലേക്ക് മുന്നേറി.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Closed in Red