ഓഹരി വിപണിയിലെ 25 കമ്പനികളിലാണ് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് നിക്ഷേപമുള്ളത്. 2024 മാർച്ച് 15ലെ കണക്ക് അനുസരിച്ച് ഈ ഓഹരികളുടെ ആകെ മൂല്യം 4.33 കോടി ( 4,33,60,519) രൂപയാണ്. കൈവശമുള്ളവയിൽ ഓഹരികളുടെ എണ്ണത്തിൽ ഐസിഐസിഐ ബാങ്കാണ് മുന്നിൽ. ഐസിഐസിഐയുടെ 2299 ഓഹരികളിലാണ് നിക്ഷേപം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണിയിലെ 25 കമ്പനികളിലാണ് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് നിക്ഷേപമുള്ളത്. 2024 മാർച്ച് 15ലെ കണക്ക് അനുസരിച്ച് ഈ ഓഹരികളുടെ ആകെ മൂല്യം 4.33 കോടി (4,33,60,519) രൂപയാണ്. കൈവശമുള്ളവയിൽ ഓഹരികളുടെ എണ്ണത്തിൽ ഐസിഐസിഐ ബാങ്കാണ് മുന്നിൽ. ഐസിഐസിഐയുടെ 2299 ഓഹരികളിലാണ് നിക്ഷേപം. 24,83,725 രൂപ മൂല്യമാണ് ഈ ഓഹരികൾക്കുള്ളത്. 

നിക്ഷേപ മൂല്യം കണക്കാക്കുമ്പോൾ പിഡിലൈറ്റ് ഇൻഡസ്ട്രീസ് ആണ് മുന്നിൽ. രാഹുലിന്‍റെ കൈവശമുള്ള പിഡിലൈറ്റ് ഓഹരികളുടെ മൂല്യം  42,27,432 രൂപയാണ്. ബ്രിട്ടാണിയ ഇൻഡസ്ട്രീസിന്‍റെ ഓഹരിയാക്കി മാറ്റാനാവാത്ത ഡിബഞ്ചേഴ്സ് ഉൾപ്പടെയാണ് 25 കമ്പനികളിലെ നിക്ഷേപം. ഇവയിൽ 11 എണ്ണവും നിഫ്റ്റി50 കമ്പനികളാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളിലൊന്നും നിക്ഷേപം ഇല്ല എന്നതും ശ്രദ്ധേയമാണ്. ടാറ്റ ഗ്രൂപ്പിൽ നിന്ന് രണ്ട് കമ്പനികള്‍ പോർട്ട്ഫോളിയോയിൽ ഇടംപിടിച്ചപ്പോൾ അദാനി, റിലയൻസ് ഓഹരികളിൽ നിക്ഷേപമില്ല.   

ADVERTISEMENT

2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് സമർപ്പിച്ച രേഖകളിൽ രാഹുലിന് നേരിട്ടുള്ള ഓഹരി നിക്ഷേപം ഒന്നുംതന്നെ ഇല്ലായിരുന്നു. മ്യൂച്വൽ ഫണ്ടുകളിൽ മാത്രമാണ് നിക്ഷേപിച്ചിരുന്നത്. 

മ്യൂച്വൽ ഫണ്ട്  നിക്ഷേപം കുറഞ്ഞു

ADVERTISEMENT

5 വർഷത്തിനിടെ രാഹുൽ ഗാന്ധി നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകളുടെ എണ്ണം 10ൽ നിന്ന് 7 ആയി കുറഞ്ഞു. നിലിവിൽ ഈ ഫണ്ടുകളിലായി 3,81,33,572 രൂപയുടെ നിക്ഷേപമാണ് ഉള്ളത്. 2019ൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ മൂല്യം 5 കോടി രൂപയ്ക്ക് മുകളിലായിരുന്നു. ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിലായി ആകെ നിക്ഷേപം 8.14 കോടി (81,494,091) രൂപയാണ്.

ഇവ കൂടാതെ സോവറിൻ ഗോൾഡ് ബോണ്ടിലും പുതുതായി നിക്ഷേപിച്ചിട്ടുണ്ട്. 15,21,740 രൂപയുടെ സോവറിൻ ഗോൾഡ് ബോണ്ടിന് പുറമെ 4,20,850 രൂപയുടെ ആഭരണങ്ങളും രാഹുലിന്‍റെ കൈവശമുണ്ട്.  2022–23 സാമ്പത്തിക വർഷം 1.02 കോടി രൂപയായിരുന്നു വരുമാനം. പിപിഎഫ് അക്കൗണ്ടിൽ 61.52 ലക്ഷം രൂപയും സേവിങ്സ് അക്കൗണ്ടിൽ 26.25 ലക്ഷം രൂപയുമാണുള്ളത്. വസ്തുവകകളും ഈ നിക്ഷേപങ്ങളും എല്ലാം ചേർത്ത് 20 കോടിയോളം രൂപയുടെ ആസ്തിയാണ് രാഹുൽ ഗാന്ധിക്കുള്ളത്.

English Summary:

Rahul Gandhi's Investment Portfolio