ചൊവ്വാഴ്ച റെക്കോർഡ് തിരുത്തിയ ശേഷം അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണ് തകർന്ന ഇന്ത്യൻ വിപണി ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം രാജ്യാന്തരപിന്തുണയിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22567 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22710 പോയിന്റ് വരെ മുന്നേറിയ ശേഷം 22648 പോയിന്റിലാണ് ക്ളോസ്

ചൊവ്വാഴ്ച റെക്കോർഡ് തിരുത്തിയ ശേഷം അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണ് തകർന്ന ഇന്ത്യൻ വിപണി ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം രാജ്യാന്തരപിന്തുണയിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22567 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22710 പോയിന്റ് വരെ മുന്നേറിയ ശേഷം 22648 പോയിന്റിലാണ് ക്ളോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വാഴ്ച റെക്കോർഡ് തിരുത്തിയ ശേഷം അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണ് തകർന്ന ഇന്ത്യൻ വിപണി ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം രാജ്യാന്തരപിന്തുണയിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22567 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22710 പോയിന്റ് വരെ മുന്നേറിയ ശേഷം 22648 പോയിന്റിലാണ് ക്ളോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൊവ്വാഴ്ച റെക്കോർഡ് തിരുത്തിയ ശേഷം അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണ് തകർന്ന ഇന്ത്യൻ വിപണി ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം രാജ്യാന്തരപിന്തുണയിൽ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 22567 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22710 പോയിന്റ് വരെ മുന്നേറിയ ശേഷം 22648 പോയിന്റിലാണ് ക്ളോസ് ചെയ്തത്.

റിസൾട്ടിന് മുന്നോടിയായി കോട്ടക്ക് ബാങ്ക് വീണ്ടും വീണതും, ആക്സിസ് ബാങ്കിലെ ലാഭമെടുക്കലും, പൊതുമേഖല ബാങ്കുകളും മുന്നേറാതിരുന്നതും ബാങ്ക് നിഫ്റ്റിക്ക് ഇന്നും വീഴ്ച നൽകി. മെറ്റൽ, ഓട്ടോ, എനർജി സെക്ടറുകൾ ഇന്ന് 1%ൽ കൂടുതൽ മുന്നേറി. നിഫ്റ്റി നെക്സ്റ്റ്-50 സൂചിക 1.7% മുന്നേറ്റം കുറിച്ചപ്പോൾ മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകളും ഇന്ന് നേട്ടം കുറിച്ചു.

ADVERTISEMENT

ക്രൂഡ് ഓയിൽ വീഴ്ച

രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 83 ഡോളറിലേക്കിറങ്ങിയത് ഇന്ന് ഇന്ത്യൻ വിപണിയിൽ എണ്ണവിപണന ഓഹരികളുടെയും, പെയിന്റ് ഓഹരികളുടെയും, ടയർ ഓഹരികളുടെയും വിലയുയർത്തി. ഹിന്ദ് പെട്രോ 7% മുന്നേറിയപ്പോൾ ബിപിസിഎൽ 4%വും നേട്ടം കുറിച്ചു. ഓഎൻജിസി നേരിയ നഷ്ടം കുറിച്ചപ്പോൾ ഓയിൽ ഇന്ത്യ ഇന്നും മുന്നേറ്റം തുടർന്നു.

ഓട്ടോ ഓഹരികൾ
 

ഏപ്രിലിലെ മികച്ച വില്പന സംഖ്യകൾ പ്രതീക്ഷിച്ച് ചൊവ്വാഴ്ചയും നേട്ടം കൈവിടാതെ നിന്ന ഇന്ത്യൻ ഓട്ടോ ഓഹരികൾ മുൻ വര്ഷം ഏപ്രിൽ മാസത്തിൽ നിന്നും മികച്ച വില്പന സംഖ്യകൾ നേടാനായതിനെ തുടർന്ന് വീണ്ടും ഇന്ന് വീണ്ടും മുന്നേറ്റം കുറിച്ചു. വില്പന ഇരട്ടിയായതിനെ തുടർന്ന് അതുൽ ഓട്ടോ ഇന്ന്

ADVERTISEMENT

12% മുന്നേറി. അശോക് ലൈലാൻഡ് 4%വും, ടാറ്റ മോട്ടോർസ് 2%വും മുന്നേറ്റം കുറിച്ചു.

ഫെഡ് നിരക്ക് വീണ്ടും നിലനിർത്തി
 

പ്രതീക്ഷിച്ചത് പോലെ തന്നെ അമേരിക്കൻ ഫെഡ് റിസേർവ് ഇത്തവണയും പലിശ നിരക്ക് 5.50%ൽ തന്നെ നിലനിർത്തി. പണപ്പെരുപ്പം ഫെഡ് റിസർവ് പ്രതീക്ഷിച്ച നിലയിലേക്ക് ഇറങ്ങി വരാത്തതിനാൽ ഫെഡ് റിസേർവ് ഇനിയും നിരക്ക് വർധനക്ക് മുതിർന്നേക്കാം എന്ന ആശങ്കയെ ഫെഡ് ചെയർമാൻ തള്ളിയത് ഇന്നും ലോക വിപണിക്ക് അനുകൂലമായി. എങ്കിലും ഫെഡ് നിരക്ക് കൂടുതൽ കാലത്തേക്ക് ഉയർന്ന നിരക്കിൽ തന്നെ നിലനിർത്തിയേക്കുമെന്നത് ലോക വിപണിയുടെ ആവേശം തണുപ്പിച്ചേക്കാം. കൂടാതെ അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളുടെ പ്രാമുഖ്യം വർദ്ധിപ്പിക്കുകയും ചെയ്യും.

ഇന്ന് വരാനിരിക്കുന്ന അമേരിക്കൻ ജോബ് ഡേറ്റയും, നാളെ വരാനിരിക്കുന്ന നോൺഫാം പേറോൾ കണക്കുകളും അമേരിക്കൻ വിപണി ചലനങ്ങളെ സ്വാധീനിക്കും. ഇന്ന് വിപണി സമയത്തിന് ശേഷം വരുന്ന ആപ്പിളിന്റെ റിസൾട്ടും അമേരിക്കൻ വിപണിക്കും, ആഗോള ടെക്ക് മേഖലക്കും വളരെ പ്രധാനമാണ്. അമേരിക്കൻ വിപണിയുടെ മിക്സഡ് ക്ലോസിങ്ങിന് പിന്നാലെ ഇന്ന് ഏഷ്യൻ വിപണികളും സമ്മിശ്ര ക്ലോസിങ് നടത്തി. അമേരിക്കൻ ഫ്യൂച്ചറുകൾ ലാഭത്തിലാണ് വ്യപാരം തുടരുന്നത്.

ADVERTISEMENT

നാളത്തെ  റിസൾട്ടുകൾ
 

എംആർപിഎൽ, ടൈറ്റാൻ, ടാറ്റ ടെക്, എംആർഎഫ്, അദാനി ഗ്രീൻ, ഗോദ്‌റെജ്‌ പ്രോപ്പർടീസ്, റെയ്മണ്ട്, ജെഎസ്ഡബ്ലിയു ഇൻഫ്രാ, എച്ച്ഫ്സിഎൽ, റാണെ ബ്രേക്ക് ലൈനിങ്, ഗോ ഫാഷൻ, കാബറേ എക്സ്ട്രൂഷൻ,  വിറിഞ്ചി മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

കോട്ടക് ബാങ്ക്, ഹൈ എനർജി ബാറ്ററി, കാന്സായി നെരോലാക്, ഗുജറാത്ത് കണ്ടെയ്‌നേഴ്‌സ് മുതലായ കമ്പനികൾ ശനിയാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ക്രൂഡ് ഓയിൽ
 

‘’വാർ പ്രീമിയം’’ നഷ്ടപ്പെട്ട ക്രൂഡ് ഓയിൽ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ മുന്നേറ്റസൂചനയെ തുടർന്ന് നേട്ടം കൈവിട്ടു. ഫെഡ് നിരക്ക് ഉയർന്ന തലത്തിൽ തുടരുമെന്നതും, അമേരിക്കൻ എണ്ണ ശേഖരത്തിലെ വളർച്ച എണ്ണയുടെ ലഭ്യതയും, വിതരണവും സുഗമമായിത്തന്നെ നടക്കുന്നു എന്ന സൂചനയും ക്രൂഡ് ഓയിലിന് ക്ഷീണമാണ്.  ബ്രെന്റ് ക്രൂഡ് ഓയിൽ 84 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

സ്വർണം
 

ഫെഡ് തീരുമാനങ്ങളും പ്രഖ്യാപനങ്ങളും വന്നതിന് ശേഷം അമേരിക്കൻ ബോണ്ട് യീൽഡ് ക്രമമായിത്തന്നെ തുടരുന്നത് സ്വർണത്തിന് തിരുത്തൽ നൽകി. രാജ്യാന്തര സ്വർണ വില വീണ്ടും 2300 ഡോളറിലേക്കിറങ്ങി.