നഷ്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിൽ മുന്നേറ്റത്തിന്‍റെ ലക്ഷണം കാണിച്ചെങ്കിലും പിന്നീട് വില്‍പ്പന സമ്മർദ്ദത്തിലകപ്പെട്ട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. 22307 പോയിന്‍റുവരെ മുന്നേറിയ ശേഷം 21932ലേക്ക് വീണ നിഫ്റ്റി 335 പോയിന്‍റ് നഷ്ടത്തിൽ 21957ൽ ആണ് വ്യാപാരമവസാനിപ്പിച്ചത്. സെൻസെക്സ്

നഷ്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിൽ മുന്നേറ്റത്തിന്‍റെ ലക്ഷണം കാണിച്ചെങ്കിലും പിന്നീട് വില്‍പ്പന സമ്മർദ്ദത്തിലകപ്പെട്ട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. 22307 പോയിന്‍റുവരെ മുന്നേറിയ ശേഷം 21932ലേക്ക് വീണ നിഫ്റ്റി 335 പോയിന്‍റ് നഷ്ടത്തിൽ 21957ൽ ആണ് വ്യാപാരമവസാനിപ്പിച്ചത്. സെൻസെക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഷ്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിൽ മുന്നേറ്റത്തിന്‍റെ ലക്ഷണം കാണിച്ചെങ്കിലും പിന്നീട് വില്‍പ്പന സമ്മർദ്ദത്തിലകപ്പെട്ട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. 22307 പോയിന്‍റുവരെ മുന്നേറിയ ശേഷം 21932ലേക്ക് വീണ നിഫ്റ്റി 335 പോയിന്‍റ് നഷ്ടത്തിൽ 21957ൽ ആണ് വ്യാപാരമവസാനിപ്പിച്ചത്. സെൻസെക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഷ്ടത്തിൽ വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിൽ മുന്നേറ്റത്തിന്‍റെ ലക്ഷണം കാണിച്ചെങ്കിലും പിന്നീട് വില്‍പ്പന സമ്മർദ്ദത്തിലകപ്പെട്ട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തി.  22307 പോയിന്‍റുവരെ മുന്നേറിയ ശേഷം 21932ലേക്ക് വീണ നിഫ്റ്റി 335 പോയിന്‍റ്  നഷ്ടത്തിൽ 21957ൽ ആണ് വ്യാപാരമവസാനിപ്പിച്ചത്. സെൻസെക്സ് 1062.22 പോയിന്‍റ്   ഇടിഞ്ഞ് 72,404.17ൽ ക്ലോസ് ചെയ്തു. 

മികച്ച റിസൾട്ടുകളുടെ പിൻബലത്തിൽ ഓട്ടോ സെക്ടർ നേട്ടമുണ്ടാക്കിയപ്പോൾ മെറ്റൽ, ഫാർമ, റിയൽറ്റി സെക്ടറുകൾ രണ്ടുശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന്റെ വീഴ്ച (2.37% ) ബാങ്ക് നിഫ്റ്റിക്ക് ഒരു ശതമാനത്തിൽ കൂടുതല്‍ തിരുത്തൽ നൽകി. സാമ്പത്തിക ഫലം വന്നതിനുശേഷമുള്ള ലാഭമെടുക്കലിൽ എൽ&ടിയും, ഏഷ്യൻ പെയിന്‍റ്സും യഥാക്രമം 6%,4% എന്നിങ്ങനെ വീണതും, റിലയസിന്‍റെ വീഴ്ചയും  ഇന്ത്യൻ വിപണിക്ക് ക്ഷീണമായി. ഇന്ത്യയുടെ ‘’വിപണിപരിഭ്രാന്തി’’ സൂചികയായ ഇന്ത്യ വോളറ്റൈൽ ഇൻഡക്സ് (വിക്സ്) ഇന്ന് 6.6% മുന്നേറി ഒരു വർഷത്തെ ഉയർന്ന നിരക്കായ 18.20 പോയിന്‍റിലെത്തിയതും വിപണിക്ക് തിരിച്ചടിയായി.   

ADVERTISEMENT

ഐടിയുടെ കാറ്റ് ഊരി സിഎൽഎസ്എ 
 

ഇന്ത്യൻ ഐടി ഏണിങ് സൈക്കിളിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നീങ്ങുന്നത് എന്നും, ഇത് കുറച്ചുകാലം നിലനിന്നേക്കാമെന്ന സൂചനക്കൊപ്പം ടിസിഎസ്സിന്‍റെ ലക്ഷ്യവില സിഎൽഎസ്എ വീണ്ടും താഴ്ത്തിയതു ഇന്ന് ഇന്ത്യൻ ഐടിയുടെയും നില മോശമാക്കി. ആദ്യ മണിക്കൂറിൽ തിരുത്തൽ നേരിട്ട ഇന്ത്യൻ ഐടി പിന്നീട് നില മെച്ചപ്പെടുത്തിയെങ്കിലും നഷ്ടമൊഴിവാക്കാനായില്ല. 

മുന്നേറ്റം തുടർന്ന് ഓട്ടോ 
 

ഹീറോ മോട്ടോർ കോർപ്പിന്റെയും, ടിവിഎസ് മോട്ടോഴ്സിന്റെയും  മികച്ച പാദഫലങ്ങളുടെപിൻബലത്തിൽ നാളെ റിസൾട്ട് പ്രഖ്യാപിക്കാനിരിക്കുന്ന ടാറ്റ മോട്ടോഴ്‌സും, ഐഷർ മോട്ടോഴ്‌സും കൂടി മുന്നേറിയതോടെ ഓട്ടോ സെക്ടർ ഇന്ന് മികച്ച മുന്നേറ്റം കുറിച്ചു. ഹീറോ മോട്ടോഴ്‌സ്, ടിവിഎസ് മോട്ടോഴ്‌സ് എന്നിവ 3%ൽ കൂടുതൽ മുന്നേറിയപ്പോൾ മഹീന്ദ്രയും, ടാറ്റ മോട്ടോഴ്സും ഓരോ ശതമാനവും മുന്നേറി. 

ADVERTISEMENT

ഇനി ക്യാഷ് 20000 മാത്രം

വായ്പതുകയിൽ 20000 രൂപ മാത്രമേ ഇനി പണമായി നല്കാനാകൂ എന്ന ഭാരതീയ റിസേർവ് ബാങ്കിന്റെ നിർദ്ദേശം ഇന്ന് സ്വർണ പണയ ഓഹരികൾക്കെല്ലാം തിരുത്തൽ നൽകി. മണപ്പുറം ഫിനാൻസും, മുത്തൂറ്റ് ക്യാപിറ്റലും 7%ൽ കൂടുതൽ വീണപ്പോൾ മുത്തൂറ്റ് ഫിനാൻസ് ഇന്ന് 3.67% വീണു.  

Image: Shutterstock/fizkes

അമേരിക്കൻ പണപ്പെരുപ്പം അടുത്ത ആഴ്ച 
 

അമേരിക്കയിലെ തൊഴിൽ ലഭ്യതയിൽ വീഴ്ചയുണ്ടായിക്കഴിഞ്ഞെങ്കിലും പണപ്പെരുപ്പം ഉയർന്ന നിരക്കിൽ തന്നെയാണ്. അതിനാൽ ഫെഡ് നിരക്ക് ഈ വർഷം ഉയർന്ന തലത്തിൽ തന്നെ നിർത്തുന്നതിന് ഫെഡ് അംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ അടുത്ത ആഴ്ചയിൽ വരുന്ന ഏപ്രിലിലെ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്ക് വിപണിക്ക് അതിപ്രധാനമാണ്. ഡോളറും, ബോണ്ട് യീൽഡും ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളുടെ പിൻബലത്തിൽ മുന്നേറുന്നത് ചൈനയൊഴികെയുള്ള ഏഷ്യൻ വിപണികൾക്കും യൂറോപ്യൻ വിപണികൾക്കും സമ്മർദ്ദം നൽകി. മികച്ച രാജ്യാന്തര വ്യാപാരക്കണക്കുകളും, വ്യാപാര മിച്ചവും ചൈനീസ് വിപണിക്ക് ഇന്ന് മികച്ച ക്ലോസിങ് നൽകി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്നാണ് പുതിയ നിരക്കുകളും നയങ്ങളും പ്രഖ്യാപിക്കുന്നത്. അമേരിക്കൻ ജോബ് ഡേറ്റയും ഫെഡ് റിസേർവിന്‍റെ സാൻ ഫ്രാൻസിസ്‌കോ പ്രെസിഡന്റായ മേരി ഡാലി സംസാരിക്കാനിരിക്കുന്നതും ഇന്ന് അമേരിക്കൻ വിപണിക്കും പ്രധാനമാണ്.   

ADVERTISEMENT

നാളത്തെ പ്രധാനറിസൾട്ടുകൾ 
 

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, ടാറ്റ മോട്ടോർസ്, ഐഷർ മോട്ടോഴ്‌സ്, സിപ്ല, പിരമൽ ഫാർമ, എബിബി, പോളിക്യാബ്‌സ്, തെർമാക്സ്, കല്യാൺ ജ്വെല്ലറി, ബജാജ് ഹിന്ദുസ്ഥാൻ, വെങ്കീസ്, വിഐപി ഇൻഡസ്ട്രീസ്, ജെടിഎൽ ഇൻഡസ്ട്രീസ്, സ്റ്റെർലിങ് ടൂൾസ്, ശാരദ ക്രോപ്കെം, സരളപോളി, സഫയർ ഫുഡ്സ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ
 

ചൈന ഏപ്രിലിൽ മികച്ച വ്യാപാരനേട്ടമുണ്ടാക്കിയത് ക്രൂഡ് ഓയിലിനും ഇന്ന് ഏഷ്യൻ വിപണി സമയത്ത് മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 84 ഡോളറിനടുത്താൻ വ്യാപാരം തുടരുന്നത്. വിപണി അനുമാനത്തിനപ്പുറം കയറ്റുമതിനേട്ടമുണ്ടാക്കിയ ചൈന ഏപ്രിലിൽ 513 ബില്യനിന്റെ അധികവ്യാപാരവും നേടിയത് ക്രൂഡ് ഓയിലിനും, ബേസ് മെറ്റലിനും അനുകൂലമാണ്. 

Photo Credit: istockphoto/KangeStudio

അടുത്ത ആഴ്ചയിൽ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ പുറത്ത് വരുന്നതിന് മുൻപുള്ള ഡോളറിന്റെ സഞ്ചാരഗതിയും, ഗാസ വെടിനിർത്തൽ ചർച്ചയും, അടുത്ത ആഴ്ചയിൽ ഒപക് യോഗതീരുമാനങ്ങൾ വരുന്നതും ക്രൂഡ് ഓയിലിനെയും ബാധിക്കും. 

സ്വർണം

ഫെഡ് നിരക്ക് ഉയർത്തി നിർത്തുന്നതിനനുകൂലമായി ഫെഡ് അംഗങ്ങളുടെ പ്രസ്താവനകൾ വന്നത് ഡോളറിനും, ബോണ്ട് യീൽഡിനും മുന്നേറ്റം നൽകുന്നത് ഇന്ന് ഏഷ്യൻ വിപണി സമയത്ത് സ്വർണത്തിനും തിരുത്തൽ നൽകി. സ്വർണം 2314 ഡോളറിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.50%ൽ മുകളിലാണ് തുടരുന്നത്.  

ഐപിഒ
 

ചെറുകിട ഭാവന വായ്പകൾ നൽകുന്ന ആധാർ ഹൗസിങ് ഫിനാൻസിന്റെ ഐപിഒ നാളെ അവസാനിക്കും. 300-315 രൂപ നിരക്കിൽ 3000 കോടി രൂപയാണ് കമ്പനി വിപണിയിൽ നിന്നും സമാഹരിക്കുന്നത്.  മുൻപ് ടെക് ട്രാവെൽസ് എന്നറിയപ്പെട്ടിരുന്ന ടിബിഒ ടെകിന്റെ ഐപിഒയും നാളെ അവസാനിക്കും.   675-920 രൂപ നിരക്കിൽ 1550 കോടി രൂപയാണ് വിപണിയിൽ നിന്നും ടിബിഒ ടെക് സമാഹരിക്കുന്നത്.

English Summary:

Today Indian stock Market analysis