എല്ലാത്തരം ഊർജ ആവശ്യങ്ങളും ദിനംപ്രതി ഉയരുകയാണെങ്കിലും ലോകത്തിലെ പരമ്പരാഗത ഊർജ‌സ്രോതസുകൾ വറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുനരുപയോഗ ഊർജസ്രോതസുകൾക്കു പ്രസക്തി വർധിക്കുന്നു. പ്രകൃതിക്കും മനുഷ്യ‌രാശിയുടെ നിലനിൽപിനുംവേണ്ടി അത്തരം ഊർജ‌സ്രോതസുകൾക്ക് പ്രാധാന്യം നൽകുന്ന നയങ്ങൾ എല്ലാ രാജ്യങ്ങളും

എല്ലാത്തരം ഊർജ ആവശ്യങ്ങളും ദിനംപ്രതി ഉയരുകയാണെങ്കിലും ലോകത്തിലെ പരമ്പരാഗത ഊർജ‌സ്രോതസുകൾ വറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുനരുപയോഗ ഊർജസ്രോതസുകൾക്കു പ്രസക്തി വർധിക്കുന്നു. പ്രകൃതിക്കും മനുഷ്യ‌രാശിയുടെ നിലനിൽപിനുംവേണ്ടി അത്തരം ഊർജ‌സ്രോതസുകൾക്ക് പ്രാധാന്യം നൽകുന്ന നയങ്ങൾ എല്ലാ രാജ്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാത്തരം ഊർജ ആവശ്യങ്ങളും ദിനംപ്രതി ഉയരുകയാണെങ്കിലും ലോകത്തിലെ പരമ്പരാഗത ഊർജ‌സ്രോതസുകൾ വറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുനരുപയോഗ ഊർജസ്രോതസുകൾക്കു പ്രസക്തി വർധിക്കുന്നു. പ്രകൃതിക്കും മനുഷ്യ‌രാശിയുടെ നിലനിൽപിനുംവേണ്ടി അത്തരം ഊർജ‌സ്രോതസുകൾക്ക് പ്രാധാന്യം നൽകുന്ന നയങ്ങൾ എല്ലാ രാജ്യങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാത്തരം ഊർജ ആവശ്യങ്ങളും ദിനംപ്രതി ഉയരുകയാണെങ്കിലും ലോകത്തിലെ പരമ്പരാഗത ഊർജ‌സ്രോതസുകൾ വറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുനരുപയോഗ ഊർജസ്രോതസുകൾക്കു പ്രസക്തി വർധിക്കുന്നു. പ്രകൃതിക്കും മനുഷ്യ‌രാശിയുടെ നിലനിൽപിനുംവേണ്ടി അത്തരം ഊർജ‌സ്രോതസുകൾക്ക് പ്രാധാന്യം നൽകുന്ന നയങ്ങൾ എല്ലാ രാജ്യങ്ങളും കൊണ്ടുവരുന്നുണ്ട്. ഈ രംഗത്ത് വരുംവർഷങ്ങളിൽ നമ്മുടെ രാജ്യം കോടിക്കണക്കിനു രൂപയായിരിക്കും ചെലവഴിക്കുക. അതുകൊണ്ടുതന്നെ ഈ മേഖലയിലെ കമ്പനികള്‍ വളർച്ചയുടെ പാതയിലാണ്.

സൗരോർജം, കാറ്റ് (വിൻഡ് എനർജി), ജലം (ഹൈഡ്രോ ഇലക്ട്രിക് എനർജി), ജിയോതെർമൽ എനർജി, ബയോ എനർജി തുടങ്ങിയ പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന അത്തരം കമ്പനികളുടെ ഓഹരികളെ നമുക്കു പരിചയപ്പെടാം:

ADVERTISEMENT


1. എസ്‌ജെവിഎൻ ലിമിറ്റഡ്- ഇന്ത്യയിലെ ഏറ്റവും വലിയ ജലവൈദ്യുതനിലയം ഇവരുടേതാണ്. കാറ്റിലും സൗരോർജത്തിലും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതികളും ഇവർക്കുണ്ട്.

2. എൻഎച്ച്പിസി- 1975ൽ സ്ഥാപിതമായ കമ്പനി ജലവൈദ്യുത ഉൽപാദനത്തിൽ‌നിന്ന് സൗരോർജം, കാറ്റ് അടക്കമുള്ള പുനരുപയോഗ ഊർജ‌സ്രോതസ്സുകളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

3. ഓറിയന്റ് ഗ്രീൻ പവർ കമ്പനി- കാറ്റിൽ‌നിന്നുള്ള വൈദ്യുതി ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുൻനിര ഇന്ത്യൻ കമ്പനി. പല ഇന്ത്യൻ സംസ്ഥാനങ്ങളിലായി 402 മെഗാവാട്ടിലധികം കാറ്റാടി പദ്ധതികളുണ്ട്. കൂടാതെ ക്രൊയേഷ്യയിലും കാറ്റാടിപ്പാടമുണ്ട്. 

4. എനർജി ഡെവലപ്‌മെന്റ് കമ്പനി- ജലവൈദ്യുതി, കാറ്റാടി വൈദ്യുതനിലയങ്ങളിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. മറ്റു കമ്പനികൾക്കായി ഊർജ, അടിസ്ഥാന സൗകര്യ പദ്ധതികൾ വികസിപ്പിച്ചു നൽകും. വരും വർഷങ്ങളിൽ ജലവൈദ്യുത ഉൽപാദന‌ശേഷി ഗണ്യമായി വർധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

ADVERTISEMENT

5. സുസ്ലോൺ എനർജി- കാറ്റിൽ‌നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന മുൻനിര കമ്പനി. ആറു ഭൂഖണ്ഡങ്ങളിലായി 12,860ലധികം കാറ്റാടി ടർബൈനുകളും ഇന്ത്യയിൽ 14 ലോകോത്തര നിർമാണ യൂണിറ്റുകളും ഉണ്ട്. 

6. ജെഎസ്ഡബ്ല്യൂ എനർജി- വൈദ്യുതി ഉൽപാദനം, വിതരണം, വിപണനം എന്നിവയിലെല്ലാം സാന്നിധ്യമുള്ള പവർ കമ്പനി. പവർ‌പ്ലാന്റ് നിർമാണം, ഓപ്പറേഷൻ, മെയിന്റനൻസ് സേവനങ്ങളും നൽകുന്നു.

7. സ്റ്റെർലിങ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി– ആഗോള റിന്യൂവബിൾ എൻജിനീയറിങ്, ഉൽപാദന, ശേഖരണ, സേവന കമ്പനിയാണ്. സോളാർ, ഫ്ലോട്ടിങ് സോളാർ, ഹൈബ്രിഡ് എനർജി സ്റ്റോറേജ് സേവനങ്ങളും നൽകുന്നു.ജലാശയങ്ങളിൽ ഒഴുകി‌നടക്കുന്ന സോളാർ പാനൽ ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപാദനം ഇവരുടെ പ്രത്യേകതയാണ്.

8. കെപി എനർജി– കാറ്റാടിപ്പാടങ്ങളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ADVERTISEMENT

9. ഡബ്ല്യൂഎഎ സോളാർ ലിമിറ്റഡ്- സൗരോർജം ഉൽപാദിപ്പിക്കുന്ന ഇന്ത്യൻ കമ്പനിയാണ് ഡബ്ല്യൂഎ‌എ സോളാർ. സ്വന്തമായി സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുകയും സോളാർ പദ്ധതികൾ ചെയ്യുന്ന മറ്റു കമ്പനികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.

10. സോഡിയാക് എനർജി- സൗരോർജ ഉപകരണങ്ങൾ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്യുന്ന കമ്പനി. 

11. ബോറോസിൽ റിന്യൂവബിൾസ്- ഇന്ത്യയിലെ ഏക സോളാർ ഗ്ലാസ് നിർമാതാക്കൾ 

12. എൻ‌ടി‌പി‌സി- വൈദ്യുതി വ്യാപാരം, വൈദ്യുതി വിതരണം, ജലവൈദ്യുത നിലയങ്ങളുടെ നിർമാണം, ജലവൈദ്യുതി ഉൽപാദനം എന്നിവയിലാണ് പ്രധാന പ്രവർത്തനങ്ങൾ. സബ്സിഡിയറിയായ എൻ‌ടി‌പി‌സി ഗ്രീൻ എനർജിയുടെ ഐ‌പി‌ഒയും ഉടനെ വരുമെന്നാണ് റിപ്പോർട്ട്. 

13. ടാറ്റ പവർ ലിമിറ്റഡ്- പരമ്പരാഗതവും പുനരുപയോഗിക്കാവുന്നതുമായ ഊർജം, പവർ സേവനങ്ങൾ, സോളാർ റൂഫ്‌ടോപ്പ്, ഇവി ചാർജിങ് സ്റ്റേഷനുകൾ, ഹോം ഓട്ടോമേഷൻ എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്നു.

14. അദാനി ഗ്രീൻ എനർജി- സോളാർ, കാറ്റ്, ഹൈബ്രിഡ് പദ്ധതികളിലെല്ലാം സാന്നിധ്യം. പുനരുപയോഗിക്കാവുന്ന പവർ‌പ്ലാന്റുകൾ വികസിപ്പിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള പദ്ധതികൾ ഇവർ ഏറ്റെടുത്തു‌ നടത്തുന്നു.

15. വെബ്‌സോൾ എനർജി സിസ്റ്റംസ്- ഇന്ത്യയിലെ ഫോട്ടോവോൾട്ടെയ്‌ക് മോണോക്രിസ്റ്റലിൻ സോളാർ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും മുൻനിര നിർമാതാക്കൾ. 

16. ഐനോക്സ് ഗ്രീൻ എനർജി സർവീസസ്– കാറ്റാടി പദ്ധതികൾക്കായി ദീർഘകാല സേവനങ്ങൾ നൽകുന്ന കമ്പനി. കാറ്റാടി ടർബൈൻ ജനറേറ്ററുകൾക്കുള്ള പൊതുവായ അടിസ്ഥാന സൗകര്യങ്ങളും ഇവർ ഒരുക്കും. 

17. ഐഇഎക്സ്- വൈദ്യുതിയുടെ വാങ്ങലിനും വിൽപനയ്ക്കുമായി ഒരു ഓട്ടോമേറ്റഡ് ട്രേഡിങ് പ്ലാറ്റ്ഫോം നൽകുന്ന കമ്പനി. 

വൈദ്യുതിക്കരാറുകളിൽ റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റുകൾ, ഊർജസംരക്ഷണ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ വ്യാപാരം നടത്താനുള്ള അവസരവും ഐഇ‌എക്‌സിലുണ്ട് •

Image: Shutterstock/engel.ac

എനർജിക്ക് ഡിമാൻഡ് കുതിക്കും; ഓഹരികൾ നേട്ടം തരും
 

2050 ആകുമ്പോഴേക്കും ആഗോള ഊർജ ആവശ്യം 50% വരെ ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്. കാർബൺ ഡൈ ഓക്സൈഡ്‌ പോലുള്ള വാതകങ്ങൾ‌മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നതിനാൽ ഹരിത ഊർജ‌സാധ്യതകൾ രാജ്യങ്ങൾ കൂടുതൽ കണ്ടെത്തേണ്ടതായി‌വരും. ഇന്ത്യയിലെ പുനരുപയോഗ ഊർജ‌മേഖലയിലെ ഏതാനും കമ്പനികളെക്കുറിച്ചാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. കൃത്യമായ പഠനത്തിനുശേഷം മാത്രമേ  ഇവയുടെ ഓഹരികളിൽ നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കാവൂ. സർക്കാർ നയങ്ങൾ, കമ്പനിയുടെ ദീർഘകാല പദ്ധതികൾ, മാനേജ്മെന്റ് തീരുമാനങ്ങൾ എന്നിവയെല്ലാം പഠിക്കണം. ഓഹരി നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കുന്നതിലുപരി, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ഇത്തരം കമ്പനികൾക്കു കഴിയും എന്നതും മറക്കരുത്. പുനരുപയോഗ ഊർജ‌പദ്ധതികൾ സ്വീകരിച്ചാൽ നമുക്കും ഭാവി തലമുറകൾക്കും നല്ലൊരു ഭാവി സൃഷ്ടിക്കാൻ കഴിയും. 

English Summary:

Top Renewable Energy Stocks: Invest in These Growing Green Giants for a Sustainable Future