തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്ന വിലയിരുത്തലുകളിൽ വീണു പോയ ശേഷം തിരിച്ചുകയറിയ ഇന്ത്യൻ വിപണി മികച്ച തിരിച്ചു വരവാണ് നടത്തിയത്. മോദിക്കൊപ്പം, ചില വിദേശ റിസേർച് സ്ഥാപനങ്ങളും മോദിയുടെ മൂന്നാം വരവ് ഉറപ്പിച്ചതും, ആർബിഐ റെക്കോർഡ് മിച്ചവിഹിതം നൽകാൻ തീരുമാനിച്ചതും, വിദേശ ഫണ്ടുകൾ വാങ്ങൽ നടത്തിയതും കഴിഞ്ഞ

തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്ന വിലയിരുത്തലുകളിൽ വീണു പോയ ശേഷം തിരിച്ചുകയറിയ ഇന്ത്യൻ വിപണി മികച്ച തിരിച്ചു വരവാണ് നടത്തിയത്. മോദിക്കൊപ്പം, ചില വിദേശ റിസേർച് സ്ഥാപനങ്ങളും മോദിയുടെ മൂന്നാം വരവ് ഉറപ്പിച്ചതും, ആർബിഐ റെക്കോർഡ് മിച്ചവിഹിതം നൽകാൻ തീരുമാനിച്ചതും, വിദേശ ഫണ്ടുകൾ വാങ്ങൽ നടത്തിയതും കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്ന വിലയിരുത്തലുകളിൽ വീണു പോയ ശേഷം തിരിച്ചുകയറിയ ഇന്ത്യൻ വിപണി മികച്ച തിരിച്ചു വരവാണ് നടത്തിയത്. മോദിക്കൊപ്പം, ചില വിദേശ റിസേർച് സ്ഥാപനങ്ങളും മോദിയുടെ മൂന്നാം വരവ് ഉറപ്പിച്ചതും, ആർബിഐ റെക്കോർഡ് മിച്ചവിഹിതം നൽകാൻ തീരുമാനിച്ചതും, വിദേശ ഫണ്ടുകൾ വാങ്ങൽ നടത്തിയതും കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്ന വിലയിരുത്തലുകളിൽ വീണു പോയ ശേഷം തിരിച്ചുകയറിയ ഇന്ത്യൻ വിപണി മികച്ച തിരിച്ചു വരവാണ് നടത്തിയത്. മോദിക്കൊപ്പം, ചില വിദേശ റിസേർച് സ്ഥാപനങ്ങളും മോദിയുടെ മൂന്നാം വരവ് ഉറപ്പിച്ചതും, ആർബിഐ റെക്കോർഡ് മിച്ചവിഹിതം നൽകാൻ തീരുമാനിച്ചതും, വിദേശ ഫണ്ടുകൾ വാങ്ങൽ നടത്തിയതും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിക്ക് അനുകൂലമായി.

വ്യാഴാഴ്ചത്തെ മികച്ച മുന്നേറ്റത്തോടെ നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ 2.50%ൽ കൂടുതൽ മുന്നേറി 23026 എന്ന പുതു റെക്കോർഡ് കുറിച്ച ശേഷം 22957 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 75636 എന്ന റെക്കോർഡ് കുറിച്ച ശേഷം 75410 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റിയും, നിഫ്റ്റി ഫിനാൻഷ്യൽ സൂചികയും, നിഫ്റ്റി മിഡ് ക്യാപ് സെക്ടറുകളും 2%ൽ കൂടുതൽ മുന്നേറിയപ്പോൾ മെറ്റൽ 5%വും, ഓട്ടോ, എനർജി, റിയൽറ്റി സെക്ടറുകൾ 4%ൽ കൂടുതലും കഴിഞ്ഞ ആഴ്ചയിൽ മുന്നേറി.

ADVERTISEMENT

ജൂൺ നാലിന് തലവര
 

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മാത്രം ഇനി നടക്കാനിരിക്കെ ഇന്ത്യൻ വിപണിയും തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഉറ്റു നോക്കിക്കഴിഞ്ഞു. ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലമറിയാനിരിക്കെ ഇനിയുള്ള ദിനങ്ങളിൽ ഇന്ത്യൻ വിപണിയിലും കാറ്റ് പിടിക്കുമെന്ന് കരുതുന്നു.

ഭരണമാറ്റം കൊണ്ട് വന്നേക്കാവുന്ന ഘടനാപരമായ മാറ്റങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ക്രമം തെറ്റിച്ചേക്കാമെന്ന ഭയത്തിൽ തുടർഭരണം തന്നെ ഇന്ത്യൻ കോർപ്പറേറ്റ് സെക്ടർ പ്രത്യാശിക്കുമ്പോൾ തൂക്ക് മന്ത്രിസഭയാവരുത് ഇന്ത്യ ഭരിക്കുന്നത് എന്നാണ് വിപണിയുടെ ആഗ്രഹം. വിദേശ റിസേർച് സ്ഥാപനമായ ബേൺസ്റ്റീൻ ഒരുപടി കടന്ന് ബിജെപി 330 മുതൽ 350 വരെ സീറ്റുകളോടെ വീണ്ടും അധികാരത്തിൽ വരുമെന്നും, ഇന്ത്യൻ വിപണി കുതിക്കുമെന്നും പ്രഖ്യാപിച്ചതും ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ ഊർജ്ജം നൽകി. മോദിക്ക് പിന്നാലെ വിദേശകാര്യമന്ത്രി ജയശങ്കറും വിപണിയുടെ മുന്നേറ്റം പ്രവചിച്ചതും വിപണി കാര്യമായി പരിഗണിച്ചു.

എഫ്&ഒ ക്ലോസിങ്
 

ADVERTISEMENT

പൊതുതിരഞ്ഞെടുപ്പ് ഫലങ്ങൾ വരാനിരിക്കെ മെയ് മുപ്പതിലെ എഫ്&ഓ ക്ലോസിങ്ങും അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. ഇന്ത്യൻ വിപണി അടുത്ത ആഴ്ചയിലെ ആദ്യദിനങ്ങളിൽ വീഴാതെ നിന്നാൽ ഷോർട് കവറിങ്ങിൽ വീണ്ടും മുന്നേറിയേക്കാം.

അമേരിക്കൻ പിസിഇ ഡേറ്റ
 

ഫെഡ് മിനുട്സും, ഫെഡ് ഒഫിഷ്യലുകളും ചേർന്നിട്ടും ചോരാതിരുന്ന അമേരിക്കൻ വിപണിയുടെ ആത്മവിശ്വാസം വ്യാഴാഴ്ച വന്ന മികച്ച അമേരിക്കൻ പിഎംഐ ഡേറ്റയിലൂടെ തകർന്നു. പിഎംഐ ഡേറ്റയിലെ മികച്ച മുന്നേറ്റം സൂചിപ്പിക്കുന്ന സമ്പദ്ഘടനയുടെ വളർച്ചക്കൊപ്പം പണപ്പെരുപ്പവും വളരുമെന്നതാണ് അമേരിക്കൻ വിപണിയുടെ വ്യാഴാഴ്ചത്തെ വീഴ്ചക്ക് കാരണമായത്. എങ്കിലും എൻവീഡിയ നൽകിയ ആത്മവിശ്വാസത്തിൽ ടെക്ക് ഓഹരികൾ മുന്നേറിയതോടെ വെള്ളിയാഴ്ച 1%ൽ കൂടുതൽ മുന്നേറി കഴിഞ്ഞ ഒരു മാസക്കാലത്ത് 10% മുന്നേറിയ നാസ്ഡാക്ക് പുതിയ റെക്കോർഡ് ഉയരത്തിനടുട്ടത്ത് തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്കൻ ഫെഡ് റിസേർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന അമേരിക്കയുടെ പിസിഇ ഡേറ്റ അടുത്ത ആഴ്ച വരാനിരിക്കുന്നതും, ഫെഡ് അംഗങ്ങളുടെ തുടരുന്ന പ്രസ്ഥവനകളും അടുത്ത ആഴ്ചയിലും അമേരിക്കൻ വിപണിയുടെ ഗതി നിർണയിക്കും.

ADVERTISEMENT

ഓഹരികളും സെക്ടറുകളും
 

ഭാരത് ഇലക്ട്രോണിക്സ്, കൊച്ചിൻ ഷിപ്യാർഡ്, എൻടിപിസി, ആസ്‌ട്രാ മൈക്രോ, ഹിൻഡാൽകോ, ബോഷ്, അശോക് ലൈലാൻഡ്, എസ്എംഎൽ ഇസുസു, പിഎൻസി ഇൻഫ്രാ, ജോൺസൺ കൺട്രോൾസ്, ബജെൽ പ്രോജെക്ട്സ്, യൂനോ മൈൻഡാ, സിങ്ങർ, പിജി എലെക്റ്റോക്കാസ്റ്റ്, ജൂബിലന്റ് ഫുഡ്, ഡോളർ ഇൻഡസ്ട്രീസ് മുതലായ കമ്പനികളും കഴിഞ്ഞ ആഴ്ച്ചയിൽ മികച്ച നാലാം പാദ റിസൾട്ടുകൾ പ്രഖ്യാപിച്ചു.

ആഗോള ആഭ്യന്തര ഉത്പാദനം കുറയുകയും യുദ്ധങ്ങളും, രാജ്യാന്തരബന്ധങ്ങളിലെ മാറ്റങ്ങളും ചേർന്നുള്ള അവ്യക്തതയും മറ്റ് സമ്പദ് വ്യവസ്ഥകളെ പ്രശ്നതരമാക്കുമ്പോൾ സന്തുലിതമായ ബാങ്കിങ് സിസ്റ്റവും, അനുകൂലമായ നികുതിനിരക്കുകളും,മികച്ച റിസൾട്ടുകളും, മികച്ച നിക്ഷേപങ്ങളും ഇന്ത്യക്ക് അനുകൂലമാണെന്ന ടാറ്റ ചെയർമാന്റെ വാക്കുകൾ ഇന്ത്യൻ വിപണിക്കും അനുകൂലമാണ്.

വ്യാവസായിക വളർച്ചക്കൊപ്പം വളരെ വേഗത്തിലുള്ള ഇന്ത്യയുടെ നഗരവൽകരണവും, വ്യക്തിഗത ചെലവിടൽ ശേഷിയിലുണ്ടാകുന്ന അതിമുന്നേറ്റവും ഇന്ത്യൻ റിയൽ എസ്റ്റേറ്റ് സെക്ടറിലും അതിദ്രുതവളർച്ചക്ക് വഴി മരുന്നിട്ടു കഴിഞ്ഞു. റിയൽറ്റി ഓഹരികളും അതിദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.

ഐഎംഡി ഇന്ത്യയിൽ ഇത്തവണ സാധാരണയിലും മികച്ച മൺസൂൺ സൂചന നൽകിയത് അഗ്രോ സെക്ടറിന് അനുകൂലമാണ്. മുന്നേറ്റം ആരംഭിച്ചു കഴിഞ്ഞ വളം മേഖലക്കൊപ്പം കീടനാശിനി, ട്രാക്ടർ, മറ്റ് കാർഷികഉത്പന്ന ഉല്പാദന ഓഹരികളും മുന്നേറ്റ പ്രതീക്ഷയിലാണ്. ആർസിഎഫ്, എൻഎഫ്എൽ, ഫാക്ട്, ജിഎൻഎഫ്സി, ദീപക് ഫെർട്ടിലൈസർ, ചമ്പൽ ഫെർട്ടിലൈസർ മുതലായ ഓഹരികൾ ശ്രദ്ധിക്കുക.

പൊതു തിരഞ്ഞെടുപ്പിന് ശേഷം ജൂലായിൽ നടക്കാനിരിക്കുന്ന യൂണിയൻ ബജറ്റിലും കാർഷിക മേഖല നേട്ടമുണ്ടാക്കിയേക്കാം.

ബിജെപിയുടെ തുടർഭരണം വരികയാണെങ്കിൽ ഇൻഫ്രാ, മാനുഫാക്ച്ചറിങ്, പൊതു മേഖല സെക്ടറുകളുടെ കുതിപ്പിന് വീണ്ടും ആക്കം കൂടുമെന്ന് അമേരിക്കൻ റിസേർച് സ്ഥാപനമായ ബേൺസ്റ്റീൻ പ്രഖ്യാപിച്ചു കഴിഞ്ഞു. മാനുഫാക്ച്ചറിങ് ഓഹരികൾ അതിദീർഘകാല നിക്ഷേപത്തിന് ഇനിയും അനുയോജ്യമാണ്.

ആർബിഐ 2.1 ലക്ഷം കോടി രൂപയുടെ റെക്കോർഡ് മിച്ചവിഹിതം സർക്കാരിന് നൽകാൻ തീരുമാനിച്ചത് ഇന്ത്യൻ ഇൻഫ്രാസ്ട്രക്ച്ചർ മേഖലക്കായി അടുത്ത ബജറ്റിൽ കൂടുതൽ തുക നീക്കിവെക്കാൻ സർക്കാരിന് സ്വാതന്ത്ര്യം നൽകും. ഇൻഫ്രാ ഓഹരികളും ദീർഘകാല നിക്ഷേപത്തിന് വളരെ അനുയോജ്യമാണ്.

മുൻപാദത്തിൽ നിന്നും ഇരട്ടിയിലധികം വരുമാനലാഭവളർച്ചകൾ സ്വന്തമാക്കിയ ഭാരത് ഇലക്ട്രോണിക്സ് മുന്നേറ്റം തുടരുകയാണ്. മികച്ച ഓർഡർ ബുക്കിന്റെ പിൻബലത്തിൽ ബിഇഎൽ ഇനിയും മുന്നേറ്റം നേടിയേക്കാം. ആർവിഎൻഎലിന്റെ റിസൾട്ടിന്റെ പിൻബലത്തിൽ മുന്നേറുന്ന റെയിൽ ഓഹരികളിലെ യൂണിയൻ ബജറ്റിന് മുൻപുള്ള തിരുത്തൽ അവസരമാണ്.

കൊച്ചിൻ ഷിപ്യാർഡിന്റെ വരുമാനത്തിൽ മുൻ വർഷത്തിൽ ഇരട്ടിയിലധികം വളർച്ചയുണ്ടായപ്പോൾ അറ്റാദായം പലമടങ്ങ് വളർന്ന് 265 കോടി രൂപയിലെത്തി. പോളി ക്യാബിന് പിന്നാലെ ഫിനോലക്സ് കേബിളും, പാരാമൗണ്ട് കമ്മ്യൂണിക്കേഷനും മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചു. വരുമാനം മൂന്നിരട്ടി വളർന്നപ്പോളും നഷ്ടം കുറിച്ചത് പുറവങ്കരക്കും തിരുത്തൽ നൽകി.

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ
 

എൽഐസി, ജിഎംഡിസി, നാഷണൽ അലുമിനിയം, എച്ബിഎൽ പവർ, എൽജി എക്വിപ്മെന്റ്, അബാൻ ഓഫ്‌ഷോർ, കായ, ഗുഡ് ഇയർ, ലിഖിത, എൻആർബി ബെയറിങ്, എംഎസ്ടിസി, അസ്ട്ര സെനേക്കാ മുതല കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

മാസഗോൺ ഡോക്സ്, എൻബിസിസി, റൈറ്സ്, ജിഎൻഎഫ്സി, സംവർധന മദേഴ്‌സൺ, ബാറ്റ, കമ്മിൻസ്, ദീപക് ഫെർട്ടിലൈസർ, അപ്പോളോ ഹോസ്പിറ്റൽ, എബിഎഫ്ആർഎൽ, പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ്, ബ്രിഗേഡ്, കപ്പാസിറ്റെ, ജിവികെ, എംഎംടിസി മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ക്രൂഡ് ഓയിൽ
 

ഫെഡ് മിനുട്സും, ഫെഡ് അംഗങ്ങളും അമേരിക്കൻ ഫെഡ് റിസർവിന്റെ നിരക്ക് വർദ്ധന നീണ്ട് പോകുമെന്ന ധാരണ നൽകിയത് കഴിഞ്ഞ ആഴ്ചയിൽ ക്രൂഡ് ഓയിലിന് 2% തിരുത്തൽ നൽകി. ഫെഡ് നിരക്ക് ഉയർന്ന നിലയിൽ തുടരുന്നത് ക്രൂഡ് ഓയിലിന്റെ ആവശ്യകതയിൽ കുറവ് വരുത്തുമെന്നാണ് വിലയിരുത്തൽ.

സ്വർണം
 

ഫെഡ് മിനുട്സിന് ശേഷം നേട്ടങ്ങൾ കൈവിട്ട രാജ്യാന്തര സ്വർണവില കഴിഞ്ഞ ആഴ്ചയിൽ 3.50% നഷ്ടം കുറിച്ച് 2335 ഡോളറിലാണ് ക്ളോസ് ചെയ്തത്. 

ഡോളർ നിരക്ക് ഉയർത്തി നിർത്താനുള്ള ഫെഡ് അംഗങ്ങളുടെ ശ്രമം ഫലം കണ്ടതിനൊപ്പം ബോണ്ട് യീൽഡ് മുന്നേറിയതും സ്വർണത്തിന് പ്രതികൂലമായി. അടുത്ത ആഴ്ച വരാനിരിക്കുന്ന അമേരിക്കൻ പിസിഇ ഡേറ്റയും, അതിന് മുന്നോടിയായി ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും സ്വർണത്തിന് നിർണായകമാണ്.

ഐപിഒ
 

കോ-വർക്കിങ് സ്പേസ് കമ്പനിയായ ഔഫിസ് സ്പെയ്സ് സൊല്യൂഷന്റെ ഐപിഒ മെയ് 27നാണ് അവസാനിക്കുന്നത്. ഡൽഹി ആസ്ഥാനമായ കമ്പനിയുടെ ഐപിഒ വിലനിലവാരം 364-383 രൂപയാണ്.

English Summary:

Record Gains: Foreign Investments and RBI’s Record Surplus Drive Indian Market to New Peaks