നികുതി ലാഭിച്ചുകൊണ്ട് സമ്പത്തു വളർത്താൻ ഏറ്റവും മികച്ച നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ടിലെ ഇഎൽഎസ്എസുകൾ. മാര്‍ച്ച്‌ 31ന്‌ മുൻപായി 80സി ഇളവുള്ള പദ്ധതിയിൽ നിക്ഷേപിച്ച് ആദായനികുതി എങ്ങനെ പരമാവധി കുറയ്ക്കാം എന്ന അന്വേഷണത്തിലാകും നിങ്ങൾ. ആ നിക്ഷേപം കൊണ്ട് നിങ്ങളുടെ ജീവിതലക്ഷ്യങ്ങൾക്കാവശ്യമായ സമ്പത്തു

നികുതി ലാഭിച്ചുകൊണ്ട് സമ്പത്തു വളർത്താൻ ഏറ്റവും മികച്ച നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ടിലെ ഇഎൽഎസ്എസുകൾ. മാര്‍ച്ച്‌ 31ന്‌ മുൻപായി 80സി ഇളവുള്ള പദ്ധതിയിൽ നിക്ഷേപിച്ച് ആദായനികുതി എങ്ങനെ പരമാവധി കുറയ്ക്കാം എന്ന അന്വേഷണത്തിലാകും നിങ്ങൾ. ആ നിക്ഷേപം കൊണ്ട് നിങ്ങളുടെ ജീവിതലക്ഷ്യങ്ങൾക്കാവശ്യമായ സമ്പത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നികുതി ലാഭിച്ചുകൊണ്ട് സമ്പത്തു വളർത്താൻ ഏറ്റവും മികച്ച നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ടിലെ ഇഎൽഎസ്എസുകൾ. മാര്‍ച്ച്‌ 31ന്‌ മുൻപായി 80സി ഇളവുള്ള പദ്ധതിയിൽ നിക്ഷേപിച്ച് ആദായനികുതി എങ്ങനെ പരമാവധി കുറയ്ക്കാം എന്ന അന്വേഷണത്തിലാകും നിങ്ങൾ. ആ നിക്ഷേപം കൊണ്ട് നിങ്ങളുടെ ജീവിതലക്ഷ്യങ്ങൾക്കാവശ്യമായ സമ്പത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാര്‍ച്ച്‌ 31ന്‌ മുൻപായി 80സി ഇളവുള്ള പദ്ധതിയിൽ നിക്ഷേപിച്ച് ആദായനികുതി എങ്ങനെ പരമാവധി കുറയ്ക്കാം എന്ന അന്വേഷണത്തിലാകും നിങ്ങൾ. ആ നിക്ഷേപം കൊണ്ട് നിങ്ങളുടെ ജീവിതലക്ഷ്യങ്ങൾക്കാവശ്യമായ സമ്പത്തു കൂടി വളർത്തിയെടുക്കാൻ സാധിച്ചാലോ?  ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലോങ്‌ടേം ഇക്വിറ്റി ഫണ്ട്‌ (ടാക്‌സ്‌ സേവിങ്‌) ഉൾപ്പടെയുള്ള ഇഎല്‍എസ്‌എസ്‌ പദ്ധതികൾ അതിനുള്ള സുവർണാവസരമാണ്

ഇ.എല്‍എസ്‌എസ്‌ അഥവാ ഇക്വിറ്റി ലിങ്ക്‌ഡ്‌ സേവിങ്‌സ്‌ സ്‌കീം  ജനപ്രിയമാകാനുള്ള കാരണവും നികുതിയിളവിനൊപ്പമുള്ള ഈ ഉയർന്ന ആദായം തന്നെ.

ADVERTISEMENT

12–17% വരെ ആദായം

ഇഎൽഎസ്എസുകൾ നൽകിക്കൊണ്ടിരിക്കുന്ന ശരാശരി ആദായം വളരെ ആകർഷകമാണ്. പ്രത്യേകിച്ച് നികുതിയിളവുള്ള ബാങ്ക്, പോസ്റ്റ് ഓഫിസ്, പിപിഎഫ്, സുകന്യസമൃദ്ധി എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ. ആദായം കുറഞ്ഞവയ്ക്കിടയിൽ മികച്ച ആദായം നൽകുന്ന ഇഎൽഎസ്എസുകൾ നിക്ഷേപക മനസ്സിൽ വേറിട്ടു നിൽക്കുന്നു.

∙ കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ (2019 ജനുവരി 14 വരെ) ഇഎൽഎസ്എസുകൾ ശരാശരി 12 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്. മൂന്നു വർഷം മുൻപു നടത്തിയ ഒന്നര ലക്ഷം രൂപയുടെ നിക്ഷേപം ഇപ്പോൾ 2.1 ലക്ഷം രൂപയായിട്ടുണ്ടാകും.

∙ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താൽ ശരാശരി നേട്ടം 15.7 ശതമാനമാണ്. അതായത് ഒന്നര ലക്ഷം രൂപ അഞ്ചു വർഷം കൊണ്ട് ഇരട്ടിയിലേറെ ഉയര്‍ന്ന്‌ 3.12 ലക്ഷം ആയി.

ADVERTISEMENT

∙ പത്തുവര്‍ഷത്തെ ശരാശരി ആദായം 17 ശതമാനത്തിലധികമാണ്. ഒന്നര ലക്ഷം രൂപ 10 വർഷം കൊണ്ട് 7.25 ലക്ഷം രൂപയിലധികമായി.

20 ശതമാനത്തിലധികം നേട്ടം

ഇവിടെ ഏറ്റവും മികച്ച ഫണ്ട് തിരഞ്ഞെടുക്കുകയെന്നത് പ്രധാനമാണ്. അങ്ങനെയെങ്കിൽ സമ്പത്തു കൂടുതൽ മികച്ച രീതിയിൽ വളരും. ഉദാഹരണത്തിന്‌, കഴിഞ്ഞ 10 വർഷത്തിൽ 20.55 ശതമാനം വാര്‍ഷികനേട്ടം നൽകിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലോങ്‌ടേം ഇക്വിറ്റി ഫണ്ട്‌ (ടാക്‌സ്‌ സേവിങ്‌). ഇതിൽ ഒന്നര ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയുടെ ഇപ്പോഴത്തെ സമ്പത്ത് 10 ലക്ഷത്തിനടുത്ത് എത്തിയിരിക്കുന്നു.

ഉയർന്ന നേട്ടം, കുറഞ്ഞ കാലയളവ്

ADVERTISEMENT

രണ്ടു കാര്യങ്ങൾക്കു വേണ്ടിയുള്ള ഒരൊറ്റ അക്കൗണ്ടാണിതെന്നു പറയാം. 80സി നിക്ഷേപങ്ങൾക്കിടയിൽ ഏറ്റവും ഉയർന്ന ആദായം തന്നെയാണ് ഇവയുടെ മുഖ്യ ആകർഷണം. അതേസമയം മൂന്നു വർഷമെന്ന ഏറ്റവും കുറഞ്ഞ ലോക്ക് ഇന്‍ പീരിയഡും ഇവയെ നികുതിദായകരുടെ ഇഷ്ടനിക്ഷേപമാക്കുന്നു.

ഓഹരിയുടെ മികവ്

ദീര്‍ഘകാലാടിസ്ഥാനത്തിൽ മികച്ച മൂലധന നേട്ടം ഉറപ്പാക്കുന്നത് ഓഹരികളിലും ഓഹരി അനുബന്ധ പദ്ധതികളിലുമുള്ള നിക്ഷേപം വഴിയാണ്. സ്ഥിരതയാര്‍ന്ന ബിസിനസ് മോഡലുള്ള, ശക്തമായ വളര്‍ച്ചയുള്ള കമ്പനികളുടെ ഓഹരികളിലാണ് ഇവ നിക്ഷേപം നടത്തുന്നത്‌.

ഏതു വിപണിമൂല്യമുള്ള ഓഹരികളും തിരഞ്ഞെടുക്കാമെങ്കിലും ലാര്‍ജ്‌ക്യാപ്‌, മിഡ്‌ക്യാപ്‌, സ്‌മോള്‍ക്യാപ്‌ വിഭാഗങ്ങളില്‍ വൈവിധ്യവൽക്കരിച്ചു ഫണ്ട്‌ വിന്യസിക്കുകയാണ് ഇഎൽഎസ്എസുകളുടെ രീതി. മൂന്നു വര്‍ഷ ലോക്ക് ഇന്‍ പിരീയഡ് ഉള്ളതിനാൽ ഫണ്ട്‌ മാനേജര്‍മാര്‍ക്ക്‌ ദീര്‍ഘകാല കാഴ്‌ചപ്പാടോടെ നിക്ഷേപിച്ച് ഉയർന്ന ആദായം നേടാൻ സാധിക്കും. 

കുതിച്ചുയരുന്ന ജനപ്രീതി

സമർഥരായ നിക്ഷേപകര്‍ തിരഞ്ഞെടുക്കുന്ന മികച്ച നിക്ഷേപമാർഗങ്ങളിൽ ഒന്നാം സ്ഥാനത്താണ് ഇന്ന് ഇഎല്‍എസ്‌എസ്‌. 2014 ഏപ്രില്‍ അവസാനം 63 ലക്ഷം ആയിരുന്ന നിക്ഷേപകരുടെ എണ്ണം ഇപ്പോൾ 1.13 കോടിയായി ഉയര്‍ന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 80 ശതമാനം വര്‍ധന. ഇതേ കാലയളവില്‍ നിക്ഷേപത്തുകയിൽ 250 ശതമാനത്തിലധികമാണ് വളർച്ച. 2014–ൽ 25,000 കോടിയായിരുന്നത് ഇപ്പോൾ 88,000 കോടിയിലധികമായിരിക്കുന്നു. നിക്ഷേപകരുടെ വിശ്വാസം നേടാന്‍ ഇഎല്‍എസ്എസുകൾക്കു കഴിഞ്ഞുവെന്നതിനു വേറൊരു തെളിവും ആവശ്യമില്ല.

പ്രീതി കൂടുന്നതു നേട്ടം മൂലം

എന്താണ് ഈ ജനപ്രീതിക്കു കാരണം? മുൻകാലങ്ങളിൽ ഇവ നൽകിയ ഉയർന്ന ആദായം തന്നെ. ഓഹരി വിപണിയുടെ ഉണർവാണ് ഇഎൽഎസ്എസുകളുടെ മികച്ച നേട്ടത്തിന് അടിസ്ഥാനം. നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ ലാഭം നികുതിയിളവായി ലഭിക്കും. അടുത്ത മൂന്നു വര്‍ഷത്തേക്ക്‌ ആ പണം നിങ്ങൾക്കു മികച്ച റിട്ടേണ്‍ നല്‍കും. അത് മറ്റേതു നിക്ഷേപത്തെക്കാളും കൂടുതൽ ആണെന്നു മാത്രമല്ല, പണപ്പെരുപ്പത്തെ മറികടക്കുന്നതുമാണ്.

തിരഞ്ഞെടുക്കാം അനുയോജ്യമായത്

വിവിധ കമ്പനികളുടേതായി ഒട്ടേറേ ഇഎൽഎസ്എസുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. അതിൽനിന്നു നിങ്ങൾക്കു യോജിച്ചത് കണ്ടെത്തുക ഏറെ പ്രധാനമാണ്. നഷ്ടം സഹിക്കാനുള്ള ശേഷിയാണ് ഏറ്റവും പ്രധാനം. ഒപ്പം ഫണ്ട്‌ മാനേജരുടെ നിക്ഷേപശൈലി, വിവിധ വിപണി ചക്രങ്ങളിൽ ഫണ്ടിന്റെ പ്രകടനം, സമാനമായ ഫണ്ടുകളെ അപേക്ഷിച്ചുള്ള പ്രകടനം എന്നിവയും വിലയിരുത്തണം. സ്വയം തിര‍ഞ്ഞെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കും ഇഎൽഎസുകളെക്കുറിച്ച് കാര്യമായി അറിയാത്തവർക്കും പ്രഫഷനലുകളായ ഇന്‍വെസ്റ്റ്‌മെന്റ്‌ അഡ്വൈസര്‍മാരുടെ സഹായം തേടാവുന്നതാണ്. ചില തന്ത്രങ്ങൾ വഴി ഈ നേട്ടം വീണ്ടും വർധിപ്പിക്കാൻ കഴിയും.

എസ്‌ഐപി വഴി നിക്ഷേപിക്കുകയാണ് അതിനു വേണ്ടത്. റുപ്പീ-കോസ്റ്റ്‌ ആവറേജിങ്ങും കൂട്ടുപലിശയും ചേർന്ന് നേട്ടം കൂടുതൽ ആകർഷകമാക്കും.