സ്കൂളടക്കാറായി, എന്നാൽ അവധിക്കാലം നൽകുന്ന ആഹ്ളാദത്തേക്കാൾ രണ്ടുമാസം കഴിയുമ്പോൾ സ്കൂൾ തുറക്കുന്ന സമയത്തെ ചെലവുകൾക്കായി എവിടെ നിന്നു പണം ഒപ്പിക്കുമെന്ന ആശങ്കയിലായിരിക്കും പല മാതാപിതാക്കളും. സ്കൂൾ തുറക്കുമെന്ന കാര്യം നേരത്തെ അറിയുന്നതല്ലേ ? അപ്പോൾ അതിനായി അവസാന വട്ടം ഓടേണ്ടതുണ്ടോ? വർഷം മുഴുവൻ 500രൂപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളടക്കാറായി, എന്നാൽ അവധിക്കാലം നൽകുന്ന ആഹ്ളാദത്തേക്കാൾ രണ്ടുമാസം കഴിയുമ്പോൾ സ്കൂൾ തുറക്കുന്ന സമയത്തെ ചെലവുകൾക്കായി എവിടെ നിന്നു പണം ഒപ്പിക്കുമെന്ന ആശങ്കയിലായിരിക്കും പല മാതാപിതാക്കളും.

സ്കൂൾ തുറക്കുമെന്ന കാര്യം നേരത്തെ അറിയുന്നതല്ലേ ? അപ്പോൾ അതിനായി അവസാന വട്ടം ഓടേണ്ടതുണ്ടോ? വർഷം മുഴുവൻ 500രൂപ വീതം മാറ്റിവെച്ചാൽ ഈ ആവശ്യത്തിനുള്ള പണം സ്വരൂപിക്കാവുന്നതല്ലേയുള്ളൂ. അതിനു കഴിയാതെ പോയവർ വരുന്ന രണ്ടു മാസങ്ങളിലെങ്കിലും കുറച്ചു തുക അധികം നീക്കി വെച്ചാൽ കടം വാങ്ങാതെ തന്നെ ഇക്കാര്യം നേരിടാവുന്നതേയുള്ളു

ADVERTISEMENT

ഒന്നിച്ചു വാങ്ങാം

വീ ട്ടു ചെലവ് കുറയ്ക്കുന്നതിനായി അപ്രധാനമെന്നു തോന്നുമെങ്കിലും ഓരോ കാര്യങ്ങളും ശ്രദ്ധയോടെ ആസൂത്രണം ചെയ്താൽ കാര്യമായ ലാഭമുണ്ടാക്കാനാകും. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുമ്പോൾ കഴിവതും ഒരു സ്ഥലത്തുനിന്നു തന്നെ വാങ്ങുക പണവും സമയവും ലാഭിക്കാൻ അതു സഹായിക്കും.. തന്നെയുമല്ല വാങ്ങിയതിൽ ഏതെങ്കിലും മോശമുള്ളവയുണ്ടെങ്കിൽ പരിചയമുള്ള കടയാകുമ്പോൾ മാറ്റി വാങ്ങാമല്ലോ. സാധനങ്ങൾക്ക് ചെറിയ വിലക്കിഴിവും പ്രതീക്ഷിക്കാം.കാർഡ് വഴി പണം നൽകാൻ സൗകര്യമുണ്ടെങ്കിൽ അതുപയോഗിക്കുക. പർച്ചേസ് അനുസരിച്ച് കാർഡിൽ പോയിന്റ് കിട്ടും. കുറച്ചധികം പോയിന്റ് ആകുമ്പോൾ അത് കാഷ് ബാക്ക് ആയോ സാധനമായോ വാങ്ങാം.

ADVERTISEMENT

എല്ലാ ഓഫറും വേണ്ട

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ഓഫറുണ്ടെന്നു കരുതി ആവശ്യമില്ലാത്തവ വാങ്ങിക്കൂട്ടണ്ട. കാരണം മിക്ക ഓഫറിലും ഏതെങ്കിലും മറഞ്ഞിരിക്കുന്ന കെണിയുണ്ടാകും. പണമടച്ചിട്ട് കസ്റ്റമർ കെയറിൽ ചെന്ന്  ചോദിക്കുമ്പോൾ അതങ്ങനെയല്ല ഇങ്ങനെയാണ് എന്നൊക്കെയുള്ള നൂറു ന്യായങ്ങൾ പറഞ്ഞ് ഓഫർ നിഷേധിക്കാനിടയുണ്ട്

ADVERTISEMENT

കുടുംബ ബജറ്റിലെ നല്ലൊരു പങ്ക്  ബ്രാൻഡഡ് കമ്പനികളുടെ സാധനങ്ങൾക്കാണ് ചെലവാകുന്നത്. എന്നാൽ ഗുണനിലവാരം അത്ര തന്നെയുള്ള ലോക്കൽ കമ്പനികൾ നിർമിച്ചവ വളരെ കുറഞ്ഞ വിലയിൽ കിട്ടും. അതു വാങ്ങി ഉപയോഗിക്കാം.

സ്വയം തയാറാക്കം

വീട്ടിലേക്കു വേണ്ട വിവിധതരം പൊടികൾ അരിയും മുളകും മറ്റും വാങ്ങി  സ്വയം ഉണക്കി മില്ലുകളിൽ പൊടിപ്പിച്ചെടുക്കാം. ആരോഗ്യത്തിനു നല്ലതാണെന്നു മാത്രമല്ല കാശും ലാഭിക്കാം. ഇതു തന്നെ അയൽവാസികൾ ഒരുമിച്ച് മൊത്തമായി വാങ്ങി ഉണക്കിപ്പൊടിച്ചാൽ ചെലവു പിന്നെയും കുറയും പഴയകാലത്തെ പോലുള്ള കൂട്ടായ്മയും കൊടുക്കൽ വാങ്ങലുമായി ബന്ധങ്ങളിലെ ഊഷ്മളത കൂടുകയും ചെയ്യും .സമയത്തെ കുറ്റം പറഞ്ഞിരിക്കാതെ ആസ്വദിച്ച് ചെയ്ത് പലഹാരങ്ങൾ കഴിവതും വീട്ടിൽ തന്നെ തയാറാക്കുക. ആരോഗ്യത്തിനു മെച്ചം പണവും ലാഭം. പുറമേ നിന്നുള്ള ഭക്ഷണം കഴിക്കൽ മാസത്തിൽ ഒരു തവണയായി ചുരുക്കാം.

വിലപേശാൻ മടി വേണ്ട‌

ഉത്സവകാല ഓഫറുകൾ നോക്കി ആ സമയത്തു തുണി, ഗൃഹോപകരണങ്ങൾ മുതലായവ വാങ്ങണം. തുണി വാങ്ങുമ്പോൾ ബ്രാൻഡഡ് വസ്ത്രമാണെങ്കിൽ അവയുടെ നിർമാണ തിയതി നോക്കുക. ചിലപ്പോൾ കുറെ മാസങ്ങളായി പഴയ സ്റ്റോക്കുകൾ വിറ്റു പോകാതിരിക്കുന്നതാകും. അത്തരത്തിലുള്ളവയ്ക്ക് വിലപേശി വാങ്ങാനാകും.കമ്പനി നേരത്തെ നിർമിച്ച തുണികൾ നമ്മൾ  വലിയ വില കൊടുത്തു വാങ്ങേണ്ടല്ലോ. കടക്കാർക്ക് പഴയ സ്റ്റോക്ക് വിറ്റഴിക്കുകയും വേണം. അപ്പോൾ അവർ ഉറപ്പായും വിലയിൽ കുറവ് നൽകും.