സി. എസ്. രഞ്‌ജിത്ത് പ്രമുഖ കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ അപേക്ഷിക്കാതെ തന്നെ വ്യക്തിഗത– വാഹന–ഭവന വായ്‌പകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവ അനുവദിച്ചിരിക്കുന്നുവെന്ന സന്ദേശങ്ങൾ ലഭിക്കാറുണ്ട്. പ്രീ അപ്രൂവ്‌ഡ് വായ്‌പകൾ എന്ന ഇവയെക്കുറിച്ച് കൂടുതൽ അറിയുക. ഒരു

സി. എസ്. രഞ്‌ജിത്ത് പ്രമുഖ കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ അപേക്ഷിക്കാതെ തന്നെ വ്യക്തിഗത– വാഹന–ഭവന വായ്‌പകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവ അനുവദിച്ചിരിക്കുന്നുവെന്ന സന്ദേശങ്ങൾ ലഭിക്കാറുണ്ട്. പ്രീ അപ്രൂവ്‌ഡ് വായ്‌പകൾ എന്ന ഇവയെക്കുറിച്ച് കൂടുതൽ അറിയുക. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സി. എസ്. രഞ്‌ജിത്ത് പ്രമുഖ കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ അപേക്ഷിക്കാതെ തന്നെ വ്യക്തിഗത– വാഹന–ഭവന വായ്‌പകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവ അനുവദിച്ചിരിക്കുന്നുവെന്ന സന്ദേശങ്ങൾ ലഭിക്കാറുണ്ട്. പ്രീ അപ്രൂവ്‌ഡ് വായ്‌പകൾ എന്ന ഇവയെക്കുറിച്ച് കൂടുതൽ അറിയുക. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപേക്ഷിക്കാതെ തന്നെ വ്യക്തിഗത– വാഹന–ഭവന വായ്‌പകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയവ അനുവദിച്ചിരിക്കുന്നുവെന്ന സന്ദേശങ്ങൾ ലഭിക്കാറുണ്ട്. പ്രീ അപ്രൂവ്‌ഡ് വായ്‌പകൾ എന്ന  ഇവയെക്കുറിച്ച് കൂടുതൽ അറിയുക.

ഒരു വ്യക്തിയെക്കുറിച്ചുള്ള മുൻകാല അനുഭവങ്ങളും സാമ്പത്തികശേഷിയും വിലയിരുത്തി മുൻകൂറായി അനുവദിക്കപ്പെട്ട വായ്‌പ എന്നാണ് പ്രീ അപ്രൂവ്‌ഡ് വായ്‌പയെക്കുറിച്ചു പറയാവുന്നത്. യഥാർഥത്തിൽ വായ്‌പ അനുവദിക്കുന്നതിനു തൊട്ടുമുൻപുള്ള ഘട്ടമായും ഈ സന്ദേശങ്ങളെ കരുതാം. നിർമാണ പ്രോജക്‌ടുകളിൽ  പ്രീ അപ്രൂവ്‌ഡ് എന്നാൽ പ്രോജക്ട് തത്വത്തിൽ വായ്‌പ നൽകാൻ യോഗ്യമാണെന്ന് അംഗീകരിച്ചിട്ടുണ്ട് എന്നാണ് അർഥം.

ADVERTISEMENT

വിപണനതന്ത്രം

ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഫിൻടെക് കമ്പനികളും വ്യത്യസ്തതരം വ്യക്തിഗത വായ്‌പകൾ നൽകുന്നു. അവർക്ക് ശാഖകൾ തുറക്കാനും സേവനം നൽകാനും ചെലവേറിയതിനാൽ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഇടപാടുകാരെ കണ്ടെത്തുകയാണ് വിപണനതന്ത്രം. 

വായ്‌പ ആവശ്യപ്പെട്ട് കയറിവരുന്ന ഇടപാടുകാരനെ കാത്തിരിക്കുന്നതിനെക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ടതാണ് വായ്‌പാ സന്ദേശങ്ങൾ നൽകിയുള്ള വിപണനം. വ്യക്തിഗത വായ്‌പകൾക്കും ഭവന വായ്‌പകൾക്കും ഇടപാടുകാരെ കണ്ടെത്തുന്നതിന് ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും ഈ രീതി വിദഗ്‌ധമായി ഉപയോഗിക്കാറുണ്ട്.  

അർഹത, അവകാശം 

ADVERTISEMENT

സന്ദേശങ്ങൾ ലഭിച്ചുവെന്നത് വായ്‌പ അനുവദിക്കും എന്നതിനുള്ള ഉറപ്പ് ആകുന്നില്ല. വായ്‌പയ്‌ക്ക് അർഹതയുണ്ടെന്നു മാത്രമേ അതിന് അർഥമുള്ളൂ. സ്ഥാപനവുമായി ബന്ധപ്പെട്ട് അപേക്ഷയും അനുബന്ധ രേഖകളും നൽകിയാൽ അവ പരിശോധിച്ച ശേഷം വായ്‌പ അനുവദിക്കും. 

വരുമാനത്തെ സംബന്ധിച്ചും തിരിച്ചറിയൽ സംബന്ധിച്ചും ഒക്കെ വിവിധതരം രേഖകൾ ഹാജരാക്കണം. അവയൊക്കെ സംബന്ധിച്ച് ധനകാര്യ സ്ഥാപനം ഉയർത്തുന്ന ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരങ്ങളും വേണം. എങ്കിൽ മാത്രമേ വായ്‌പ കയ്യിൽ കിട്ടുകയുള്ളൂ. 

ഗുണമില്ലാതില്ല

വായ്‌പയ്ക്ക് സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ തന്നെ നമ്മുടെ ക്രെഡിറ്റ് സ്‌കോറിൽ ഇടിവു സംഭവിക്കാം. ഒരു ക്രെഡിറ്റ് സ്‌കോർ കമ്പനി വായ്‌പ അന്വേഷണങ്ങൾക്കു സ്‌കോറിൽ അഞ്ച് പോയിന്റ് കണ്ട് കുറവു ചെയ്യുന്നു. എന്നാൽ പ്രീ അപ്രൂവ്‌ഡ് സന്ദേശങ്ങൾ വഴി ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചാൽ ഈ കുറവ് ഉണ്ടാകുന്നില്ല. സോഫ്‌റ്റ് എൻക്വയറി എന്ന പേരിലാണ് ഇത്തരം അന്വേഷണങ്ങൾ അറിയപ്പെടുന്നത്. നേരിട്ടുള്ള വായ്‌പ അന്വേഷണങ്ങൾ ഹാർഡ് എൻക്വയറിയാണ്. ധനകാര്യ സ്ഥാപനം ഇങ്ങോട്ട് ആവശ്യപ്പെടുന്നതിനാൽ പലിശനിരക്കിലും പ്രോസസിങ് ഫീസ് തുടങ്ങിയ ചെലവുകളിലും ഇളവ് ആവശ്യപ്പെടാം. 

ADVERTISEMENT

ക്രെഡിറ്റ് ലൈൻ

പൂർണമായും ഡിജിറ്റൽ വായ്‌പ സേവനമായി നൽകുന്ന ക്രെഡിറ്റ് ലൈൻ എന്ന പുതിയ സാമ്പത്തിക സേവനം ഇൗയിടെ മാത്രം പ്രചാരത്തിലായ പ്രീ അപ്രൂവ്‌ഡ് വായ്‌പ സേവനമാണ്. പരമ്പരാഗത വ്യക്തിഗത വായ്‌പകൾക്ക് സമാനമാണ് ക്രെഡിറ്റ് ലൈൻ. ആവശ്യമുള്ളപ്പോൾ മാത്രം പിൻവലിക്കാവുന്നതും തിരിച്ചടയ്‌ക്കുന്നതിനനുസരിച്ച് വീണ്ടും പിൻവലിക്കാവുന്നതുമായ പ്രീ അപ്രൂവ്‌ഡ് വായ്‌പ സൗകര്യമാണ് ക്രെഡിറ്റ് ലൈൻ. 

ഡേറ്റാ അനലെറ്റിക്സ്

നമ്മുടെ സകലവിധ സാമ്പത്തിക ഇടപാടുകളും നമ്മളറിയാതെ തന്നെ ക്രോഡീകരിക്കപ്പെടുന്നുണ്ട്. തുണിക്കടയിൽ സാധനം വാങ്ങുമ്പോഴും സൂപ്പർമാർക്കറ്റിൽ നിന്നു പഴം, പച്ചക്കറികൾ വാങ്ങുമ്പോഴും മാത്രമല്ല, ഓൺലൈൻ ടാക്സി, ഭക്ഷണ സേവനം എന്നിവയൊക്കെ ഉപയോഗിക്കുമ്പോൾ വിവരങ്ങൾ ശേഖരിക്കപ്പെടുന്നു. ഈ വിവരശേഖരത്തിൽനിന്ന് സാമ്പത്തിക സേവനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഫിൽട്ടർ ചെയ്തെടുക്കുന്ന നൂതന സാങ്കേതിക വിദ്യയാണ് ഡേറ്റാ അനലെറ്റിക്സ്. ഇതു ശക്തി പ്രാപിക്കുന്നതനുസരിച്ച് പ്രീഅപ്രൂവ്‌ഡ് വായ്‌പകളും അവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളും ഇനി വർധിച്ചു വരാം 

ശ്രദ്ധിക്കാനേറെ

ധനകാര്യ സ്ഥാപനങ്ങളുടെ പേരിൽ ഏജന്റുമാരും ചിലപ്പോൾ മധ്യവർത്തി സ്ഥാപനങ്ങളും പ്രീ അപ്രൂവ്‌ഡ് വായ്‌പ സന്ദേശങ്ങൾ അയയ്‌ക്കാനുള്ള സാധ്യതയുണ്ട്. ഇടപാടുകാരുടെ വ്യക്തിഗത വിവരങ്ങൾ വാങ്ങിയെടുക്കാനുള്ള എളുപ്പ മാർഗ്ഗമായും ഉപയോഗപ്പെടുത്താറുണ്ട്. കൂടാതെ ലഭ്യമാണെന്ന ഒറ്റ കാരണത്താൽ ആവശ്യമില്ലാത്ത വായ്‌പ വാങ്ങിയെടുക്കുന്നത് കടക്കെണിക്കും കാരണമാകാം. ഇത്തരത്തിൽ ആവശ്യമില്ലെങ്കിൽ പോലും ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ വാങ്ങി വയ്‌ക്കുന്നത് കടക്കെണിയോടൊപ്പം സാമ്പത്തികച്ചെലവും ഉയർത്തുമെന്നു തിരിച്ചറിയുക.

പ്രമുഖ കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ