മഴക്കെടുതികൾ മാറ്റി വെച്ച്, സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾക്ക് അവധി നൽകി മലയാളികൾ വീണ്ടമൊരു ഓണം കൂടെ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. അത്തം കഴിഞ്ഞതോടെ വിപണിയും ഉണർന്നു. പ്രളയത്തിന്റെ ആഘാതത്തിൽ നിന്നു കരകയറിയ വിപണിയിൽ വിവിധ ഓഫറുകളും വിലക്കുറവുമായി വിൽപ്പന മുന്നേറുകയാണെന്ന് വ്യാപാരികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കെടുതികൾ മാറ്റി വെച്ച്, സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾക്ക് അവധി നൽകി മലയാളികൾ വീണ്ടമൊരു ഓണം കൂടെ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. അത്തം കഴിഞ്ഞതോടെ വിപണിയും ഉണർന്നു.പ്രളയത്തിന്റെ ആഘാതത്തിൽ നിന്നു കരകയറിയ വിപണിയിൽ വിവിധ ഓഫറുകളും വിലക്കുറവുമായി വിൽപ്പന മുന്നേറുകയാണെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. ഇനിയുള്ള ഒരാഴ്ചയ്ക്കുള്ളിൽ ഓണക്കോടിയോ, വീട്ടുപകരണങ്ങളോ, സ്വർണമോ, മൊബൈൽഫോണോ, ആഗ്രഹിച്ച കാറോ ഒക്കെ ഓണത്തിമിർപ്പിൽ സ്വന്തമാക്കാനുള്ള തയാറെടപ്പിലാണ് മലയാളികൾ. മഴ കുറഞ്ഞിട്ടില്ലെങ്കിലും ഇനിയുള്ള ഏതാനും ദിവസങ്ങൾ വിപണിയിൽ കുതിപ്പായിരിക്കുമെന്ന് വ്യാപാരികൾ പറയുന്നു.

ഉറപ്പ് സമ്മാനങ്ങൾ

ADVERTISEMENT

വിലക്കുറവിലും തവണ വ്യവസ്ഥയിലും ഇഷ്ടമുള്ളതൊക്കെ വാങ്ങാമെന്നതാണ് ഓണവിപണിയെ ആകർഷകമാക്കുന്നത്. ഒപ്പം ഉറപ്പ് സമ്മാനങ്ങളും നറുക്കെടുപ്പുമൊക്കെയാകുമ്പോൾ ആവേശമേറുന്നു. കമ്പനികൾ ഓണ വിപണിയെ ഇന്ത്യയിലെ തന്നെ ഉല്‍സവ വിപണികളുടെ തുടക്കമായിട്ടാണ് കാണുന്നത്.കേരളത്തിൽ ഒരു വർഷം കമ്പനികൾ വിറ്റഴിക്കുന്നതിന്റെ പകുതി വിഹിതവും ഒാണവിൽപ്പനയിൽ നിന്നാണ്. 

സ്വർണത്തിൽ പുതുമ

ഇത്തവണ ഓണത്തിന് കാര്യമായ കച്ചവടം നടക്കുന്ന മേഖലകളിലൊന്ന് സ്വർണാഭരണ വിപണിയിലാണ്. പവന് വില 29,000 കടക്കുമ്പോൾ വില ഇനി കുറയുമെന്ന്  കരുതി കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നാണ് സ്വർണം വാങ്ങാനെത്തുന്നവരുടെ അഭിപ്രായം. ജ്വല്ലറികളും ഈ അവസരത്തിനൊത്ത് പണിക്കൂലിയിൽ കുറവ് വരുത്തിയും ഭാരം കുറഞ്ഞ ലൈറ്റ് വെയ്റ്റ് ശേഖരമൊരുക്കിയും സമ്മാനങ്ങൾ നല്‍കിയും ആഭരണം വാങ്ങാനെത്തുന്നവർക്ക് അവസരമൊരുക്കുന്നു. ഓണത്തിന്റെ തലേന്നു വരെ ആഭരണം വാങ്ങുന്നവർക്ക് പരമ്പരാഗത ആഭരണങ്ങളിൽ പോലും 4 ശതമാനം പണിക്കൂലിയേ ഈടാക്കുള്ളുവെന്ന് ചുങ്കത്ത് ജ്വല്ലറി മാനേജിങ് ഡയറക്ടർ രാജീവ് പോൾ ചുങ്കത്ത് പറയുന്നു. പൊലിമയും പുതുമയും തോന്നുന്ന രാജസ്ഥാൻ 'രജുവാഡ' ആഭരണ ശേഖരത്തിന്റെ പ്രദർശനം ചുങ്കത്തിന്റെ എറണാകുളം ഷോറൂമിലൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വില ഉടനെയെങ്ങും കാര്യമായി കുറയാനിടയില്ലാത്തതിനാൽ വിലയിലെ കുതിപ്പ് തുടങ്ങിയ വേളയിൽ മാറിനിന്നവരെല്ലാം വിപണിയിലേക്കു വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

പ്രതീക്ഷയുടെ നാളുകൾ

ADVERTISEMENT

ഇനിയുള്ള ഏതാനും ദിവസങ്ങളിലാണ് വിപണിയുടെ പ്രതീക്ഷയെന്ന് ബിസ്മി ഗ്രൂപ്പിന്റെ സാരഥി വി എ അജ്മൽ പ്രത്യാശ പ്രകടിപ്പിക്കുന്നു.ഓഫറുകളും ഉറപ്പ് സമ്മാനങ്ങളും നൽകുന്ന ബിഗ്ബിസ്മി ഓണം ഓഫർ ക്ലിക്കായെന്ന് അവകാശപ്പെടുന്നു. നറുക്കെടുപ്പ് വിജയികൾക്ക് അപ്പാർട്ട്മെന്റും കാറുകളും ഉൾപ്പടെയുള്ള സമ്മാനങ്ങളാണ് ഒരുക്കുന്നത്. പുതുമയുള്ള മോഡലുകളും ആകർഷകമായ ഓഫറുകളും എല്ലാ ഗൃഹോപകരണ ബ്രാൻഡുകളും ഒരുക്കിയിട്ടുള്ളതിനു പുറമേയാണിത്.  

മൊബൈൽ ഫോണിനു തിരക്കേറെ

സമ്മാനങ്ങളുടെയും വിലക്കുറവിന്റെയും ആനുകൂല്യത്തിൽ പുതിയ മൊബൈൽ ഫോൺ വാങ്ങാനും ഓണവിപണിയിൽ തിരക്കേറെയാണെന്ന് ഇത്തവണ വിപണിയിലെ നായക സ്ഥാനം ലക്ഷ്യമിടുന്ന വിവോ മൊബൈൽസിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ ബൈജു മാത്യു വെളിപ്പെടുത്തുന്നു. എല്ലാവർക്കും താങ്ങാവുന്ന വിലയിലുള്ളതും പുതുമയാർന്ന സവിശേഷതകളുള്ളതുമായ മൊബൈൽ ഫോൺ ശ്രേണിയാണ് കമ്പനി ഇത്തവണ  അവതരിപ്പിക്കുന്നത്. വായ്പാ തവണയിൽ സവിശേഷമായ ഓഫറുകളും സാങ്കേതികത്തികവും സ്റ്റൈലുമൊക്കെ വിവോയെ കൂടുതൽ സ്വീകാര്യമാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഓഫറുകൾ തുടർന്നേക്കും

ADVERTISEMENT

വാഹന വിപണി നേരിടുന്ന ക്ഷീണം ഈ ഓണത്തിന് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് വാഹന വ്യാപാരികൾ. ജനപ്രിയ കാർ ബ്രാൻഡുകളിലൊന്നായ ഹ്യുണ്ടായ് പുതിയ വെന്യു, നിയോസ് എന്നീ മോഡലുകളൊഴികെ എല്ലാത്തിനും 25000 രൂപ മുതൽ 2 ലക്ഷം രൂപ വരെ വൻഓഫറുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓണം കഴിഞ്ഞാലും ഇത്തവണ വിപണിയിൽ മാസാവസാനം വരെ ഓഫറുകൾ തുടാനാണ് സാധ്യത.