നാഷണല്‍ പെന്‍ഷന്‍ സ്‌കീം അഥവ എന്‍പിഎസ്‌ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്‌ സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി എന്‍പിഎസുമായി ബന്ധപ്പെട്ട ആദായ നികുതി നിയമങ്ങളില്‍ അടുത്തിടെ സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ അതല്ലെങ്കില്‍ 60

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാഷണല്‍ പെന്‍ഷന്‍ സ്‌കീം അഥവ എന്‍പിഎസ്‌ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്‌ സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി എന്‍പിഎസുമായി ബന്ധപ്പെട്ട ആദായ നികുതി നിയമങ്ങളില്‍ അടുത്തിടെ സര്‍ക്കാര്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.

ജോലിയില്‍ നിന്നും വിരമിക്കുമ്പോള്‍ അതല്ലെങ്കില്‍ 60 വയസ്‌ ആകുമ്പോള്‍ എന്‍പിഎസ്‌ വരിക്കാര്‍ക്ക്‌ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനം പിന്‍വലിക്കാം. ഇതിന്‌ നികുതി ബാധകമാവില്ല. മുമ്പ്‌ 40 ശതമാനം മാത്രമായിരുന്നു ഇത്തരത്തില്‍ പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്‌.

ADVERTISEMENT

എന്‍പിഎസ്‌ അക്കൗണ്ടില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നിക്ഷേപം നടത്താം. ഓണ്‍ലൈന്‍ വഴിയാണ്‌ നിക്ഷേപം നടത്തുന്നത്‌ എങ്കില്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ വഴി പേമെന്റ്‌ നടത്താന്‍ കഴിയും. ഡെബിറ്റ്‌ കാര്‍ഡുകള്‍ വഴിയും ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ വഴിയും എന്‍പിഎസ്‌ അക്കൗണ്ടിലേക്ക്‌ നിക്ഷേപം നടത്താന്‍ കഴിയും.

ക്രഡിറ്റ്‌ കാര്‍ഡ്‌ , ഡെബിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ മാര്‍ഗങ്ങളിലൂടെയും എന്‍പിഎസില്‍ നിക്ഷേപം നടത്തുന്നതിന്‌ ആദ്യം യൂസര്‍ ഐഡിയും പാസ്സ്‌ വേഡും നല്‍കി നിങ്ങളുടെ എന്‍പിഎസ്‌ അക്കൗണ്ടില്‍ പ്രവേശിക്കണം.

ADVERTISEMENT

∙അതിന്‌ ശേഷം Transact Online എന്ന ടാബ്‌ സെലക്ട്‌ ചെയ്യുക

∙അതിന്‌ ശേഷം Contribute Online സെലക്ട്‌ ചെയ്യുക.

ADVERTISEMENT

എന്‍പിഎസ്‌ വരിക്കാര്‍ക്ക്‌ ഇഎന്‍പിഎസ്‌ വഴിയും അക്കൗണ്ടില്‍ പണം അടക്കാം. അതിനായി ഇഎന്‍ബിഎസ്‌ വെബ്‌സൈറ്റില്‍ പോയി ഓണ്‍ലൈനായി പണം അടക്കുന്നതിന്‌ പുതിയ ടാബിലേക്ക്‌ നയിക്കും .

(എന്‍പിഎസ്‌ വെബ്‌സൈറ്റില്‍ നേരിട്ട്‌ സന്ദര്‍ശിച്ചും പേമെന്റ്‌ നടത്താം.)

∙അതിന്‌ ശേഷം അക്കൗണ്ട്‌ ഉടമകള്‍ അവരുടെ PRAN ( പെര്‍മെനന്റ്‌ റിട്ടയര്‍മെന്റ്‌ അക്കൗണ്ട്‌ നമ്പര്‍ ) നല്‍കണം. അപ്പോള്‍ ഇമെയില്‍/എസ്‌എംഎസ്‌ വഴി അക്കൗണ്ട്‌ ഉടമക്ക്‌ ഒരു ഒടിപി അയക്കും.

∙ഒടിപി നല്‍കി കഴിഞ്ഞാല്‍ അക്കൗണ്ട്‌ ഏത്‌ തരമാണന്ന്‌ (ടയര്‍ 1 , ടയര്‍ 2) തിരഞ്ഞെടുക്കണം. അതിന്‌ ശേഷം തുക എത്രയെന്ന്‌ നല്‍കുക.

∙ക്രഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ എന്നിവ ഇവിടെ പേമെന്റിനായി ഉപയോഗിക്കാം.

∙എന്‍പിഎസ്‌ വരിക്കാര്‍ക്ക്‌ എന്‍പിഎസ്‌ ആപ്പ്‌ വഴിയും ഓണ്‍ലൈനായി പേമെന്റ്‌ നടത്താം.