കൈവെള്ളയിലിരിക്കുന്ന മൊബൈൽ ഫോണുകളിൽ ആപ്പുകൾ ഉപയോഗിച്ച് പണമിടപാടുകൾ പ്രായഭേദമില്ലാതെ പ്രചാരത്തിലായിരിക്കുന്നു. സാമ്പത്തിക ആപ്പുകളിലൂടെ ഇടപാടുകൾ നടത്തുമ്പോൾ എല്ലാം ഭദ്രമെന്ന് കരുതാനാകില്ല. കറൻസി നോട്ടുകളുടെ പ്രചാരം കുറഞ്ഞതും ഡിജിറ്റൽ പണമിടപാട് ആപ്പുകൾ പ്രചാരത്തിലായതും വ്യാജ ആപ്പുകൾ ഉപയോഗിച്ച് പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈവെള്ളയിലിരിക്കുന്ന മൊബൈൽ ഫോണുകളിൽ ആപ്പുകൾ ഉപയോഗിച്ച് പണമിടപാടുകൾ പ്രായഭേദമില്ലാതെ പ്രചാരത്തിലായിരിക്കുന്നു. സാമ്പത്തിക ആപ്പുകളിലൂടെ ഇടപാടുകൾ നടത്തുമ്പോൾ എല്ലാം ഭദ്രമെന്ന് കരുതാനാകില്ല. കറൻസി നോട്ടുകളുടെ പ്രചാരം കുറഞ്ഞതും ഡിജിറ്റൽ പണമിടപാട് ആപ്പുകൾ പ്രചാരത്തിലായതും വ്യാജ ആപ്പുകൾ ഉപയോഗിച്ച് പണം തട്ടിയെടുക്കുന്നതിനുള്ള ശ്രമങ്ങളും വ്യാപകമാകുന്നു.

പണം നൽകേണ്ടവർക്ക് മൊബൈൽ ആപ്പുകളിലൂടെ പണം പുഷ് ചെയ്ത് നൽകുന്നതിന് മുമ്പായി ആപ്പുകൾ വ്യാജന്മാർ അല്ലെന്ന് ഉറപ്പു വരുത്തണം. വ്യാജ കറൻസി നോട്ടുകൾ അബദ്ധത്തിൽ കൈയ്യിൽ എത്തിയാൽ ഇടപാടുകാർക്ക് സംരക്ഷണം ലഭിക്കുമെങ്കിലും വ്യാജ ആപ്പുകളിലൂടെ പണം പുഷ് ചെയ്ത് നഷ്ടപ്പെട്ടാൽ സ്വയം സഹിക്കുക തന്നെ മാർഗ്ഗം.

ADVERTISEMENT

ഹ്രസ്വ സന്ദേശങ്ങളിലൂടെയും ഇ–മെയിലിലൂടെയും ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഡൗൺലോഡ് ചെയ്തെടുക്കുന്നത് ഡിജിറ്റൽ ശുചിത്വത്തിന്റെ ലംഘനമാവും. ഗൂഗിൾ പ്ലേ സ്റ്റോർ, ഐ.ഒ.എസ്. ആപ്പ് സ്റ്റോർ തുടങ്ങിയവകളിൽ നിന്ന് ആപ്പുകളുടെ പൂർണ്ണമായ ഔദ്യോഗിക പേര് ഉപയോഗിച്ച് വേണം ഡൗൺലോഡ് ചെയ്തെടുക്കുവാൻ. ഡൗൺലോഡ് ചെയ്തെടുക്കുന്നതിന് മുമ്പ് ഡെവലപ്പറുടെ പേര്, കോപ്പി റൈറ്റ്സ് അവകാശങ്ങൾ, പ്രൈവസി പോളിസി തുടങ്ങിവയൊക്കെ ആപ്പ് സ്റ്റോറുകളിൽ തന്നെ പരിശോധിച്ച് ഉറപ്പാക്കാം.

യഥാർത്ഥ സാമ്പത്തിക ആപ്പുകൾ പോലും ഡൗൺലോഡ് ചെയ്ത് സ്വീകരിക്കുമ്പോൾ മൊബൈലിൽ തന്നെയുള്ള മറ്റ് ആപ്പുകളിലെ വിവരങ്ങൾ പ്രാപിക്കാനുള്ള അനുമതി നൽകുന്നത് അപകടമാണ്. ഗെയിംമുകളും വിനോദ ആപ്പുകളും വ്യജമായി മൊബൈലിൽ കടന്ന് കൂടി യഥാർത്ഥ സാമ്പത്തിക ആപ്പുകളിൽ സൂക്ഷിച്ചിട്ടുള്ള സുപ്രധാന വിവരങ്ങൾ ചോർത്തിയെടുത്ത് കൊണ്ട് പോകുന്ന തട്ടിപ്പ് രീതിയുമുണ്ട്. പണമിടപാട് ആപ്പുകൾ ഉപയോഗിക്കുന്ന അവസരങ്ങളിൽ കീ പാഡിൽ അമർത്തുന്ന പാസ്വേർഡ് തുടങ്ങിയ രഹസ്യ വിവരങ്ങൾ തട്ടിപ്പുകാരുടെ കൈയിൽ എത്തിക്കുവാൻ വ്യാജ ആപ്പുകൾ സമർത്ഥരാണ്.

ADVERTISEMENT

ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും ഫെയ്സ് ബുക്കിലും ട്വിറ്റർ ഹാൻഡിലിലും മാത്രമല്ല വെബ് പേജുകളിലും ഇ–മെയിലായും ആപ്പുകളെ സംബന്ധിച്ച പരാതികൾ സമർപ്പിക്കുമ്പോൾ ഏതൊരു കാരണവശാലും അക്കൗണ്ട് നമ്പർ, പാസ്വേർഡ്, പിൻ നമ്പർ തുടങ്ങിയ സുപ്രധാന വ്യക്തിഗത വിവരങ്ങൾ നൽകുന്നത് അവയുടെ ദുരുപയോഗം ഉറപ്പാക്കും.