സാധനങ്ങളുടെ വില കൂടുകയും പണത്തിന്റെ മൂല്യമിടിയുകയും ചെയ്യുന്ന അവസ്ഥയാണ് പണപ്പെരുപ്പം. പണപ്പെരുപ്പം ഉയര്‍ന്ന് നിന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ജീവിതം ദുസ്സഹമാകും. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ജീവിത ശൈലീ പണപ്പെരുപ്പം. അതായിത് വരുമാനമുയരുമ്പോള്‍ അതിനനുസരിച്ചോ കൂടിയ തോതിലോ ചെലവിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധനങ്ങളുടെ വില കൂടുകയും പണത്തിന്റെ മൂല്യമിടിയുകയും ചെയ്യുന്ന അവസ്ഥയാണ് പണപ്പെരുപ്പം. പണപ്പെരുപ്പം ഉയര്‍ന്ന് നിന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ജീവിതം ദുസ്സഹമാകും. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ജീവിത ശൈലീ പണപ്പെരുപ്പം. അതായത് വരുമാനമുയരുമ്പോള്‍ അതിനനുസരിച്ചോ കൂടിയ തോതിലോ ചെലവിലും ഉണ്ടാകുന്ന വര്‍ധനയാണിത്. പണപ്പെരുപ്പം നമ്മുടേതല്ലാത്ത കാരണത്താലാണ് ബാധിക്കുന്നതെങ്കില്‍ രണ്ടാമത് പരാമര്‍ശിച്ചതിനിരയാകുന്നതിന് പിന്നില്‍ കൈയ്യിലിരിപ്പാണെന്ന് പഴമക്കാര്‍ പറയും. പക്ഷെ 25 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ ഇതിന്റെ പ്രതിസന്ധി അനുഭവിക്കുന്നുണ്ടെന്നുള്ളത് സത്യമാണ്.

ഉദാഹരണത്തിന് കാര്‍,ഫ്‌ളാറ്റ്,വീട്ടുപകരണങ്ങള്‍ തുടങ്ങിയവയുടെ 'അപ്ഗ്രേഡേഷന്‍'.സത്യത്തില്‍ കുടുംബത്തിന്റെ വരുമാനം ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ടാകാം. പക്ഷെ ആഢംബരം വര്‍ധിപ്പിക്കാന്‍ വേണ്ടി വരുന്ന ഭാരിച്ച ചെലവിനനുസരിച്ചായിരിക്കണമെന്നില്ല. മാരുതി വാഗണ്‍ ആര്‍ ല്‍ നിന്ന് എക്കോസ്‌പോര്‍ട്ടിലേക്ക് പോകേണ്ടതിന് പകരം ഹ്യൂണ്ടായ് ക്രെറ്റലിയേക്കോ,ജീപ്പിലേക്കോ ആകും പോവുക. ആരോഗ്യകരമായി തൊഴില്‍ ചെയ്യാവുന്ന പ്രായവിഭാഗത്തില്‍ പെട്ടവരില്‍ 47 ശതമാനം ഉള്‍പ്പെടുന്ന 25-45 ഗ്രൂപ്പില്‍ പെട്ടവരാണ് ജീവിത ശൈലി പണപ്പെരുപ്പത്തിന് മുന്നില്‍ വേഗത്തില്‍ വീണുപോകുന്നത്.പ്രകടനപരതയുടെ പേരില്‍ ലക്ഷങ്ങള്‍  വാരിയെറിയുന്നവര്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ അബദ്ധമാകും.

ADVERTISEMENT

ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം അപകടം

വരുമാനം കൂടുന്ന എന്ന ന്യായീകരണത്തിലായിരിക്കും പലപ്പോഴും ഇത്തരക്കാര്‍ ലോണ്‍ എടുത്ത് പുതിയ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. വരുമാനമുള്ളവര്‍ക്ക് ലോണുമായി എക്‌സിക്യൂട്ടിവുകള്‍ പുറകെയുണ്ടാകും. പക്ഷെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട കടങ്ങള്‍ക്ക് പലിശ വളരെ കൂടുതലായിരിക്കും. ഇത് പ്രതിമാസ തിരിച്ചടവിലും പ്രതിഫലിക്കും. മുടക്കം വന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ താഴും. അതുകൊണ്ട് കഴിയുന്നതും അനാവശ്യമായി വായ്‌പയെടുക്കാതിരിക്കുക.
ശമ്പളത്തില്‍ നിന്ന് ഇന്‍സ്റ്റാള്‍മെന്റ് കട്ട്  ചെയ്യുന്ന വിധത്തില്‍ മ്യൂച്ചല്‍ ഫണ്ട്,ഇന്‍ഷൂറന്‍സ് മറ്റ് നിക്ഷേപദ്ധതികള്‍ സ്വീകരിക്കുക.
അനുകരണങ്ങളെ നിര്‍ബന്ധമായും ഒഴുവാക്കണം. കാരണം വരുമാനം വര്‍ധിക്കുന്നുണ്ടല്ലോ എന്ന ന്യായീകരണത്തില്‍ അനാവശ്യമായി ജീവിതം ആഢംബര രീതിയിലേക്ക് പോകാന്‍  സാധ്യതയുണ്ട്.
അപകടസാധ്യത കുറഞ്ഞ മേഖലയില്‍ മാത്രം ബുദ്ധിപൂര്‍വ്വം നിക്ഷേപിച്ചാല്‍ പിന്നീട് മനഃക്ലേശം ഒഴിവാക്കാം.